കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം അന്തരിച്ചു

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം അന്തരിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം.
1992ലാണ് വിളനിലം കേരള വിസിയായി നിയമിതനായത്. 1996 വരെ വിസിയായി സേവനം അനുഷ്ഠിച്ചു. ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റത്തിന് തുടക്കമിട്ടത് ഡോ. വിളനിലമാണ്.

ഗവേഷണപ്രബന്ധത്തിന് 1975 ല്‍ ജെയിംസ് മാര്‍ഖം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. വിളനിലം, ഇന്ത്യയിലും അമേരിക്കയിലുമായി വര്‍ഷങ്ങളോളം അധ്യാപനം നടത്തിയിരുന്നു.
1998-ൽ, യുജിസി അദ്ദേഹത്തെ കമ്മ്യൂണിക്കേഷനിൽ പ്രൊഫസർ എമറിറ്റസ് അവാർഡ് നൽകി ആദരിച്ചു. മംഗലാപുരം യൂണിവേഴ്സിറ്റി, ധാർവാർ യൂണിവേഴ്സിറ്റി, കർണാടക, MLC യൂണിവേഴ്സിറ്റി ഓഫ് ജേണലിസം, ഭോപ്പാലിലും ഭുവനേശ്വറിലെ NISWASS ലും വിസിറ്റിംഗ് പ്രൊഫസറായും ഡോ. വിളനിലം പ്രവർത്തിച്ചു.എസ്എഫ്‌ഐ വിളനിലത്തിനെതിരെ സമരപരമ്പര തന്നെ സംഘടിപ്പിച്ചിരുന്നു. ഡോക്ടറേറ്റ് വ്യാജമെന്ന് ആരോപിച്ചായിരുന്നു സമരം.

വിസിക്ക് ഗവര്‍ണറുടെ അന്ത്യശാസനം; അംഗങ്ങളെ പിന്‍വലിച്ചുകൊണ്ട് ഇന്നു തന്നെ ഉത്തരവ് ഇറക്കണം

വിസിക്ക് ഗവര്‍ണറുടെ അന്ത്യശാസനം; അംഗങ്ങളെ പിന്‍വലിച്ചുകൊണ്ട് ഇന്നു തന്നെ ഉത്തരവ് ഇറക്കണം

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണറുടെ അന്ത്യശാസനം. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചുകൊണ്ട് ഇന്നു തന്നെ ഉത്തരവ് ഇറക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഉത്തരവ് ഇറക്കിയശേഷം ഇക്കാര്യം രാജ്ഭവനെ അറിയിക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് സ്വാഭാവിക നടപടിയല്ലെന്നും , ചട്ടവിരുദ്ധമാണെന്നും വൈസ് ചാന്‍സലര്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. അംഗങ്ങളെ പിന്‍വലിച്ച നടപടി റദ്ദാക്കാനും വിസി ചാന്‍സലറായ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാനുള്ള മുന്‍തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയത്.



ചാന്‍സലറായ ഗവര്‍ണറുടെ നിര്‍ദേശം വി സി പാലിച്ചില്ലെങ്കില്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് ഉള്‍പ്പെടെ നിര്‍ദേശം നല്‍കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. അതേസമയം ഗവര്‍ണറുടെ നടപടിക്കെതിരെ സെനറ്റ് അംഗങ്ങള്‍ കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറുടെ നിര്‍ദേശത്തില്‍ വൈസ് ചാന്‍സലര്‍ മഹാദേവന്‍പിള്ളയുടെ തുടര്‍നടപടി നിര്‍ണായകമാണ്.

പിന്‍വലിച്ച 15 സെനറ്റ് അംഗങ്ങളില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ്. സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്. 91 അംഗങ്ങള്‍ ഉള്ള സെനറ്റില്‍ വിസി ഡോ. വിപി മഹാദേവന്‍ പിള്ളയുള്‍പ്പെടെ 13 പേര്‍ മാത്രമാണ് പങ്കെടുത്തത്.

നോര്‍വെയുമായുള്ള കേരളത്തിന്റെ ബന്ധം മത്സ്യബന്ധന മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

നോര്‍വെയുമായുള്ള കേരളത്തിന്റെ ബന്ധം മത്സ്യബന്ധന മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്നും സംസ്ഥാനത്തിൻ്റെ മുന്നോട്ടുളുള്ള പോക്കിന് അനുയോജ്യമായ ലക്ഷ്യങ്ങളോടെയാണ് യാത്ര നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ നേട്ടമാണ് നേര്‍വെ യാത്രകൊണ്ടുണ്ടായത്.
മാരിടൈം ക്ലസ്റ്ററിനായി നോര്‍വെയുടെ സഹായവാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകും. സംസ്ഥാനത്തിന്‍്റെ മുന്നോട്ട് പോക്കിന് അനിവാര്യമായിരുന്നു ഈ യാത്ര. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യമാണുണ്ടായത്.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തെ മാറ്റാന്‍ ചര്‍ച്ചയുണ്ടായി. നിര്‍ദ്ദേശങ്ങള്‍ ലോക കേരള സഭാ സെക്രട്ടേറിയറ്റ് പരിശോധിച്ച്‌ സര്‍ക്കാരിന് കൈമാറും. യുകെ എംപ്ലോയ്മെന്‍്റ് നവംബറില്‍ സംഘടിപ്പിക്കും. 3000ല്‍ അധികം ഒഴിവുകളിലേക്ക് തൊഴിലവസരങ്ങള്‍ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



ഗവർണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ പരിഹസിച്ച് തള്ളി മുഖ്യമന്ത്രി

ഗവർണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ പരിഹസിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ ചെയ്താൽ സാധുവാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ആരും ആരേയും വിമർശിക്കാൻ പാടില്ല എന്ന നില നമ്മുടെ സമൂഹത്തിന് ചേർന്നതല്ല. വിമർശനത്തിനും സ്വയം വിമർശനത്തിനും അഭിപ്രായ പ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന.



നമ്മുടെ രാജ്യം ഫെഡറൽ തത്ത്വങ്ങളാണ് പിന്തുടരുന്നത്. ഫെഡറൽ സംവിധാനത്തിൽ ഗവർണർ പദവിയുടെയും തെരഞ്ഞെടുത്തപ്പെട്ട മന്ത്രി സഭയുടെയും കർത്തവ്യവും കടമയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കോടതി വിധികളിലൂടെ വ്യക്തതയും വരുത്തിയിട്ടുണ്ട്.
മന്ത്രി സഭയുടെ ഉപദേശവും സഹായവും അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ് ഗവർണർ പദവി. മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ അത് സാധുവല്ല, സാധുവാകുകയും ഇല്ല. സമൂഹത്തിന് മുന്നിൽ ​ഗവർണർ അപഹാസ്യമാകരുത്. കേരള സർവകലാശാല, ചാൻസിലർ എന്ന നിലയിൽ ആരോഗ്യകരമായ നടപടികളാണ് ഉണ്ടാകേണ്ടിയിരുന്നത്. സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് അടക്കമുള്ള ​ഗവർണറുടെ നടപടികൾ നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രമുഖ ജ്വല്ലറിയായ ഭീമയുടെ ആറ്റിങ്ങലിലെ ഷോറൂമിലേയ്ക് പ്രൊഫഷണലുകളെ ആവശ്യമുണ്ട്

പ്രമുഖ ജ്വല്ലറിയായ ഭീമയുടെ ആറ്റിങ്ങലിലെ ഷോറൂമിലേയ്ക് പ്രൊഫഷണലുകളെ ആവശ്യമുണ്ട്

ദക്ഷിണേന്ത്യയിലെ പ്രമുഖ ജ്വല്ലറിയായ ഭീമയുടെ ആറ്റിങ്ങലിലെ പുതിയ ലോകോത്തര ഷോറൂമിന് പ്രതിബദ്ധതയുള്ള കഴിവുറ്റ പ്രൊഫഷണലുകളെ ആവശ്യമുണ്ട്. അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രതിഫലദായകമായ അവസരങ്ങളും മികച്ച തൊഴിൽ അന്തരീക്ഷവും സംഘടന വാഗ്ദാനം ചെയ്യുന്നു.

ഫ്ലോർ കോർഡിനേറ്റർ (പെൺ):

ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ള സ്മാർട്ട് ഇന്റലിജന്റ് സ്ഥാനാർത്ഥികൾ. നല്ല ആശയവിനിമയ വൈദഗ്ധ്യവും മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യവും അത്യാവശ്യമാണ്. കൂടുതൽ ഭാഷകളിലുള്ള അറിവും ജ്വല്ലറി രംഗത്തെ പരിചയവും അധിക നേട്ടമായിരിക്കും. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. പ്രായം 22-30 വയസ്സ്.

സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ/പെൺ):

റീട്ടെയിൽ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്ലസ് ടു പാസായ ഉദ്യോഗാർത്ഥികൾ. ബിരുദധാരികൾക്ക് മുൻഗണന നൽകും. മികച്ച ആശയവിനിമയവും അവതരണ വൈദഗ്ധ്യവും ആവശ്യമാണ്. നല്ല വ്യക്തിഗത കഴിവുകൾ, ഉപഭോക്താക്കളെ കൈകാര്യം ചെയ്യാനുള്ള കഴിവ്, സന്തോഷകരമായ വ്യക്തിത്വം എന്നിവ ഒരു അധിക നേട്ടമായിരിക്കും. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. പ്രായം 22-34 വയസ്സ്.

മാർക്കറ്റിംഗ് അസിസ്റ്റന്റ് (പുരുഷൻ)

സമാനമായതോ സാമ്പത്തികവുമായി ബന്ധപ്പെട്ടതോ ആയ വ്യവസായത്തിൽ കുറഞ്ഞത് 2 വർഷത്തെ പരിചയമുള്ള +2 ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥിക്ക് മികച്ച കസ്റ്റമർ കൈകാര്യം ചെയ്യലും ആശയവിനിമയ വൈദഗ്ധ്യവും ഉണ്ടായിരിക്കണം. ഫ്രഷർമാർക്കും അപേക്ഷിക്കാം.

ഷോപ്പ് അസിസ്റ്റന്റ് (പുരുഷൻ):

സെയിൽസ് ടീമിനെയും ഉപഭോക്താക്കളെയും സഹായിക്കാൻ ഊർജ്ജസ്വലരും മിടുക്കരുമായ ഉദ്യോഗാർത്ഥികൾ. അപേക്ഷകൻ 22-28 വയസ്സിനിടയിൽ പ്രസന്നമായ പെരുമാറ്റവും പത്താം ക്ലാസ് പൂർത്തിയാക്കിയവരുമായിരിക്കണം. പ്ലസ് 2 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.

ടെലിഫോൺ ഓപ്പറേറ്റർ (സ്ത്രീ):

മികച്ച ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം. EPABX-നെ കുറിച്ച് നല്ല അറിവുണ്ടായിരിക്കണം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ പ്രാവീണ്യം അഭികാമ്യം. പ്രായം 24-35 വയസ്സ്.

ബില്ലിംഗ് എക്സിക്യൂട്ടീവുകൾ (പുരുഷൻ):

കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ബിരുദധാരികൾ. പ്രായം 30 വയസ്സിൽ താഴെ.

എല്ലാ തസ്തികകളുടെയും ശമ്പളം ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ചതിനോട് യോജിക്കും.
അഭിമുഖ തീയതി – 20.10.2022, വ്യാഴാഴ്ച, സമയം: 10 AM
സ്ഥലം: ഭീമ ജ്വല്ലേഴ്‌സ് & ഡയമണ്ട്സ്, ആറ്റിങ്ങൽ ഷോറൂം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനായി ഏറ്റവും പുതിയ റെസ്യൂം കൊണ്ടുവരിക.

വക്കം ന്യൂ എല്‍.പി.എസിന് പുതിയ കെട്ടിടം

വക്കം ന്യൂ എല്‍.പി.എസിന് പുതിയ കെട്ടിടം

വക്കം ന്യൂ എല്‍.പി.എസില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒ.എസ് അംബിക എം. എല്‍. എ നിര്‍വഹിച്ചു. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ രണ്ട് സ്മാര്‍ട്ട് ക്ലാസ് റൂമുകളാണുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
എല്‍. കെ. ജി മുതല്‍ നാലാം ക്ലാസുവരെ 250 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ പ്രദേശത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയതും ന്യൂ എല്‍. പി. എസിലാണ്. ചടങ്ങില്‍ വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുന്നീസ.എ സന്നിഹിതയായിരുന്നു.