ഭർതൃ ഗൃഹത്തിൽ 18 കാരിയുടെ ആത്മഹത്യ

ഭർതൃ ഗൃഹത്തിൽ 18 കാരിയുടെ ആത്മഹത്യ

ഭർതൃ ഗൃഹത്തിൽ 18 കാരിയുടെ ആത്മഹത്യ – കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ ചിറയിൻകീഴ് പെരുങ്ങുഴി ചല്ലിമുക്ക് വയലിൽ തിട്ട വീട്ടിൽ അജിത -സന്തോഷ് ദമ്പതികളുടെ മകൾ ആർഷ യാണ് ഇന്നലെ രാവിലെ ഭർത്താവ് സുമേഷിന്റെ വീട്ടിൽ മരണപ്പെട്ടത്. ആത്മഹത്യ ചെയ്ത ആർഷയെ കഴുത്തിൽ കെട്ടിയ ഷാൾ വേർപെടുത്തി കട്ടിലിൽ കിടത്തുകയായിരുന്നു എന്ന് ഭർതൃ വീട്ടുകാർ പറയുന്നു. എന്നാൽ ആർഷ ആത്മഹത്യ ചെയ്തതല്ല, കൊല ചെയ്യപ്പെട്ടതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഡ്യൂക്ക് ഉണ്ണി എന്നറിയപ്പെടുന്ന സുമേഷ് ലഹരി പദാർത്ഥങ്ങൾക്ക് അടിമയാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രണ്ട് മാസം മുൻപായിരുന്നു ആർഷ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് സുമേഷിനെ വിവാഹം ചെയ്തത്. സുമേഷ് ആർഷയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ചിറയിൻകീഴ് പോലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് സുമേഷിനെ അറസ്റ്റ് ചെയ്തു.
മൃതദേഹം വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.

നവായിക്കുളത്ത് മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

നവായിക്കുളത്ത് മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്ത് ഓഫീസിനു മുന്നിൽ മദ്യപിച്ച് വാഹനം ഓടിച്ചു വന്ന വണ്ടി പബ്ലിക് വർക്ക് നടത്തി കൊണ്ടിരുന്ന വാഹനത്തിൽ ഇടിച്ചു അപകടം. ആളപായമില്ല. വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.

യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവാവ് ഓട്ടോയിൽ മരിച്ച നിലയിൽ. പെരുങ്കിട വിള സ്വദേശി
സുകു (57) നെയാണ് മരിച്ച നിലയിൽ കണ്ടത്. പെരുങ്കിട വിളയിലാണ് സംഭവം.
ലക്ഷംവീട് കോളനി സ്വദേശിയും ഒറ്റശ്ശേഖരമംഗലത്ത് ഓട്ടോറിക്ഷ ഓടിക്കുന്ന ആളുമാണ് സുകു. മാരായമുട്ടം പോലീസെത്തി മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മോഷണ കേസുകളിലെ പ്രതി പിടിയിൽ

മോഷണ കേസുകളിലെ പ്രതി പിടിയിൽ

ബൈക്ക് മോഷണം ചെയ്തുകൊണ്ട് പോയ കേസിലെ പ്രതിയായ ചിതറ, മേച്ചേരി,സുബൈർ മാൻസിലിൽ സഞ്ജു(40) നെ കിളിമാനൂർ പോലീസ് പിടികൂടി. മുൻപും നിരവധി മോഷണം കേസിലെ പ്രതിയായിരുന്നു സഞ്ജു.കാട്ടുംപുറം സ്വദേശിയായ സുബിൻ എന്ന ആളിന്റെ ഹീറോ ഹോണ്ട പാഷൻ ബൈക്ക് രാത്രിയിൽ മോഷണം ചെയ്തു കൊണ്ടു പോവുകയായിരുന്നു. സുബിൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തിവരവേ മോഷണം ചെയ്തെടുത്ത ബൈക്കുമായി പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പോലീസ് ചെക്കിങ്ങിനിടയിൽ കൃത്യമായ രേഖകൾ ഇല്ലാതെ പിടിക്കപ്പെടുകയായിരുന്നു. തുടർന്ന് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി മനസ്സിലാക്കി പ്രതിയെ കിളിമാനൂർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.പല സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിക്കപ്പെട്ട സഞ്ജു. മുൻപു നടന്ന വാഹന മോഷണ കേസുകളിൽ പ്രതിക്ക് പങ്കുണ്ടോ എന്നുള്ള കാര്യം അന്വേഷിച്ചു വരികയാണെന്ന് കിളിമാനൂർ പോലീസ് സ്റ്റേഷൻ ISHO
എസ്.സനോജ് അറിയിച്ചു.

ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ തർക്കം; യുവാക്കളെ മർദ്ദിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ

ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ തർക്കം; യുവാക്കളെ മർദ്ദിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ

ദീപാവലി ദിനത്തിൽ തൊളിക്കുഴി അടയമണിൽ ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ച കേസിലെ 7 പേരെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
അടയമൺ സ്വദേശികളായ അനുലാൽ, ഉമേഷ്, സുരേഷ്, രാഹുൽരാജ്, മനോജ്, അനീഷ്, രജിത് ലാൽ എന്നിവരാണ് അറസ്റ്റിലായത്.

ദീപാവലി ആഘോഷങ്ങൾക്കിടെ യുവാക്കൾ പടക്കം പൊട്ടിച്ചതിനെ ചൊല്ലി പ്രതികളും യുവാക്കളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് യുവാക്കളെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ അടയമൺ സ്വദേശിയായ മനീഷിൻ്റെ കൈയ്ക്കും കാലിനും ഒടിവ് സംഭവിക്കുകയും, സൂര്യജിത്ത്, കാർത്തിക്, ഗോകുൽ, പ്രജിത്ത്, അനന്തു എന്നിവർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ശില്പ. ഡി യുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി വൈ എസ് പി ജി ബിനുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐ എസ് എച്ച് ഒ സനൂജ്, എസ്. വിജിത്ത് കെ നായർ, സി പി ഒ മാരായ ബിനു, പ്രിജിത്ത്, ശ്രീരാജ്, കിരൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

12 കാരനെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പിടിയില്‍

12 കാരനെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പിടിയില്‍

മലപ്പുറം: വിദ്യാര്‍ഥിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പിടിയില്‍. പന്ത്രണ്ട് വയസുകാരനായ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം നിലമ്പൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ അസൈനാറാണ് അറസ്റ്റിലായത്. ഭയപ്പെടുത്തി ഇയാള്‍ കുട്ടിയെ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഒടുവിൽ സംഭവം കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ നിലമ്പൂര്‍ പൊലീസിനെ സമീപിച്ചു. പോക്‌സോ വകുപ്പ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൂടുതല്‍ കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പോക്‌സോ കേസില്‍ കായികാധ്യാപകനെ പൊലീസ് പിടികൂടിയിരുന്നു. കണ്ണൂര്‍ പരിയാരം സ്വദേശി കെസി അജീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച് നല്‍കിയെന്ന പരാതിയിലാണ് അറസ്റ്റ്. കേസ് എടുത്തതറിഞ്ഞ് സജീഷ് കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു.