by Midhun HP News | Aug 30, 2022 | Latest News, ജില്ലാ വാർത്ത
വക്കം: കടയ്‌ക്കാവൂരിൽ മൂന്ന് വയസുള്ള മകനെയും ഭാര്യയെയും ക്രൂരമായി മർദ്ദിച്ചയാളെ പൊലീസ് പിടികൂടി. മേൽകടയ്‌ക്കാവൂർ അമ്പഴക്കണ്ടം അയന്തിയിൽ അശ്വതിയെയും മകനെയും മർദ്ദിച്ച കീഴാറ്റിങ്ങൽ കാറ്റാടിവീട്ടിൽ ജോഷിയാണ് അറസ്റ്റിലായത്. ജോഷിയുടെ നിരന്തരമായ മർദ്ദനം കാരണം അശ്വതി സ്വന്തം വീട്ടിലായിരുന്നു താമസം. 25ന് രാത്രി 10ഓടെ ഭാര്യയുടെ വീട്ടിലെത്തിയ പ്രതി ഉറങ്ങിക്കിടന്ന ഇരുവരെയും വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ജോഷി ഓടി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ അശ്വതിയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കടയ്ക്കാവൂർ എസ്.എച്ച്.ഒ വി.അജേഷ്, എസ്.ഐ. എസ്.എസ്.ദീപു, മാഹീൻ, എസ്.സി.പി.ഒ രാകേഷ്, ഗിരീഷ്, ഡാനി, അരുൺകുമാർ എന്നിവർ അടങ്ങിയ പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്.

by Midhun HP News | Aug 30, 2022 | Latest News, ജില്ലാ വാർത്ത
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന് കീഴിലെ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം സിന്തറ്റിക് ട്രാക്ക് യാഥാർഥ്യത്തിലേക്ക്. 2022 സെപ്റ്റംബർ 1 ന് വൈകുന്നേരം 5 മണിക്ക് എം എൽ എ ഒ.എസ്.അംബിക അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്‌പോർട്സ് വകുപ്പ് മന്ത്രി
വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും.
by Midhun HP News | Aug 30, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും എല്ലാ ജില്ലകളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാവിലെ പത്തിനു പുറപ്പെടുവിച്ച ബുള്ളറ്റിന്‍ പ്രകാരം എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.
ഇന്നും നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. നാളെ ലക്ഷദ്വീപില്‍ ഉള്‍പ്പെടെ കനത്ത മഴയ്ക്കു സാധ്യതയെന്നാണ് മുന്നറിയിപ്പ്. എറണാകുളത്ത് ‘മിന്നല്‍ പ്രളയം’
മണിക്കൂറുകളായി പെയ്യുന്ന മഴയില്‍ മുങ്ങി കൊച്ചി. അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ മഴ ജില്ലയില്‍ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. കൊച്ചിയിലെ പ്രധാനപാതകളും ഇടറോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. റോഡുകളില്‍ വാഹനങ്ങളടക്കം കുടുങ്ങിക്കിടക്കുകയാണ്.
അതേസമയം കൊച്ചിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല. തൃപ്പുണിത്തുറയില്‍ അത്തച്ചമയ ആഘോഷങ്ങളെത്തുടര്‍ന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മഴയെത്തുടര്‍ന്ന് അത്തച്ചമയഘോഷയാത്രയും ആശങ്കയിലാണ്.
by Midhun HP News | Aug 30, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: സ്വര്‍ണ വിലയില്‍ കയറ്റം. തുടര്‍ച്ചയായ ഇടിവിനു ശേഷം പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,800 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4725 ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന്‍ വില 880 രൂപ കുറഞ്ഞിരുന്നു. അതേസമയം വരും ദിവസങ്ങളില്‍ വില കയറാനാണ് സാധ്യതയെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.

by Midhun HP News | Aug 30, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ന് അത്തം. മലയാളികളുടെ ജീവിതത്തിലെ ഈ വർഷത്തെ ഓണക്കാലത്തിന്റെ ആരംഭം. പത്താം നാൾ നാട് തിരുവോണം ആഘോഷിക്കും. ഓണാഘോഷങ്ങൾക്കും തുടക്കമായി. പൊന്നോണത്തിന്‍റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണാഭമായ ഘോഷയാത്രയ്ക്ക് തുടക്കം. ഇതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങൾക്കും തുടക്കമാവും. പ്രളയയും കൊവിഡും മൂലം കഴിഞ്ഞ നാലു വർഷമായി തൃപ്പുണിത്തുറ അത്തം ഘോഷയാത്ര പേരിന് മാത്രമായിരുന്നു നടത്തിയിരുന്നത്. ഇത്തവണ വിപുലമായ പരിപാടികളോടെയാണ് അത്തച്ചമയം നടക്കുന്നത്. തൃപ്പൂണിത്തുറ ബോയിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി വി എൻ വാസവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയുടെ ഭാഗമായുണ്ടാവും. തൃപ്പൂണിത്തുറ സ്കൂൾ മൈതാനാത്ത് ഉയർത്തുന്ന പതാക ഒൻപതാം നാൾ ഉത്രാടത്തിന്‍റെയന്ന് തൃക്കാക്കര നഗരസഭയ്ക്ക് കൈമാറും.
by Midhun HP News | Aug 29, 2022 | Latest News, ജില്ലാ വാർത്ത
ഹരിപ്പാട്: കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന പേരില്‍ കൂട്ടത്തല്ല്. മൂന്നുപേര്‍ക്ക് പരിക്കുപറ്റി. സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസ് കേസ് എടുത്തു. ഹരിപ്പാടിന് അടുത്ത് മുട്ടത്താണ് വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചത്. ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് കൂട്ടത്തല്ല് നടന്നത്. വരന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്പുന്നവര്‍ ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെയാണാ് പ്രശ്നം ആരംഭിച്ചത്. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്ന് കരീലക്കുളങ്ങര പൊലീസ് പറയുന്നു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. ഓഡിറ്റോറിയത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍, ജോഹന്‍), ഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Recent Comments