by Midhun HP News | Sep 11, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍ നഗരസഭ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നാടക മേളയ്ക്കു തുടക്കമായി. നാടക മേളയുടെ ഉദ്ഘാടനം പ്രശസ്ത നാടക സംവിധായകനും നടനുമായ വക്കം ഷക്കീര്‍ നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ അഡ്വ എസ് കുമാരി, വൈസ് ചെയര്‍മാന്‍ തുളസീധരന്‍ പിള്ള, പൊതു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രമ്യ,
വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഗിരിജ ടീച്ചർ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒന്നാം ദിവസമായ ഇന്നലെയായിരുന്നു നാടക മേളയുടെ തുടക്കം. ചങ്ങനാശ്ശേരി സർഗ്ഗ സഭ അവതരിപ്പിച്ച ‘ഈ പാതിരാ നേരത്ത്’, എന്ന നാടകമായിരുന്നു അരങ്ങേറിയത്. രചന: സി. കെ ശശി, സംവിധാനം: വൈക്കം ബിനു.
രണ്ടാം ദിവസമായ ഇന്ന് 11/09/2022 ന് വൈകുന്നേരം ഏഴു മണിയ്ക് തിരുവനന്തപുരം നാടക നിലയം അവതരിപ്പിക്കുന്ന നാടകം ‘ആരവം’. നാടക രചന, സംവിധാനം: വി. ആർ സുരേന്ദ്രൻ.
മൂന്നാം ദിവസമായ 12/09/2022 7 മണി മുതൽ കൊല്ലം ചൈതന്യ അവതരിപ്പിക്കുന്ന നാടകം ‘അഭിഭാഷക’, രചന: അഡ്വ. വൺകുളം ജയകുമാർ, സംവിധാനം: ഉഷ ഉദയൻ
നാലാം ദിവസമായ 13/09/2022 7 മണി മുതൽ കൊല്ലം അനശ്വര അവതരിപ്പിക്കുന്ന നാടകം ‘അമ്മ മനസ്സ്’, രചന: സ്മിജി കുട്ടൻ പെരുമ്പാവൂർ, സംവിധാനം: ബിമൽ മുരളി.
`
by Midhun HP News | Sep 11, 2022 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ന് രാജ്യത്ത് ദുഃഖാചരണം. ഇതിന്റെ ഭാഗമായി ദേശീയ പതാക പതിവായി ഉയർത്തുന്ന ഇടങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. എല്ലാ സർക്കാർ ആഘോഷ പരിപാടികളും ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിവസത്തെ ദുഃഖാചരണത്തിനാണ് കേന്ദ്രസർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്.
എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇന്ന് ഔദ്യോഗികചടങ്ങുകൾ ഒഴിവാക്കും. അതേസമയം സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഓണാഘോഷ പരിപാടികൾ തുടരും.
എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും. സ്കോട്ട്ലാൻഡിലെ ബാൽമോറൽ പാലസിൽ നിന്നും റോഡ് മാർഗമാണ് എഡിൻബർഗിലെത്തിക്കുക. ഹോളിറൂഡ് ഹൗസിലാണ് മൃതദേഹം സൂക്ഷിക്കുക. ഈ മാസം പത്തൊൻപതിന് വെസ്റ്റ് മിൻസ്റ്റർ ആബേയിൽ വച്ചാണ് സംസ്കാരം
by Midhun HP News | Sep 10, 2022 | Latest News, ജില്ലാ വാർത്ത
കൊല്ലം: ശാസ്താംകോട്ടയിൽ തെരുവ് നായയുടെ കടിയേറ്റ പൊലീസ് ഉദ്യോഗസ്ഥൻ്റെ കുടുംബം ചികിത്സയിൽ. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാറിനും കുടുംബത്തിനും നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. കാലിൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് കുടുംബം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

തിരുവോണ ദിവസം കൊല്ലം ശാസ്താംകോട്ട കായൽ കാണാനെത്തിയതായിരുന്നു സജീഷ് കുമാറും കുടുംബവും. തടാകത്തിൻ്റെ കരയിൽ നിൽക്കുമ്പോൾ ആദ്യം ഇൻസ്പെക്ടറുടെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആക്രമിച്ചത്. കാലിൽ കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറുവയസുകാരനായ മകൻ ആര്യനേയും കടിച്ചു. നായയെ തള്ളി മാറ്റുന്നതിനിടെ ഇൻസ്പെക്ടർ സജീഷ്കുമാറിനും മുറിവേറ്റു. ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടി. രാഖിയുടേയും ആര്യൻ്റേയും കാലിൽ ആഴത്തിലുള്ള മുറിവാണുള്ളത്. ശാസ്താംകോട്ട കായൽ കാണാൻ നിരവധി പേരാണ് ദിവസവുമെത്തുന്നത്. ഇതിനു മുൻപും ഇവിടെ വച്ച് പലര്‍ക്കും തെരുവു നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
by Midhun HP News | Sep 10, 2022 | Latest News, ജില്ലാ വാർത്ത
ഓണം സ്പെഷ്യൽ ഡ്രൈവ്ന്റെ ഭാഗമായി വർക്കല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. എസ് ഹരികുമാറിന്റെ നിർദ്ദേശാനുസരണം ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ രതീശൻ ചേട്ടിയാരുടെ നേതൃത്വത്തിൽ നടത്തിയ വ്യാപക പരിശോധനയിൽ അനധികൃതമായി മദ്യ കച്ചവടം നടത്തിയ പ്രതിയെ പിടികൂടുന്നതിനിടയിൽ എക്സൈസ് ഉദ്യോഗസ്ഥരായ യശസ്, മഹേഷ് എന്നീ ഉദ്യോഗസ്ഥരെയും കൊണ്ട് കടന്നു കളഞ്ഞ മടവൂർ സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ബിജു കുമാർ എന്ന പ്രതിയെ 6 ലിറ്റർ മദ്യവുമായി എക്സൈസ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടി.

ഉദ്യോഗസ്ഥരെയും കൊണ്ട് കടന്നു കളഞ്ഞ വാഹനം 8 കിലോമീറ്റർ അപ്പുറം പാരിപ്പള്ളി മുക്കടക്കു സമീപം എക്സൈസ് വാഹനം കുറുക്കിട്ട് പിടിക്കുകയായിരുന്നു. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനായ യശസിനു പരിക്കേൽകുകയും ഡിപ്പാർട്മെന്റ് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പ്രതിയുടെ പേരിൽ എക്സൈസിലും പോലീസിലും നിരവധി കേസുകൾ ഉണ്ട്. പിടികൂടിയ പ്രതിയിൽ നിന്നും മദ്യം വിറ്റ വകയിൽ കിട്ടിയ 4250 രൂപയും, മദ്യം കച്ചവടം നടത്താൻ ഉപയോഗിച്ച KL 02 AE 1760 വാഹനം ഉൾപ്പെടെ ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസിനു തുടർ നടപടിക്കായി കൈമാറി. പാർട്ടിയിൽ ഗ്രേഡ് പ്രിവെന്റീവ് ഓഫീസർ റോബിൻ, സിവിൽ എക്സൈസ് ഓഫീസർ താരിഖ് എന്നിവരും ഉണ്ടായിരുന്നു. മദ്യ, മയക്കു മരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട പരാതികൾ 0470-2692212 എന്ന നമ്പറിൽ അറിയിക്കുവാൻ സി. ഐ അറിയിച്ചിട്ടുണ്ട്.
by Midhun HP News | Sep 10, 2022 | Latest News, ജില്ലാ വാർത്ത
ടണ്‍ കണക്കിന് നെയ്ചാളയാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മത്സ്യതുറമുഖങ്ങളിലും മാർക്കറ്റുകളിലും മുഴുവന്‍ ചാളമയം. ഒരിടയ്ക്ക് കിലോഗ്രാമിനു 300 രൂപവരെ വില ഉയർന്ന ചാള ഇപ്പോൾ 100 രൂപയ്ക്ക് രണ്ടും മൂന്നും കിലോവരെ ലഭിക്കും. 2013നുശേഷമാണ് കേരളതീരത്തു ചാള കുറയാൻ തുടങ്ങിയത്. 2011-12 ൽ 4.2 ലക്ഷം ടണ്‍ മത്തി കേരള തീരത്തുനിന്ന് ലഭിച്ചിരുന്നു. ഇത് ക്രമേണ കുറഞ്ഞ് 2019-21 ആയപ്പോൾ 3.2 ടണ്ണായി. ചാളയുടെ ക്ഷാമകാലത്ത് തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും എത്തിയിരുന്ന “കടലൂർ ചാള’ ആയിരുന്നു ആശ്രയം. ഒമാനിൽനിന്നു കണ്ടെയ്നറിൽ കപ്പലുകൾ വഴി ഒമാൻ ചാളയും കേരള മാർക്കറ്റുകളിൽ ലഭ്യമായിരുന്നു.
കാലാവസ്ഥാ വ്യതിയാനമാണ് ചാളയുടെ അപ്രത്യക്ഷമാകലിനും തിരിച്ചുവരവിനും കാരണമെന്നാണ് നിഗമനം. തീരെ ചെറിയതും ഇടത്തരം വലിപ്പമുള്ളതുമായ ചാളയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
by Midhun HP News | Sep 10, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിനുളളിൽ അപകടം സംഭവിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടു. എന്നാൽ ബന്ധുകളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ ബോഡി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ് എന്നൊരു വാര്‍ത്ത കൊടുത്തിരുന്നു.
തുമ്പോട് വില്ലേജില്‍ സീമന്തപുരം കൊപ്പത്തിൽ വീട്ടില്‍ ഭാസ്കര കുറുപ്പ് (55) ആണ് മരണപെട്ടത്. മക്കളില്ല. തങ്കമണി എന്ന സ്ത്രീയുമായി താമസിച്ചു വന്നിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു. ബോഡി തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും എന്നറിയുന്നു. ജേഷ്ഠന്റെ മകനും സഹോദരിയും മെഡിക്കൽ കോളേജിൽ കൂടെയുണ്ട്.
കഴിഞ്ഞ ഉത്രാടം ദിനത്തിലാണ് ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ അപകടം സംഭവിച്ചത്.വർക്കല ഭാഗത്തേക്കുള്ള ബസ്സിൽ കയറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. തുടർന്ന് ഇയാളെ ആംബുലൻസിൽ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.
Recent Comments