by Midhun HP News | Sep 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കേരള വാട്ടർ അതോറിറ്റിയുടെ ഹെഡ് ഓഫിസിലെ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനത്തിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം- എംഎസ് ഓഫീസ്, പ്രവൃത്തി പരിചയം- ഏതെങ്കിലും കോൾ സെന്ററിൽ രണ്ടു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. ഭാഷാപ്രാവീണ്യം- മലയാളം, ഇംഗ്ലീഷ്, ഹിന്ദി( അഭികാമ്യം)
പ്രായപരിധി- 30 വയസ്സ്. വേതനം- 755/ ഡ്യൂട്ടി. പ്രതിമാസം പരമാവധി 20385 രൂപ.

ഡ്യൂട്ടി സമയം- രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ, ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെ, രാത്രി 10 മുതൽ രാവിലെ ആറു വരെ (ഷിഫ്റ്റ്)
ഉദ്യോഗാർഥികൾ കേരള വാട്ടർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ്, www.kwa.kerala.gov.in വഴി വിജ്ഞാപന തീയതി മുതൽ 15 ദിവസത്തിനകം അപേക്ഷിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരിൽനിന്ന് എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനുള്ള ലിസ്റ്റ് തയാറാക്കുന്നതാണ്.
by Midhun HP News | Sep 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് ഫേസ് ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ശ്രീവരാഹം സ്വദേശി രാജ്‌മോഹന്‍ ആണ് ഫാനില്‍ തൂങ്ങി മരിച്ചത്. പാപ്പനംകോട് ബന്ധുവീട്ടില്‍ വച്ചായിരുന്നു ആത്മഹത്യ. കുടുംബപ്രശ്‌നമാണ് കാരണമെന്ന് പൊലീസ് പറയുന്നു.

by Midhun HP News | Sep 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പേരൂർ എം.എം.യു.പി സ്കൂളിൽ സ്കൂൾതല ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.റ്റി മേളയ്ക്ക് തിരിതെളിഞ്ഞു. മേളയുടെ ഉദ്ഘാടനം പിടിഎ പ്രസിഡൻ്റ് അഡ്വ.എം.എം.താഹ ഉദ്ഘാടനം ചെയ്തു. 25 ഇന പ്രവൃത്തി പരിചയമേള ഏവരുടെയും ശ്രദ്ധയാകർഷിച്ചു. യു പി വിഭാഗം സയൻസ് മേളയിൽ ഇക്വുബേറ്റർ, അടക്കമുള്ള വർക്കിംഗ് മോഡലുകൾ കാണികളിൽ കൗതുകമുയർത്തി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം.ഐ അജികുമാർ, എം.പി.ടിയെ പ്രസിഡൻ്റ് അമ്മുവിനോദ്, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.

by Midhun HP News | Sep 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
മലപ്പുറം: ലോറി ബൈക്കിലിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് മലപ്പുറം ബ്യൂറോ ക്യാമറമാൻ മരിച്ചു. തിരൂര്‍ അന്നാര സ്വദേശി ജിതേഷ് എന്ന ജിത്തു (44) ആണ് മരിച്ചത്. രാവിലെ ജോലിക്ക് വരുന്നതിനിടെ കോട്ടയ്ക്കല്‍ ചെറുകുന്നില്‍ വെച്ചായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

by Midhun HP News | Sep 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ലഹരിക്കെതിരെ ജനകീയ കവചം’ എന്ന പരിപാടി ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിബു ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറി സംഗീത്, മേഖല സെക്രട്ടറി സുഖിൽ, പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, ബ്ലോക്ക് കമ്മിറ്റി അംഗം അജിൻപ്രഭ, എക്‌സൈസ് ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു.

by Midhun HP News | Sep 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ (തിങ്കൾ) മുതൽ ഒക്ടോബർ 5 വരെ വിവിധ ചടങ്ങുകളോടെ നടക്കും. നാളെ (തിങ്കൾ ) മുതൽ എല്ലാദിവസവും രാവിലെ 5 മുതൽ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. രാവിലെ 6 ന് ഗണപതിഹോമം , രാത്രി 8 ന് ലളിതാ സഹസ്രനാമജപവും സരസ്വതി പൂജയും, 8 .15 ന് പ്രസാദവിതരണം തുടങ്ങിയ ചടങ്ങുകൾ ഉണ്ടാകും. നാളെ (തിങ്കൾ) വൈകുന്നേരം 6 .30 ന് നവരാത്രി മഹോത്സവം തിരുവനന്തപുരം ഗവ.ആയുർവേദ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.ആനന്ദ് ഉദ്‌ഘാടനം ചെയ്യും. തുടർന്ന് പ്രഭാഷണം.

27 ന് പതിവ് പൂജകൾക്ക് പുറമെ വൈകുന്നേരം 6.30 ന് മുടപുരം സത്സംഗ സമിതിയുടെ ആധ്യാത്മിക പ്രഭാഷണം. 28 ന് വൈകുന്നേരം 6 .30 ന് റിട്ട. ഡി.വൈ.എസ്.പി പി.കെ.ഗോപിനാഥന്റെ ആധ്യാത്മിക പ്രഭാഷണം. 29 ന് വൈകുന്നേരം 6 .30 ന് കവി മുട്ടപ്പലം വിജയകുമാറിന്റെ ആധ്യാത്മിക പ്രഭാഷണം. 30 ന് വൈകുന്നേരം 6 .30 ന് കവി കാര്യവട്ടം ശ്രീകണ്ഠൻ നായരുടെ ആധ്യാത്മിക പ്രഭാഷണം. ഒക്ടോബർ 1 ന് വൈകുന്നേരം
6 .30 ന് ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആധ്യാത്മിക പ്രഭാഷണം.
ഒക്ടോബർ 2 ന് വൈകുന്നേരം 5 മുതൽ പൂജവയ്‌പ്പ്. 6 .30 ന് കലാമണ്ഡലം സിസ്റ്റേഴ്സും സംഘവും അവതരിപ്പിക്കുന്ന ഇന്ത്യൻ ക്‌ളാസിക്കൽ ഡാൻസ്. ഒക്ടോബർ 3 ന് രാത്രി 7 ന് വിളക്കാട് സപ്തശ്രീ സ്കൂൾ ഓഫ് മ്യുസിക് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്. ഒക്ടോബർ 4 ന് മഹാനവമി പ്രമാണിച്ഛ് വൈകുന്നേരം 5 മുതൽ ആയുധ പൂജ, വാഹന പൂജവയ്പ്. 6 .30 ന് ചിറയിൻകീഴ് കൊറാട്ടുവിളാകം അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സിന്റെ തിരുവാതിരകളി. ഒക്ടോബർ 5 ന് രാവിലെ 7 ന് പൂജയെടുപ്പ്. 7 .30 മുതൽ വിദ്യാരംഭം. കണ്ണൂർ ഗവ. ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ. ഗോപകുമാർ, കവി രാധാകൃഷ്ണൻ കുന്നുംപുറം എന്നിവരാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. രാത്രി 7 മുതൽ തത്വമസി കലാപീഠം അവതരിപ്പിക്കുന്ന ഡാൻസും ഉണ്ടായിരിയ്കും.
Recent Comments