വെമ്പായത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

വെമ്പായത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

വെമ്പായം: കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 33 പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ എംസി റോഡില്‍ കന്യാകുളങ്ങര ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പുനലൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും വെഞ്ഞാറമൂട് നിന്നു കിഴക്കേക്കോട്ടയിലേക്കു പോയ സിറ്റി സര്‍വീസ് ബസുമാണ് അപകടത്തില്‍പ്പെട്ടത്. മുന്‍പില്‍ പോയ സിറ്റി സര്‍വീസ് ബസ് പെട്ടെന്നു നിര്‍ത്തിയപ്പോള്‍ പിന്നില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ കന്യാകുളങ്ങര ഗവ.ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

വായു മലീനികരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടും

വായു മലീനികരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടും

ഡല്‍ഹി: വായു മലീനികരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അഞ്ചാം ക്ലാസ് മുതല്‍ ക്ലാസ് മുറിയ്ക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനായിട്ടാകും നടത്തുക. അഞ്ചാം ക്ലാസ് മുതല്‍ ക്ലാസ് മുറിയ്ക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായും വാഹനങ്ങള്‍ക്ക് ക്രമീകരണം നടത്തുന്ന കാര്യങ്ങള്‍ ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ പലയിടങ്ങളിലും വായുഗുണനിലവാര സൂചിക 500ലധികമായ സാഹചര്യത്തിലാണ് നടപടി.

വായൂമലിനീകരണം രൂക്ഷമായി തുടങ്ങിയതോടെ ആളുകള്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണമെന്നും മലിനീകരണത്തിന്റെ പകുതിയും വാഹനങ്ങളില്‍ നിന്നാണെന്നും കഴിവതും സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാതെ സഹകരിക്കണമെന്നും സര്‍ക്കാര്‍ നേരത്തെ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ തുടങ്ങി ഡല്‍ഹിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വായുമലിനീകരണം കുറയ്ക്കാന്‍ പ്രാദേശിക പ്രത്യേക ദൗത്യസേന രൂപീകരിക്കണമെന്ന് ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകളോട് ഡല്‍ഹി സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു.

സ്‌പെഷ്യല്‍ ട്രെയിനുകളിലേയ്ക്കുള്ള റിസര്‍വേഷന്‍ ഇന്നു മുതല്‍

കൊച്ചി: എറണാകുളം ജംഗ്ഷനില്‍ നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിനുകളിലേയ്ക്കുള്ള റിസര്‍വേഷന്‍ ഇന്നു മുതല്‍ തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളം ജംഗ്ഷനില്‍ നിന്നും ശനിയാഴ്ചകളില്‍ 12.35 നാണ് ട്രെയിന്‍ പുറപ്പെടുക.
പിറ്റേന്ന് രാവിലെ 5.45 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും. എറണാകുളം- വേളാങ്കണ്ണി പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 19 മുതല്‍ ഡിസംബര്‍ 31 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സര്‍വീസ് നടത്തും.

ഞായറാഴ്ചകളില്‍ വൈകീട്ട് 6.35 ന് വേളാങ്കണ്ണിയില്‍ നിന്നും ട്രെയിന്‍ പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 12 ന് എറണാകുളത്തെത്തും. വേളാങ്കണ്ണിയില്‍ നിന്നും എറണാകുളത്തേയ്ക്കുള്ള പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 20 മുതല്‍ ജനുവരി ഒന്നുവരെ എല്ലാ ഞായറാഴ്ചകളിലും സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രെയിനി ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രെയിനി ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രെയിനി ഒഴിവുകൾ. അപേക്ഷ ഫീസ് ഇല്ല
265 അപ്രന്റിസ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടു, ഡിഗ്രി, യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക

https://bit.ly/iocl-recrut-2022

https://bit.ly/iocl-recrut-2022

https://bit.ly/latst-gvt-job-22

അവസാന തീയതി: നവംബർ 12

ആറുവയസ്സുകാരനെ ചവിട്ടിയ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ; ജാമ്യമില്ലാ വകുപ്പ് ചുമത്തി

ആറുവയസ്സുകാരനെ ചവിട്ടിയ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ; ജാമ്യമില്ലാ വകുപ്പ് ചുമത്തി

കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് അറസ്റ്റിലായത്. വാഹനവും കസ്റ്റഡിയിലെടുത്തു. ശിഹ്ഷാദിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു. രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയാണ് ശിഹ്ഷാദ്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസിന്റെ നടപടി. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായോയെന്ന് തലശ്ശേരി എസിപി അന്വേഷിക്കും.

സംഭവം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പറഞ്ഞു. പ്രതിക്കെയ്തിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പൊലീസിനെതിരായ ആരോപണം പരിശോധിക്കുമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത് കുമാറും വ്യക്തമാക്കി.

കേരളത്തിലെത്തി ഉത്സവങ്ങളിലും മറ്റുമായി ബലൂണ്‍ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. നടുവിന് പരിക്കേറ്റ കുട്ടി തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ മുഹമ്മദ് ശിഹ്ഷാദിനെ തടഞ്ഞു, പൊലീസിന് കൈമാറി. എന്നാല്‍, പൊലീസ് കേസെടുക്കാതെ മുഹമ്മദ് ശിഹ്ഷാദിനെ വിട്ടയക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അവനവഞ്ചേരി ഗവ.സ്കൂൾക്കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്

അവനവഞ്ചേരി ഗവ.സ്കൂൾക്കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്

ആറ്റിങ്ങൽ അവനവഞ്ചേരി ഗവ. ഹൈസ്കൂൾ കെട്ടിടത്തിലെ ഒന്നാം നിലയിൽ നിന്നു താഴെ വീണ് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അധ്യാപകർ ഉടൻ തന്നെ കുട്ടിയെ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചു. കുട്ടിയുടെ കാലിനാണ് പരിക്കേറ്റിട്ടുള്ളത്. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.