ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടം മറിഞ്ഞു ;മൂന്ന് പേരെ കാണാതായി

ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടം മറിഞ്ഞു ;മൂന്ന് പേരെ കാണാതായി

ആലപ്പുഴ: മാവേലിക്കര വലിയപെരുമ്പുഴയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്ന് പേരില്‍ പ്ലസ്ടു വിദ്യാര്‍ഥിയുടെ മൃതദേഹം ലഭിച്ചു. ചെന്നിത്തല സ്വദേശി സതീശന്റെ മകന്‍ ആദിത്യനാണ് മരിച്ചത്. ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. ആദിത്യനൊപ്പം അപകടത്തില്‍പ്പെട്ട രണ്ടുപേരെ കണ്ടെത്താന്‍ തിരച്ചിൽ തുടരുകയാണ്.

ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കാണാതായവര്‍ക്കു വേണ്ടി പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിവരികയാണ്. നദിയിലെ നീരൊഴുക്ക് ശക്തമാണെന്നും, അത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു.

ആറന്മുള്ള ഉത്രട്ടാതി വള്ളം കളിക്കായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. പമ്പയാറ്റില്‍ വലംവെച്ച ശേഷമാണ് ആചാരപരമായി പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടാറുള്ളത്. ഇതിനായി പമ്പയാറ്റില്‍ ഇറക്കിയപ്പോഴാണ് അപകടമുണ്ടായത്. വള്ളത്തില്‍ അമ്പതോളം പേരുണ്ടായിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലാന്‍ഡ്രന്‍ പറഞ്ഞു.

സിയുഇടി- യുജി ഫലം ഈ മാസം 15ന്

സിയുഇടി- യുജി ഫലം ഈ മാസം 15ന്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (സിയുഇടി- യുജി) ഫലം ഈ മാസം 15ന് പ്രസിദ്ധീകരിക്കും. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പതിനഞ്ചോടെ ഫലം പുറത്തുവിടുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ അറിയിച്ചു. ജുലൈ മുതല്‍ ഓഗസ്റ്റ് വരെ ആയാണ് സിയുഇടി -യുജി പരീക്ഷ നടത്തിയത്. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിന് പൊതു പരീക്ഷ നടത്തുന്നത് ഇത് ആദ്യമാണ്. പ്രവേശനപരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനു വേണ്ടി സര്‍വകലാശാലകള്‍ വെബ് പോര്‍ട്ടലുകള്‍ ക്രമീകരിക്കണമെന്ന് യുജിസി നിര്‍ദേശനിച്ചു.

കല്ലാർ, മങ്കയം ഇക്കോ ടൂറിസം നാളെ തുറക്കും, പൊന്മുടി തുറക്കുന്നത് വൈകും

കല്ലാർ, മങ്കയം ഇക്കോ ടൂറിസം നാളെ തുറക്കും, പൊന്മുടി തുറക്കുന്നത് വൈകും

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം അടച്ചിട്ടിരുന്ന തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാർ മീൻമുട്ടി ഇക്കോ ടൂറിസം കേന്ദ്രം നാളെ (10.09.2022) മുതൽ കർശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കുന്നതാണ്. എന്നാൽ റോഡ് തകർന്ന സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം തുറന്നു പ്രവർത്തിക്കുന്നതല്ല.

ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ അപകടത്തിൽപ്പെട്ടയാൾ മരിച്ചു; ഈ ഫോട്ടോയിൽ കാണുന്ന ആളെ പരിചയമുള്ളവർ ബന്ധപ്പെടുക

ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ അപകടത്തിൽപ്പെട്ടയാൾ മരിച്ചു; ഈ ഫോട്ടോയിൽ കാണുന്ന ആളെ പരിചയമുള്ളവർ ബന്ധപ്പെടുക

ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിനുളളിൽ അപകടം സംഭവിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടു. എന്നാൽ ബന്ധുകളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ ബോഡി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഉത്രാടം ദിനത്തിലാണ് ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ അപകടം സംഭവിച്ചത്.വർക്കല ഭാഗത്തേക്കുള്ള ബസ്സിൽ കയറാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. തുടർന്ന് ഇയാളെ ആംബുലൻസിൽ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. യാത്ര മധ്യേ തങ്കമണി എന്ന പേര് പറഞ്ഞുകൊണ്ടിരുന്നതായി ആംബുലൻസ് ഡ്രൈവർ പറഞ്ഞു. ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് മരണപ്പെട്ടു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധുക്കളെയോ, ആറ്റിങ്ങൽ പോലീസിലോ വിവരം അറിയിക്കുക.

ഓണാഘോഷ നിറവില്‍ ആറ്റിങ്ങൽ കൊല്ലമ്പുഴ ഫ്രണ്ട്സ് അസ്സോസിയേഷൻ

ഓണാഘോഷ നിറവില്‍ ആറ്റിങ്ങൽ കൊല്ലമ്പുഴ ഫ്രണ്ട്സ് അസ്സോസിയേഷൻ

ചിറയിൻകീഴ് താലൂക്കിലെ ഒരേ ഒരു എപ്ലസ് ഗ്രേഡ് ഗ്രാമീണ ഗ്രന്ഥശാലയായ ആറ്റിങ്ങൽ കൊല്ലമ്പുഴ ഫ്രൻഡ്സ് അസ്സോസിയേഷൻ അതിന്റെ എഴുപത്തിഒന്നാം വാർഷികമാണ് ഇക്കുറി ഓണത്തോടൊപ്പം ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള കായിക കലാ മത്സരങ്ങളും മൈതാനക്കളി ടൂർണമെന്റുകളും ദിവസങ്ങൾക്കു മുന്നേ ആരംഭിച്ചു കഴിഞ്ഞു.

നാലാം ഓണദിനമായ നാളെ 10-09-2022 ശനിയാഴ്ച ആഘോഷ പരിപാടികൾക്കു സമാപനമാകുന്നു. വൈകുന്നേരം 06.30 നു നടക്കുന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മലയാളത്തിന്റെ പ്രിയ കവി വി.മധുസൂദനൻ നായരാണ്. മലയാള മഹാനിഘണ്ടുവിന്റെ മുൻ ഡയറക്ടർ ഡോ.പി.വേണുഗോപാലൻ, ആർ. നന്ദകുമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ഇന്ത്യയിൽ ഒരു ദിവസത്തെ ദു:ഖാചരണം

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ഇന്ത്യയിൽ ഒരു ദിവസത്തെ ദു:ഖാചരണം

ന്യൂഡൽഹി: ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ചിരുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ഇന്ത്യയിലും ദുഖാചരണം. രാജ്ഞിയോടുള്ള ആദരസൂചകമായി സെപ്തംബർ പതിനൊന്നിന് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ആ ദിവസം ആഘോഷ പരിപാടികളൊന്നും സർക്കാർ തലത്തിൽ സംഘടിപ്പിക്കുകയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചത്.

സ്‌കോട്ട്‌ലൻഡിലെ ബാൽമോറലിലെ കൊട്ടാരത്തിൽ വച്ചായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. 96 വയസായിരുന്നു. രാജ്ഞിയുടെ ആരോഗ്യനില മോശമാണെന്ന് നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മരണ സമയത്ത് കിരീടാവകാശിയും മകനുമായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും മകൾ ആൻ രാജകുമാരിയും രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്റെ 70ാം വർഷത്തിലാണ് എലിസബത്ത് രാജ്ഞി വിടപറഞ്ഞത്. 1952 ൽ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്ന് മകൻ ചാൾസ് രാജകുമാരനാണ് അടുത്ത കിരീടാഅവകാശി.