by Midhun HP News | Oct 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം കാണിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തു. കിളിമാനൂർ മഠത്തിൽ കുന്ന് അമ്പാടിയിൽ അമൽ രാജ്(24) ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ കിളിമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കൃത്യത്തിന് ശേഷം മുങ്ങി നടന്ന പ്രതി കിളിമാനൂർ പൊലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ള ആളാണെന്നും നിരവതി അടിപിടി മോഷണക്കേസുക്കളിലെ പ്രതിയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഒളിവിൽ പോയ പ്രതിയെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൻ ആറ്റിങ്ങൽ ഡി.വൈ.എസ്പി. ബി.ബിനുവിൻ്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ് സനൂജ്, എസ്.ഐ വിജിത്ത് കെ നായർ എസ് സി.പി .ഒ മാരായ ഷാജി, ശ്രീരാജ്, സോജു എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
by Midhun HP News | Oct 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിഴുവിലം കാട്ടുമുറാക്കൾ മുസ്ലിം ജമാഅത്തിന്റെ കീഴിൽ പറയത്തുകോണം സ്ട്രീറ്റ് നബി ദിനാ ആഘോഷ പരിപാടി ദഫ് മുട്ടിന്റെ അകമ്പടിയോടെ ആഘോഷിച്ചു
നബിദിന ഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മധുര വിതരണവും നടന്നു.
by Midhun HP News | Oct 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: തഴുത്തലയിൽ അമ്മയേയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇന്ന് അറസ്റ്റുണ്ടായേക്കും. ഇന്നലെ അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ, അമ്മായി അമ്മ അജിതകുമാരി, ഭർതൃ സഹോദരി പ്രസീത എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊട്ടിയം പൊലീസ് കേസെടുത്തിരുന്നു.
കുട്ടിയേയും അമ്മയേയും ഒരു രാത്രി മുഴുവൻ പുറത്തു നിർത്തിയിട്ടും അനങ്ങാതിരുന്ന പൊലീസ് മാധ്യമങ്ങളിൽ വാര്‍ത്ത വന്നതിന് പിന്നാലെയാണ് അതുല്യയുടെ മൊഴിയെടുത്തതും പിന്നീട് കേസ് നടപടകിളിലേക്ക് നീങ്ങിയതും. സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. 100 പവൻ സ്വര്‍ണവും പണവും സ്ത്രീധനായി നൽകിയിട്ടും ഭര്‍ത്താവും അമ്മായി അമ്മയും ഭര്‍തൃ സഹോദരിയും ചേര്‍ന്ന് കൂടുതൽ പണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് അതുല്യയുടെ പരാതിയിൽ പറയുന്നത്.
ഒപ്പം അഞ്ചരവയസുകാരനെ വീടിന് പുറത്ത് നിര്‍ത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. വ്യഴാഴ്ച്ച വൈകിട്ട് മൂന്നരക്ക് സ്കൂളിൽ നിന്നെത്തിയ മകനെ വിളിക്കാൻ അതുല്യ പുറത്തു പോയ സമയത്താണ് ഭർതൃമാതാവ് അജിതകുമാരി വീട് പൂട്ടിയിട്ടത്. 20 മണിക്കൂറിന് ശേഷം ചാത്തന്നൂർ എസിപി, സിഡബ്ല്യൂസി ജില്ലാ ചെയര്‍മാൻ, വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ എന്നിവർ ചര്‍ച്ച നടത്തിയ ശേഷം മാത്രമാണ് അതുല്യയേയും കുഞ്ഞിനേയും ഭര്‍തൃ മാതാവ് വീടിന് അകത്തേക്ക് കയറ്റിയത്.
കൊല്ലം: തഴുത്തലയിൽ അമ്മയേയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇന്ന് അറസ്റ്റുണ്ടായേക്കും. ഇന്നലെ അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ, അമ്മായി അമ്മ അജിതകുമാരി, ഭർതൃ സഹോദരി പ്രസീത എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊട്ടിയം പൊലീസ് കേസെടുത്തിരുന്നു.
കുട്ടിയേയും അമ്മയേയും ഒരു രാത്രി മുഴുവൻ പുറത്തു നിർത്തിയിട്ടും അനങ്ങാതിരുന്ന പൊലീസ് മാധ്യമങ്ങളിൽ വാര്‍ത്ത വന്നതിന് പിന്നാലെയാണ് അതുല്യയുടെ മൊഴിയെടുത്തതും പിന്നീട് കേസ് നടപടകിളിലേക്ക് നീങ്ങിയതും. സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. 100 പവൻ സ്വര്‍ണവും പണവും സ്ത്രീധനായി നൽകിയിട്ടും ഭര്‍ത്താവും അമ്മായി അമ്മയും ഭര്‍തൃ സഹോദരിയും ചേര്‍ന്ന് കൂടുതൽ പണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് അതുല്യയുടെ പരാതിയിൽ പറയുന്നത്.
ഒപ്പം അഞ്ചരവയസുകാരനെ വീടിന് പുറത്ത് നിര്‍ത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. വ്യഴാഴ്ച്ച വൈകിട്ട് മൂന്നരക്ക് സ്കൂളിൽ നിന്നെത്തിയ മകനെ വിളിക്കാൻ അതുല്യ പുറത്തു പോയ സമയത്താണ് ഭർതൃമാതാവ് അജിതകുമാരി വീട് പൂട്ടിയിട്ടത്. 20 മണിക്കൂറിന് ശേഷം ചാത്തന്നൂർ എസിപി, സിഡബ്ല്യൂസി ജില്ലാ ചെയര്‍മാൻ, വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ എന്നിവർ ചര്‍ച്ച നടത്തിയ ശേഷം മാത്രമാണ് അതുല്യയേയും കുഞ്ഞിനേയും ഭര്‍തൃ മാതാവ് വീടിന് അകത്തേക്ക് കയറ്റിയത്. സ്ത്രീധനത്തിന്റെ പേരിൽ പീഡനമുണ്ടായെന്ന് രണ്ട് മരുമക്കളും പരാതി പറഞ്ഞതിനെത്തുടര്‍ന്ന് വനിതാ കമ്മീഷനും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുഞ്ഞിനും അമ്മയ്ക്കും സംരക്ഷണം നൽകാതിരുന്ന പൊലീസ് നടപടി വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. കുട്ടിയെ പുറത്ത് നിർത്തിയതിന് ഭർതൃ മാതാവിനെതിരെ നിയമ നടപടി ഉണ്ടാകുമെന്നും സിഡബ്ല്യുസി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരിൽ പീഡനമുണ്ടായെന്ന് രണ്ട് മരുമക്കളും പരാതി പറഞ്ഞതിനെത്തുടര്‍ന്ന് വനിതാ കമ്മീഷനും അന്വേഷണം തുടങ്ങിയിട്ടുണ്ട്.കുഞ്ഞിനും അമ്മയ്ക്കും സംരക്ഷണം നൽകാതിരുന്ന പൊലീസ് നടപടി വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. കുട്ടിയെ പുറത്ത് നിർത്തിയതിന് ഭർതൃ മാതാവിനെതിരെ നിയമ നടപടി ഉണ്ടാകുമെന്നും സിഡബ്ല്യുസി വ്യക്തമാക്കി.
by Midhun HP News | Oct 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഊരുപൊയ്ക ആനുപ്പാറ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് എ ഇ യെ ഉപരോധിച്ചു. ഫണ്ട് വകയിരുത്തി 8 മാസം കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലും, നിർമ്മാണവും ആയി ബന്ധപെട്ട് പോരായ്മകളും ഉണ്ടായിരുന്നു. ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ ഇടപെടൽ മൂലം പോരായ്മകൾ പരിഹരിക്കുകയും പാർട്ട് ബിൽ മാറാൻ വേണ്ട നടപടികൾ ഉണ്ടാവുകയും ചെയ്തു. ഉപരോധത്തെ തുടർന്ന് പത്തു ദിവസത്തിനകം റോഡ് പണി പുനരാരംഭിക്കാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിപ്പിച്ചു.

ഉപരോധ സമരത്തിന് ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ് ശരുൺ കുമാർ നേതൃത്വം നൽകി. കെ ആർ അഭയൻ, മണിലാൽ, ഷിബു പാണച്ചേരി, ദിലീപ്, അനുപ്, സുജീവ്, ലിഷു, നിഖിൽ കോരാണി, നിതിൻ പാലോട്, സുലൈമാൻ എന്നിവർ പങ്കെടുത്തു
by Midhun HP News | Oct 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ ഉത്തരവുകൾ പിൻവലിക്കുക, ഒരേ സമയം പഞ്ചായത്തുകളിൽ 20 വർക്കുകൾ മാത്രമേ പാടുള്ളൂ എന്ന് നിബന്ധന പിൻവലിക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക,
വേതനം 600 രൂപയാക്കി വർദ്ധിപ്പിക്കുക, നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുക, കൃഷിയും ക്ഷീര വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒക്ടോബർ 12ന് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ രാജ് ഭവനിലേക്ക് മാർച്ചും ധർണയും നടത്തുന്നു.
രാജ്ഭവൻ മാർച്ചിൽ ആറ്റിങ്ങൽ ഏരിയയിൽ നിന്നും 10000 തൊഴിലാളികളെ പങ്കെടുപ്പിക്കുവാൻ ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം പങ്കെടുത്തു.

by Midhun HP News | Oct 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: കോണ്‍ക്രീറ്റ് മിക്‌സിങ്ങ് ലോറി വീട്ടിന് മുകളിലേക്ക് മറിഞ്ഞു. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വീട്ടുകാര്‍ പള്ളിയില്‍ പോയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. അയ്മാന്‍ കവലയ്ക്ക് സമീപമാണ് അപകടം. കോണ്‍ക്രീറ്റ് മിക്‌സിങ് യൂണിറ്റുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ ഇതരസംസ്ഥാനക്കാരായ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ലോറി മറിയുന്നതുകണ്ട് അവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ വീടിന്റെ ഒരുഭാഗം പൂര്‍ണമായി തകര്‍ന്നു. വീട്ടുകാര്‍ പള്ളിയില്‍ പോയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

ജലജീവന്‍ മിഷന്റെ ചില നിര്‍മ്മാണ ജോലികളമായി ബന്ധപ്പെട്ടാണ് വാഹനം എത്തിയത്. ജോലി പുരോഗമിക്കന്നതിനിടെയാണ് അപകടമുണ്ടായത്. റോഡ് ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീണത്. ലോറി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതരും വീട്ടുകാരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫുള്‍ ലോഡോടെ വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് ഫയല്‍ ഫോഴ്‌സും പൊലീസും എത്തിയ ശേഷമെ വാഹനം മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്ന് പഞ്ചായത്ത് മെമ്പര്‍ അറിയിച്ചു.
Recent Comments