by Midhun HP News | Sep 12, 2022 | Latest News, ജില്ലാ വാർത്ത
പൂജ ഗ്രൂപ്പിന്റെ ബാനറിൽ വിപിൻ വർക്കല രചനയും പാർത്ഥസാരഥി സംഗീതവും ആവിഷ്കാരവും ചെയ്ത ‘ഓണം പോന്നോണം’ എന്ന ആൽബം റിലീസ് ചെയ്തിട്ടുണ്ട്. ആൽബത്തിൽ പാർത്ഥസാരഥിയും മാളവികയും ചേർന്നാണ് ഗാനാലാപനം. അനന്താരാ റിസോർട്ടിൽ ആയിരുന്നു ഗാനത്തിന്റെ ചിത്രീകരണം. ക്യാമറ അമൽ ഗോപിനാഥ്.
വീഡിയോ കാണാം:
https://youtu.be/iVTw0yw_k08

by Midhun HP News | Sep 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍.ഷംസീറിനെ തിരഞ്ഞെടുത്തു. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടപടികള്‍. കേരള നിയമസഭയുടെ 24-ാം സ്പീക്കറായിട്ടാണ് ഷംസീര്‍ ചുമതലയേറ്റത്. തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേര്‍ന്ന് ഷംസീറിനെ സ്പീക്കര്‍ ചെയറിലേക്ക് ആനയിച്ചു.

എം.ബി.രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി രണ്ടുതവണ എം.എല്‍.എ.യായ എ.എന്‍. ഷംസീര്‍ കണ്ണൂരില്‍ നിന്നുള്ള ആദ്യ സ്പീക്കറാണ്.
വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ അഞ്ചുതവണ എം.എല്‍.എ.യായ തലശ്ശേരിമണ്ഡലം ഷംസീറിന് കൈമാറുകയായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കി. 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം.എല്‍.എ.യായത്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു.

by Midhun HP News | Sep 12, 2022 | Latest News, ജില്ലാ വാർത്ത
കലാഭവൻമണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘മണിദേവാലയം’ വൃദ്ധസദനത്തിന്റെ രണ്ടാം വാർഷികവും ഓണാഘോഷവും
‘മണി അക്ഷരവീടി’ന്റെ ഉദ്ഘാടനവും ചതയദിനത്തിൽ വിവിധ കലാപരിപാടികളോടെ നടന്നു. അജിൽ മണിമുത്ത് ( ചെയർമാൻ, കലാഭവൻമണി സേവന സമിതി) അധ്യക്ഷനായി. എൻ. പി സുദർശനൻ (റൈറ്റർ, പബ്ലിക് സ്പീക്കർ, ചെയർമാൻ ഇന്ത്യാന പബ്ലിക് സ്കൂൾ) മുഖ്യ പ്രഭാഷണം നടത്തി. സാംസ്‌കാരിക സമ്മേളനം എം.എൽ.എ
ഒ എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. രാജേഷ് തിരുമേനി(സെക്രട്ടറി, കലാഭവൻമണി സേവനസമിതി) ചടങ്ങിൽ സ്വാഗതം അറിയിച്ചു.

മണി അക്ഷരവീട് ഉദ്ഘാടനം എം. എൽ.എ വി ശശിയും
ഓണാഘോഷ പരിപാടി ഉദ്ഘാടനം ജീജ സുരേന്ദ്രനും ( സിനിമ സീരിയൽ താരം) നിർവഹിച്ചു. മണികണ്ഠൻ( ബഹു പ്രതിപക്ഷനേതാവ് ), സാബു നീലകണ്ഠൻ നായർ( അധ്യാപകൻ), സത്യൻ ടോൾമുക്ക്, ഷൈൻരാജ് ആറ്റിങ്ങൽ (ട്രഷറർ, കലാഭവൻമണി സേവന സമിതി) എന്നിവർ ആശംസകൾ രേഖപ്പെടുത്തി. വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ പങ്കെടുത്ത ഈ പരിപാടിയിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനം, ക്യാൻസർ രോഗികൾക്ക് ധനസഹായം ഓണക്കിറ്റ് വിതരണം, സമ്മാനദാനം കൂടാതെ മണിനാദം അവതരിപ്പിച്ച ‘നിറവാട്ടം’
നാടൻ പാട്ടോടുകൂടി സാംസ്‌കാരിക സമ്മേളനം സമാപിച്ചു.
by Midhun HP News | Sep 12, 2022 | Latest News, ജില്ലാ വാർത്ത
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടനുബന്ധിച്ചു കഴക്കൂട്ടം പാരിപ്പള്ളി നാഷണൽ ഹൈവേയിൽ ചൊവ്വാഴ്ച ( 13.09.2022 ) ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതിനാൽ അന്നേദിവസം രാവിലെ 06.00 മണി മുതൽ രാവിലെ 11.00 മണി വരെയും വൈകിട്ട് 03.00 മണി മുതൽ 07.00 മണി വരെയുമുള്ള സമയത്ത് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്കു പോകേണ്ട വാഹനങ്ങൾ പാരിപ്പള്ളി നിന്നും പള്ളിക്കൽ കിളിമാനൂർ വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ടതും തിരുവനന്തപുരത്തു നിന്നും കൊല്ലത്തിലേക്ക് വരുന്ന വാഹനങ്ങൾ കഴക്കൂട്ടം – തുമ്പ – അഞ്ചുതെങ്ങ് – വർക്കല – പാരിപ്പള്ളി വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതുമാണെന്നുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.

by Midhun HP News | Sep 12, 2022 | Latest News, ജില്ലാ വാർത്ത
തൃശൂർ: ചാലക്കുടിയിൽ വിവിധയിടങ്ങളിൽ ചുഴലിക്കാറ്റ്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും കാറ്റ് വീശി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു.
തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ വീശുന്ന ആറാമത്തെ ചുഴലിക്കാറ്റാണിത്. കഴിഞ്ഞ ദിവസം തൃശൂര്‍ വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളിൽ ചുഴലിക്കാറ്റുണ്ടായിരുന്നു.

by Midhun HP News | Sep 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങലിലെ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് മലയാളം,ഇംഗ്ലീഷ് ഡിറ്റിപി അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള പരിചയ സമ്പന്നരയ വനിതകളെ ആവശ്യമുണ്ട് .
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ ചുവടെ ചേർത്തിരിക്കുന്ന ഈമെയിൽ വിലാസത്തിൽ അയയ്ക്കുവാൻ താല്പര്യപ്പെടുന്നു. ഈമെയിൽ ;advnizar@gmail.com
കൂടുതൽ വിവരങ്ങൾക്ക്
Mob;9895704736
Recent Comments