‘നിലാവ്’ കലാ സാംസ്‌കാരിക സംഘടന രൂപീകരിച്ചു

‘നിലാവ്’ കലാ സാംസ്‌കാരിക സംഘടന രൂപീകരിച്ചു

നിലയ്ക്കാമുക്ക് കേന്ദ്രീകരിച്ചു “നിലാവ് “എന്ന പേരിൽ കലാ സാംസ്‌കാരിക സംഘടന രൂപീകരിച്ചു. സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം ദേശീയ അവാർഡ് ജേതാക്കളായ ഡോക്ടർ വക്കം സജീവും ഡോക്ടർ മധു ഗോപിനാഥും ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ നാടക കലാകാരൻ വക്കം സുധിയേയും നാടകപ്രവർത്തകൻ വെട്ടത്തു വ്യാസനെയും ആദരിച്ചു. ഉദ്ഘാടനച്ചടങ്ങിൽ ഷിബു കടക്കാവൂർ, ആർ. പ്രദീപ്, ബീനാ രാജീവ്‌, അരുൺ വക്കം, അനിൽ ദത്ത്, എ കെ നൗഷാദ് എന്നിവരും സംബന്ധിച്ചു. തുടർന്ന് തിരുവനന്തപുരം സംഘചേതനയുടെ ചക്രം എന്ന നാടകം അരങ്ങേറി.

കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്ന് യുവതിയുടെ സ്വർണം കവർന്നു; കോയമ്പത്തൂർ സ്വദേശിനി അറസ്റ്റിൽ

കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്ന് യുവതിയുടെ സ്വർണം കവർന്നു; കോയമ്പത്തൂർ സ്വദേശിനി അറസ്റ്റിൽ

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്ന് യുവതിയുടെ സ്വർണം കവർന്ന കോയമ്പത്തൂർ സ്വദേശിനിയെ യാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വെമ്പായം സ്വദേശിനിയായ ഷീജയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കോയമ്പത്തൂർ സ്വദേശിനി മഹാലക്ഷ്മിയെ ആണ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം 6 മണിയോടെ തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്കു പോയ സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് സംഭവം.
സ്ത്രീ ബഹളം വച്ചതിനെ തുടർന്ന് യാത്രക്കാർ ഇടപെടുകയായിരുന്നു. സംശയം തോന്നിയ മഹാലക്ഷ്മിയെ ബസ്സിലെ മറ്റ് യാത്രക്കാർ പരിശോധിക്കുകയും ആ സമയം ഇവർ ബസ്സിനുള്ളിൽ മാല വലിച്ചെറിയുകയുമായിരുന്നു. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

വിഴിഞ്ഞം പ്രതിഷേധം: സമരപന്തൽ പൊളിക്കാൻ സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം

വിഴിഞ്ഞം പ്രതിഷേധം: സമരപന്തൽ പൊളിക്കാൻ സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: വിഴിഞ്ഞം സമരപന്തൽ പൊളിക്കണം എന്ന് സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി. അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് സിംഗിൾ ബെഞ്ച് നിർദ്ദേശം. സമരക്കാർക്ക് നേരത്തെ നോട്ടീസ് നൽകിയതായി സർക്കാർ അറിയിച്ചു. പന്തൽ പൊളിക്കാതെ തുറമുഖ നിർമാണ സ്ഥലത്തേക്ക് വാഹനം പോകാനാകില്ലെന്ന് അദാനിയും കരാർ കമ്പനിയും അറിയിച്ചിരുന്നു. പോലീസ് നിസ്സഹായരെന്നു അദാനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

വഴിവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ഇടയ്‌ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ സെക്രട്ടറിയെ ഉപരോധിച്ചു

വഴിവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ഇടയ്‌ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ സെക്രട്ടറിയെ ഉപരോധിച്ചു

മുദാക്കൽ ഗ്രാമപഞ്ചായത്തിലെ വഴിവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ സെക്രട്ടറിയെ ഉപരോധിച്ചു. ഉപരോധസമരത്തെ തുടർന്ന് സെക്രട്ടറി പത്തു ദിവസത്തിനകം തെരിവ് വിളക്കുകൾ കത്തിച്ചു നൽകാം എന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധസമരം അവസാനിപ്പിച്ചു. സമരത്തിന് മണ്ഡലം പ്രസിഡന്റ്‌ ശരുൺകുമാർ നേതൃത്വം നൽകി. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കെ. ആർ അഭയൻ, വി ടി സുഷമ്മ ദേവി, വിജയൻ കോരാണി, ലാൽകോരാണി, നിഖിൽ കോരാണി, ഷിബു പാണൻചേരി, കൃഷ്ണപിള്ള, ലിഷു, സുജീവ്, അശോകൻ, പ്രദീപ് കൊച്ചുപരുത്തി, അനൂപ്ഊരുപ്പൊയ്ക, സുലൈമാൻ, ദിലീപ്, നിതിൻ പാലോട്, സുധാകരൻ, പുഷ്ക്കരൻ, തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.

മേലാറ്റിങ്ങൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കൽമണ്ഡപം നാശത്തിൻ്റെ വക്കിൽ

മേലാറ്റിങ്ങൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കൽമണ്ഡപം നാശത്തിൻ്റെ വക്കിൽ

മേലാറ്റിങ്ങൽ സത്രമുക്കിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കൽമണ്ഡപം നാശത്തിൻ്റെ വക്കിലായിട്ട് നാളേറെയായി. സംരക്ഷിക്കപ്പെടേണ്ട ഈ പുരാതന നിർമ്മിതി 800 ഓളം വർഷം പഴക്കമുള്ളതാണെന്നാണ് ആറ്റിങ്ങൽ കലാപത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയ ചരിത്രകാരൻമാർ പറയുന്നത്.

മേലാറ്റിങ്ങൽ കടവിൽ ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങ്
ഉദ്ഘാടനത്തിനെത്തിയ ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബികയെ വിവരങ്ങൾ ധരിപ്പിച്ച് വാർഡ് കൗൺസിലർ ദീപ രാജേഷ് നിവേദനം കൊടുത്തു. ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ച് വേണ്ടത് ചെയ്യാൻ ശ്രമിക്കുമെന്ന് എം എൽ എ ഉറപ്പ് നൽകി.

ആശുപത്രിയില്‍ കൊണ്ടുപോകാതെ പ്രസവം വീട്ടിൽ വച്ച് നടത്തി; അമ്മയും കുഞ്ഞും മരിച്ചു

ആശുപത്രിയില്‍ കൊണ്ടുപോകാതെ പ്രസവം വീട്ടിൽ വച്ച് നടത്തി; അമ്മയും കുഞ്ഞും മരിച്ചു

കൊല്ലം ചടയമംഗലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു.