by Midhun HP News | Sep 11, 2022 | Latest News, ജില്ലാ വാർത്ത
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയില്‍. ടൈഗര്‍ ബാം, പെന്‍സില്‍ ഷാര്‍പ്‌നര്‍, ലേഡീസ് ബാഗ് എന്നിവയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷബീര്‍ ആണ് കസ്റ്റംസിന്റെ പിടിയിലായത്.

by Midhun HP News | Sep 11, 2022 | Latest News, ജില്ലാ വാർത്ത
മലപ്പുറം: ഹിന്ദുവിവാഹത്തിൽ പങ്കെടുക്കാൻ വേങ്ങര ക്ഷേത്ര സന്നിധിയിലെത്തി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാർ ഷോർട്ട് സ്റ്റേ ഹോമിലെ പാലക്കാട് സ്വദേശിനി ഗിരിജയുടെയും എടയൂർ സ്വദേശി ബാലന്റെ മകൻ രാകേഷിന്റെയും വിവാഹത്തിൽ പങ്കെടുക്കാനാണ് വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ അദ്ദേഹം എത്തിയത്. കല്ല്യാണം വിളിച്ചതും സദ്യ വിളമ്പിയതും മുസ്‌ലിം ലീഗ് പ്രവർത്തകർ. എല്ലാത്തിനും പിന്തുണയുമായി ക്ഷേത്രഭാരവാഹികളും ഒപ്പം. വിവാഹത്തിന് സാക്ഷ്യം വഹിക്കാനായത് ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവങ്ങളിലൊന്നായെന്ന് കുഞ്ഞാലിക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. വിവാഹത്തിൽ പങ്കെടുത്തതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

by Midhun HP News | Sep 11, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കെ.പി.എം.എസ് ചിറയിൻകീഴ് താലൂക്ക് യൂണിയൻ മഹാത്മ അയ്യൻകാളി ജയന്തി ആഘോഷിച്ചു. ആറ്റിങ്ങലിൽ വർണ്ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു . പൂവൻപാറ മുൻസിപ്പൽ പാർക്കിൽ നടന്ന അനുസ്മരണ സമ്മേളനം യു ഡി എഫ് പാർലമെൻറ് ചെയർമാൻ അഡ്വ.വി.വിജയകുമാർ ഉത്ഘാടനവും അനുസ്മരണ പ്രഭാഷണം വക്കം അജിത്തും ( ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗം) നടത്തി. ശാന്തശീലൻ കാട്ടുംപുറം (യുണിയൻ സെക്രട്ടറി), സന്തോഷ് പമ്മംകോട് (യുണിയൻ പ്രസിഡൻറ്), സജി മഞ്ഞ മല (കെ.പി.എം.എസ്.സംസ്ഥാന കമ്മിറ്റിയംഗം), പ്രസാദ്മേവർക്കൽ എന്നിവർ പങ്കെടുത്തു. ആറ്റിങ്ങലിൽ മഹാത്മ അയ്യൻകാളി പ്രതിമ സ്ഥാപിക്കാനുള്ള സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യുണിയൻ സെക്രട്ടറി സംസാരിച്ചു.

by Midhun HP News | Sep 11, 2022 | Latest News, ജില്ലാ വാർത്ത
നെടുമ്പാശ്ശേരി: യാത്രക്കിടെ വിമാനത്തിനുള്ളിൽ വച്ച് അബോധാവസ്ഥയിലായ മണിമല സ്വദേശിനിയായ യാത്രക്കാരി അന്തരിച്ചു. മണിമല വേഴാമ്പത്തോളം മിനി എൽസ ആന്റണി (52) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ദുബായിൽ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഇവർ കൊച്ചിയിലെത്തിയത്. യാത്രക്കിടെ അബോധാവസ്ഥയിലായി. വിമാനം കൊച്ചിയിൽ ഇറങ്ങുമ്പോൾ മരണം സംഭവിച്ചിരുന്നു. ഭർത്താവ് റോയിയും ഒപ്പമുണ്ടായിരുന്നു.

by Midhun HP News | Sep 11, 2022 | Latest News, ജില്ലാ വാർത്ത
തൃശൂർ ജില്ലയിലെ വാടനാപ്പള്ളിയിലാണ് നാട്ടുകാരെ അമ്പരപ്പിച്ച് മത്തിച്ചാകര ഇന്ന് രാവിലെ അടിഞ്ഞുകയറിയത്. തിരമാലയോടൊപ്പം വൻതോതിൽ മീനുകൾ കയറുകയായിരുന്നു. കടപ്പുറത്തെത്തിയവർ അറിയിച്ചതോടെ കൂടുതൽ ആളുകളെത്തി മത്സ്യം കൊണ്ടുപോവുകയാണ്. ഇപ്പോഴും ചാകര തുടരുന്നതായാണ് റിപ്പോർട്ട്.

by Midhun HP News | Sep 11, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എംബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ചിരിക്കുന്നതിനാല്‍ പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തിങ്കളാഴ്ച രാവിലെ 10 ന് ചേരുന്ന സഭാ സമ്മേളനം തെരഞ്ഞെടുക്കും. സഭാംഗങ്ങളായ എ എന്‍ ഷംസീര്‍, അന്‍വര്‍ സാദത്ത് എന്നവരാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളത് എന്ന് നിയമസഭാ സെക്രട്ടറി എ എം ബഷീര്‍ അറിയിച്ചു.
എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ മന്ത്രി സ്ഥാനം രാജിവച്ച ഒഴിവിലേക്ക് പാര്‍ട്ടി എം ബി രാജേഷിനെ തീരുമാനിച്ചു. ഇതോടെ സ്പീക്കര്‍ പദവി രാജേഷ് രാജിവയ്ക്കുകയായിരുന്നു.

Recent Comments