by Midhun HP News | Sep 9, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: തെന്നിന്ത്യൻ സൂപ്പർ താരം ദുൽക്കർ സൽമാൻ ഇനി ആറ്റിങ്ങലിൻ്റെ സ്വന്തം സ്വയംവര സിൽക്സ് ബ്രാൻഡ് അംബാസഡർ. ഓണ നാളിൽ ദുൽക്കർ സൽമാൻ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്ത് വിട്ടത്. സ്വയംവര സിൽക്സ് എം.ഡി അഡ്വ.ശങ്കരൻ കുട്ടി, ഭാര്യ അബിത ശങ്കർ എന്നിവർക്കൊപ്പം സ്വയംവര സിൽക്സ് ലോഗോ പ്രകാശനം ചെയ്ത് ടു വിത്ത് സ്വയംവര സിൽക്സ് എന്ന ഹാഷ്ടാഗ് ഒടെയാണ് ഫേസ്ബുക്കിൽ വിവരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആറ്റിങ്ങലിൽ ആരംഭിച്ച സ്വയംവര സിൽക്സ് കേരളത്തിൽ ഏറ്റവും വേഗത്തിൽ ജനപ്രീതി ആർജിച്ച ടെക്സ്റ്റൈൽ ബ്രാൻഡ് ആണ്. എല്ലാത്തരം തുണിത്തരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കി പുതിയ ബ്രാഞ്ചുകൾ എല്ലാ ജില്ലകളിലും ആരംഭിച്ചു കൊണ്ടിരിക്കുകയാണ്. മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽക്കർ ഇന്ന് മലയാളം, തമിൽ, തെലുങ്ക്, ഹിന്ദി സിനിമകളിലെ തിരക്കുള്ള നായക താരങ്ങളിൽ പ്രധാനിയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പുതിയ ഹിന്ദി ചിത്രം ചുപ് ന്റെ ടീസർ ഇതിനകം ഒരു കോടി പേർ കണ്ട് കഴിഞ്ഞു. ഇന്ത്യൻ സിനിമ ലോകത്തിൻ്റെ നെറുകയിലേക്ക് ഉയരുന്ന താരം സ്വയംവര സിൽക്സിൻ്റെ ബ്രാൻഡ് അംബാസഡർ ആയത് സ്വയംവരയുടെ ഉപഭോക്താക്കൾക്കും ദുൽക്കറിൻ്റെ ആരാധകർക്കും ഒരുപോലെ സന്തോഷം പകരുന്നുണ്ട്.

by Midhun HP News | Sep 9, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് ചികിത്സാ സഹായം നൽകിയും അവർക്ക് ഓണ സദ്യ വിളമ്പിയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തിരുവോണം. ഉമ്മൻചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയിയിലാണ് തിരുവോണദിനത്തിൽ ഓണസദ്യയും ഓണപ്പുടവ വിതരണവും ക്യാൻസർ രോഗികൾക്ക് ഉള്ള ചികിത്സ സഹായ വിതരണവും നടന്നത്. ഇന്ദിര ഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ നേതൃത്വത്തിലാണ് തിരുവോണ സാന്ത്വനം പരിപാടി സംഘടിപ്പിച്ചത്.

തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നിർധന രോഗികളെ പ്രത്യേക വാഹനത്തിൽ ഇവിടെ എത്തിച്ചു. ഉമ്മൻചാണ്ടിക്കും കുടുംബാംഗങ്ങൾ ആയ മറിയാമ്മ ഉമ്മൻ, മരിയ ഉമ്മൻ, എഫിനോയ് ഉമ്മൻ റിച്ചി എന്നിവർക്കും ഒപ്പം ഇവർ ഓണസദ്യ കഴിച്ചു. തുടർച്ചയായി ഏഴാം വർഷം ആണ് ഉമ്മൻചാണ്ടിയുടെ വസതിയിൽ ഈ തിരുവോണസഹായ വിതരണവും ഓണസദ്യയും നടക്കുന്നത്. സംഘാടകരായ മുൻ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ്, അസീസ്, ശ്രീചന്ദ്, ശരത്, ഇളമ്പ ഉണ്ണികൃഷ്ണൻ, മോനിഷ്, രാഹുൽ, സഞ്ജു എന്നിവർ നേതൃത്വം നൽകി.
by Midhun HP News | Sep 9, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷത്തോടനുബന്ധിച്ച് വടംവലി മത്സരവും മിനി മാരത്തോണും നടത്തുന്നു. 2022 സെപ്റ്റംബർ 11 ന് രാവിലെ പത്തുമണിക്ക് ഡയറ്റ് സ്കൂളിൽ വടംവലി മത്സരവും, സെപ്റ്റംബർ 14ന് രാവിലെ 6.30ന് ആലംകോട് ജംഗ്ഷനിൽ നിന്നും മിനി മാരത്തോണും നടത്തുന്നു. മത്സരത്തിൽ ഒരുദിവസം മുന്നേ രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. വിജയികൾക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷനുവേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
mob: 9446967877

by Midhun HP News | Sep 9, 2022 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം നാവായിക്കുളത്ത് മധ്യ വയസ്ക്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം നൈനാംകൊണം സ്വദേശി സുചിത്ര ഭവനിൽ രാജൻ മകൻ ശശാങ്കൻ (42)ആണ് മരിച്ചത്. മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം പോലീസെത്തി പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആൾമറയില്ലാത്തതും ഉപയോഗസൂന്യവുമായ അമ്പതടിയോളം താഴ്ചയും പത്തടിയോളം വെള്ളവുമുള്ള കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കല്ലമ്പലം പോലീസ് കേസെടുത്തു.

by Midhun HP News | Sep 9, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓണത്തിന് മദ്യവിൽപനയിൽ പുതിയ റെക്കോർഡ് കുറിച്ച് ബിവറേജസ് കോർപ്പറേഷൻ. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്കോ മദ്യവിൽപന ശാലകളിലൂടെ വിറ്റത്. കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 32 കോടി രൂപയുടെ അധികവരുമാനം.
ഓണം സീസണിലെ മൊത്തം വ്യാപാരത്തിലും ഇക്കുറി വലിയ കുതിപ്പാണ് ബെവ്കോയ്ക്ക് ഉണ്ടായത്. ഉത്രാടം വരെയുള്ള ഏഴ് ദിവസത്തിൽ 624 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു.
കൊല്ലത്തെ ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിലാണ് ഇക്കുറി റെക്കോർഡ് മദ്യവിൽപന നടന്നത്. 1.06 കോടി രൂപയാണ് ഇവിടെ വിറ്റത്. ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ എന്നിവിടങ്ങളിലും ഇക്കുറി കോടി രൂപയുടെ കച്ചവടം നടന്നു.

by Midhun HP News | Sep 9, 2022 | Latest News, ജില്ലാ വാർത്ത
ന്യൂഡൽഹി: മെഡിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷയായ നീറ്റ് 2022-ന്റെ ഫലം പ്രസിദ്ധീകരിച്ചു. ഹരിയാന സ്വദേശിയായ തനിഷ്കയ്ക്കാണ് ഒന്നാം റാങ്ക്. 99.99977 പേർസന്റൈൽ സ്കോർ നേടിയാണ് തനിഷ്ക ഒന്നാമതെത്തിയത്. ഡൽഹി സ്വദേശി വട്സ ആശിഷ് ബത്ര രണ്ടാം റാങ്കും കർണാടക സ്വദേശി ഋഷികേശ് ഗാംഗുലെ മൂന്നാം റാങ്കും നേടി. ജൂലൈ 17-നാണു പരീക്ഷ നടന്നത്. 18.7 ലക്ഷം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 9,93,069 വിദ്യാർഥികൾ വിജയിച്ചു. 5,63,902 പെണ്കുട്ടികളും 4,29,160 ആണ്കുട്ടികളും പരീക്ഷ വിജയിച്ചു.
neet.nta.nic.in, nta.ac.in, ntaresults.nic.in എന്നീ വെബ്സൈറ്റുകൾ വഴി നീറ്റ് ഫലം പരിശോധിക്കാം.
Recent Comments