by Midhun HP News | Nov 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സിഐറ്റിയു മത്സ്യ അനുബന്ധത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായി അഞ്ചുതെങ്ങ് സ്വദേശി വി. ലൈജുവിനെ തിരഞ്ഞെടുത്തു. സെന്റർ ഇന്ത്യൻ ട്രേഡ് യൂണിയൻ (സിഐറ്റിയു) മത്സ്യ അനുബന്ധത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായി വി. ലൈജുവിനെ തിരഞ്ഞെടുത്തു. അഞ്ചുതെങ്ങ് മുണ്ടുതുറ സ്വദേശിയും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ വി. ലൈജുവിനെയാണ് മത്സ്യ അനുബന്ധത്തൊഴിലാളി ഫെഡറേഷൻ (സിഐറ്റിയു) സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.

by Midhun HP News | Nov 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
1382 വീര കേരളപുരം എൻഎസ്എസ് കരയോഗത്തിൽ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. ചിറയിൻകീഴ് എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ. മധുസൂദനൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റായി മുരളീധരൻ നായരെയും, വൈസ് പ്രസിഡന്റായി കണ്ണൻ നായരെയും വീണ്ടും തെരഞ്ഞെടുത്തു. രാജേന്ദ്രൻ നായർ സെക്രട്ടറിയും, മണികണ്ഠൻ പിള്ള ഖജാൻജിയായും, ഉദയകുമാർ ജോയിൻ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വനിതാ സമാജം പ്രസിഡന്റായി ശ്രീലതയും, സെക്രട്ടറിയായി ജിജിയും തെരഞ്ഞെടുത്തു.

by Midhun HP News | Nov 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ കേരളോത്സവം ക്രിക്കറ്റ് മത്സരത്തിൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഒന്നാം സ്ഥാനവും, ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്സ് ക്ലബ്ബ് രണ്ടാം സ്ഥാനവും നേടി. വടംവലി മത്സരത്തിൽ യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അവനവഞ്ചേരി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

by Midhun HP News | Nov 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷികലോത്സവം നവംബർ- 27 ന് രാവിലെ 10 മണിയ്ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ബേബി രവീന്ദ്രൻ അദ്ധ്യക്ഷതയിൽ വർക്കല എം എൽ എ വി. ജോയി ഉദ്ഘാടനം നിർവ്വഹിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ മരിയ എം. ബേബി, എസ് . സാബു, സലൂജ, ജയശ്രീ, സുധർമ്മണി, റീ നഫസിൽ, മണിലാൽ അരുൺ കുമാർ, സുഗന്ധി, കുമാർ .ജി , നാവായിക്കുളം അഗോകൻ, ജിഷ്ണു ഗോവിന്ദ് എന്നിവർ പങ്കെടുത്തു. തുടർന്ന് വൈകുന്നേരം 3 മണിയ്ക്ക് കല്ലമ്പലം സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ എസ്. എൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

by Midhun HP News | Nov 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വ്യാജ രേഖ ചമച്ച് കേരളാ ബാങ്കിന്റെ വർക്കല പുത്തൻ ചന്ത ശാഖയിൽ നിന്നും ലക്ഷങ്ങളുടെ വായ്പ തട്ടാൻ ശ്രമിച്ച സംഘത്തിനെ തന്റെ സൂഷ്മമായ പരിശോധനയിലൂടെ കണ്ടെത്തി ശക്തമായ ഇതര നടപടികൾ കൈക്കൊണ്ട ശാഖാ മാനേജരെ കേരളാ ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സംസ്ഥാന – ജില്ലാ തല ഭാരവാഹികൾ ശാഖയിലെത്തി അനുമോദിച്ചു. സംസ്ഥാന – ജില്ലാ തല ഭാരവാഹികളായ മുത്താന സുധാകരൻ, കെ. സുധാകരൻ [ആറ്റിങ്ങൾ], പി. മുരളീ മോഹൻലാൽ, ശാഖയിലെ മറ്റ് ജീവനക്കാർ എന്നിവർ സംബന്ധിച്ചു.

by Midhun HP News | Nov 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഓൺലൈൻ അവതാരകയെ അപമാനിച്ച സംഭവത്തിൽ ചലച്ചിത്ര താരം ശ്രീനാഥ് ഭാസിക്കെതിരെ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസിയെ സംഘടന താത്കാലികമായി വിലക്കുകയായിരുന്നു. വിലക്കിനെതിരെ മമ്മൂട്ടിയടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ വിലക്കു നീക്കുന്ന കാര്യത്തിൽ പുനരാലോചനയില്ലെന്നായിരുന്നു സംഘടനയുടെ പക്ഷം. ഒടുവിൽ രണ്ടു മാസങ്ങൾക്കു ശേഷമാണ് വിലക്കു നീക്കാൻ സംഘടന തയ്യാറായത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് അഭിമുഖത്തിനിടെ മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയിൽ ശ്രീനാഥ് ഭാസിയ്ക്കെതിരെ മരട് പോലീസ് കേസെടുത്തത്. അന്വേഷണം മുന്നോട്ടുകൊണ്ടുപോയെങ്കിലും
പിന്നീട് അവതാരക പരാതി പിൻവലിച്ചു. അതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തു. കേസ് പിൻവലിച്ചെങ്കിലും വിലക്കു തുടരുകയായിരുന്നു.
Recent Comments