by Midhun HP News | Aug 29, 2022 | Latest News, ജില്ലാ വാർത്ത
തൊടുപുഴ: തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് മണ്ണിനടിയിൽപ്പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. ചിറ്റടിച്ചാലിൽ സോമനും കുടുംബവുമാണ് മരിച്ചത്. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പുലർച്ചെ നാല് മണിയോടെ കുടയത്തൂർ സംഗമം കവലക്ക് സമീപം മാളിയേക്കൽ കോളനിക്ക് മുകളിലാണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് അതിതീവ്രമഴയാണ് ഇന്നലെ പെയ്തത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അഞ്ച് പേരും മരണത്തിന് കീഴടങ്ങി. തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.

by Midhun HP News | Aug 29, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണനെയും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയെയും ഇന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഹൃദയ സംബന്ധമായ ചികിത്സയ്ക്കാണ് കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതേക്കുറിച്ച് നേരത്തെ തീരുമാനിച്ചിരുന്നതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രി വെള്ളിയാഴ്ച മടങ്ങിയെത്തും.
അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയില്‍ പോകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ സിപിഎം സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ഇന്നലെ ഇ പി ജയരാജന്റെ അധ്യക്ഷതിയല്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം എ ബേബി, എ വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

by Midhun HP News | Aug 29, 2022 | Latest News, ജില്ലാ വാർത്ത
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം.
പാക്കിസ്ഥാൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം രണ്ട് പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. അവസാന ഓവറിലെ നാലാം പന്തിൽ സിക്സർ പറത്തി ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയറൺ നേടിയത്.

by Midhun HP News | Aug 29, 2022 | Latest News, ജില്ലാ വാർത്ത
ഡൽഹി: കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ഓപ്പറേഷൻ താമര നീക്കവും സജീവമായ ദില്ലിയിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കുന്നില്ല. ദില്ലി നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നും ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ നീക്കം പൊളിഞ്ഞുവെന്ന് ദില്ലി ജനതയെ ബോധ്യപ്പെടുത്താനാണ് നടപടിയെന്നും കെജ്‌രിവാൾ അറിയിച്ചു.
എന്നാൽ അഴിമതി ആരോപണങ്ങളിൽ നിന്നും അന്വേഷണങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുളള ശ്രമമാണ് കെജ്രിവാൾ നടത്തുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. ദില്ലി നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ആരാണ് ആവശ്യപ്പെട്ടതെന്ന് ബിജെപി ചോദിച്ചു. ദില്ലിയിലെ സർക്കാർ സുരക്ഷിതമാണെന്നും മദ്യനയ അഴിമതി കേസിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായുള്ള അടവാണിതെന്നും ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു.
by Midhun HP News | Aug 28, 2022 | Latest News, ജില്ലാ വാർത്ത
അഖില ഭാരതിയ പൂർവ്വ സൈനിക സേവാ
പരിഷത്തിന്റെ ചിറയിൻകീഴ് താലൂക്ക് സമ്മേളനവും അനുമോദനവും നടന്നു. അഖില ഭാരതിയ പൂർവ്വ സൈനിക സേവാ പരിഷത്തിന്റെ ചിറയിൻകീഴ് താലൂക്ക് സമ്മേളനത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ ദേവ് റെസിഡൻസിയിൽ സംസ്ഥാന രക്ഷധികാരി റിട്ടെയെർഡ് .ക്യാപ്റ്റൻ കെ ഗോപകുമാർ (ഇന്ത്യൻ നേവി) നിർവഹിച്ചു. താലൂക്ക് പ്രസിഡന്റ് ബി പ്രഭകുമാർ അധ്യക്ഷൻ ആയ ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിക്കലും പൂർവ്വ സൈനികരുടെ വിവിധ തലങ്ങളിൽ മിടുക്കരായ മക്കളെ അനുമോദിക്കുകയും ചെയ്തു.
സൈനികരുടെ ഭാര്യമാരുടെ കൂട്ടായ്മയായ എസ് എം സി രൂപികരണവും നടന്നു. സമ്മേളനത്തിൽ ജില്ല സെക്രട്ടറി രാജീവ് ഉണ്ണിത്താൻ, ആർ എസ് എസ്
ജില്ലാ പ്രചാർ പ്രമുഖ് വി സി അഖിലേഷ്, ആറ്റിങ്ങൽ മുൻസിപ്പൽ പ്രതിപക്ഷ നേതാവ് ആറ്റിങ്ങൽ സന്തോഷ്, പൂർവ്വ സൈനിക സേവാ പരീക്ഷത്തിന്റെ ഭാരവാഹികളായ രാധാകൃഷ്ണൻ, സുനിൽ ബാബു, സുരേഷ് പിള്ള, ചന്ദ്ര ബാബു എന്നിവർ സംസാരിച്ചു.
by Midhun HP News | Aug 28, 2022 | Latest News, ജില്ലാ വാർത്ത
കിളിമാനൂരിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രാലൂർ കാവിൽ സജീവ് – ചിഞ്ചു ദമ്പതികളുടെ മകൻ ആനന്താണ് (11) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
കിളിമാനൂർ ഗവൺമെൻറ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ആനന്ദ്
സ്കൂളിൽനിന്ന് മടങ്ങി വന്ന വഴി അബദ്ധത്തിൽ കാൽ വഴുതി കിണറ്റിൽ വീണതാകാം എന്നതാണ്
പോലീസിന്റെ പ്രാഥമിക നിഗമനം.
വൈകുന്നേരമായിട്ടും കുട്ടി മടങ്ങി എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ തൊപ്പി കിണറ്റിനള്ളിൽ കാണുകയും തുടർന്ന് ഫയർഫോഴ്സ് എത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. നഗരൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Recent Comments