വർക്കല ഞെക്കാട് പൊതു കിണറ്റിൽ വയോധികൻ മരിച്ച നിലയിൽ

വർക്കല ഞെക്കാട് പൊതു കിണറ്റിൽ വയോധികൻ മരിച്ച നിലയിൽ

വർക്കല ഞെക്കാട് പൊതു കിണറ്റിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തി.
മതിരക്കോട് സ്വദേശിയായ കുഞ്ഞിരാമൻ (77 വയസ്സ്) ആണ് മരിച്ചത്. ഒറ്റൂർ പഞ്ചായത്തിന്റെ പൊതു കിണറ്റിലാണ് മൃതദേഹം ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്.
വർക്കല ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. കല്ലമ്പലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

ക്യാബിനുള്ളില്‍ പുക; സ്‌പൈസ് ജെറ്റ് വിമാനം ഹൈദരബാദില്‍ അടിയന്തരമായി തിരിച്ചിറക്കി

ക്യാബിനുള്ളില്‍ പുക; സ്‌പൈസ് ജെറ്റ് വിമാനം ഹൈദരബാദില്‍ അടിയന്തരമായി തിരിച്ചിറക്കി

ഹൈദരബാദ്: ക്യാബിനിലെ പുകയെ തുടര്‍ന്ന് ഗോവയില്‍ നിന്ന് വരികയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനം ഹൈദരബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിങ് നടത്തി. വിമാനത്തിനുള്ളില്‍ ഉണ്ടായവരെ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തിറക്കുകയും ചെയ്തു. വിമാനത്തില്‍ നിന്നും ഇറങ്ങുന്നതിനിടെ ഒരു യാത്രക്കാരന് നേരിയ പരിക്കേറ്റതായും ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് വിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ 86 യാത്രക്കാരുണ്ടായിരുന്നു. അടിയന്തര ലാന്‍ഡിങ്ങിനെ തുടര്‍ന്ന് ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളാണ് ഈ അടുത്തകാലത്തായി സ്പൈസ് ജെറ്റില്‍നിന്ന് റിപോര്‍ട്ട് ചെയ്യുന്നത്.

മണനാക്ക് വെൽഫെയർ അസ്സോസിയേഷൻന്റെ പ്രവർത്തനോദ്ഘാടനം നടന്നു

മണനാക്ക് വെൽഫെയർ അസ്സോസിയേഷൻന്റെ പ്രവർത്തനോദ്ഘാടനം നടന്നു

മണനാക്ക് വെൽഫെയർ അസ്സോസിയേഷൻന്റെ പ്രവർത്തനോദ്ഘാടനം തിരുവനന്ത പുരം റൂറൽ എ എസ് പി എം കെ സുൽഫിക്കർ നിർവഹിച്ചു. മണനാക്ക് മാസ്സ് ഓഡിറ്റോറിയതിൽ നടന്ന ചടങ്ങിൽ എം എ ജബ്ബാർ അധ്യക്ഷത വഹിച്ചു. എ ആർ നൂജം അബ്ദുൾ ഖലാം, അബ്ദുൾ ഹക്കിം, പി എം എ ഷിബു, കുന്നിൽ നഹാസ്, എ ഷിയാസ്, എ എസ് സാബു, എച്ച് നാസിമുദ്ധീൻ എന്നിവർ പങ്കെടുത്തു. ലഹരിയ്ക്കു അടിമപ്പെടാതെ പുതിയ തലമുറയെ കാത്തു സൂക്ഷിക്കാൻ സംഘടന ശക്തമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കണമെന്ന് എം കെ സുൽഫിക്കർ പറയുന്നു. ചടങ്ങിൽ മുഖ്യമന്തിയുടെ പോലീസ് മെഡലിന് അർഹനായ എം കെ സുൽഫിക്കറിനെ അസോസിയേഷൻ ചെയർമാൻ എം എ ജബ്ബാർ പൊന്നാട അണിയിച്ചു.

തുണിസഞ്ചി നിർമ്മാണത്തിന്റെയും തയ്യൽ പരിശീലന യൂണിറ്റിന്റെയും പ്രവർത്തനം തുടങ്ങി

തുണിസഞ്ചി നിർമ്മാണത്തിന്റെയും തയ്യൽ പരിശീലന യൂണിറ്റിന്റെയും പ്രവർത്തനം തുടങ്ങി

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം ഓട്ടിസം സെന്ററിൽ തയ്യൽ പരിശീലന യൂണിറ്റ് ആരംഭിച്ചു. നഗരൂർ വി എസ് എൽ പി എസ് ൽ കിളിമാനൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഓട്ടിസം ബാധിതരായ കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലാണ് തുണിസഞ്ചി നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചത്. തെറാപ്പിക്കായി സ്പെക്ട്രം ഓട്ടിസം സെൻററിലെത്തുന്ന കുട്ടികളുടെ അമ്മമാർക്കായാണ് തയ്യൽ പരിശീലന യൂണിറ്റ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ തുണി സഞ്ചികളാണ് നിർമ്മിക്കുന്നത്.

തയ്യൽ പരിശീലന യൂണിറ്റിൻ്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി മുരളി നിർവ്വഹിച്ചു. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഒഴിവാക്കി തുണി സഞ്ചിയിലേക്ക് മാറുക എന്ന ലക്ഷ്യത്തോടെയാണ് തുണി സഞ്ചി നിർമ്മിക്കുന്നത്. എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ജവാദ് എസ് മുഖ്യ പ്രഭാഷണം നടത്തി. നഗരൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ നിസാമുദീൻ നാലപ്പാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സാബു വി ആർ സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപിക ജയശ്രീ വി പി, പി റ്റി എ പ്രസിഡൻ്റ് സജീർ, രക്ഷകർ തൃപ്രതിനിധികളായ ജയശ്രീ ടി, സിബി എസ് എന്നിവർ ആശംസ നേർന്നു.ട്രെയിനർ ശ്രീ ഷാനവാസ് ബി നന്ദി അറിയിച്ചു. തുടർന്ന് സ്പെഷ്യലിസ്റ്റ് അധ്യാപികയായ രേഷ്മയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള തയ്യൽ പരിശീലനം നടന്നു.

ആറ്റിങ്ങൽ പോളിടെക്‌നിക് കോളേജിൽ ഗസ്റ്റ് അധ്യാപരുടെ അഭിമുഖം

ആറ്റിങ്ങൽ പോളി ടെക്‌നിക്കിലെ വൊക്കേഷൻ ഡിപ്ലോമ ഡിപ്പാർട്മെന്റുകളിലേയ്ക് ഗസ്റ്റ് അധ്യാപരുടെ അഭിമുഖം തിങ്കളാഴ്ച (17/10/2022) 10 മണിയ്ക്ക് ആറ്റിങ്ങൽ പോളി ടെക്‌നിക് കോളേജിൽ വച്ച് നടക്കുന്നു. ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് / ഹോട്ടൽ മാനേജ്‌മന്റ്/ ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിൽ ബിരുദം യോഗ്യതയായിട്ടുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് നാടുവിട്ട പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ അബുദാബിയിൽ നിന്നു പിടികൂടി കേരള പോലീസ്

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് നാടുവിട്ട പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ അബുദാബിയിൽ നിന്നു പിടികൂടി കേരള പോലീസ്

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് നാടുവിട്ട പോക്സോ കേസ് പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ അബുദാബിയിൽ നിന്നു പിടികൂടി കേരള പൊലീസിനു കൈമാറി. തിരുവനന്തപുരം നാവായിക്കുളം കിഴക്കനേല സ്വദേശി ഫെബിനെ(26)യാണ് കേരള പൊലീസ് യുഎഇയിലെത്തി ഏറ്റുവാങ്ങിയത്. തിരുവനന്തപുരം റൂറൽ ഡിസിആർബി ഡിവൈഎസ്പി വിജുകുമാർ, പള്ളിക്കൽ ഐഎസ്എച്ച്ഒ ശ്രീജേഷ്. വി.കെ, ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് യുഎഇയിലെത്തി നിയമ നടപടികൾ പൂർത്തിയാക്കിയത്.

ഇന്നു പുലർച്ചെ 3.55 ന് എയർ ഇന്ത്യ എക്സ്പ്രസിൽ നെടുമ്പാശ്ശേരി എയർ പോർട്ടിൽലൂടെ കൊണ്ടുവരികയായിരുന്നു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി. 2019 ഒക്ടോബർ മാസത്തിലാണ് പള്ളിയ്ക്കൽ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. ഈ സമയം പ്രതിയായ യുവാവ് വിദേശത്തേയ്ക്ക് കടന്നിരുന്നു. പ്രതിയെ നാട്ടിലേയ്ക്ക് വരുത്തുവാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പോലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന് മാസങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കു ശേഷം പോലീസ് സംഘം നാലു ദിവസം മുമ്പ് അബുദാബിയിൽ എത്തുകയായിരുന്നു. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ട്യൂഷൻ ക്ലാസിന് പോകുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ഒന്നിലധികം ദിവസങ്ങളിൽ പ്രതിയായ യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നാളുകൾക്ക് ശേഷം യുവാവ് വിദേശത്ത് പോയി. പെൺകുട്ടിയ്ക്ക് പഠിത്തത്തിൽ ശ്രദ്ധക്കുറവുണ്ടാവുകയും സ്വഭാവത്തിൽ വ്യത്യാസം വരികയും ചെയ്തതോടെ സ്കൂളിലെ ക്ലാസ് ടീച്ചർ കൂട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചതറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിയ്ക്കുകയും ഇവർ പോലീസിന് വിവരം നൽകുകയുമായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതി വിദേശത്തേയ്ക്ക് കടന്നിരുന്നു. പോക്സോ കേസിൽ ഒളിവിൽ പോയ ഒരു പ്രതിയെ വിദേശ രാജ്യത്തു നിന്നും ഇന്റർപോളിന്റെ സഹായത്താൽ പിടികൂടി നാട്ടിലെത്തിച്ചത്.