ജമ്മു കശ്മീര്‍ ജയില്‍ മേധാവി ഹേമന്ദ് കുമാര്‍ ലോഹിയ വീട്ടില്‍ കൊല്ലപ്പെട്ട നിലയിൽ

ജമ്മു കശ്മീര്‍ ജയില്‍ മേധാവി ഹേമന്ദ് കുമാര്‍ ലോഹിയ വീട്ടില്‍ കൊല്ലപ്പെട്ട നിലയിൽ

ജമ്മു കശ്മീര്‍ ജയില്‍ മേധാവി ഹേമന്ദ് കുമാര്‍ ലോഹിയ (57)യെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍. ഉദയ്‌വാലായിലെ വീട്ടില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹേമന്ദിനൊപ്പമുണ്ടായിരുന്ന സഹായിയെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കു വേണ്ടി അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഡപ്യൂട്ടേഷനില്‍ നിന്നും ഫെബ്രുവരിയില്‍ മടങ്ങിയെത്തിയ ഹേമന്ദ് ലോഹിയ ഓഗസ്റ്റിലാണ് ജയില്‍ ഡിജിപി ആയത്.

1992 ബാച്ച് ഐപിഎസ് ഓഫീസറാണ് ഹേമന്ദ് കുമാര്‍ ലോഹിയ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനവേളയിലാണ് പൊലീസിനെ ഞെട്ടിച്ച് ജയില്‍മേധാവിയുടെ കൊലപാതകമുണ്ടായത്.

ദമ്പതികളെ കെട്ടിയിട്ട് 25 പവന്‍ കവര്‍ന്നു; പ്രതികള്‍ പിടിയില്‍

ദമ്പതികളെ കെട്ടിയിട്ട് 25 പവന്‍ കവര്‍ന്നു; പ്രതികള്‍ പിടിയില്‍

പാലക്കാട്: വടക്കാഞ്ചേരിയില്‍ ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെ തമിഴ്‌നാട്ടുകാരായ ആറുപേരാണ് പിടിയിലായത്. 25 പവന്‍ സ്വര്‍ണവും പതിനായിരം രൂപയുമാണ് വീട്ടില്‍ കയറി ആക്രമിച്ച് കവര്‍ന്നത്. ഈ മാസം 22നായിരുന്നു ഇവര്‍ വീട്ടിലെത്തി മോഷണം നടത്തിയത്. ദേശീയപാതയ്ക്ക് സമീപത്തുള്ള ദമ്പതികളുടെ വീടിന് മുന്നില്‍ വച്ച് വാഹനം നിര്‍ത്താതെ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് ദമ്പതികള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ഈ സമയം ആറംഗസംഘം ദമ്പതികളെ ബന്ധിയാക്കിയ ശേഷം പണവും സ്വര്‍ണവും കവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കവര്‍ച്ച നടത്തിയ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് കണ്ടെത്തി. പിന്നാലെ ഈ സംഘവുമായി ചേര്‍ന്ന് മോഷണം നടത്തുന്ന ചിലരെ പൊലീസ് പിടികൂടി. അവരില്‍ നിന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

അപൂർവ ചിത്ര ശലഭം വിരുന്നെത്തിയത് കൗതുകമായി

അപൂർവ ചിത്ര ശലഭം വിരുന്നെത്തിയത് കൗതുകമായി

അപൂർവ ചിത്ര ശലഭം വിരുന്നെത്തിയത് കൗതുകമായി. മണമ്പൂർ നന്ദനത്തിൽ സജീഷ്‌കുമാറിന്റെ വീട്ടിലാണ് ഈ അപൂർവ ശലഭത്തെ കണ്ടത്. വീട്ടുകാർ ഗൂഗിൾ സെർച്ചിലൂടെ അറ്റ്ലസ് മോത്ത് ഇനത്തിൽപെട്ട ശലഭം ആണെന്ന് മനസിലാക്കി. ഇന്ന് ഉച്ചയോടെയാണ് ശലഭത്തെ വീട്ടുകാർ കണ്ടത്. സമീപ വാസികൾ അപൂർവ ശലഭത്തിന്റെ ഫോട്ടോ എടുക്കുകയും തുടർന്ന് ശലഭം പറന്നു പോകുകയുമായിരുന്നു.

സ്കൂളിലേയ്ക് സ്നേഹകൂടാരം വൈറ്റ്‌ ബോര്‍ഡ് നല്‍കി

സ്കൂളിലേയ്ക് സ്നേഹകൂടാരം വൈറ്റ്‌ ബോര്‍ഡ് നല്‍കി

മുരുക്കുമ്പുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ 1985 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സ്നേഹ കൂടാരത്തിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിലേക്ക് ആവശ്യവുമായ വൈറ്റ്‌ ബോര്‍ഡ്, പഠന സാമഗ്രികള്‍ എന്നിവ നല്‍കി. ഗ്രൂപ്പ്‌ അംഗങ്ങള്‍ ആയ ഷാബുജാന്‍, പ്രകാശന്‍, ഷഫീഖ്, ഷംനാദ്, ബീന, ഷാജി എന്നിവരില്‍ നിന്ന് സ്കൂള്‍ പ്രഥമ അധ്യാപകന്‍ അനില്‍കുമാര്‍ ഏറ്റുവാങ്ങി.

വാഹനാപകടത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചില്ല; പള്ളിക്കല്‍ സ്വദേശിയായ യുവാവ് പിടിയില്‍

വാഹനാപകടത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചില്ല; പള്ളിക്കല്‍ സ്വദേശിയായ യുവാവ് പിടിയില്‍

കൊല്ലം: നിലമേൽ കരുന്തലക്കോട്ട് അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരനെ ആശുപത്രിയിൽ എത്തിയ്ക്കാതെ കടന്ന് കളഞ്ഞ ജീപ്പ് ഡ്രൈവർ പിടിയിൽ. പള്ളിക്കൽ സ്വദേശി അനസിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. അനസ് ഓടിച്ചിരുന്ന ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ 17നു രാത്രി 11 മണിക്ക് നിലമേൽ കരുന്തലക്കോട്ട് വച്ചാണ് വാഹനാപകടം ഉണ്ടായത്.

അപകടത്തെ തുടർന്ന് റോഡിൽ വീണ് തല ഇടിച്ച് രക്തം വാർന്ന സ്കൂട്ടർ യാത്രക്കാരൻ മരിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരനായ പാരിപ്പള്ളി സ്വദേശിയായ 52 വയസുള്ള ഷാജി മുഹമ്മദ് കോയയാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ആളെ ആശുപത്രിയിൽ എത്തിയ്ക്കാതെ ജീപ്പ് ഓടിച്ച് പോയതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളിയ്ക്കൽ സ്വദേശിയായ അനസിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഫാമിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ ആറു പേർ പിടിയിൽ

ഫാമിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ ആറു പേർ പിടിയിൽ

വിളപ്പിൽശാല: ഫാമിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ ആറുപേരെ വിളപ്പിൽശാല പോലീസ് പിടികൂടി. കഴിഞ്ഞ ഇരുപതാം തീയതി മുതൽ രണ്ടാം തീയതി വരെയാണ് ഇവർ പലതവണകളായി ജസ്റ്റിൻ ബ്രഷ് സിംഗ് എന്നയാളുടെ വാളകക്കോടുള്ള ഫാം ഹൗസിൽ കയറി മോഷണം നടത്തിയത്. കാട്ടാക്കട കട്ടക്കോട് ശാലു ഭവനിൽ ശാലു 32, കുളത്തുമ്മൽ കാട്ടക്കോട് മുഴുവൻകോട് വാളക്കോട് ചരുവിള പുത്തൻവീട്ടിൽ രാജേഷ് 37, മലപ്പനംകോട് അഞ്ചു ഭവനിൽ അനിൽകുമാർ 52, കട്ടക്കോട് പനയങ്കോട് വാളക്കോട് വട്ടവിള വീട്ടിൽ സുരേഷ് 29, പനയങ്കോട് കട്ടക്കോട് വാളക്കോട് വട്ടവിള പുത്തൻവീട്ടിൽ സന്തു 35, കട്ടക്കോട് കുക്കുറുണ്ണി കിഴക്കരികത്ത് വീട്ടിൽ ജോണി 33 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഫാമിൻറെ കൂട്ടു പൊളിച്ച് അകത്തു കടന്ന് പ്രതികൾ 23 ചെറിയ ഇരുമ്പ് വാതിലുകളും, വേലിക്കായി സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പിവേലികളും, ഫാമിൽ പലയിടത്തായി സ്ഥാപിച്ചിരുന്ന 8 സുരക്ഷാ ക്യാമറകളും, 1 എച്ച്പിയുടെ 2 മോട്ടറുകളും ആട്ടിൻകൂട് ഉണ്ടാക്കുന്നതിനായി ശേഖരിച്ചുവച്ചിരുന്ന പട്ടിക കഷണങ്ങളും ഉൾപ്പെടെയാണ് മോഷ്ടിച്ചത്. മോഷണം ഉരുപ്പടികൾ കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട ഡിവൈഎസ്പി അനിൽകുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് വിളപ്പിൽശാല ഇൻസ്പെക്ടർ ഓഫ് പോലീസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ ആശിഷ്, ഗ്രേഡ് സബ് ഇൻസ്പെക്ടർ രാജൻ, സിപിഒ മാരായ അജിൽ, അജിത്, പ്രദീപ്, സതീശൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.