തൃശൂരില്‍ നാളെ നടത്താനിരുന്ന പുലിക്കളിക്ക് മാറ്റമില്ല; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കും

തൃശൂരില്‍ നാളെ നടത്താനിരുന്ന പുലിക്കളിക്ക് മാറ്റമില്ല; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കും

തൃശൂര്‍: തൃശൂരില്‍ നാളെ നടത്താനിരുന്ന പുലിക്കളിക്ക് മാറ്റമില്ല. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്.
എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ രാജ്യത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുലിക്കളി അനിശ്ചിതത്വത്തിലായത്. ജില്ലാ കലക്ടര്‍ പുലിക്കളി സംഘങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. പുലിക്കളി മാറ്റിവെച്ചാല്‍ തങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പുലിക്കളി സംഘങ്ങള്‍ വ്യക്തമാക്കി. അഞ്ചു സംഘങ്ങളാണ് പുലിക്കളിക്കായി സജ്ജമാകുന്നത്.

വാഹനാപകടത്തില്‍പ്പെട്ട കുഞ്ഞുങ്ങളെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യവകുപ്പ് മന്ത്രി

വാഹനാപകടത്തില്‍പ്പെട്ട കുഞ്ഞുങ്ങളെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട അമ്മയേയും പിഞ്ചുകുഞ്ഞുങ്ങളേയും ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നഗരത്തില്‍ അപകടത്തിൽപ്പെട്ട കുടുംബത്തിനാണ് മന്ത്രി ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കിയത്. മന്ത്രി കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സമയത്താണ് ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന പേയാട് സ്വദേശികളായ അനുവും കുടുംബവും അപകടത്തില്‍പ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെ പാളയം വി.ജെ.ടി. ഹാളിനു സമീപം അനുവും ഭാര്യ ആതിരയും മക്കളും, സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കിനേയാണ് മറ്റൊരു ബൈക്ക് ഇടിച്ചത്. അനുവിന്റെ സഹോദരന് ബ്രയിന്‍ ട്യൂമറാണ്. അതിനാല്‍ അദ്ദേഹത്തിന്റെ മക്കളെ കൂടി ഓണാഘോഷവും ലൈറ്റും കാണിച്ച് മടങ്ങി വരവേയാണ് അപകടം സംഭവിച്ചത്. അപകടത്തെത്തുടര്‍ന്ന് ബൈക്കില്‍ നിന്നും ആതിര മക്കളുമായി തെറിച്ച് വീണു. ഇടിച്ച ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോയി. ബൈക്ക് ആതിരയുടെ കാലില്‍ വീണ് പരിക്കേറ്റു. മറ്റാര്‍ക്കും പരിക്ക് പറ്റിയില്ല.

വള്ളംകളിക്കായി പോയ പള്ളിയോടം മറിഞ്ഞ് അപകടം

വള്ളംകളിക്കായി പോയ പള്ളിയോടം മറിഞ്ഞ് അപകടം

ആലപ്പുഴ: അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് രണ്ട് പേർ മരിച്ചു, രണ്ട് പേരെ കാണാതായി. പ്ലസ്ടു വിദ്യാർഥി ചെന്നിത്തല സ്വദേശി ആദിത്യൻ(17), ബിനീഷ് എന്നിവരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മാവേലിക്കര വലിയപെരുമ്പുഴ കടവിൽ മറിഞ്ഞത്. പ്രദക്ഷിണത്തിനിടെയായിരുന്നു അപകടം.

വള്ളം മറിഞ്ഞ് അപകടം ഉണ്ടായ ഉടൻ തന്നെ ആദിത്യനെ കാണാതായി എന്ന വിവരം സ്ഥിരീകരിച്ചിരുന്നു. സ്കൂബാ ടീമും നാട്ടുകാരും നടത്തിയ തിരച്ചിലാണ് പള്ളിയോടത്തിന് അമ്പത് മീറ്റർ ദൂരെ മാറി ആദിത്യന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബിനീഷിന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പള്ളിയോടത്തിൽ അമ്പതിലേറെ ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പ്രദക്ഷിണ സമയത്ത് തുഴച്ചിലുകാർ അല്ലാത്തവരും വഴിപാടായി വള്ളത്തിൽ കയറിയിരുന്നു. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം. അറുപത് തുഴച്ചിലുകാർ കയറുന്ന പള്ളിയോടമായിരുന്നു ഇതെന്നാണ് വിവരം.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. ക്രമാതീതമായ അടിയൊഴുക്കായിരിക്കാം വള്ളം മറിയാനുള്ള കാരണമെന്നാണ് നിഗമനം.

ചെമ്പഴന്തിയിലെ മഹാസമ്മേളനം വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ചെമ്പഴന്തിയിലെ മഹാസമ്മേളനം വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ 168​ ​-ാ​മ​ത് ​ജ​യ​ന്തി​ പ്രമാണിച്ച് കേരളത്തിൽ ഇന്ന് വിലപുലമായ പരിപാടികൾ നടക്കും. ചെമ്പഴന്തിയിലെ മഹാസമ്മേളനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിത്ഥിയാകും.

ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വര്‍ക്കല ശിവഗിരി മഠത്തിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ ചടങ്ങുകളുണ്ടാകും. ചെ​മ്പ​ഴ​ന്തി​യി​ലെ​ ​വ​യ​ൽ​വാ​രം​ ​വീ​ട് ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഗു​രു​കു​ല​ത്തി​ൽ​ ​സ​മൂ​ഹ​ ​പ്രാ​ർ​ത്ഥ​ന​യും​ ​പ്ര​ത്യേ​ക​ ​പൂ​ജ​ക​ളും​ ​ന​ട​ക്കും. ശി​വ​ഗി​രിയി​ൽ വൈ​കി​ട്ട് 4.30​ന് ​വ​ർ​ണ്ണ​ശ​ബ​ള​മാ​യ​ ​ജ​യ​ന്തി​ ​ഘോ​ഷ​യാ​ത്ര​ ​ന​ഗ​ര​പ്ര​ദ​ക്ഷി​ണം​ ​ന​ട​ത്തും.​ ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ലാണ് ജയന്തി ഘോഷയാത്ര ഉ​ദ്ഘാടനം ചെയ്യുക. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഘോഷയാത്ര നടക്കും.

അനധികൃത കച്ചവടം; കല്ലമ്പലം-വർക്കല റോഡ്‌ ഗതാഗത കുരുക്കില്‍

അനധികൃത കച്ചവടം; കല്ലമ്പലം-വർക്കല റോഡ്‌ ഗതാഗത കുരുക്കില്‍

കല്ലമ്പലം: കല്ലമ്പലം-വർക്കല റോഡിൽ അനധികൃത കച്ചവടം വർധിച്ചത് റോഡിൽ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. പ്രധാനമായും മീൻ കച്ചവടക്കാരാണ് റോഡിന്റെ ഇരുവശങ്ങളും കൈയേറിയിരിക്കുന്നത്. ഇതിനു പുറമേ പച്ചക്കറി, പഴങ്ങൾ, ചെരുപ്പ്, തുണികൾ എന്നിവ വിൽപ്പന നടത്തുന്നവരുമുണ്ട്. റോഡ് കൈയേറി പഴം, പച്ചക്കറി വിൽപ്പനയും തകൃതിയായി നടക്കുന്നു. ചേന്നൻകോട് ജങ്ഷനു സമീപം റോഡിനോടു തൊട്ടുചേർന്ന് തട്ടുകൾ നിരത്തി ഉണക്കമത്സ്യ വിൽപ്പനയുമുണ്ട്.

ചേന്നൻകോടും ഞെക്കാട് ഹയർ സെക്കൻഡറി സ്‌കൂളിനു സമീപവും ഇത്തരം കടകളും പ്രവർത്തിക്കുന്നുണ്ട്. സ്‌കൂളിനു സമീപം പ്രവർത്തിക്കുന്ന ചില കടകളിലെ മാലിന്യം മുഴുവൻ റോഡരികിൽ നിക്ഷേപിക്കുന്നതും പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. പൊളിച്ചുമാറ്റുന്ന കെട്ടിടാവശിഷ്ടങ്ങൾ റോഡരികിൽ നിക്ഷേപിക്കുന്നതും ഈ ഭാഗത്തു പതിവാണ്. റോഡരികിലെ കാഴ്ചമറയ്ക്കുന്ന അനധികൃത ബോർഡുകൾ ഇപ്പോഴും ഈ ഭാഗങ്ങളിൽ കാണാം. ഇതെല്ലാം അപകടങ്ങൾക്കും കാരണമാകാറുണ്ട്. ഇതിനൊപ്പം വലിയ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു.

ദീപശിഖ പ്രയാണവും രക്തസാക്ഷിത്വ ദിനാചരണവും

ദീപശിഖ പ്രയാണവും രക്തസാക്ഷിത്വ ദിനാചരണവും

ആറ്റിങ്ങൽ: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ ഉള്ള ആസാദി ജ്വാല പ്രയാണിൻ്റെ ഭാഗമായ ദീപശിഖ പ്രയാണം വക്കം കായിക്കര കടവിൽ ഐ.എൻ.എ. ഹീറോ വക്കം ഖാദർ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ചു. വർക്കല ഡി.വൈ.എസ്.പി പി.നിയാസ് ദീപശിഖ ജാഥ ക്യാപ്റ്റൻ വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫിന് കൈമാറി ഉൽഘാടനം ചെയ്തു. ഇതിന് മുന്നോടിയായി നടന്ന യോഗവും പുഷ്പാർച്ചനയും വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം. എ.ലത്തീഫ് ഉൽഘാടനം ചെയ്തു.

ഇളമ്പ ഉണ്ണികൃഷ്ണൻ, ഫാമി, ശ്രീചന്ദ്, അജയരജ്, ജീന, ഷജീർ, അൻസാർ, സഞ്ചു, ജയേഷ്, സരിൻ വക്കം ഖാദർ അനുസ്മരണ വേദി ക്വിറ്റ് ഇന്ത്യ ദിനം മുതൽ വക്കം ഖാദർ രക്ത സാക്ഷിത്വ ദിനം വരെ സംഘടിപ്പിച്ചിട്ടുള്ള ആസാദി ജ്വാല പ്രയാണിൻ്റെ ഭാഗമായി ജില്ലയിലെ സ്വാതന്ത്ര്യ പ്രക്ഷോഭ സംഭവങ്ങളെയും നേതാക്കളെയും അനുസ്മരിക്കുകയും ആദരിക്കുകയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ക്യാംമ്പയിനുകള്‍ സംഘടിപ്പിയ്കുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ സമാപനത്തോടുബന്ധിച്ച് ആണ് ദീപശിഖ പ്രയാണം സംഘടിപ്പിച്ചത്.