ശാന്തമ്മ (68) നിര്യാതയായി

ശാന്തമ്മ (68) നിര്യാതയായി

ആറ്റിങ്ങൽ : കോരാണി കുറക്കട അയിത്തിയിൽ (സ്നേഹതീരം ) വീട്ടിൽ പരേതനായ അയ്യപ്പൻ നായരുടെ ഭാര്യ ശാന്തമ്മ (68) നിര്യാതയായി. മക്കൾ :അനിത കുമാരി,അനിൽ കുമാർ, അജയകുമാർ. മരുമക്കൾ :ഉദയപാൽ, നിത്യ, അഞ്ജു. സഞ്ചയനം ബുധൻ (14.09)രാവിലെ 8.30 ന്

ഡയമണ്ട് ലീഗ് ഫൈനലിൽ സ്വര്‍ണം നേടി നീരജ് ചോപ്ര ചരിത്രം കുറിച്ചു

ഡയമണ്ട് ലീഗ് ഫൈനലിൽ സ്വര്‍ണം നേടി നീരജ് ചോപ്ര ചരിത്രം കുറിച്ചു

ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടി ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായി നീരജ് മാറി. ഇതോടെ ഒളിംപിക്സ് സ്വര്‍ണത്തോളം തിളക്കമുള്ള ഡയമണ്ട് ലീഗ് ചാംപ്യന്‍പട്ടവും നീരജിന് സ്വന്തം. ജാവലിന്‍ ത്രോയില്‍ തന്റെ രണ്ടാം ശ്രമത്തില്‍ 88.44 മീറ്റര്‍ ദൂരം എറിഞ്ഞു ആണ് ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ നീരജ് സ്വര്‍ണം നേടിയത്.

സ്വര്‍ണ മെഡല്‍ നേട്ടത്തിന് ഒപ്പം 30,000 ഡോളര്‍ സമ്മാനത്തുകയും ഇന്ത്യന്‍ താരം സ്വന്തം പേരിലാക്കി. നേരത്തെ ഈ വര്‍ഷം സ്റ്റോക്ഹാം ഡയമണ്ട് ലീഗില്‍ വെള്ളി മെഡല്‍ നേടിയ നീരജ് ഇത്തവണ അത് സ്വര്‍ണം ആയി മാറ്റി.

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

കല്ലമ്പലത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ ചാത്തൻപാറ കുന്നുവാരം സ്വദേശി പനവിള വീട്ടിൽ സുബീർ ഖാൻ (40) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുബീറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു .ഇവരെ ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരൂർ ചാത്തൻപാറ റോഡിൽ ചപ്പാത്ത് മൂക്കിലാണ് അപകടമുണ്ടായത്.

ശ്രീ നാരായണീയം റസിഡൻസ് അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ശ്രീ നാരായണീയം റസിഡൻസ് അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

വീരളം പച്ചക്കുളം ശ്രീ നാരായണീയം റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി എൻആർഐയുടെ ഓഫീസ് അങ്കണത്തിൽ നടന്നു. ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് മുതിർന്ന വ്യക്തികളെ ആദരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങൾ നടന്നു.

നൂറ് പുരസ്ക്കാരങ്ങളുടെ ആഗോളത്തിളക്കത്തിൽ മാടൻ

നൂറ് പുരസ്ക്കാരങ്ങളുടെ ആഗോളത്തിളക്കത്തിൽ മാടൻ

പ്രേക്ഷകശ്രദ്ധേയങ്ങളായ എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ആർ ശ്രീനിവാസന്റെ പുതിയ ചിത്രം മാടൻ, ദേശീയ അന്താരാഷ്ട്ര മേളകളിൽ നൂറിലധികം പുരസ്ക്കാരങ്ങൾ നേടി ആഗോള ശ്രദ്ധയാർജ്ജിക്കുന്നു. ദക്ഷിണകൊറിയയിൽ നടന്ന ചലച്ചിത്രമേളയിൽ, മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയാണ് മാടൻ പുരസ്ക്കാരപ്പട്ടിക സെഞ്ച്വറിയിലെത്തിച്ചത്.

വിശ്വാസവും അന്ധവിശ്വാസവും കൂടികലർന്ന ഒരു കുടുംബത്തിൽ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയും അവർ നേരിടുന്ന വിപത്തുകളുമാണ് മാടൻ സിനിമയുടെ ഇതിവൃത്തം. കൊട്ടാരക്കര രാധാകൃഷ്ണൻ, ഹർഷിത നായർ ആർ എസ്, മിലൻ, മിഥുൻ മുരളി, സനേഷ് വി, അനാമിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് സിനിമാസിന്റെ ബാനറിലൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് രഞ്ജിനി സുധീരൻ ഈണമിട്ട ഗാനങ്ങളാണ്. തിരക്കഥ ഒരുക്കിയത് അഖിലൻ ചക്രവർത്തിയും എഡിറ്റിംഗ് വിഷ്ണു കല്യാണിയുമാണ്. ഛായാഗ്രഹണം – കിഷോർലാൽ, എഫക്ട്സ് – വിപിൻ എം ശ്രീ, പി ആർ ഓ -അജയ് തുണ്ടത്തിൽ. ഒക്ടോബറിൽ മാടൻ പ്രദർശനത്തിനെത്തും.

നിയന്ത്രണം ലംഘിച്ച് വനത്തിൽ കയറിയ അഞ്ചംഗസംഘത്തിൽ ഒരാൾ കൊക്കയിൽ വീണു മരിച്ചു

നിയന്ത്രണം ലംഘിച്ച് വനത്തിൽ കയറിയ അഞ്ചംഗസംഘത്തിൽ ഒരാൾ കൊക്കയിൽ വീണു മരിച്ചു

വയനാട് വൈത്തിരിയില്‍ തവി മലയില്‍ യുവാവ് കൊക്കയില്‍ വീണു മരിച്ചു. ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്.കല്‍പ്പറ്റ പെരുന്തട്ട അഭിജിത്താണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ​ഗുരുതരമായി പരിക്കേറ്റു. വിനോദ സഞ്ചാരത്തിനായി എത്തിയ യുവാക്കള്‍ വന മേഖലയിലേക്ക് പോകുകയായിരുന്നു. അഞ്ച് പേരായിരുന്നു സംഘത്തില്‍.

വനത്തില്‍ വച്ചാണ് അപകടമുണ്ടായത്. വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങളുള്ള പ്രദേശത്താണ് യുവാക്കള്‍ എത്തിയത്. ഇവിടെ വച്ചാണ് സംഘത്തിലെ രണ്ട് പേര്‍ കൊക്കയിലേക്ക് വീണത്. മൂന്ന് പേര്‍ രക്ഷപ്പെട്ടു. അപകട സാധ്യതയുള്ള പ്രദേശമാണിത്. നിയന്ത്രണങ്ങളുണ്ടായിട്ടും യുവാക്കള്‍‌ ഇതിനകത്തേക്ക് പ്രവേശിച്ചതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും