by Midhun HP News | Oct 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടില്ലെങ്കിലും കാട്ടാനക്കൂട്ടം സംഭവ സ്ഥലത്ത് നിന്നും മാറിയിട്ടില്ല.
കഞ്ചിക്കോടിന് സമീപം കൊട്ടാമുട്ടിയില്‍ വെച്ചാണ് ആനക്കൂട്ടം അപകടത്തില്‍പ്പെടുന്നത്. കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോയ ആനയെയാണ് ട്രെയിന്‍ ഇടിച്ചത്.
കന്യാകുമാരിയില്‍ നിന്ന് അസമിലേക്ക് പോകുകയായിരുന്ന വിവേക് എക്‌സ്പ്രസ് ആണ് ഇടിച്ചത്. ഇരുപത് വയസുള്ള പിടിയാനയാണ് ചരിഞ്ഞത്.

by Midhun HP News | Oct 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനാവശ്യമായ നിർമാണ സമഗ്രികളുമായി മുതലപ്പൊ ഴിയിൽ എത്തിയ വാഹനങ്ങൾ തടഞ്ഞു കൊണ്ട് മത്സ്യത്തൊഴിലാളികൾ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. കിളിമാനൂർ നഗരൂർ പ്രദേശങ്ങളിൽ നിന്നും പാറയുമായി എത്തിയ ടാറസ് ലോറികളാണ് ഇന്ന് രാവിലെയോടെ പ്രതിഷേധക്കാർ തടഞ്ഞത്. കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം സമരവുമായി രംഗത്ത് എത്തിയതെന്നാണ് റിപ്പോർട്ടുകൾ. മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക, അഴിമുഖത്ത് അടിഞ്ഞ് കൂടിയ മണൽ ഡ്രജ്ജ് ചെയ്ത് നീക്കുക, മുതലപ്പൊഴി അപകടത്തിൽ മരണമടഞ്ഞവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോൺഗ്രസ് സമരം.
ഡ്രജ്ജ് ചെയ്യുന്ന പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും പ്രശ്നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ പെട്ടുത്തുമെന്നും സമരക്കാരുമായി നടത്തിയ ചർച്ചയിൽ ഉദ്യോഗസ്ഥർ ഉറപ്പ്നൽകിയതോടെ കോൺഗ്രസ്സ് ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ ലോഡുമായി വന്ന വാഹനങ്ങൾ വാർഫിലേക്ക് കടത്തിവിട്ടു. കോൺഗ്രസിന്റെ സമരം അവസാനിച്ചതിന് തൊട്ട് പിന്നാലെ വിഴിഞ്ഞം സമരസമിതിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. ഇവർ വാഹനങ്ങൾ തടഞ്ഞത് വീണ്ടും പ്രദേശത്തു സംഘർഷ സാധ്യത സൃഷ്ടിച്ചു. വിഴിഞ്ഞം സമരസമിതി മുന്നോട്ടു വച്ചിട്ടുള്ള ആവശ്യങ്ങൾ അനുഭാവപൂർണ്ണമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉപരോധമെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി. ബിനു, വർക്കല ഡി.വൈ.എസ്.പി നിയാസ് എന്നിവരുടെ നേതൃത്വത്തിൽ സമരക്കാരുമായി നിരവധി തവണ ചർച്ച നടത്തി. ചർച്ചയ്‌ക്കൊടുവിൽ വാഹനങ്ങൾ അകത്തേക്ക് കടത്തിവിടാൻ തീരുമാനം ആകുകയും ഇനി നിർമാണ
സമഗ്രികളുമായി വാഹനങ്ങൾ വരില്ലയെന്നും, സമരസമിതിയുമായി ചർച്ച നടത്തിയശേഷമെ തുടർനടപടി ഉണ്ടാകുകയുള്ളുവെന്നും അധികൃതർ ഉറപ്പു നൽകി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സംഘം രാവിലെ മുതൽ ക്യാമ്പ് ചെയ്തിരുന്നു.
by Midhun HP News | Oct 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മംഗലപുരം: പുസ്തകങ്ങളിൽ മഹാത്മ ഗാന്ധിയുടെ സ്റ്റാമ്പ് സൂക്ഷിച്ചിരുന്ന കാലത്ത് നിന്നും സ്റ്റാമ്പ് രൂപത്തിലെ ലഹരി പുസ്തകങ്ങളിൽ ഒളിപ്പിക്കുന്ന കാലത്തേക്ക് ഇന്നത്തെ തലമുറയിലെ ചില വിദ്യാർത്ഥികളെങ്കിലും മാറിയതായും ഇവരെ ലഹരി മാഫിയയിൽ നിന്നും രക്ഷിക്കുവാൻ കൂട്ടായ ശ്രമം ആവശ്യമാണെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജാഗ്രത സമിതി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ റാലി
ഉദ്ഘാടനം ചെയ്തു തോന്നക്കലിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നിന്നും ആരംഭിച്ച് മംഗലപുരം ജംഗ്ഷനിൽ സമാപിച്ചു. മംഗലപുരം പോലീസ്, മുരുക്കുംപുഴ സെൻ്റ് അഗസ്റ്റിൻ സ്കൂൾ എന്നിവരുമായി സഹകരിച്ചാണ് റാലി നടത്തിയത്. ജാഗ്രത സമിതി ചെയർമാൻ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ ജില്ലാ പ്രസിഡൻ്റ് റഹീം, പഞ്ചായത്ത് അംഗം ശ്രീ ചന്ദ്, സഞ്ജു, നസീർ എന്നിവർ പങ്കെടുത്തു.

by Midhun HP News | Oct 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കെ പി എസ് ടി എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ വിദ്യാഭ്യാസ ഉപജില്ല ഓഫീസിനു മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ എ ആർ ഷമീം യോഗം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എ നഹാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉപജില്ലാ സെക്രട്ടറി പി എ സാജൻ സ്വാഗതം ആശംസിച്ചു.
1:40 അനുപാതം പുനഃസ്ഥാപിക്കുക, ഉച്ച ഭക്ഷണത്തിനുള്ള തുക വർദ്ധിപ്പിക്കുക, ഡിഎ കുടിശിക ഉടൻ അനുവദിക്കുക, പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് എച്ച് എം സ്കെയിൽ അനുവദിക്കുക, മെഡിസെപ്പ് ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്കൂളുകളിൽ അധ്യാപകർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. സബീർ എസ് (സംസ്ഥാന കൗൺസിൽ അംഗം), അനൂപ് എം.ജെ (വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട്), മുഹമ്മദ് അൻസാർ എ എം(വിദ്യാഭ്യാസ ജില്ലാ ട്രഷറർ), ജി എൽ ലാജി, വിജയകുമാരി പി (ജില്ലാ കൗൺസിൽ അംഗം) തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Oct 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ടെയ്നർ ലോറി നിയന്ത്രണം തെറ്റി ഊരുണ്ട് മാറി റോഡ് മുറിച്ചു കടന്ന് എതിർവശത്തെ മതിലിൽ ഇടിച്ചു നിന്നു. ഒഴിവായത് വൻ ദുരന്തം. എരുത്താവൂർ മുക്കം പാലമൂട് റോഡിന് സമീപം ലോഡ് ഇറക്കുകയായിരുന്നപ്പോഴാണ് സംഭവം. ഉച്ചക്ക് ഒന്നര മണിയോടെ സമീപത്തെ ഷാഹിന ട്രെടേഴ്‌സിൽ ലോഡ് ഇറക്കാനായി എത്തിയ കണ്ടെയ്നർ ആണ് അപകടത്തിൽപെട്ടത്. തിരക്കേറിയ റോഡിൽ ഈ സമയം വാഹനങ്ങൾ കടന്നു പോകാത്തതും വഴിയാത്രക്കാർ ഇല്ലാതിരുന്നതും കൊണ്ട് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി.

ഈ സമയം വാഹനത്തിൽ ഡ്രൈവർ ഉണ്ടായിരുന്നില്ല. വൈദ്യുതി പോസ്റ്റിനും മതിലിനും ഒക്കെ തകരാറുണ്ട് വാഹനത്തിൻറെ മുൻഭാഗവും തകർന്നിട്ടുണ്ട്. സ്ഥലത്ത് പോലീസ്, കെഎസ്ഇബി അധികൃതർ എന്നിവർ എത്തി. ഇപ്പോൾ ക്രെയിൻ ഉപയോഗിച്ച് വാഹനത്തെ മാറ്റാനുള്ള ശ്രമത്തിലാണ്. നിലവിൽ മൂന്ന് മണിക്കൂറോളം ആയി. ഇതുവരെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ബാലരാമപുരം തിരുവനന്തപുരം ഭാഗത്ത് നിന്ന് കാട്ടാക്കട ഭാഗത്തേക്ക് വരുന്ന വാഹനങ്ങളെ മുക്കംപാലമൂട് വഴിയും കാട്ടാക്കട ഭാഗത്ത് നിന്നും ബാലരാമപുരത്തേക്ക് വരുന്ന വാഹനങ്ങളെ എരിത്താവൂർ വഴിയും തിരിച്ചു വിടുകയാണ്.
by Midhun HP News | Oct 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: അതിര്‍ത്തിത്തര്‍ക്കത്തിനിടെ റബ്ബർ കമ്പ് കൊണ്ട് അയല്‍വാസിയുടെ കുത്തേറ്റ സ്ത്രീ മരിച്ചു. അതിയന്നൂര്‍ കരിക്കകം പുത്തന്‍വീട്ടില്‍ വിജയകുമാരിയാണ് മരിച്ചത്. ആക്രമണത്തെ തുടര്‍ന്ന് വിജയകുമാരിയുടെ സംസാരശേഷി നഷ്ടമായിരുന്നു.
സംഭവത്തില്‍ അറസ്റ്റിലായ അയല്‍വാസി കമുകിന്‍കോട്, ഒറ്റപ്ലാവിള വീട്ടില്‍ അനീഷ്(28), ഇയാളുടെ ബന്ധു അരങ്കമുകള്‍, കോട്ടുകാലക്കുഴി മേലെവീട്ടില്‍ നിഖില്‍(21) എന്നിവര്‍ റിമാന്‍ഡിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. അടുത്തിടെ വിജയകുമാരിയുടെ തൊട്ടടുത്ത സ്ഥലം അനീഷ് വാങ്ങിയിരുന്നു. ഈ വസ്തുവിന്റെ അതിര്‍ത്തി സംബന്ധിച്ച് ഇരുവരും തര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിയ അനീഷും നിഖിലും വീടിനു മുന്നില്‍ തുണി കഴുകിക്കൊണ്ടിരിക്കുകയായിരുന്ന വിജയകുമാരിയുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തി. ഇതു ചോദ്യംചെയ്യുന്നതിനിടെ അനീഷ്, വീട്ടുമുറ്റത്തു കിടന്ന റബ്ബര്‍ കമ്പെടുത്ത് വിജയകുമാരിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കുത്തേറ്റ വിജയകുമാരി താഴെവീണതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

വീട്ടിലുണ്ടായിരുന്ന മകള്‍ ശിവകല നിലവിളിച്ച് ആളുകളെ കൂട്ടുകയും തുടര്‍ന്ന് അമ്മയുടെ കഴുത്തില്‍ കുത്തിക്കയറിയ കമ്പ് വലിച്ചൂരിയതിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
Recent Comments