പേഴ്സ് നഷ്ടപ്പെട്ടു

ആധാർ കാർഡും അനുബന്ധ രേഖകളും രൂപയുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. കിഴുവിലത്ത്‌ ശ്യാമളയുടെ പേഴ്സ് ആണ് വാമനപുരം ബസിൽ നിന്ന് ആറ്റിങ്ങൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഏകദേശം 3.45ഓടെയായിരുന്നു സംഭവം. കിട്ടുന്നവർ ദയവായി ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലോ ശ്യാമളയേയോ ഏൽപ്പിക്കുക.

വിലാസം:
ശ്യാമള ആനന്ദൻ
ചരുവിള വീട്
പറയത്തുകോണം.പി.ഒ
കിഴുവിലം
Phone: 7025388345

മേനംകുളത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

മേനംകുളത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ഗോകുൽ (25) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ടേമുക്കാലോടെ മേനംകുളം ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രവിട്ട കാർ ഒരുവശത്തേക്ക് മറിയുകായിരുന്നുവെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേറ്റ് ചികിത്സയിലാണ്. കഴക്കൂട്ടം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

പ്രണയനൈരാശ്യം; യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍ നിന്നു ചാടി ജീവനൊടുക്കി

പ്രണയനൈരാശ്യം; യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍ നിന്നു ചാടി ജീവനൊടുക്കി

കൊച്ചി: കൈ ഞരമ്പ് മുറിച്ച ശേഷം യുവതി പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കി. പാലാരിവട്ടം സ്വദേശി അനൂജ(21)യാണ് മരിച്ചത്. ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നും ചാടിയാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം തുടരുന്നതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്ന് വ്യക്തമാക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഭാര്യയെ ശല്യപ്പെടുത്തി; അയല്‍വാസിയായ യുവാവിനെയും മാതാപിതാക്കളെയും വെടിവെച്ചു കൊന്നു

ഭാര്യയെ ശല്യപ്പെടുത്തി; അയല്‍വാസിയായ യുവാവിനെയും മാതാപിതാക്കളെയും വെടിവെച്ചു കൊന്നു

ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് അയല്‍വാസി ദളിത് യുവാവിനെയും മാതാപിതാക്കളെയും വെടിവെച്ചു കൊന്നു. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ദിയോറന്‍ ഗ്രാമത്തിലാണ് സംഭവം. അറുപതുകാരനായ അഹിര്‍വാര്‍, ഭാര്യ രാജ്പ്യാരി, മകന്‍ മനക് അഹിര്‍വാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇളയമകന്‍ മഹേഷ് അഹിര്‍വാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മനക് പലപ്പോഴും തന്നെ പിന്തുടരുകയും, തുറിച്ചുനോക്കുകയും ചെയ്തതായി മുഖ്യപ്രതി ജഗദീഷ് പട്ടേലിന്റെ ഭാര്യ ആരോപിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. എന്നാല്‍ സമീപവാസികള്‍ ചേര്‍ന്ന് ഈ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

പിറ്റേദിവസം രാവിലെ കുപിതാനായ യുവതിയുടെ ഭര്‍ത്താവ് ജഗദീഷ് പട്ടേലും കുടുംബവും വീണ്ടും മനക്കിന്റെ വീട്ടിലെത്തി ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മനക്കും മാതാപിതാക്കളും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മുഖ്യപ്രതി ജഗദീഷ് പട്ടേലിനെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു. മഹേഷ് അഹിര്‍വാര്‍ നല്‍കിയ പരാതിയില്‍ കൊലപാതകം, കൊലപാതകശ്രമം, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു.

ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു; രാജി നല്‍കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം

ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു; രാജി നല്‍കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ആപ്പ് കമ്പനി ആയ ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ കേരളത്തിലെ ഏക ഡവലപ്‌മെന്റ് കേന്ദ്രത്തില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ടെക്‌നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിങ്ങിലാണ് ബൈജൂസ് ഡെവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 170ലേറെ ജീവനക്കാരാണ് ഇവിടെയുള്ളത്. രാജി നല്‍കാന്‍ ഇവരില്‍ കമ്പനി സമ്മര്‍ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബൈജൂസിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ടെക്‌നോപാര്‍ക്കിലെ തൊഴിലാളി കൂട്ടായ്മയായ പ്രതിധ്വനിയുടെ പ്രതിനിധികള്‍ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ബൈജൂസിലെ ജീവനക്കാരുമായും പ്രതിധ്വനി പ്രതിനിധികളുമായും ഇന്നലെ ലേബര്‍ കമ്മിഷണര്‍ ചര്‍ച്ച നടത്തി. അടുത്ത ഘട്ടമമെന്ന നിലയില്‍ കമ്പനി മാനേജ്‌മെന്റുമായി സംസാരിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. കമ്പനിക്കു തൊഴില്‍ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

രാജ്യത്തെല്ലായിടത്തുനിന്നുമായി 2500 ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് ഒരുങ്ങുന്നത് എന്നാണ് സൂചന. ആപ്പില്‍നിന്നു മാറി ഓഫ്‌ലൈന്‍ ട്യൂഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബൈജൂസിന്റെ പരിപാടി. ഇതിനായി അധ്യാപകരെ നിയമിച്ചുവരികയാണ്. അതേസമയം നോട്ടീസ് പോലും ഇല്ലാതെ ആപ്പ് ഡെവലപ്‌മെന്റ് ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ഐടി രംഗത്തുള്ളവര്‍ പറയുന്നു. നഷ്ടപരിഹാരമായി മൂന്നു മാസത്തെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. അഞ്ചു ശതമാനം ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് ചിലരോട് രാജി ആവശ്യപ്പെട്ടിട്ടുള്ളതെന്നും ബൈജൂസ് വക്താവ് പ്രതികരിച്ചു. തിരുവനന്തപുരം കേന്ദ്രം നിര്‍ത്തുമ്പോള്‍ ജീവനക്കാര്‍ക്കു ബംഗളൂരുവിലേക്കു മാറാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ടെന്നും വക്താവ് അറിയിച്ചു.

കാരണമില്ലാതെ പൊലീസ് തടഞ്ഞു; പിഎസ്‌സി പരീക്ഷ എഴുതാനാവാതെ യുവാവ്

കാരണമില്ലാതെ പൊലീസ് തടഞ്ഞു; പിഎസ്‌സി പരീക്ഷ എഴുതാനാവാതെ യുവാവ്

കോഴിക്കോട്: അകാരണമായി പൊലീസ് തടഞ്ഞതോടെ പിഎസ്‌സി പരീക്ഷ എഴുതാനാവാതെ യുവാവ്. രാമനാട്ടുകര അരുണ്‍ നിവാസില്‍ അരുണ്‍ ആണ് പൊലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് പിഎസ്‌സി പരീക്ഷ എഴുതാനായില്ലെന്ന് ഫറോക്ക് അസി. കമ്മിഷണറോട് പരാതിപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഉദ്യോഗാര്‍ഥിയെ തടഞ്ഞുവച്ച സിപിഒ രഞ്ജിത് പ്രസാദിനെ ജില്ലാപൊലീസ് മേധാവി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

മീഞ്ചന്ത ജിവിഎച്ച്എസ് സ്‌കൂളായിരുന്നു പരീക്ഷാകേന്ദ്രം. ഫറോക്ക് സ്റ്റേഷനു സമീപത്തെത്തിയതോടെ ഗതാഗതതടസം ഉണ്ടായി. തടസം തീര്‍ന്ന് പരീക്ഷാ സെന്ററിലെത്താന്‍ വൈകുമെന്ന് ഉറപ്പായതോടെ ഫറോക്ക് പുതിയപാലത്തില്‍നിന്ന് യുടേണ്‍ എടുത്ത് ഫറോക്ക് ടൗണ്‍ വഴി പോവാനായി തുനിഞ്ഞു. ജങ്ഷനിലെത്തിയതോടെ അവിടെ ഗതാഗതം നിയന്ത്രിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ താന്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെന്ന് അരുണ്‍ പറയുന്നു. പൊലീസ് പറഞ്ഞതനുസരിച്ച് ബൈക്ക് സൈഡിലേക്ക് മാറ്റിയിട്ടപ്പോള്‍ ബൈക്കിന്റെ ചാവിയൂരി പൊലീസുകാരന്‍ വീണ്ടും ഗതാഗതം നിയന്ത്രിക്കാനായി പോയി. പിഎസ്‌സി പരീക്ഷയ്ക്ക് പോവുകയാണെന്നും ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പായി പരീക്ഷാകേന്ദ്രത്തിലെത്തണമെന്നും നേരം വൈകുന്നുവെന്നും പലയാവര്‍ത്തി പറഞ്ഞെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്ന് അരുണ്‍ പറയുന്നു.

കുറച്ച് കഴിഞ്ഞ് 1:20 ഓടെ ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ഒരുകാരണവുമില്ലാതെ
1:55 വരെ അരുണിനെ സ്റ്റേഷനില്‍ നിര്‍ത്തിച്ചു. ഇതിനിടെ വിവരമറിഞ്ഞെത്തിയ എസ്‌ഐ ഹനീഫ ഇടപെട്ടു. തുടര്‍ന്ന് അരുണിനെ പൊലീസ് ജീപ്പില്‍ പരീക്ഷാകേന്ദ്രത്തില്‍ എത്തിക്കുയും ചെയ്തു. റിപ്പോര്‍ട്ടിങ് സമയം കഴിഞ്ഞതിനാല്‍ ഉദ്യോഗാര്‍ഥിയെ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ പരീക്ഷാനടത്തിപ്പുകാര്‍ അനുവദിച്ചില്ല. പൊലീസ് നേരിട്ട് ഇടപെട്ടെങ്കിലും ഒഎംആര്‍ ഷീറ്റ് ക്യാന്‍സല്‍ ചെയ്തെന്നറിയിച്ചു. അതോടെ അരുണിനെ പൊലീസ് ജീപ്പില്‍ തന്നെ തിരികെ സ്റ്റേഷനിലെത്തിച്ചു. രണ്ടാഴ്ച കഴിഞ്ഞ് സമന്‍സ് വരുമെന്നും കോടതിയില്‍ പോയി പെറ്റിയടയ്ക്കണമെന്നും പറഞ്ഞ് അവര്‍ അരുണിനെ പറഞ്ഞുവിട്ടു.