by Midhun HP News | Nov 6, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: കെ എസ് ടി എ കിളിമാനൂർ ബ്രാഞ്ച് സമ്മേളനം കിളിമാനൂർ ഗവ. എച്ച് എസ് എസിൽ നടന്നു. സംസ്ഥാന കൗൺസിൽ അംഗം കെ. വി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമകരമായ നയങ്ങൾ തള്ളിക്കളയുക എന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കൗൺസിൽ അംഗം പ്രദീപ് കുമാർ. എസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മത നിരപേക്ഷ കേരളം, വൈജ്ഞാനിക സമൂഹം വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തിയാണ് 32ാം വാർഷിക സമ്മേളനം സംഘടിപ്പിച്ചത്. ബ്രാഞ്ച് സെക്രട്ടറിയായി സ്മിത പി കെ, പ്രസിഡന്റായി ഉൻമേഷ് ബി, ട്രഷററായി ബൈജു. ജി, ജോ.സെക്രട്ടറി എ. ജെ ബുഷ്റ, വൈസ് പ്രസിഡന്റ് അനില എ. എസ് എന്നിവരെ തിരഞ്ഞെടുത്തു.

by Midhun HP News | Nov 6, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ബുധനാഴ്ചയോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തായി ന്യൂനമർദ്ദം രൂപപെട്ടേക്കും. ഇത് പിന്നീട് തമിഴ്നാട് -പുതുച്ചേരി തീരത്തായി കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
by Midhun HP News | Nov 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിച്ച ശ്യാം സരണ്‍ നേഗി(106) അന്തരിച്ചു. ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശ്യാം സരണ്‍ നേഗിയുടെ വിയോഗം.
നവംബര്‍ രണ്ടിന് പോസ്റ്റല്‍ ബാലറ്റിലൂടെയാണ് നേഗി ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്ന സമയവും ശ്യാം സരണ്‍ നേഗിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മുപ്പത്തി നാലാമത്തെ സമ്മതിദാനാവകാശം വിനിയോഗിച്ചതിന് ശേഷമാണ് നേഗി വിടവാങ്ങുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് അംബാസിഡറായിരുന്നു നേഗി.

ഔദ്യോഗിക ബഹുമതികള്‍ നല്‍കിയാവും സംസ്‌കാര ചടങ്ങുകള്‍. 1917 ജൂലൈ ഒന്നിനാണ് നേഗിയുടെ ജനനം. സ്‌കൂള്‍ അധ്യാപകനായിരുന്നു. 1951ല്‍ ഇന്ത്യ ആദ്യ പൊതു തെരഞ്ഞെടുപ്പിലേയ്ക്ക് എത്തിയപ്പോള്‍ നേഗിയാണ് രാജ്യത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്, ഒക്ടോബര്‍ 25ന്. രാജ്യത്തെ മറ്റ് ഭാഗങ്ങള്‍ 1952 ഫെബ്രുവരിയില്‍ പോളിങ് ബൂത്തിലേക്ക് പോയപ്പോള്‍ ഹിമാചല്‍പ്രദേശില്‍ കാലാവസ്ഥാ പ്രശ്‌നങ്ങളെ തുടര്‍ന്ന് നേരത്തെയാക്കുകയായിരുന്നു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കല്‍പയില്‍ നേരത്തെ പോളിങ് നടത്തി. പോളിങ് ബൂത്തില്‍ അധ്യാപകനായി ഉണ്ടായിരുന്ന നേഗി ആദ്യം വോട്ട് ചെയ്യുകയായിരുന്നു.

by Midhun HP News | Nov 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ വർദ്ധിപ്പിക്കുന്നതിനും വിവിധ ഏജൻസികൾ തമ്മിൽ ഏകോപനം ഉറപ്പാക്കുന്നതിനുമായി നവംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് തിരുവനന്തപുരത്ത് മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. ഇത്രയും വിപുലമായ മോക്ക് ഡ്രിൽ കേരളത്തിൽ നടക്കുന്നത് ആദ്യമായാണ്. ഓരോ വർഷവും വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന മോക്ക് ഡ്രില്ലിന് ഇക്കൊല്ലം വേദിയാകുന്നത് തിരുവനന്തപുരമാണ്.
തിരുവനന്തപുരം നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും തന്ത്രപ്രധാനമായ വിവിധ കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രിൽ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 400ൽ പരം എൻ.എസ്.ജി കമാൻഡോകളും മോക്ക് ഡ്രില്ലിൽ പങ്കെടുക്കും.

by Midhun HP News | Nov 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആലംകോട് പള്ളിമുക്കിൽ നിന്നും ആറ്റിങ്ങലിലേയ്ക്ക് പോകവേ വിവിധ രേഖകളടങ്ങുന്ന പേഴ്‌സ് (ക്രീം കളർ) നഷ്ടപ്പെട്ടു. റംസീനയുടെ പേഴ്‌സ് ആണ് പള്ളിമുക്കിൽ നിന്നും ആറ്റിങ്ങലിലേയ്ക്ക് പോയ രാഹുൽ ബസിൽ വച്ച് നഷ്ട്ടപെട്ടത്. കണ്ടു കിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
മൊബൈൽ നമ്പർ: 9947262148, 9048361209
by Midhun HP News | Nov 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഒറ്റ ദിവസം കൊണ്ട് പവന് കൂടിയത് 720 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,600 രൂപയായി. ഗ്രാമിന് 90 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,700 രൂപ. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി കുറഞ്ഞിരുന്നു. പിന്നാലെയാണ് വീണ്ടും വില കുതിച്ചത്. ഈ മാസം ഒന്നിന് 37, 280 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച 200 രൂപ വര്‍ധിച്ച് 37,480 രൂപയായി. പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി 600 രൂപയാണ് കുറഞ്ഞത്.

Recent Comments