കെ എസ് ആർ ടി സി ഓഫീസിൽ നിന്നുള്ള അറിയിപ്പ്
ആറ്റിങ്ങൽ: നവംബർ 1 ആം തീയതി മുതൽ 7 ആം തീയതി വരെ ആറ്റിങ്ങൽ കെ എസ് ആർ ടി സി ഓഫീസിൽ മസ്റ്ററിംഗ് നടത്തുന്നതായിരിയ്ക്കും.
ആറ്റിങ്ങൽ: നവംബർ 1 ആം തീയതി മുതൽ 7 ആം തീയതി വരെ ആറ്റിങ്ങൽ കെ എസ് ആർ ടി സി ഓഫീസിൽ മസ്റ്ററിംഗ് നടത്തുന്നതായിരിയ്ക്കും.
79ാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍മന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. കൊച്ചിയിലെ വസതിയില്‍ നേരിട്ടെത്തിയാണ് മമ്മൂട്ടി ഉമ്മന്‍ ചാണ്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. അദ്ദേഹം ഏറെ നേരം ഉമ്മന്‍ ചാണ്ടിയ് ക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ചു. മമ്മൂട്ടിയ്ക്കൊപ്പം നിര്‍മ്മാതാക്കളായ ആന്റോ ജോസഫും ജോര്‍ജും ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാണ് താന്‍ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും മമ്മൂട്ടി പറഞ്ഞു.

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ വെച്ച് അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് റൂറല്‍ എസ് പി ഡി ശില്‍പ്പ. ഗ്രീഷ്മയുടെ ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രീഷ്മ അണുനാശിനി കുടിക്കാനിടയായ സംഭവത്തില്‍ സ്‌റ്റേഷനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റി. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും എസ് പി പറഞ്ഞു.
പൊലീസ് സ്റ്റേഷനിലെ ബാത്‌റൂം അടക്കം പരിശോധിച്ച് ഉറപ്പു വരുത്തിയശേഷമാണ് ഗ്രീഷ്മയെ നെടുമങ്ങാട് സ്റ്റേഷനിലെത്തിച്ചത്. എന്നാല്‍ സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസുകാര്‍ അവളെ ചെക്ക് ചെയ്ത് ഉറപ്പു വരുത്തിയ ബാത്‌റൂമിന് പകരം വേറൊരു ബാത് റൂമിലേക്കാണ് കൊണ്ടുപോയത്. അവിടെ ഉണ്ടായിരുന്ന ലായനി ഗ്രീഷ്മ കുടിക്കുകയായിരുന്നുവെന്നും എസ്പി പറഞ്ഞു.
പ്രതി തന്നെയാണ് കുടിച്ച കാര്യം പറഞ്ഞത്. അപ്പോള്‍ തന്നെ അറിഞ്ഞതുകൊണ്ട് ആശുപത്രിയില്‍ എത്തിക്കാനായി. ഉടന്‍ തന്നെ വയറു കഴുകി. ഇപ്പോള്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. അണുബാധ ഒന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റിനെ ആശുപത്രിയില്‍ കൊണ്ടു വന്ന് ഇവിടെ വെച്ചു തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും റൂറല്‍ എസ് പി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവിലാണ് ഗ്രീഷ്മ ഇപ്പോഴുള്ളത്. കേസില്‍ മറ്റുള്ളവരുടെ പങ്ക് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

വീട്ടുകാരുടെ അടക്കം മൊഴികള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. അവരുടെ മൊഴികള്‍ പരിശോധിക്കേണ്ടതുണ്ട്. വീട്ടുകാര്‍ക്കെതിരെ തെളിവുകള്‍ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ഇക്കാര്യങ്ങളൊന്നും പറയാനാവില്ലെന്ന് എസ് പി വ്യക്തമാക്കി. അവര്‍ക്കും പങ്കുണ്ടെന്ന് വ്യക്തമായാല്‍ അറസ്റ്റ് ചെയ്യും. അക്കാര്യം ഇപ്പോള്‍ പറയാനാവില്ല. കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും മനസ്സിലായിട്ടുണ്ട്. ഗ്രീഷ്മ സ്മാര്‍ട്ടായ പെണ്‍കുട്ടിയാണ്. റാങ്ക് ഹോള്‍ഡറാണ്. ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്നും റൂറല്‍ എസ്പി പറഞ്ഞു.
സംഗീത സംവിധായകൻ ആർ രഘുറാം അന്തരിച്ചു. 38 വയസായിരുന്നു. നാഡികളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗ ബാധിതനായിരുന്നു രഘുറാം. കൂടാതെ കാലിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് നടക്കാനാവാത്ത അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യം മോശമായതിനെ തുടർന്ന് വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച മരിക്കുകയായിരുന്നു. രഘുറാമിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ സംഗീത ലോകത്തെ സുഹൃത്തുക്കള്‍ക്ക് വലിയ ആഘാതമായി.

ഒരുപാട് ഹ്രസ്വചിത്രങ്ങള്‍ക്കും മ്യൂസിക് ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. ‘ഒരു കിടയിന്‍ കരുണൈ മാനു’ എന്ന സിനിമയിലൂടെയാണ് രഘുറാം ശ്രദ്ധനേടുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത് രഘുറാം ആയിരുന്നു. സത്യ സോതനൈ ആണ് വരാനിരിക്കുന്ന ചിത്രം.
ഡല്‍ഹി: സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തി. ഏകകണ്ഠമായാണ് ഗോവിന്ദനെ തെരഞ്ഞെടുത്തതെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഗോവിന്ദനെ തെരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിനിടെ, കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയായ ഗോവിന്ദനെ പിബിയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ ധാരണയായിരുന്നു.

ഇക്കാര്യം കേന്ദ്രക്കമ്മിറ്റിയെ അറിയിക്കുകയുമായിരുന്നു. കേന്ദ്രക്കമ്മിറ്റിയോഗം എം വി ഗോവിന്ദന്റെ പേര് അംഗീകരിക്കുകയും ചെയ്തു. നിലവില്‍ പിണറായി വിജയന്‍, എം എ ബേബി, എ വിജയരാഘവന്‍ എന്നിവരാണ് കേരളത്തില്‍ നിന്നും പൊളിറ്റ് ബ്യൂറോയിലുള്ളത്.
ലോകം ഫുട്ബോൾ ആവേശത്തിലേയ്ക്കെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോൾ മലയാളികളിൽ ആവേശം നിറയ്ക്കാൻ ലോകകപ്പ് ഫുട്ബോൾ ഗാനവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. വേള്‍ഡ് കപ്പിന്‍റെ വേദിയായ ഖത്തറില്‍ വച്ചാണ് ഗാനം പുറത്തിറക്കിയത്. മലപ്പുറത്തിന്റെ ഫുട്ബോൾ സ്നേഹത്തെക്കുറിച്ചുള്ളതാണ് ഗാനം. ഒരു വികാരം, ഒരു ചിന്ത, ഒരു മതം അതാണ് ഫുട്ബോൾ- എന്ന അടിക്കുറിപ്പിലാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. മലപ്പുറത്തിന്റെ ഫുട്ബോൾ പെരുമയേയും സെവൻസിനേയും പരിചയപ്പെടുത്തിക്കൊണ്ടാണ് ഗാനം തുടങ്ങുന്നത്. മലപ്പുറത്തെ പിള്ളേർക്കൊപ്പം ഗ്രൗണ്ടിൽ പന്തുതട്ടുന്ന മോഹൻലാലിനേയും വീഡിയോയിൽ കാണാം. ഗാനം ആലപിച്ചിരിക്കുന്നതും മോഹൻലാൽ തന്നെയാണ്. മോഹൻലാലിനൊപ്പം വമ്പൻ ടീമാണ് ആൽബത്തിനായി ഒന്നിച്ചിരിക്കുന്നത്.
Recent Comments