90-ാമത് ശിവഗിരി തീര്‍ത്ഥാടനം വോളണ്ടിയേഴ്സും കലാസംഘടനകളും സ്പോണ്‍സര്‍മാരും വിവരം നല്‍കണം

90-ാമത് ശിവഗിരി തീര്‍ത്ഥാടനം വോളണ്ടിയേഴ്സും കലാസംഘടനകളും സ്പോണ്‍സര്‍മാരും വിവരം നല്‍കണം

ശിവഗിരി: 90-ാമത് ശിവഗിരി തീര്‍ത്ഥാടന മഹോത്സവ കാലത്ത് വോളണ്ടിയര്‍മാരായി സേവനം അനുഷ്ഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ക്യാപ്റ്റന്‍ സന്തോഷ് വട്ടപ്ലാംമൂടുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9447060527, 8075049982

കലാപരിപാടികള്‍ അവതരിപ്പിക്കുന്ന വ്യക്തികളും സംഘടനകളും സ്പോണ്‍സര്‍മാരും ശിവഗിരിമഠം പി.ആര്‍.ഒ. ഇ.എം.സോമനാഥന്‍റെ പക്കല്‍ രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 9447551499.

തീര്‍ത്ഥാടനകാലത്ത് കച്ചവട സ്ഥാപനങ്ങള്‍ക്കാവശ്യമായ സ്ഥലലേലം 27 ന് രാവിലെ 9 മണിയ്ക്കാണ്. താല്‍പ്പര്യമുള്ളവര്‍ അന്നേദിവസം എത്തേണ്ടതാണ്. കണ്‍വീനര്‍ അനിലുമായി ബന്ധപ്പെടാനാവും. വിവരങ്ങള്‍ക്ക്
ഫോണ്‍: 9846520574

കിളിമാനൂർ വില്ലേജ് ഓഫീസിൽ കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നില്ല; പൊതുജനങ്ങളും ഓഫീസിലെ ഉദ്യോഗസ്ഥരും വലയുന്നു

കിളിമാനൂർ വില്ലേജ് ഓഫീസിൽ കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നില്ല; പൊതുജനങ്ങളും ഓഫീസിലെ ഉദ്യോഗസ്ഥരും വലയുന്നു

കിളിമാനൂർ: കിളിമാനൂർ വില്ലേജ് ഓഫീസിലെ കമ്പ്യൂട്ടറുകൾ ഒന്നും നിലവിൽ പ്രവർത്തിക്കുന്നില്ല ഇതുമൂലം വിവിധ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ കഴിയുന്നില്ല. വിവിധ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾക്ക് നൂറുകണക്കിന് ആളുകളാണ് ദിനം പ്രതി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നത്. എന്നാൽ കമ്പ്യൂട്ടറുകൾ പ്രവർത്തിക്കാത്തത് മൂലം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഗുണഭോക്താക്കൾ ഓഫീസിലെത്തി സർട്ടിഫിക്കറ്റുകളുടെ കാര്യം തിരക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഇത് മൂലം നിത്യേന വാക്ക് തർക്കങ്ങളും പതിവാണ്. അടിയന്തരമായി സർക്കാർതലത്തിൽ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

ഉപതെരഞ്ഞെടുപ്പ് ; നവംബർ 9ന് പ്രാദേശിക അവധി

ഉപതെരഞ്ഞെടുപ്പ് ; നവംബർ 9ന് പ്രാദേശിക അവധി

തിരുവനന്തപുരം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഴയകുന്നുമ്മേൽ  ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിലെയും കരുംകുളം  ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം വാർഡിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നവംബർ 9ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോർജ്ജ്  പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നവംബർ 8, 9 തീയതികളിലും വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നവംബർ  10 നും പ്രാദേശിക അവധി ആയിരിക്കും.

സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ബുധനാഴ്ച

സംസ്ഥാനത്തെ 11 ജില്ലകളിലെ (കോട്ടയം, കണ്ണൂർ, കാസർകോട് ഒഴികെ) 29 തദ്ദേശ വാർഡുകളിൽ നവംബർ 9ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. സമ്മതിദായകർക്ക് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി. ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.

സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് www.sec.kerala.gov.in സൈറ്റിൽ ഓൺലൈനിലൂടെ സമർപ്പിക്കാം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ഈ അവസരമുള്ളത്. ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ സൗകര്യം ഏർപ്പെടുത്തുന്നത്. 11 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 102 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 40 പേർ സ്ത്രീകളാണ്.

വോട്ടർപട്ടിക ഒക്ടോബർ 10 ന് പ്രസിദ്ധീകരിച്ചു. ആകെ 1,39,025 വോട്ടർമാർ. 65,964 പുരുഷന്മാരും 73,061 സ്ത്രീകളും. പ്രവാസി വോട്ടർപട്ടികയിൽ 9 പേർ. വോട്ടെടുപ്പിന് 190 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ തൊണ്ണൂറ്റിരണ്ടും പുളികീഴ് ബ്ലോക്ക് പഞ്ചായത്തിലെ എട്ടും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ പന്ത്രണ്ടും വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പതിന്നാലും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പതിനെട്ടും മേലടി ബ്ലോക്ക് പഞ്ചായത്തിലെ ആറും ബൂത്തുകൾ ഇതിൽ ഉൾപ്പെടും. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. പോളിംഗ് സാധനങ്ങൾ തലേദിവസം 12 മണിക്ക് മുമ്പ് സെക്ടറൽ ഓഫീസർമാർ മുഖേന അതാത് പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ നേരിട്ട് ഹാജരായാൽ മതിയാകും.

ക്രമസമാധാന പാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫി നടത്തും. പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും.
വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് മോക്ക്‌പോൾ നടത്തും. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ പത്തിന് രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളിൽ നടത്തും. ഫലം അപ്പോൾ തന്നെ www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാ അടിസ്ഥാനത്തിൽ:

തിരുവനന്തപുരം – പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ, കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം

കൊല്ലം – പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബി, പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുവൻകോണം

പത്തനംതിട്ട – പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി

ആലപ്പുഴ – എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാത്തറ, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ വൻമഴി വെസ്റ്റ്, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാർത്തികപ്പള്ളി, മുതുകുളം ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂൾ, പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തെക്ക്

ഇടുക്കി – ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം, ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ തൊട്ടിക്കാനം, ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പൊന്നെടുത്താൽ, കരുണാപുരം ഗ്രാമപഞ്ചായത്തിലെ കുഴിക്കണ്ടം

എറണാകുളം – വടക്കൻ പറവൂർ മുനിസിപ്പൽ കൗൺസിലിലെ വാണിയക്കാട്, വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം, പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ കുറിഞ്ഞി, കീരംപാറ ഗ്രാമപഞ്ചായത്തിലെ മുട്ടത്തുകണ്ടം

തൃശ്ശൂർ – വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ മിണാലൂർ സെന്റർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം

പാലക്കാട് – കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ പാലത്തറ, പുതൂർ ഗ്രാമപഞ്ചായത്തിലെ കോളപ്പടി

മലപ്പുറം – മലപ്പുറം മുനിസിപ്പൽ കൗൺസിലിലെ കൈനോട്

കോഴിക്കോട് – മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂർ, തുറയൂർ ഗ്രാമപഞ്ചായത്തിലെ പയ്യോളി അങ്ങാടി, മണിയൂർ ഗ്രാമപഞ്ചായത്തിലെ മണിയൂർ നോർത്ത്, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ

വയനാട് – കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിത്രമൂല

സൗഹൃദപൂക്കൾ; തിമിരം ശസ്ത്രക്രിയയും സൗജന്യ നേത്ര ചികിത്സയും സംഘടിപ്പിച്ച് കിളിമാനൂർ സൈറ്റ് കെയർ

സൗഹൃദപൂക്കൾ; തിമിരം ശസ്ത്രക്രിയയും സൗജന്യ നേത്ര ചികിത്സയും സംഘടിപ്പിച്ച് കിളിമാനൂർ സൈറ്റ് കെയർ

സൗഹൃദപൂക്കൾ പുരുഷ സ്വയം സഹായ സംഘത്തിന്റെ 2 ആം വാർഷികത്തോടനുബന്ധിച്ച് കിളിമാനൂർ സൈറ്റ് കെയർ കണ്ണാശുപത്രിയും കാരക്കോണം മെഡിക്കൽ കോളേജും ചേർന്ന് സൗജന്യ നേത്ര ചികിത്സയും തിമിരം ശസ്ത്രക്രിയയും നടത്തി. ക്യാമ്പ് കിളിമാനൂർ സബ് ഇൻസ്‌പെക്ടർ വിജിത് കെ. നായർ ഉദ്ഘടനം ചെയ്തു. വാർഡ് മെമ്പർമാരായ അജ്മൽ എൻ എസ്, അജീഷ് ജി. എൽ തുടങ്ങിയവർ സന്നിഹിതരായിരിന്നു. സംഘം പ്രസിഡന്റ്‌ മനു എസ് വി അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘം സെക്രട്ടറി വിനു എ സ്വാഗതം ആശംസിച്ചു.

ക്യാമ്പിൽ പങ്കെടുത്ത നൂറോളം പേർക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു. അഞ്ചു പേരെ സൗജന്യ ശാസ്ത്രക്രിയയ്ക്കായി കാരക്കോണം മെഡിക്കൽ കോളേജിലോട്ട് കൊണ്ട് പോകുകയും ചെയ്തു. 19 പേരടങ്ങുന്ന പാപ്പാലയിലെ യുവാക്കളാണ് സൗഹൃദപൂക്കൾ എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചു പ്രവർത്തിക്കുന്നത്. കിളിമാനൂരിലെ ക്രമസമാധാനം കൃത്യമായി നടപ്പിലാക്കുന്ന സബ് ഇൻസ്‌പെക്ടറെ സംഘം ഭാരവാഹികൾ അനുമോദിച്ചു.

ലോകത്തെ ഏറ്റവും സെക്‌സിയായ പുരുഷൻ ക്രിസ് ഇവാൻസ്

ലോകത്തെ ഏറ്റവും സെക്‌സിയായ പുരുഷൻ ക്രിസ് ഇവാൻസ്

ജീവിച്ചിരിക്കുന്നതിൽ ഏറ്റവും സെക്‌സിയായ പുരുഷനായി ഹോളിവുഡ‍് നടൻ ക്രിസ് ഇവാൻസ്. പീപ്പിൾ മാഗസിനാണ് ‘കാപ്റ്റൻ അമേരിക്ക’ ക്രിസ് ഇവാൻസിന് പുതിയ പട്ടം നൽകിയത്. പീപ്പിൾ മാസികയുടെ വെബ്‌സൈറ്റിലും സ്റ്റീഫൻ കോൾബർട്ടിന്റെ ലേറ്റ് നൈറ്റ് ഷോയിലുമാണ് പ്രഖ്യാപനം നടത്തിയത്. ‘എന്റെ അമ്മയ്ക്ക് വളരെയധികം സന്തോഷമാകും. ഞാൻ ചെയ്യുന്ന എല്ലാകാര്യങ്ങളിലും അഭിമാനിക്കുന്ന വ്യക്തിയാണ് അമ്മ പക്ഷെ ഇത് ശരിക്കും അഭിമാനിക്കാനുള്ള ഒന്നാണ്’, എന്നാണ് പ്രഖ്യാപനത്തിന് പിന്നാലെ താരം പറഞ്ഞത്.

ഇവാൻസിന്റെ കവർ ഫോട്ടോയിലാണ് ഈ മാസത്തെ പീപ്പിൾ മാഗസിൻ ഇറങ്ങുന്നത്.
41കാരനായ ഇവാൻസുമായി ജോർജിയയിലെ ഫാംഹൗസിൽ വച്ചാണ് പീപ്പിൾ അഭിമുഖം നടത്തിയത്. കുറച്ചുകൂടി മെച്ചപ്പെട്ട വർക്ക-ലൈഫ് ബാലൻ കണ്ടെത്താനുള്ള ശ്രമങ്ങളെക്കുറിച്ചാണ് ഇവാൻസ് അഭിമുഖത്തിൽ സംസാരിച്ചത്. 2000ൽ പുറത്തിറങ്ങി ‘ദി ന്യൂ കമ്മേഴ്‌സ്’ എന്ന ചിത്രത്തിലാണ് ഇവാൻസ് ആദ്യമായി അഭിനയിച്ചത്. പിന്നീട് 2005ലും 2007ലും പുറത്തിറങ്ങി ഫന്റാസ്റ്റിക് ഫോറിൽ ജോണി സ്‌റ്റോം എന്ന സൂപ്പർഹീറോയായി വേഷമിട്ടു.

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി 2011ൽ പുറത്തിറങ്ങിയ കാപ്റ്റൻ അമേരിക്ക –ദി ഫസ്റ്റ് അവഞ്ചർ എന്ന ചിത്രത്തിലൂടെയാണ് ഇവാൻസ് ഏറ്റവും ശ്രദ്ധനേടിയത്. 10 മാർവെൽ സിനിമകളിൽ ഇത് തുടർന്നു. 2019ൽ ‘അവഞ്ചേഴ്‌സ്: എൻഡ്‌ഗെയം’ലാണ് അവസാനമായി കഥാപാത്രത്തെ അവതരിപ്പിച്ചത്. വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമാണ് താൻ ഇപ്പോൾ ചിന്തിയ്ക്കുന്നതെന്നും അത്യന്തികമായി അതാണ് തനിക്ക് വേണ്ടതെന്നും ഇവാൻസ് അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിക്കാൻ താരം തയ്യാറായിരുന്നില്ല.