ട്രാഫിക് നിയമം ലംഘിച്ചു; തെന്നിന്ത്യൻ സൂപ്പർതാരം വിജയ്ക്ക് 500 രൂപ പിഴ

ട്രാഫിക് നിയമം ലംഘിച്ചു; തെന്നിന്ത്യൻ സൂപ്പർതാരം വിജയ്ക്ക് 500 രൂപ പിഴ

ട്രാഫിക് നിയമം ലംഘിച്ചതിന് തെന്നിന്ത്യൻ സൂപ്പർതാരം വിജയ്ക്ക് 500 രൂപ പിഴ. വാഹനത്തിൽ ടിന്റഡ് ഫിലിം ഒട്ടിച്ചതിനാണ് ചെന്നൈ ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ താരം തന്റെ ആരാധകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ വിഡിയോ വൈറലായതിനു പിന്നാലെയാണ് നടപടി. തന്റെ ആഡംബര എസ്‌യുവി കാറിലാണ് താരം എത്തിയത്. വിഡിയോ വൈറലായതോടെ ചിലർ താരത്തിന്റെ നിയമലംഘനം തിരിച്ചറിയുകയായിരുന്നു. കാറില്‍ സണ്‍ഫിലിമൊട്ടിച്ചു എന്ന് ചൂണ്ടിക്കാട്ടി വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കു വെയ്ക്കുകയും ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് വിജയ്ക്ക് പിഴ ചുമത്തുകയായിരുന്നു. ടിന്റഡ് ഫിലിം ഉടൻ എടുത്തുമാറ്റണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ശിവഗിരി തീർത്ഥാടനം ഡിസംബർ 30 മുതൽ മൂന്ന് ദിവസം

ശിവഗിരി തീർത്ഥാടനം ഡിസംബർ 30 മുതൽ മൂന്ന് ദിവസം

ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 30 മുതൽ 2023 ജനുവരി ഒന്നു വരെ നടത്താൻ തീരുമാനമായി. ഡിസംബർ 15 മുതൽ ജനുവരി അഞ്ച് വരെ തീർത്ഥാടന കാലമായിരിക്കും. വി.ജോയ് എം.എൽ.എ, മഠാധിപധികൾ, അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുമായി ശിവഗിരി മഠത്തിൽ യോഗം ചേർന്നു. കൊവിഡ് നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ വലിയ തീർത്ഥാടക പ്രവാഹമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിപുലമായ സജ്ജീകരണങ്ങൾ നടത്തും.

ശിവഗിരി തീർത്ഥാടനത്തിന്റെ തൊണ്ണൂറാം വാർഷികമെന്ന പ്രത്യേകതക്കൊപ്പം സർവ്വമത പാഠശാലയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങും ഇതോടനുബന്ധിച്ച് നടക്കും. ഡിസംബർ 20 മുതൽ ശിവഗിരിയിൽ വിവിധ സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ നടക്കും.

തീർത്ഥാടനത്തിനു മുന്നോടിയായി മഠത്തിലേക്കുള്ള റോഡുകളിലെ അറ്റകുറ്റപണികൾ പൂർത്തിയാക്കും. വശങ്ങളിലെ കാടുകളും യാത്രാ തടസമുണ്ടാക്കുന്ന ഉണങ്ങിയ മരങ്ങളും മറ്റും മുറിച്ചു മാറ്റുകയും ചെയ്യും. പൂർണ്ണമായും ഹരിത ചട്ടം പാലിച്ചു നടക്കുന്ന തീർത്ഥാടനത്തിൽ വർക്കല മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. കുടിവെള്ള വിതരണത്തിനായി കൃത്യമായ ഇടങ്ങളിൽ ടാങ്കുകളും ടാപ്പുകളും ജലവിഭവ വകുപ്പ് സ്ഥാപിക്കും. 100 പോയിന്റുകളിൽ ഗതാഗത സുരക്ഷയ്ക്കും മറ്റു സേവനങ്ങൾക്കുമായി 500 പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കും.

എക്സൈസ്, ഭക്ഷ്യസുരക്ഷ, അളവുതൂക്ക വിഭാഗം, അഗ്നി രക്ഷാ വകുപ്പ്, വിനോദ സഞ്ചാര വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സേവനവുമുണ്ടാകും. വിവിധ കച്ചവട സ്ഥാപനങ്ങൾക്കൊപ്പം സർക്കാർ വകുപ്പുകളുടെ പ്രദർശന സ്‌റ്റാളുകളും തീർത്ഥാടനത്തിന് മാറ്റുകൂട്ടും. കൂടുതൽ കെ.എസ്.ആർ.ടി.സി സർവ്വീസുകൾക്കൊപ്പം വിവിധ വാഹനങ്ങളുടെ പാർക്കിംഗിനായി പ്രത്യേകം സൗകര്യവുമുണ്ടാകും. വൈദ്യുതി, വെളിച്ചം തുടങ്ങിയവ മുടക്കമില്ലാതെ ലഭ്യമാക്കും. ആംബുലൻസ്, അലോപ്പതി, ആയുർവ്വേദം, ഹോമിയോ ഡോക്ടർമാരുടെ ഇരുപത്തിനാലു മണിക്കൂർ സേവനം എന്നിവയുമുണ്ടാകും.

ആറ്റിങ്ങൽ മുനിസിപ്പൽ തല ജനകീയ ചർച്ച നടന്നു

ആറ്റിങ്ങൽ മുനിസിപ്പൽ തല ജനകീയ ചർച്ച നടന്നു

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ആറ്റിങ്ങൽ മുനിസിപ്പൽ തല ജനകീയ ചർച്ച ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ
ജി തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഷീജ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നജാം, ബി.പി.ഒ പി സജി, സുഭാഷ്, മായ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

ട്രാൻസ്ജെൻഡർ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി

ട്രാൻസ്ജെൻഡർ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് ട്രാൻസ്ജെൻഡർ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി. കൊല്ലങ്കോട് ഫിന്‍മാര്‍ട്ട് കമ്പനിയിലെ ജീവനക്കാരായ നിലൻ കൃഷ്ണയും അദ്വികയും തമ്മിലുള്ള വിവാഹത്തിനാണ് കൊല്ലങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രം അനുമതി നിഷേധിച്ചത്.

വിവാഹവേദി കാച്ചാം കുറിശ്ശി ക്ഷേത്രമെന്ന് വെച്ചാണ് ഇവർ വിവാഹ ക്ഷണക്കത്തടിച്ചിരുന്നത്. എന്നാൽ ക്ഷേത്രത്തിൽ വെച്ചുള്ള കല്യാണത്തിന് അനുമതിയില്ലെന്ന് രണ്ടു ദിവസം മുമ്പ് ഭാരവാഹികൾ ഇരുവരെയും അറിയിക്കുകയായിരുന്നു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാം കുറിശ്ശി. ഭാവിയിലെ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് അനുമതി നൽകാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. ക്ഷേത്രം അനുമതി ലഭിക്കാതിരുന്നതോടെ സമീപത്തെ കല്യാണമണ്ഡപത്തിലേക്ക് വിവാഹ ചടങ്ങുകൾ മാറ്റി.

കുടുംബശ്രീയിലെ കമ്യൂണിറ്റി കൗണ്‍സിലർമാരുടെ ഓണറേറിയം ₹12,000 മായ് വർദ്ധിപ്പിച്ചു

കുടുംബശ്രീയിലെ കമ്യൂണിറ്റി കൗണ്‍സിലർമാരുടെ ഓണറേറിയം ₹12,000 മായ് വർദ്ധിപ്പിച്ചു

കുടുംബശ്രീയിലെ കമ്യൂണിറ്റി കൗണ്‍സിലർമാരുടെ ഓണറേറിയം ₹12,000 മായ് വർദ്ധിപ്പിച്ചു.
കുടുംബശ്രീ ജന്‍ഡർ പ്രവർത്തനങ്ങളുടെ ഭാഗമായി സിഡിഎസ് തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാർ അഥവാ കമ്യൂണിറ്റി കൗണ്‍സിലർമാരുടെ ഓണറേറിയമാണ് നിലവില് ₹9,000 നിന്നും ₹12,000 മായ് വർദ്ധിപ്പിച്ചത്.

സമൂഹത്തിലെ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രശ്നങ്ങൾ തുറന്നു പറയുന്നതിനും പരിഹരിക്കുന്നതിനുമുള്ള സഹായം ഉറപ്പാക്കുകയാണ് കമ്യൂണിറ്റി കൗണ്‍സിലർമാരുടെ ചുമതല. നിലവിൽ സംസ്ഥാനത്ത് മാത്രം 383 കമ്യൂണിറ്റി കൗണ്‍സിലർമാരാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് 12 ദിവസം മാത്രമാണ് ചുമതലകൾ നൽകാന്‍ സാധിച്ചിരുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ബിരുദയോഗ്യതയോ, അഞ്ച് വർഷം കുടുംബശ്രീ ജന്‍ഡർ പ്രവർത്തനങ്ങളിൽ റിസോഴ്സ് പേഴ്സണ്‍മാരായി സേവനമനുഷ്ഠിച്ചതോ ആയ കുടുംബശ്രീ അംഗങ്ങളിൽ നിന്നാണ് കമ്യൂണിറ്റി കൗണ്‍സിലർമാരെ ജില്ലാതലത്തിൽ തെരഞ്ഞെടുത്തത്.
സൈക്കോളജി, സോഷ്യൽ വർക്കർ വിഷയങ്ങളിൽ അക്കാദമിക് യോഗ്യതയുള്ളവരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

റവന്യൂ ജില്ലാ കലോത്സവത്തിലും സംസ്ഥാന ഐ ടി മേളയിലും താരമായി അക്ഷയ്

റവന്യൂ ജില്ലാ കലോത്സവത്തിലും സംസ്ഥാന ഐ ടി മേളയിലും താരമായി അക്ഷയ്

തിരുവനന്തപുരം: കോട്ടൻഹിൽ സ്കൂളിൽ വച്ചു നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം വയലിൻ (ഒറിയന്റൽ) മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടി അക്ഷയ്. വി എസ്. എറണാകുളത്തു നടന്ന സംസ്ഥാന ഐ ടി മേളയിൽ ഐ ടി ക്വിസ് മത്സരത്തിൽ എ ഗ്രേഡും നേടി അക്ഷയ്. ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥിയാണ്.