എം വി ഗോവിന്ദൻ സിപിഎം ആക്ടിങ് സെക്രട്ടറി

എം വി ഗോവിന്ദൻ സിപിഎം ആക്ടിങ് സെക്രട്ടറി

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ സിപിഎം ആക്ടിങ് സെക്രട്ടറി. അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ ചികിത്സയിൽ പോകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം. വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയെ നാളെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും.

ഇ പി ജയരാജന്റെ അധ്യക്ഷതിയൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, എ വിജയരാഘവൻ എന്നിവർ പങ്കെടുത്തു. യോഗങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണന്റെ ഫാള്റ്റിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ദേശാഭിമാനി ദിനപ്പത്രത്തിന്റെ മുൻ ചീഫ് എഡിറ്ററുമായിരുന്ന എംവി ഗോവിന്ദൻ നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്.

മാധ്യമപ്രവർത്തകൻ എംഎസ് സന്ദീപ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ എംഎസ് സന്ദീപ് അന്തരിച്ചു

കൊച്ചി: മാധ്യമപ്രവർത്തകനായ എംഎസ് സന്ദീപ് അന്തരിച്ചു. 37 വയസായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്. കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

നിലവിൽ ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തുവരുകയായിരുന്നു. മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായ സന്ദീപ് ഇടുക്കി അടക്കമുള്ള വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

സിപിഎം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്

സിപിഎം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്

തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് സംഭവം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. കിടപ്പു മുറിയിലെ ജനാല ചില്ലുകളാണ് ആക്രമണത്തിൽ തകർന്നത്. സംഭവം നടക്കുമ്പോൾ ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ആയിരുന്നു അദ്ദേഹം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി 24 മണിക്കൂറിനകമാണ് ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്നും സിപിഎം ആരോപിച്ചു.

പെരുമാതുറയിൽ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

പെരുമാതുറയിൽ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം: പെരുമാതുറയിൽ അമിത വേഗതയിലെത്തിയ ഇരുചക്ര വാഹനം ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു.
പെരുമാതുറ കൊട്ടാരംതുരുത്ത് ഷബാന മൻസിലിൽ പരേതനായ ഫസിലുദ്ധീൻ മകൻ ആസാദ് (67) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ കൊട്ടാരം തുരുത്ത് മുസ്‌ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ റോഡിലാണ് അപകടം നടന്നത്.

പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോകവേ അമിത വേഗതയിലെത്തിയ ഷബിൻ എന്ന യുവാവ് ഓടിച്ച ബൈക്ക് ആസാദിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരപരിക്കേറ്റ ആസാദിനെ നാട്ടുകാർ ആദ്യം ചിറയിൻകീഴ് താലുക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുറം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പില്ലെങ്കിലും രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന ഷബിൻ എന്നാണ് നാട്ടുക്കാർ പറയുന്നത്.
മരിച്ച ആസാദ് കൊട്ടാരംതുരുത്ത് ജുമാ മസ്ജിദിലെ ജീവനക്കാരനാണ്.
ഷാനിഫയാണ് ഭാര്യ, ജവാദ്, അൻവർ, ഷബാന എന്നിവർ മക്കളും, റിസ്വാന, അസിം എന്നിവർ മരുമക്കളുമാണ്.

വർക്കലയിൽ 17 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വർക്കലയിൽ 17 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വർക്കലയിൽ 17 വയസ്സുള്ള പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വെട്ടൂർ സ്വദേശിയായ കോട്ടുവിള വീട്ടിൽ അനീഷ് എന്നു വിളിക്കുന്ന അരുൺകുമാർ (28) ആണ് അറസ്റ്റിലായത്.

വർക്കല സ്വദേശിനിയായ 17 വയസ്സുളള പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ 25-ാം തീയതി പെൺകുട്ടിയെ കാണ്മാനില്ല എന്നു കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു

അതിനെ തുടർന്നുള്ള അന്വേഷണം നടത്തി വരവേയാണ് പെൺകുട്ടിയോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന പ്രതിയെ വർക്കല പോലീസ് പിടികൂടിയത്.

അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

കിളിമാനൂരിൽ വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു

കിളിമാനൂരിൽ വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു

കിളിമാനൂർ രാലൂർകാവ് സ്വദേശി ആനന്ദ് (10)ആണ് വീട്ടിലെ കിണറ്റിൽ കാൽ വഴുതി വീണ് മരിച്ചത്. കിളിമാനൂർ ഗവൺമെന്റ് ഹൈ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആനന്ദ്. വീട്ടിലുണ്ടായിരുന്ന കുട്ടിയെ വൈകുന്നേരം കാണാതായതോടെ തിരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽ കണ്ടെത്തുകയും പിന്നീട് ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുക്കുകയും ആയിരുന്നു. ആഴമേറിയ കിണർ മുകൾഭാഗം പൊക്കം കുറഞ്ഞ തായിരുന്നു. മൃതദേഹം കിളിമാനൂർ കേശവപുരം ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ സജീവ അമ്മ ചിഞ്ചു. ആനന്ദിന് രണ്ട് സഹോദരങ്ങളുണ്ട്.