പൂരങ്ങളിൽ ലക്ഷണമൊത്ത കൊമ്പൻ വിഷ്ണുശങ്കർ ചരിഞ്ഞു

പൂരങ്ങളിൽ ലക്ഷണമൊത്ത കൊമ്പൻ വിഷ്ണുശങ്കർ ചരിഞ്ഞു

പൂരങ്ങളിൽ ലക്ഷണമൊത്ത കൊമ്പൻ വിഷ്ണുശങ്കർ ചരിഞ്ഞു. മധ്യ കേരളത്തിലെ പ്രധാന കൊമ്പനായിരുന്നു ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ. 36 വയസ്സ് ആയിരുന്നു. ഒരു വർഷമായി പാദ രോഗമായി ചികിത്സയിൽ ആയിരുന്നു. പൂരങ്ങളിൽ ലക്ഷണമൊത്ത കൊമ്പനായിരുന്നു വിഷ്ണു ശങ്കർ. പതിനേഴ് വയസ് ഉള്ളപ്പോഴാണ് തൃശൂർ ഏങ്ങണ്ടിയൂർ ചുള്ളിപറമ്പിൽ തറവാട്ടിൽ എത്തുന്നത്. ശശിധരൻ ചുള്ളിപ്പറമ്പാണ് ഉടമ. സംസ്ക്കാരം നാളെ നടക്കും.

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് രാജ്യമാകെ 85,705 കോടിയുടെ സ്വത്തുക്കൾ

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് രാജ്യമാകെ 85,705 കോടിയുടെ സ്വത്തുക്കൾ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കറിലായി 960 പ്രോപ്പർട്ടികൾ ഉണ്ടെന്നും ഇവയുടെ ആകെ മൂല്യം 85,705 കോടിയോളം വരുമെന്നും സുബ്ബ റെഡ്ഡി വ്യക്തമാക്കി. സർക്കാരിന്റെ കണക്കനുസരിച്ചാണ് ഇത്. വിപണിവില കണക്കാക്കുകയാണെങ്കിൽ ആകെ മൂല്യം 2 ലക്ഷം കോടി കവിയുമെന്നു തിരുപ്പതി ദേവസ്ഥാന ഉദ്യോഗസ്ഥർ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിരനിക്ഷേപവും 14 ടൺ സ്വർണശേഖരവും ടിടിഡിക്കുണ്ട്. ആദ്യമായാണ് ടിടിഡി സ്വത്തുവകകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടുന്നത്.

അട്ടപ്പാടി മധു വധക്കേസ്; മൂന്നു ഹര്‍ജികളില്‍ ഇന്ന് വിധി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ മൂന്നു ഹര്‍ജികളില്‍ വിചാരണക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. കണ്ണു പരിശോധനയ്ക്ക് വിധേയനായ സാക്ഷി സുനില്‍ കുമാര്‍, സ്വന്തം ദൃശ്യം തിരിച്ചറിയാതിരുന്ന സാക്ഷി അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന ഹര്‍ജികളില്‍ കോടതി ഇന്ന് തീരുമാനം പ്രഖ്യാപിക്കും.

ദൃശ്യങ്ങള്‍ തിരിച്ചറിയാതിരുന്ന 36-ാം സാക്ഷി അബ്ദുള്‍ ലത്തീഫിന്റെ ദൃശ്യങ്ങളും ഫോട്ടോയും ഫോറന്‍സിക് പരിശോധന നടത്തണമെന്ന ഹര്‍ജിയില്‍ കോടതി വിധി പറയും. ഈ ഹര്‍ജികളില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു.

കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ വിസ്തരിക്കുന്ന ഭാഗം റെക്കോഡ് ചെയ്യണമെന്ന ഹര്‍ജിയിലും വാദം പൂര്‍ത്തിയായിട്ടുണ്ട്. പ്രോസിക്യൂഷനും മധുവിന്റെ അമ്മ മല്ലിയുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ച നിശ്ചയിച്ച വിസ്താരം ഹര്‍ജിയില്‍ തീര്‍പ്പു വരുന്നതുവരെ നീട്ടുകയായിരുന്നു. 122 സാക്ഷികളുള്ള കേസില്‍ ദൃക്സ്സാക്ഷികളില്‍ ഒരാളെക്കൂടി വിസ്തരിക്കാനുണ്ട്. ഇന്ന് 69 മുതല്‍ 74 വരെയുള്ള ആറു സാക്ഷികളെയും വിസ്തരിക്കും. വിസ്തരിച്ച സാക്ഷികളില്‍ 26 പേരാണ് ഇതുവരെ കൂറുമാറിയത്.

അതിവേഗ ബസ് സർവീസുമായി കെഎസ്ആർടിസി; ജനശതാബ്ദി മോഡലില്‍

അതിവേഗ ബസ് സർവീസുമായി കെഎസ്ആർടിസി; ജനശതാബ്ദി മോഡലില്‍

തിരുവനന്തപുരം: ദീര്‍ഘദൂര യാത്രക്കാര്‍ക്കായി പുത്തൻ പദ്ധതിയുമായി കെഎസ്ആര്‍ടിസി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി മോഡലില്‍ പ്രത്യേക എന്റ്-ടു-എന്റ് സര്‍വീസാണ് കെഎസ്ആര്‍ടിസി പുതുതായി ഒരുക്കുന്നത്. അവധി ദിവസങ്ങള്‍ ഒഴികെ മറ്റെല്ലാ ദിവസവും സര്‍വീസ് നടത്തുന്ന എസി ലോ ഫ്‌ലോര്‍ ബസുകളാണ് ആരംഭിച്ചിരിക്കുന്നത്.

രാവിലെ 5.10 ന് തിരുവനന്തപുരത്ത് ആരംഭിച്ച് 9.40 ന് എറണാകുളത്ത് എത്തുകയും തിരികെ വൈകിട്ട് 5.20 ന് എറണാകുളത്ത് നിന്ന് തിരിച്ച് 9.50 എത്തുന്ന വിധമാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിട്ടുള്ളത്. ഈ സര്‍വിസിനു വേണ്ടി പുഷ് ബാക്ക് സീറ്റുള്ള രണ്ട് ബസുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിനായി കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനിലും 1 മിനിറ്റ് മാത്രം നിര്‍ത്തുന്നതാണ്. മറ്റൊരു സ്ഥലത്തും സ്റ്റോപ്പുണ്ടാവുകയില്ല.

ഓണ്‍ലൈന്‍ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാര്‍ക്ക് അര മണിക്കൂര്‍ മുന്‍പ് ടിക്കറ്റുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും, കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനില്‍ നിന്നും വാങ്ങാനുള്ള സൗകര്യം എര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബസില്‍ കണ്ടക്ടര്‍ ഉണ്ടാവുകയില്ല എന്നതും പ്രത്യേകതയാണ്. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്നത്. വിജയകരമായാല്‍ കുടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി.

പത്തു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പത്തു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. വടകരയിൽ നാദാപുരം റോഡിലെ പുളിയേരിയന്റവിടെ ജിത്തുവിനെയാണ് (27) ചോമ്പാല എസ് ഐ വി കെ മനീഷ് അറസ്റ്റ് ചെയ്തത്. പത്തു വയസുകാരിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പ്രതിയെ പോക്സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ശിവഗിരിയിൽ നവരാത്രി ആഘോഷം സെപ്റ്റംബർ 26 മുതല്‍ ഒക്ടോബര്‍ 3 വരെ; രജിസ്ട്രഷന്‍ തുടരുന്നു

ശിവഗിരിയിൽ നവരാത്രി ആഘോഷം സെപ്റ്റംബർ 26 മുതല്‍ ഒക്ടോബര്‍ 3 വരെ; രജിസ്ട്രഷന്‍ തുടരുന്നു

വർക്കല: ശിവഗിരിയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 26 മുതല്‍ ഒക്ടോബര്‍ 3 വരെ ശിവഗിരിയില്‍ നടക്കുന്ന ആഘോഷങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നവരുടെ രജിസ്ട്രഷന്‍ തുടരുന്നു. കലാരംഗത്തേയ്ക്ക് പ്രവേശിക്കുന്നവര്‍ക്ക് അരങ്ങേറ്റത്തിനും മറ്റുള്ളവര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കുന്നതിനും അവസരമുണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ താല്‍പ്പര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കേണ്ടതാണെന്ന് ശിവഗിരി മഠത്തില്‍ നിന്നും അറിയിക്കുന്നു.

വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം
mob: 9447551499