by Midhun HP News | Nov 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പോക്സോ കേസിലെ പ്രതി അറസ്റ്റിൽ. 17 വയസ്സ് പ്രായമുള്ള കുട്ടിയുടെ നഗ്ന വീഡിയോ മൊബൈൽ ഫോണിൽ പകർത്തുകയും സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. ചെമ്മരുതി പാലച്ചിറ കച്ചോടം പട്ടര് മുക്ക് ആകാശ് ഭവനിൽ നന്ദു എന്നു വിളിക്കുന്ന 27 കാരൻ അറസ്റ്റിൽ.

ഡ്രൈവറായ പ്രതി തൻറെ ബസ്സിൽ എത്ര ചെയ്തുവരുന്ന വിദ്യാർഥിനിയെ പ്രണയം നടിച്ച് വശീകരിയ്ക്കുകയും നിർബന്ധിച്ച് നഗ്ന വീഡിയോ എടുത്ത ശേഷം സുഹൃത്തുക്കൾക്ക് മറ്റും അയച്ചു കൊടുക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അന്വേഷിച്ചു വരവേ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജി. ബിനുവിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ എസ് പ്രതാപചന്ദ്രൻ സി സി, ജൂനിയർ എസ്ഐ ശരത്. സി, പോലീസ് ഉദ്യോഗസ്ഥരായ അനിൽകുമാർ, ബിനോജ്, ശരത്കുമാർ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി സ്ത്രീകളും കുട്ടികളും ആയി ചാറ്റിങ് നടത്തിന്റെ വിവരം ലഭിക്കുകയും തുടർന്ന് അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.
by Midhun HP News | Nov 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഉപജില്ല കലോത്സവത്തിൽ പങ്കെടുത്ത 5 ഇനങ്ങളിൽ നാലെണ്ണത്തിൽ ഒന്നാം സ്ഥാനവും ഒരെണ്ണത്തിൽ രണ്ടാം സ്ഥാനവും മികച്ച നടിയ്ക്കുള്ള പുരസ്കാരവും നേടി താരമായിരിക്കുകയാണ് ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച് എസ് എസ്സിലെ പ്ലസ് ടു വിദ്യാർഥിനി സൂഫിയാന. പദ്യംചൊല്ലൽ അറബിക്, മാപ്പിളപ്പാട്ട്, മൈം, നാടകം എന്നിവയിൽ ഒന്നാം സ്ഥാനവും മോണോ ആക്ടിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കൊസ്രാക്കൊള്ളി എന്ന നാടകത്തിലെ ‘മിന്ന’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് മികച്ച നടിയ്ക്കുള്ള പുരസ്കാരം സൂഫിയാനയെത്തേടിയെത്തിയത്. എൽ.പി തലം മുതൽ കലാരംഗത്ത് സജീവമാണ് സൂഫിയാന. മണനാക്ക് സ്വദേശിനിയാണ് ഈ കൊച്ചുമിടുക്കി.
by Midhun HP News | Nov 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വൻ വിജയമായ അല്ലു അർജുൻചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് വൈകാതെ ഉണ്ടാകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ച് മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേഷൻസ് അറിയിക്കണം എന്നാവശ്യവുമായി തെരുവിൽ ഇറങ്ങിയിരിക്കുകയാണ് അല്ലു അർജുൻ ആരാധകർ.
വീ വാണ്ട് പുഷ്പ 2 അപ്ഡേറ്റ് എന്ന് എഴുതിയ ബാനറുമായാണ് ഒരു കൂട്ടം ആരാധകർ തെരുവിൽ ഇറങ്ങിയത്. പലസ്ഥലങ്ങളിൽ നിന്നുള്ള അല്ലുവിന്റെ ആരാധാകരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. കേരളത്തിൽ പത്തനംതിട്ടയിലാണ് ആരാധകർ ഒത്തു കൂടിയത്.
കൂടാതെ കർണാടക, മഹാരാഷ്ട്ര, യുഎഇ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബാനറുകളുമായി ആരാധകർ തെരുവിൽ ഇറങ്ങി. അതിനിടെ കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ലുക്ക് ടെസ്‌റ്റോടെ പുഷ്പ 2 ചിത്രീകരണം ആരംഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്. സാഹസികതയുടെ ആരംഭമെന്ന് തലക്കെട്ടോടെ ഛായാഗ്രാഹകന്‍ മിറോസ്ലാവ് കുബാ ബ്രോസെക്ക് അല്ലു അർജുനൊപ്പമുള്ള ചിത്രം പങ്കുവച്ചു. ഡിസംബറിലായിരിക്കും ചിത്രത്തിന്റെ റെഗുലര്‍ ഷൂട്ട് തുടങ്ങൂ. അല്ലുവിനൊപ്പം ഫഹദ് ഫാസിൽ ആയിരിക്കും പ്രധാന വേഷത്തിൽ എത്തുക. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാനയാണ് പ്രധാന വേഷത്തിലെത്തിയത്.
by Midhun HP News | Nov 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ രാത്രി നഗരത്തിലെ സ്റ്റേഡിയത്തില്‍ താമസിച്ചാല്‍ ഇന്‍ഡോറില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്. ഇന്‍ഡോറിലെ ഒരു കടയിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇത് ഒരു വ്യാജഭീഷണി സന്ദേശമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഇന്‍ഡോര്‍ പൊലീസ് കമ്മീഷണര്‍ എച്ച് സി മിശ്ര പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ ഖല്‍സ സ്റ്റേഡിയത്തില്‍ തങ്ങുകയാണെങ്കില്‍ ഇന്‍ഡോര്‍ നഗരത്തില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടക്കുമെന്നാണ് കത്തില്‍ പറയുന്നത്. നിലവില്‍ ജാഥ പര്യടനം നടത്തുന്നത് മഹാരാഷ്ട്രയിലാണ്. നവംബര്‍ 20ന് യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കും. ജൂനി പ്രദേശത്തെ ഒരു ബേക്കറിക്കടയിലാണ് ഭീഷണിക്കത്ത് കിട്ടിയതെന്നും എച്ച്‌സി മിശ്ര പറഞ്ഞു.
by Midhun HP News | Nov 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കഴക്കൂട്ടം: വ്യാജ തിരിച്ചറിയൽ കാർഡ് നൽകി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത കേസിൽ യുവതിയും ഭർത്താവും അറസ്റ്റിൽ. കാട്ടാക്കട നരുവാമൂട് സ്വദേശി സോണിയ എന്ന് വിളിക്കുന്ന ജോമോൾ(21), ഭർത്താവ് കഴക്കൂട്ടം കുളത്തൂർ ചിത്തിര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ അഖിൽ(22) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജമായി നിർമ്മിച്ച ആധാർ കാർഡും മുക്കുപണ്ടങ്ങളും നൽകി തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച കഠിനംകുളം മരിയനാട് അജന്ത ഹൗസിൽ അജീവ് അഡ്രൂസ് ഒളിവിലാണെന്നും ഇയാളെ പിടികൂടുന്നതിനുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായും കഠിനംകുളം പൊലീസ് എസ്.എച്ച് സാജു ആന്റണി അറിയിച്ചു.
ഇയാൾ സഞ്ചരിച്ച കാർ കഴക്കൂട്ടത്തു നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു തട്ടിപ്പ്. കഠിനംകുളത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 5 വളകളുമായി എത്തിയ യുവതിയും യുവാവും ഇത് പണയം വച്ച് ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരൻ 70,000 രൂപ നൽകിയശേഷം ബാക്കി തുക അടുത്ത ദിവസം നൽകാമെന്നു പറഞ്ഞു.
ബുധനാഴ്ച രാവിലെ ബാങ്ക് ഉടമ ഈ വളകൾ ദേശസാത്കൃത ബാങ്കിൽ പണയം വയ്ക്കാൻ എത്തിയപ്പോഴാണ് അത് മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കഠിനംകുളം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം അഖിലിനെയും ജോമോളെയും ബാക്കി തുക നൽകാമെന്നു പറഞ്ഞ് പണമിടപാട് സ്ഥാപനത്തിലേയ്ക്കു വിളിച്ചുവരുത്തി. തുടർന്നാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒളിവിൽ പോയ അജീവ് അഡ്രൂസ് കമ്മീഷൻ വ്യവസ്ഥയിലാണ് പ്രതികളെ കൊണ്ട് പണയതട്ടിപ്പ് നടത്തുന്നതെന്നും ഇതിന് സമാനമായ തട്ടിപ്പ് നേരത്തെ നടന്നിട്ടുണ്ടെന്നും കഠിനംകുളം പൊലീസ് പറഞ്ഞു
by Midhun HP News | Nov 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതുയുഗത്തിന് തുടക്കമാവുകയാണ്. രാജ്യത്തു നിന്നുള്ള ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാർട്ടപ്പിന്റെ വിക്രം എസ്, സൗണ്ടിംഗ് റോക്കറ്റാണ് കുതിക്കാനൊരുങ്ങുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.30നാണ് വിക്ഷേപണം.
Recent Comments