ജില്ലാ കലോത്സവ വിജയികളിൽ മിനിസ്ക്രീൻ താരവും

ജില്ലാ കലോത്സവ വിജയികളിൽ മിനിസ്ക്രീൻ താരവും

ജില്ലാ കലോത്സവ വിജയികളിൽ ഒരു മിനിസ്ക്രീൻ താരവുമുണ്ട്. എച്ച്എസ്എസ് വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ മോഡൽ ബിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി ദേവിനന്ദ സീരിയൽ താരമാണ്. സ്വകാര്യ ടിവി ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നുമുണ്ട്. സിബിഎസ്ഇ വിദ്യാർഥിയായിരുന്ന ദേവിനന്ദയുടെ ആദ്യ കലോത്സവവേദിയായിരുന്നു കോട്ടൺഹില്ലിലേത്. സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. ആറ്റിങ്ങൽ വിരളം ഇന്ദ്രപ്രസ്ഥ ത്തിൽ അഡ്വ. സുമേഷ് കുമാറിന്റെയും അശ്വതി സുരേഷിന്റെയും മകളാണ്. സിബിഎസ്ഇ കലോത്സവത്തിൽ നാടോടി നൃത്തം, മോഹിനി യാട്ടം, ഭരതനാട്യം എന്നിവയിൽ വിജയിച്ചിട്ടുണ്ട്. സഹോദരൻ നന്ദു കൃഷ്ണ നിയമവിദ്യാർഥിയാണ്

റവന്യൂ ജില്ല കലോത്സവം യുപി വിഭാഗത്തിൽ തിളങ്ങി വിദ്യുദ് വി റാം

റവന്യൂ ജില്ല കലോത്സവം യുപി വിഭാഗത്തിൽ തിളങ്ങി വിദ്യുദ് വി റാം

തിരുവനന്തപുരം റവന്യൂ ജില്ല കലോത്സവത്തിൽ യുപി വിഭാഗത്തിൽ വിദ്യുദ് വി റാമിന് സംസ്കൃതം പദ്യം ചൊല്ലലിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനവും മോണോ ആക്ടിന് എ ഗ്രേഡോട് കൂടി രണ്ടാം സ്ഥാനവും കഥാപ്രസംഗത്തിൽ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനവും ലഭിച്ചു. പട്ടം സെന്റ് മേരീസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. വ്യക്തിഗത ജനറൽ വിഭാഗത്തിൽ ഒരാൾക്ക് മൂന്ന് ഐറ്റത്തിൽ മാത്രമാണ് പങ്കെടുക്കാൻ സാധിക്കുക.

ഈ മൂന്ന് ഐറ്റത്തിലും പങ്കെടുത്ത് ഒന്നും രണ്ടും സ്ഥാനങ്ങൾ എ ഗ്രേഡോടുകൂടി കരസ്ഥമാക്കിയ അപൂർവ്വനേട്ടവും വിദ്യുദ് സ്വന്തമാക്കി. പൊതുവേ യുപിതലത്തിൽ, അഞ്ചാം ക്ലാസ് വിദ്യാർത്ഥി, ആദ്യമായി കലോത്സവ വേദികളിൽ പങ്കെടുത്ത് ഇത്രയും പുരസ്കാരങ്ങൾ നേടുന്നതും അത്യപൂർവ്വമാണ്. തിരുവനന്തപുരം നോർത്ത് സബ്ജില്ലാ കലോത്സവത്തിലും ഈ മൂന്ന് വിഭാഗത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയത്.

16 കാരിയെ പീഡിപ്പിച്ച് വിദേശത്തേയ്ക്ക് കടന്ന പ്രതി എയർപോർട്ടിൽ നിന്നും പോലീസ് പിടിയിൽ

16 കാരിയെ പീഡിപ്പിച്ച് വിദേശത്തേയ്ക്ക് കടന്ന പ്രതി എയർപോർട്ടിൽ നിന്നും പോലീസ് പിടിയിൽ

കിളിമാനൂർ സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി നാലുവർഷത്തിനുശേഷം വർക്കല പോലീസിന്റെ പിടിയിലായി. വർക്കല ചിലക്കൂർ ചുമടുതാങ്ങി മുക്കിന് സമീപം സുമയ്യ വില്ലയിൽ സിയ ഉൽ ഹക്കിനെ (39)ആണ് വിദേശത്തുനിന്നും തിരുവനന്തപുരം എയർപോർട്ടിൽ എത്തിയപ്പോൾ വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയ്ക്കെതിരെ പോലീസ് നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും, റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്ന നടപടികളിലേയ്ക്ക് കടന്ന അവസരത്തിലാണ് പ്രതി പിടിയിലായത് . 16 വയസ്സുള്ള പെൺകുട്ടിയെ സ്കൂളിൽ കൊണ്ടാക്കാം എന്ന് പ്രതി പറഞ്ഞ് വിശ്വസിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കി. വർക്കല എസ് എച്ച് ഒ
എസ് സനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്ന് വർക്കല എസ്എച്ച് ഒ അറിയിച്ചു.

അപ്പീലിലൂടെയെത്തി നാടകത്തിന് ഒന്നാംസ്ഥാനം നേടി ആറ്റിങ്ങല്‍ ഡയറ്റ്

അപ്പീലിലൂടെയെത്തി നാടകത്തിന് ഒന്നാംസ്ഥാനം നേടി ആറ്റിങ്ങല്‍ ഡയറ്റ്

ആറ്റിങ്ങല്‍: അപ്പീലിലൂടെ റവന്യുജില്ലാകലോത്സവത്തിൽ യു.പി.വിഭാഗം നാടകത്തിന് ഒന്നാംസ്ഥാനം നേടി ചരിത്രമെഴുതി ആറ്റിങ്ങല്‍ ഡയറ്റ്. ഇതു കൂടാതെ നാടകത്തില്‍ വേഷമിട്ട അഞ്ചാം ക്ലാസ്സുകാരി എ.ബി.അഭിരാമി മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയാണ് ഉപജില്ലയിലെ വിധിനിര്‍ണ്ണയത്തോട് മധുരമായി പകരം വീട്ടിയത്.
ആറ്റിങ്ങല്‍ ഉപജില്ലാസ്‌കൂള്‍ കലോത്സവത്തില്‍ ഡയറ്റ് അവതരിപ്പിച്ച നാടകത്തിന് രണ്ടാംസ്ഥാനവും എ ഗ്രേഡുമാണ് ലഭിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ അപ്പീല്‍ നല്കുകയും അത് അംഗീകരിക്കുകയും ചെയ്തതോടെയാണ് ജില്ലാമത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

ലഹരിയ്ക്കെതിരെയും ശാസ്ത്രപരീക്ഷണങ്ങള്‍ വരുത്തിവയ്ക്കുന്ന വിപത്തുകളും സോഷ്യല്‍മീഡിയയുമൊക്കെ വിഷയമാക്കി ലിജുപള്ളിപ്പുറം രചിച്ച ‘നാടകം’ എന്ന നാടകമാണ് ഡയറ്റ് സ്‌കൂളിനുവേണ്ടി കുട്ടികള്‍ അവതരിപ്പിച്ചത്. ഡി.ആല്‍ബിന്‍ജോയ്, എ.ബി.അഭിരാമി, എം.എസ്.അനിക, എസ്.ദീപക്, ധനേഷ്.ഡി.കൃഷ്ണ, എം.കൈലാഷ്, എസ്.കാര്‍ത്തിക്, വി.വാസുദേവ്, ദര്‍ശ് വിനു, ഡി.എ.ആദിന്യ എന്നിവരാണ് വേഷമിട്ടത്.

വിഴിഞ്ഞം തുറമുഖത്ത് വന്‍ സംഘര്‍ഷം;  പ്രതിഷേധക്കാരും തുറമുഖ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി

വിഴിഞ്ഞം തുറമുഖത്ത് വന്‍ സംഘര്‍ഷം; പ്രതിഷേധക്കാരും തുറമുഖ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് വന്‍ സംഘര്‍ഷം. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന് നേരെയും ആക്രമണമുണ്ടായി. പദ്ധതി പ്രദേശത്തേക്ക് പാറയുമായി എത്തിയ ലോറികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. റോഡിന് നടുവില്‍ കിടന്നും പ്രതിഷേധമുണ്ടായി. തുടര്‍ന്ന് ലോറികള്‍ സ്ഥലത്ത് നിന്ന മാറ്റി. തുറമുഖ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ സംഘടിച്ചെത്തുകയായിരുന്നു. ഇവരെ തടയാന്‍ വേണ്ടി പദ്ധതിയെ അനുകൂലിക്കുന്നവരും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഹൈക്കോടതി വിധിക്ക് എതിരെ അപ്പീല്‍ പോകുമെന്നും സമരസമിതി അറിയിച്ചിരുന്നു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ പൊലീസിന് നേര്‍ക്കും കല്ലേറ് നടത്തി. ലോറികള്‍ക്ക് ചുറ്റും നിന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചതോടെ, പൊലീസ് സംരക്ഷണ വലയം തീര്‍ത്തു.

എന്നാല്‍ വലയം തകര്‍ത്ത് പ്രതിഷേധക്കാര്‍ കല്ലെറിയുകയായിരുന്നു. ലത്തീന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് തുറമുഖ നിര്‍മ്മാണം മൂന്നുമാസമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വീണ്ടും നിര്‍മ്മാണം ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചത്.

വർക്കല സജീവ് അന്തരിച്ചു

വർക്കല സജീവ് അന്തരിച്ചു

വർക്കലയിലെ സമാന്തര വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭ അദ്ധ്യാപകനും പ്രമുഖ അഭിഭാഷകനും ഭഗവത് ഗീത ക്ളാസുകളിൽ നിറസാന്നിധ്യവുമായിരുന്ന സജീവ് കുമാർ അന്തരിച്ചു. ഇന്ന് വർക്കലയിൽ നിന്നും ആറ്റിങ്ങലിലേയ്ക്കുള്ള യാത്രാമധ്യേ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.