കൊച്ചുവിളയിൽ ശാന്തമ്മ (72) അന്തരിച്ചു
പകൽക്കുറി ചെമ്പകത്തിൻമൂട് കൊച്ചുവിളയിൽ ശാന്തമ്മ (72) അന്തരിച്ചു.
ഭർത്താവ്: പരേതനായ രഘുവരൻ
മക്കൾ: ബിജു, ബിന്ദു, സതി
മരുമക്കൾ: നിഷ, പ്രകാശ്, സുരേഷ്
പകൽക്കുറി ചെമ്പകത്തിൻമൂട് കൊച്ചുവിളയിൽ ശാന്തമ്മ (72) അന്തരിച്ചു.
ഭർത്താവ്: പരേതനായ രഘുവരൻ
മക്കൾ: ബിജു, ബിന്ദു, സതി
മരുമക്കൾ: നിഷ, പ്രകാശ്, സുരേഷ്
ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം. കേസില്‍ ഒരു രീതിയിലും ഇടപെടില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. മാതൃക കാട്ടേണ്ടവരില്‍ നിന്ന് തെറ്റ് സംഭവിച്ച പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കാതെ മറ്റു വഴികളില്ലാത്തതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ചാനല്‍ അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ച് ചര്‍ച്ച ചെയ്തിരുന്നു. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചു. ഒരു പ്രത്യേക മാനസികാവസ്ഥയില്‍ അങ്ങനെ പറഞ്ഞുപോയതാണ് എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു. ഖേദം പ്രകടിപ്പിക്കുകയും മാധ്യമപ്രവര്‍ത്തകയോട് ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും ചെയ്തതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
നിലവില്‍ ചില സിനിമകളുടെ ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാവാനുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങും പൂര്‍ത്തിയാവാനുണ്ട്. ഇതെല്ലാം പൂര്‍ത്തിയായ ശേഷം കുറച്ചുനാളത്തേയ്ക്ക് ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചത്. തെറ്റ് തിരുത്തി നേരെയാവുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. എത്ര കാലത്തേയ്ക്ക് എന്ന് തീരുമാനിച്ചിട്ടില്ല. ഇത് പിന്നീട് തീരുമാനിക്കും.
വയനാട്, പാലക്കാട് ജില്ലകളിലെ പിഎഫ്ഐ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. വയനാട്ടിലെ പിഎഫ്ഐ ജില്ലാ ഓഫീസിലും പൊലീസ് പരിശോധന നടത്തി. മാനന്തവാടിയിൽ പിഎഫ്ഐ നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്തു. എരുമത്തെരുവിലെ പിഎഫ്ഐ ഓഫീസിന് സമീപത്ത് ടയർ കട നടത്തുന്ന സലീം എന്നയാളുടെ സ്ഥാപനത്തിൽ നിന്ന് നാല് വടിവാളുകളാണ് കണ്ടെത്തിയത്. സലീമിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.
പാലക്കാട് ജില്ലയിൽ കൽമണ്ഡപം, ചടനാം കുറിശ്ശി, ശംഖുവാരത്തോട്, ചിറ്റൂർ, പുതുനഗരം, കാട്ട്തെരുവ്, തത്തമംഗലം എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ്.

പിഎഫ്ഐ ഹര്‍ത്താലില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെഎസ്‌ആര്‍ടിസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നും കെഎസ്‌ആര്‍ടിസി വ്യക്തമാക്കി. ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാനായി കെഎസ്‌ആര്‍ടിസി അപേക്ഷ നല്‍കി.

കെഎസ്‌ആര്‍ടിസിയുടെ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബസ്സുകള്‍ക്ക് ഉണ്ടായ കേടുപാടിന് 9,71,115 രൂപയും ഷെഡ്യൂളുകള്‍ ക്യാന്‍സല്‍ ചെയ്തതിലൂടെ മൂന്നുകോടി രൂപയുടെ നഷ്ടവും ഉണ്ടായതായി കെഎസ്‌ആര്‍ടിസി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍വീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകള്‍ മുടങ്ങിയതിന്റെ നഷ്ടവും ഇവരില്‍നിന്ന് ഈടാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതുസംബന്ധിച്ച നടപടികള്‍ക്ക് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ മേല്‍നോട്ടം വഹിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് ഒക്ടോബര്‍ 17നു മുൻപ് സമര്‍പ്പിക്കണം.
കിളിമാനൂർ: പകൽകുറി വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ നവകേരളമിഷൻ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് പച്ചത്തുരുത്ത് പദ്ധതി തുടങ്ങിയത്. തരിശായി കിടക്കുന്ന പ്രദേശങ്ങൾ ഏറ്റെടുത്ത്, പ്രാദേശിക സവിശേഷതകൾക്കിണങ്ങുന്ന വൃക്ഷങ്ങൾ വച്ച് പിടിപ്പിച്ച് ചെറുവനങ്ങൾ രൂപപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.

പദ്ധതിയ്ക്ക് സഹായവുമായി പള്ളിക്കൽ പഞ്ചായത്തും ഹരിതകേരളമിഷനും
രംഗത്തുണ്ട്. ചെറുവനങ്ങൾ രൂപപ്പെടുത്തുന്നതിൽ എൻആർഇജിഎസ് പദ്ദതിയും സംയോജിക്കുന്നുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ആവാസവ്യവസ്ഥയുടെ സംരക്ഷണവും സാധ്യമാകും. പദ്ധതിയുടെ ഉദ്ഘാടനം പള്ളിക്കൽ പഞ്ചായത്ത് പ്രിസിഡന്റ് എം. ഹസീന നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് എസ്. മനു അധ്യക്ഷനായി. ജനപ്രതിനിധികളായ എ. നിഹാസ്, എസ് എസ് ബിജു, പി രഘൂത്തമൻ, നവകേരളമിഷൻ കിളിമാനൂർ ബ്ലോക്ക് തല ആർ പി പ്രവീൺ പ്രതീക്ഷ, പ്രഥമാധ്യാപിക എൻ എസ് ലക്കി, സ്റ്റാഫ് സെക്രട്ടറി ജി വിപിൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ബി. ഷീബ സ്വാഗതവും പ്രോഗ്രാം ഓഫീസർ കെ. ഷിബു നന്ദിയും പറഞ്ഞു.
2022-23 സാമ്പത്തിക വർഷത്തെ ചെമ്മരുതി ഗ്രാമപഞ്ചായത്ത് പദ്ധതിയായ “അക്ഷയ”- ക്ഷയ രോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉത്ഘാടനം – അഡ്വ. വി ജോയി എം എൽ എ നിർവഹിച്ചു. പ്രിയങ്ക ബീറിൽ അധ്യക്ഷയായി. മുഴുവൻ 11രോഗികളാണുള്ളത്. ഒരു രോഗിയ്ക്ക് മാസം 1000/- രൂപ നിരക്കിലുള്ള പോഷകാഹാര കിറ്റാണ് നൽകുന്നത്. മെഡിക്കൽ ആഫീസർ ഡോ. മനോജ്, എച്ച് ഐ ഷേണായ്, വൈസ് പ്രസിഡൻ്റ് ലിനീസ്, വാർഡ് മെമ്പർ ഗീതാ നളൻ, ജി.എസ് സുനിൽ, ശശികല, പ്രിയ, ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.

Recent Comments