by Midhun HP News | Aug 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കൻ കേരളത്തിൽ ഇന്നലെ ശക്തമായ മഴ ആയിരുന്നു. എന്നാൽ രാവിലയോടെ മഴയ്ക്ക് ശമനം ഉണ്ട്. കണ്ണൂർ ബാവലി പുഴയിൽ ജലനിരപ്പ് ഉയർന്നു . കൊട്ടിയൂരിൽ ഉരുൾ പൊട്ടിയതാകാം ബാവലി പുഴയിലെ ജല നിരപ്പ് ഉയരാൻ കാരണം. പല വീടുകളിലും വെള്ളം കയറി. ഈ പ്രദേശത്തെ നിരവധി പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

ചാലിയാർ പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കൂടരഞ്ഞി ഉറുമി പുഴയിൽ പെട്ട 5 പേരെ രക്ഷപ്പെടുത്തി. ഇവർ സ്ഥലം കാണാൻ പാറപ്പുറത്തെത്തിയ നേരത്താണ് മലവെള്ള പാച്ചിൽ ഉണ്ടായത്. ഇവിടെ കുടുങ്ങി പോയ ഇവരെ പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ശേഷം ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഒപ്പം വിട്ടു. പാലക്കാട് തിരുവിഴാംകുന്നിലും മലപ്പുറം കരുവാരക്കുണ്ടിലും മലവെളള പാച്ചിൽ ഉണ്ടായി. ശക്തമായ ഒഴുക്കിൽ പാറകൾ അടക്കം ഒലിച്ചുപോയിട്ടുണ്ട്.
by Midhun HP News | Aug 26, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. രണ്ടുമാസത്തെ പെന്‍ഷനായി 3200 രൂപയാണ് ലഭിക്കുക. കഴിഞ്ഞമാസത്തെയും ഈ മാസത്തെയും സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമപെന്‍ഷനുമാണ് ഓണം കണക്കിലെടുത്ത് ഇന്നു മുതല്‍ വിതരണം ചെയ്യുന്നത്. സെപ്റ്റംബര്‍ അഞ്ചിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പെന്‍ഷന്‍ വിതരണത്തിനായി 1534 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്.

by Midhun HP News | Aug 25, 2022 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ ചൂട്ടയിൽ കസ്തൂർബ സർവീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച നീതി സ്റ്റോറിൻ്റേയും സൂപ്പർമാർക്കറ്റിൻ്റേയും ഉൽഘാടനം ബാങ്ക് ആക്‌ടിംഗ് പ്രസിഡൻ്റ് എസ്.ഗോപാലകൃഷ്ണൻ നിർവഹിച്ചു. യോഗത്തിൽ ബാങ്ക് മുൻ പ്രസിഡൻ്റുമാരായ എൻ.പ്രകാശ്, എസ്.ശ്രീകുമാർ, എസ്.രംഗൻ, ബി.പ്രേമചന്ദ്രൻ, വി.സോമരാജക്കുറുപ്പ്, കേശവൻ നായർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ചിറയിൻകീഴ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ മുൻ മെമ്പർ കെ.വിജയൻ ആദ്യവില്പന ഏ.ഷീജാ ബീഗത്തിന് നൽകി നിർവഹിച്ചു. എസ്.
ഗോപാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ആർ. ഉണ്ണി കൃഷ്ണൻ നായർ സ്വാഗതവും ഭരണസമിതി അംഗം ജി.രഘുനാഥൻ നന്ദിയും രേഖപ്പെടുത്തി.
by Midhun HP News | Aug 25, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേയ്ക്ക്
യാത്രക്കാരുമായി പോയ ബസ് ആണ് വെഞ്ഞാറമൂടിന് സമീപം കാരേറ്റ് വച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. ബസ് യാത്രക്കാർ വിവരം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്നാണ് നടപടി. അതേസമയം ബസ് വെഞ്ഞാറമൂട് എത്തുന്നതിന് രണ്ട് കിലോമീറ്റർ മുന്നേ തൈക്കാട് വച്ചു ബസ് ഓടിക്കുന്നതിനൊപ്പം ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വീഡിയോ പകർത്തുകയും. ഇത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർ പെട്ടെന്ന് ഫോൺ മാറ്റി വയ്ക്കുകയും കൈകൊണ്ട് ആംഗ്യം കാണിച്ച് കടന്നു പോവുകയും ചെയ്തു. ബസ് യാത്രക്കാരും, പ്രദേശവാസികളും ഒരേ സമയം തന്നെ മോട്ടോർ വാഹന വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

കാരേറ്റ് ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു നിർത്തുകയും നിറയെ യാത്രക്കാരുമായി പോയ ബസ് മോട്ടോർ വാഹന നിയമപ്രകാരം കേസ് എടുക്കുകയും ഡ്രൈവറുടെ ലൈസൻസിനെതിരേ നടപടിക്ക് ശുപാർശ ചെയ്തതായും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ. കരൺ അറിയിച്ചു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ലൈജു. ബി.എസ്, അൻസാരി കെ.ഇ എന്നിവരും ഓപ്പറേഷനിൽ പങ്കെടുത്തു.
by Midhun HP News | Aug 25, 2022 | Latest News, ജില്ലാ വാർത്ത
സംരംഭക വർഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പും ആറ്റിങ്ങൽ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ലൈസൻസ്, വായ്പ, സബ്‌സിഡി മേള ആഗസ്റ്റ് 30 ചൊവ്വാഴ്ച രാവിലെ 10.30 ന് ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഹാളിൽ വച്ച് നടത്തുന്നു. പുതിയ സംരംഭകർക്ക് ആവശ്യമുള്ള ലൈസൻസ്, K-സ്വിഫ്റ്റ് രജിസ്ട്രേഷൻ, ഉദ്യം സർട്ടിഫിക്കറ്റ്, വായ്പ്പകൾ എന്നിവ വിതരണം ചെയ്യും. ഇത് കൂടാതെ സബ്‌സിഡിക്ക് അർഹമായ ഉത്പാദന, സേവന, വ്യാപാര യൂണിറ്റുകളുടെ അപേക്ഷ സ്വീകരിക്കുകയും സബ്‌സിഡി ലഭ്യമായവർക്ക് മേളയിൽ വെച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതുമായിരിക്കും. വായ്പ ആവശ്യമുള്ള സംരംഭകർ നഗരസഭ വ്യവസായ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ :9446103697, 7907668378, 8848239416
by Midhun HP News | Aug 25, 2022 | Latest News, ജില്ലാ വാർത്ത
നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും തെരുവ് വിളക്കുകൾ കത്താതായിട്ട് മാസങ്ങൾ ആയിട്ടും പലതവണ പരാതി നൽകിയിട്ടും നടപടി എടുക്കുന്നില്ല എന്നാരോപിച്ചു ബി.ജെ.പി.മെമ്പർ മാർ പ്രതിഷേധം സംഘടിപ്പിച്ചു.

പഞ്ചായത്തിലെ തെരിവ് നായ ശല്യം രൂക്ഷമായിട്ടും നടപടി എടുക്കുന്നില്ല, റോഡ് സൈഡിൽ മാലിന്യം നിക്ഷേപിക്കുകയും ചെയ്യുന്നു,ഇതിനെല്ലാം എതിരെ അടിയന്തിര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് ഓഫീസിന് മുന്നിലും തുടർന്ന് പഞ്ചായത്ത് കമ്മറ്റി ഹാളിലും പ്രതിഷേധം നടത്തിയത് . പരിപാടി പാർലമെൻ്ററി പാർട്ടി ലീഡർ പൈവേലിക്കോണം ബിജു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മാരായ നാവായിക്കുളം അശോകൻ, കുമാർ ജി, അരുൺകുമാർ എസ്, ജിഷ്ണു എസ് ഗോവിന്ദ് എന്നിവർ പങ്കെടുത്തു.
Recent Comments