by Midhun HP News | Sep 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
2022 ജൂലൈ ആഗസ്റ്റ് മാസങ്ങളിലായി നടന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ വിജയിച്ച ട്രെയിനി കളുടെ ബിരുദദാനം ആറ്റിങ്ങൽ ഗവ ഐടിഐയിൽ സെപ്റ്റംബർ 17ന് ആറ്റിങ്ങൽ നിയോജകമണ്ഡലം എംഎൽഎ ഒ. എസ്. അംബിക നിർവഹിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, പ്രിൻസിപ്പൽ ആർ.സുധാ ശങ്കർ, വൈസ് പ്രിൻസിപ്പൽ വികാസ്. എസ്, വാർഡ് കൗൺസിലർ ശങ്കർ.ജി, പി ടി എ പ്രസിഡന്റ് കെ. പി.റോസമ്മ, സ്റ്റാഫ് സെക്രട്ടറി സുരേഷ്. ജി.എസ് തുടങ്ങി മറ്റു ജീവനക്കാരും രക്ഷകർത്താക്കളും ട്രെയിനികളും പങ്കെടുത്തു.

by Midhun HP News | Sep 17, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
വിശ്വകർമ്മ ജയന്തിയോടനുബന്ധിച്ച് സെപ്റ്റംബർ 17ആയ ഇന്ന് ആറ്റിങ്ങൽ ടൗൺ ശാഖ വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിൽ വച്ച് ലഡു വിതരണം നടത്തി. വി.എസ്.എസ് ശാഖ പ്രസിഡന്റ് സുരേന്ദ്രൻ, സെക്രട്ടറി കാർത്തികേയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ മോഹനൻ പാലാഴി, ശരത്, ലളിത, അനിൽകുമാർ ശ്രീലകം, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ടിബി ജംഗ്ഷനിൽനിന്നും ആരംഭിച്ച് ആറ്റിങ്ങൽ നഗരം ചുറ്റി ബൈക്ക് റാലി നടത്തി.

by Midhun HP News | Sep 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വാമനപുരം നദിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലോട് സ്വദേശി സാജി(40)യാണ് മരിച്ചത്. പാലോട് സ്കൗട്ട് സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ വീട്ടിനടുത്തുള്ള കുളിക്കടവിൽ കുളിച്ച് കൊണ്ട് നിൽക്കുന്നതിനിടയിലാണ് സജിയെ കാണാതായത്. തുടർന്ന് പാലോട് പോലീസിന്റെയും, വിതുര ഫയർ ഫോഴ്സിന്റെയും, തിരുവനന്തപുരത്ത് നിന്ന് എത്തിയ സ്കൂബ ടീമിന്റയും നേതൃത്വത്തിൽ നടന്ന തിരച്ചിലിനൊടുവിൽ ഉച്ചയോടെ കടവിൽ നിന്നും കുറച്ച് മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.

by Midhun HP News | Sep 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭീമമായ തുക വൈദ്യുതി ബില്ലിനത്തിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു. രണ്ടരക്കോടിയോളം രൂപ കുടിശ്ശികയുണ്ടെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്ക്. ഈ മാസം 28 ന് ഇന്ത്യ- സൗത്ത് ആഫ്രിക്ക മൽസരം നടക്കാനിരിക്കെയാണ് വൈദ്യുതി വിച്ഛേദിച്ചത്.

by Midhun HP News | Sep 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ബി.ജെ. പി നാവായിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിനത്തിനോട് അനുബന്ധിച്ച് ആശംസകൾ അറിയിച്ച് കൊണ്ട് പോസ്റ്റ് കാർഡ് അയച്ചു. നാവായിക്കുളം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പരിപാടി ജില്ല സെൽ കോഡിനേറ്റർ നിഷാന്ത് സുഗുണൻ ഉദ്ഘാടനം ചെയ്തു. നാവായിക്കുളം മണ്ഡലം പ്രസിഡന്റ് സജി.പി.മുല്ലനല്ലൂർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പൈവേലിക്കോണം ബിജു, അമ്പിളിദാസ്, മണ്ഡലം സെക്രട്ടറിമാരായ രാജീവ്.ഐ.ആർ, മുല്ലനല്ലൂർ ശ്രീകുമാർ, പഞ്ചായത്ത് മെമ്പർമാരായ നാവായിക്കുളം അശോകൻ, ജിഷ്ണു.എസ്.ഗോവിന്ദ്, അരുൺകുമാർ.എസ്, നാവായിക്കുളം സൗത്ത് ഏരിയ പ്രസിഡന്റ് ബാബു പല്ലവി എന്നിവർ പങ്കെടുത്തു.

by Midhun HP News | Sep 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രക്കിടെ ഡിസിസി പ്രസിഡന്‍റിന്‍റെ പോക്കറ്റടിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദിന്‍റെ പോക്കറ്റിൽ നിന്ന് 5000 രൂപയാണ് മോഷണം പോയത്. പോക്കറ്റിൽ കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയായിരുന്നു സംഭവം.

ജോഡോ യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിനിടയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയെ കാണാൻ കാത്തു നിൽക്കുന്നതിനിടെയാണ് നാലംഗ സംഘം പോക്കറ്റടിച്ചത്. ജോഡോ യാത്ര കടന്നു പോയ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിട്ടുണ്ട്. ഇതോടെ പൊലീസ് സിസിടിവി പരിശോധിക്കുകയായിരുന്നു. നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Recent Comments