സീല്‍ വച്ച ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകര്‍ന്ന നിലയിൽ; പൊലീസ് പരിശോധന നടക്കുന്നു

സീല്‍ വച്ച ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകര്‍ന്ന നിലയിൽ; പൊലീസ് പരിശോധന നടക്കുന്നു

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടില്‍ മറ്റാരോ കയറിയെന്ന് സംശയം. പൊലീസ് സീല്‍ വച്ച വീട്ടിലാണ് ഇത് മറികടന്ന് ആരോ കയറിയതെന്ന സംശയം ഉയര്‍ന്നത്. പാറശാല പൊലീസും തമിഴ്നാട് പൊലീസും പരിശോധന നടത്തുകയാണ്. രാമവര്‍മന്‍ ചിറയിലുള്ള വീടിന്റെ പൂട്ട് തകര്‍ന്ന നിലയിലാണ്. ഇതോടെയാണ് സീല്‍ ചെയ്ത വാതില്‍ തുറന്ന് ആരോ അകത്ത് കയറിയെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

അതിനിടെ പൊലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മയെ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ എന്നിവര്‍ക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യും. ഇതോടെ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടര്‍ന്ന് മകനെ കൊന്നു എന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിലടക്കം വ്യക്തത വരുത്തിയ ശേഷം മതി തെളിവെടുപ്പെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇന്നലെയാണ് ഗ്രീഷ്മയെ നെയ്യാറ്റിന്‍ക്കര മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.

നാരായണൻ നായർ രക്ത സാക്ഷിദിനം ആചരിച്ച് ആറ്റിങ്ങൽ നഗരസഭ

നാരായണൻ നായർ രക്ത സാക്ഷിദിനം ആചരിച്ച് ആറ്റിങ്ങൽ നഗരസഭ

സർവീസ് രംഗത്തെ രക്തസാക്ഷി നാരായണൻ നായരുടെ 10-ആം രക്തസാക്ഷി ദിനം ആചാരിച്ചു. ആറ്റിങ്ങൽ നഗരസഭയിൽ കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ നഗരസഭയിൽ വർഗീയ വിരുദ്ധ സദസ്സും അനുസ്മരണ യോഗവും നടന്നു. 2013 നവംബർ 5 നാണ് നാരായണൻ നായരെ ആർ എസ് എസ് ഗുണ്ടകൾ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തിയത്. ജന്മ നാടായ ആനവൂരിൽ പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം ചേർന്ന് നാടിന്റെ വികസനത്തതിനായി നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തിയാണ്.

ആറ്റിങ്ങൽ നഗരസഭയിൽ അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബാഡ്ജ് ധരിച്ചു കൊണ്ട് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. ഉച്ചക്ക് 1 മണിക്ക് വർഗ്ഗീയ വിരുദ്ധ സദസ്സും അനുസ്മരണ പ്രഭാഷണവും നടന്നു. വർഗ്ഗീയ വിരുദ്ധ സദസ്സ് നഗരസഭ മുൻ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ എം സി എസ് യു മുൻ സംസ്ഥാന പ്രസിഡന്റ് എ. ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. സി ഐ ടി യു നേതാവ് രാമൻകുട്ടി, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ. രാജൻ, സംസ്ഥാന കൗൺസിൽ അംഗം ബി. ജയപ്രകാശ്, യൂണിറ്റ് സെക്രട്ടറി വിനോദ് വി. എസ്. യൂണിറ്റ് പ്രസിഡന്റ് ശില്പ എസ്. എന്നിവർ സംസാരിച്ചു.

ആർ ശങ്കറിന്റെ 50 -ാം ചരമ വാർഷിക ദിനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിയ്ക്കുന്നു

ആർ ശങ്കറിന്റെ 50 -ാം ചരമ വാർഷിക ദിനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിയ്ക്കുന്നു

വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ ശങ്കറിന്റെ 50 -ാം ചരമ വാർഷിക ദിനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിയ്ക്കും. വർക്കല എസ് ആർ മിനി ഓഡിറ്റോറിയത്തിൽ ആണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം വി. എം സുധീരൻ നിർവഹിയ്ക്കും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്
കെ.രഘുനാഥൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എക്സ് എം എൽ എ വർക്കല കഹാർ, ആർ.ശങ്കർ ഫൗണ്ടേഷൻ പ്രസിഡന്റും എക്സ് എം എൽ എയുമായ ശരത്ചന്ദ്രപ്രസാദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിയ്ക്കും.

യോഗത്തിൽ അന്തരിച്ച വർക്കലയിലെ കോൺഗ്രസ്സ് നേതാക്കളുടെ അവകാശികളെ ആദരിയ്ക്കുകയും സ്നേഹസ്പർശം പരിപാടിയുടെ ഭാഗമായി കിടപ്പ് രോഗികൾക്ക് ചികിത്സാ ധനസഹായവും നൽകും.

98-ാം വാർഷികത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകളുമായി ഭീമ ജ്വലറി

98-ാം വാർഷികത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകളുമായി ഭീമ ജ്വലറി

ഭീമ ജ്വലറിയുടെ തിരുവനന്തപുരം, പോത്തൻകോട്, ആറ്റിങ്ങൽ ഷോറൂമുകളിൽ തൊണ്ണൂറ്റി എട്ടാം വാർഷികാഘോഷങ്ങൾ ആരംഭിച്ചു. 20 വരെ നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ നിരവധി അതിശയിപ്പിക്കുന്ന സമ്മാനങ്ങളും ആകർഷകമായ ഓഫറുകളുമാണ് ഭീമ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിയ്ക്കുന്നത്. ഭീമയിൽ നിന്നും പർചെയ്സ് ചെയ്യുന്ന 98 ഭാഗ്യ ശാലികൾക്കു നറുക്കെടുപ്പിലൂടെ സ്വർണ നാണയം സമ്മാനമായി ലഭിക്കും. കൂടാതെ സ്വർണാഭരണപണിക്കൂലിയിൽ 50 % വരെയും ഡയമണ്ട് ആഭരണങ്ങൾക്ക് 20% വരെ ഡിസ്‌കൗണ്ടും ലഭ്യമാണ്. സിൽവർ ആഭരണങ്ങളുടെ പ്രത്യേക കളക്ഷനുകളും ലഭ്യമാണ്.

പ്രശസ്ത മൃദംഗ വിദ്വാന്‍ തിരുവനന്തപുരം വി.സുരേന്ദ്രന് ചെമ്പൈ പുരസ്‌കാരം

പ്രശസ്ത മൃദംഗ വിദ്വാന്‍ തിരുവനന്തപുരം വി.സുരേന്ദ്രന് ചെമ്പൈ പുരസ്‌കാരം

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന 2022 ലെ ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രശസ്ത മൃദംഗ വിദ്വാന്‍ തിരുവനന്തപുരം വി.സുരേന്ദ്രന് സമ്മാനിക്കും. കര്‍ണാടക സംഗീതരംഗത്ത് മൃദംഗവാദനത്തിനു നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. ശ്രീഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വര്‍ണ്ണപ്പതക്കം, 50,001 രൂപ, പ്രശസ്തി ഫലകം, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം. ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോല്‍സവത്തിന്റെ ഉദ്ഘാടന ദിവസമായ നവംബര്‍ 18ന് പുരസ്‌കാരം സമ്മാനിക്കും.

ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്. പ്രശസ്ത കര്‍ണാടക സംഗീതജ്ഞരായ മണ്ണൂര്‍ രാജകുമാരനുണ്ണി, പ്രൊഫ. വൈക്കം വേണുഗോപാല്‍, കാലടി കൃഷ്ണയ്യര്‍ എന്നിവരുള്‍പ്പെട്ട പുരസ്‌കാര നിര്‍ണ്ണയ സമിതിയുടെ ശുപാര്‍ശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു. 2005ലാണ് ദേവസ്വം ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം ആരംഭിച്ചത്. ടി.വി.ഗോപാലകൃഷ്ണനാണ് (വായ്പാട്ട്) ആദ്യ പുരസ്‌കാര ജേതാവ്. 18 മത്തെ പുരസ്‌കാര ജേതാവാണ് തിരുവനന്തപുരം വി.സുരേന്ദ്രന്‍. ചെമ്പൈ സംഗീതോല്‍സവ ഉദ്ഘാടന വേദിയില്‍ പുരസ്‌കാര ജേതാവിന്റെ നേതൃത്വത്തില്‍ പ്രത്യേക കച്ചേരി അരങ്ങേറും.

തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളേജിലെ 1959 ലെ ആദ്യ ബാച്ചില്‍ ബിരുദം നേടി. കുറച്ചുകാലം അദ്ദേഹം അവിടെ അധ്യാപകനായിരുന്നു. പ്രശസ്ത മൃദംഗവാദകന്‍ മാവേലിക്കര വേലുക്കുട്ടി നായരുടെ കീഴില്‍ നാലുവര്‍ഷം മൃദംഗം അഭ്യസിച്ചതിനുശേഷം കേന്ദ്രസര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പോടെ ഗുരുകുല വിദ്യാഭ്യാസരീതിയിൽ അദ്ദേഹം പാലക്കാട് മണി അയ്യരുടെ ശിഷ്യനായി. 1974ല്‍ കോഴിക്കോട് ആകാശവാണിയില്‍ സംഗീതവിഭാഗത്തില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. മുപ്പതു വര്‍ഷത്തോളം ആകാശവാണിയിലെ കലാകാരനായിരുന്നു.

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഇന്ന് 34ാം ജന്മദിനം

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഇന്ന് 34ാം ജന്മദിനം

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഇന്ന് 34ാം ജന്മദിനം. ട്വന്റി20 ലോകകപ്പില്‍ നാല് കളിയില്‍ നിന്ന് മൂന്ന് അര്‍ധ ശതകവുമായി നില്‍ക്കുമ്പോള്‍ എത്തുന്ന ജന്മദിനം കോഹ്‌ലിക്കും ആരാധകര്‍ക്കും ഇരട്ടി മധുരമാവുന്നു. റണ്‍ മെഷീനുള്ള ജന്മദിനാശംസകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സഹതാരങ്ങളും മുന്‍ താരങ്ങളും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ നിലകളില്‍ നിന്നുള്ളവര്‍ കോഹ്ലിയ്ക്ക് ആശംസയുമായി എത്തുന്നു.