by Midhun HP News | Nov 19, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നാടകരംഗത്തെ അണിയറ പ്രവർത്തകർക്കായി കലാനികേതൻ കലാകേന്ദ്രം ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്ക്കാരത്തിന് ചന്ദ്രേഷ് പറവൂർ അർഹനായി. ഒരു പതിറ്റാണ്ടിലേറെയായി നാടകരംഗത്ത് രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ഇദ്ദേഹം. ഈ മാസം 27 ന് ആറ്റിങ്ങൽ ചെറുവള്ളിമുക്ക് അയ്യർമഠം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.

സംവിധായകൻ വക്കം ഷക്കീർ ചടങ്ങ് ഉത്ഘാടനം ചെയ്യും. ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം പുരസ്ക്കാരം നൽകും. കലാനികേതൻ രക്ഷാധികാരി അഡ്വ. എം മുഹസ്സിൻ, ചെയർമാൻ ഉദയൻ കലാനികേതൻ ഭരണ സമിതി അംഗങ്ങളായ കെ.രാജേന്ദ്രൻ, ബി.എസ്.സജിതൻ എന്നിവരടങ്ങുന്ന അവാർഡ് കമ്മിറ്റിയാണ് നാലാമത് പുരസ്കാരത്തിന് ചന്ദ്രേഷിനെ തിരഞ്ഞെടുത്തത്.
by Midhun HP News | Nov 19, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ എം.എഫ്.എ മാടൻവിള ചാമ്പ്യന്മാരായി. മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ പന്ത്രണ്ട് ടീമുകൾ മാറ്റുരച്ചു.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എം.എഫ്.എ മാടൻവിള എതിരാളികളായ അഴൂർ എഫ്.സി യെ തകർത്തത്. എം.എഫ്.എയ്ക്ക് വേണ്ടി മുന്നേറ്റ താരം ബിലാലാണ് രണ്ട് ഗോളുകളും നേടിയത്. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കളിയിലുടനീളം എം.എഫ്.എ ആധിപത്യം സ്ഥാപിച്ചപ്പോൾ അഴൂർ എഫ്.സിയ്ക്ക് ലഭിച്ചത് ഒരു സെൽഫ് ഗോൾ മാത്രമാണ്. എം.എഫ്.എ ഡിഫൻഡർ നൽകിയ മൈനസ് പാസ്സ് അബദ്ധവശാൽ ഗോളിയുടെ കാലിൽ നിന്നും മിസ്സ് ആവുകയായിരുന്നു. ഇതോടെ ബ്ലോക്ക് തലത്തിൽ നടക്കുന്ന ടൂർണമെന്റിൽ അഴൂർ പഞ്ചായത്തിനെ പ്രതിനിധീകരിക്കുക എം.എഫ്.എ മാടൻവിളയാണ്.
by Midhun HP News | Nov 19, 2022 | Latest News, കേരളം, ജില്ലാ വാർത്ത
അവനവഞ്ചേരി ശ്രീഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ ഇന്ന് ആഴി പൂജ നടക്കും. ശബരിമലയിൽ പോകാൻ പറ്റാത്ത ഭക്ത ജനങ്ങൾക്കായി, വൃശ്ഛിക മാസത്തിലെ ഉത്രം നാളിൽ, കേരളത്തിലെ അപൂർവ്വം ശാസ്താ ക്ഷേത്രങ്ങളിൽ മാത്രം നടത്തുന്ന പൂജയാണ് ആഴിപൂജ. ഗണപതി പൂജയോടെയാണ് ആഴിപൂജ ആരംഭിക്കുന്നത്.
താന്ത്രിക വിധി പ്രകാരമുള്ള പൂജകൾക്കൊടുവിൽ, നാളികേരം, അവൽ, മലർ, നെയ്യ് തുടങ്ങിയ പൂജാദ്രവ്യങ്ങൾ ശബരിമലയിലെ ആഴിയിലേയ്ക്ക് എന്നപോലെ, ഭക്തജനങ്ങൾ നേരിട്ട് ആഴിയിലെ അഗ്നിയിൽ സമർപ്പിച്ച് സായൂജ്യമടയുന്നു. സർവ്വവിഘ്ന നിവാരണത്തിനും, ശാസ്താ പ്രീതിയ്ക്കും, ശനിദോഷ നിവാരണത്തിനുമായാണ് ആഴി പൂജ നടത്തുന്നത്, ക്ഷേത്രത്തിലെ ആഴിപൂജ ഇന്ന് വൈകുന്നേരം ഏഴുമണിയ്ക്ക് ക്ഷേത്രാങ്കണത്തിൽ സമാരംഭിക്കുന്നു. ആഴിയിൽ സമർപ്പിക്കുവാനുള്ള നാളികേരമുൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾ ക്ഷേത്ര സ്റ്റാളിൽ നിന്നും ഭക്ത ജനങ്ങൾക്ക് വാങ്ങാവുന്നതാണ്.

by Midhun HP News | Nov 19, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ന് നടത്താനിരുന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ഭാരവാഹികൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ഭാരവാഹികളുമായി നടന്ന ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമായത്. ഇതോടെ രാജ്യത്തെ എല്ലാ ബാങ്കുകളും ഇന്ന് പ്രവർത്തിക്കും.

ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും പരിഹരിക്കാൻ സമ്മതിച്ചതിനാലാണ് പണിമുടക്കിൽനിന്ന് പിൻമാറുന്നതെന്ന് എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം അറിയിച്ചു. തൊഴിലുകൾക്കും തൊഴിൽ സുരക്ഷയ്ക്കും നേരെയുള്ള അതിക്രമങ്ങൾ ഉന്നയിച്ചാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്. യൂണിയനിൽ സജീവമായതിന്റെ പേരിൽ ബാങ്ക് ജീവനക്കാരെ മനഃപൂർവം ഇരകളാകുന്ന രീതിയുണ്ട്. യൂണിയനിൽ അംഗമായവരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നത് വർധിച്ചതിലും പ്രതിഷേധിച്ചാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.

വ്യാഴാഴ്ചയാണ് സംഘടന പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് സേവനങ്ങളെ ബാധിക്കുമെന്ന് പല ബാങ്കുകളും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
by Midhun HP News | Nov 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഉപജില്ല കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം ഫോക് ഡാൻസിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി ദേവി നന്ദ. എസ്. ആറ്റിങ്ങൽ വീരളം ഇന്ദ്രപ്രസ്ഥത്തിൽ അഡ്വ.സുരേഷ് കുമാർ, അശ്വതി സുരേഷ് ദമ്പതികളുടെ മകളാണ് ദേവി നന്ദ. സിനി സീരിയൽ ആർട്ടിസ്റ് കൂടിയാണ്. സൂര്യ ടി വി യിൽ കന്യാദാനം സീരിയലിൽ അഭിനയിക്കുന്നുണ്ട്. സ്റ്റാർ മാജിക്കിലും പങ്കെടുക്കുന്നുണ്ട്.

by Midhun HP News | Nov 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കൊച്ചി സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ബലാത്സംഗത്തിന് ശേഷം മോഡലിനെ കാക്കനാട്ടെ വീട്ടില്‍ ഇറക്കിവിട്ടുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ഷിപ്പ് യാര്‍ഡിന് സമീപമുള്ള ബാറില്‍ യുവതി കുഴഞ്ഞുവീണിരുന്നു. ഇവരെ കാറില്‍ കയറ്റിക്കൊണ്ടുപോയ നാല് പേരാണ് ബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് പരാതി. ബാറില്‍നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ബലാത്സംഗം ചെയ്തതെന്നാണ് വിവരം. യുവതിയുടെ സുഹൃത്താണ് വിവരം പോലീസിനെ അറിയിച്ചത്.
Recent Comments