by Midhun HP News | Aug 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ:ഇളമ്പ സ്വദേശിയും തോന്നക്കൽ മംഗലാപുരം ആർ. എസ്. ഭവനിൽ രതീഷും കൂട്ടാളി ഷീജയും ചേർന്ന് ആണ് തട്ടിപ്പ് നടത്തി എന്നാണ് പരാതി.വ്യാജമായി നിർമിച്ച വിസയും എയർ ടിക്കറ്റും ഓഫർ ലെറ്ററും കാണിച്ച് ഗൾഫ് മോഹവും ആയി നടക്കുന്ന ചെറുപ്പക്കാരെ ആണ് ഇവർ വലയിൽ ആക്കിയിയിരുന്നത് എന്നാണ് പരാതി.. വിസ നൽകാമെന്ന് പറഞ്ഞ് 150ലേറെ പേരെ കബളിപ്പിച്ചതായിട്ടാണ് പരാതി. ഒരേരുത്തരിൽനിന്ന് അൻപതിനായിരം മുതൽ രണ്ട് ലക്ഷം വരെ വാങ്ങിയിരുന്നു. രതീഷിന് ഇത്തിഹാദ് എയർവെയിസിൽ ആണ് ജോലി എന്നും അവിടെ നിരവധിപേരെ ജോലിക്ക് ആവശ്യം ഉണ്ടെന്ന് പറഞ്ഞാണ് ആളുകളെ സമീ പിക്കുന്നത്.ഇടക്ക് കുറച്ച് പേരെ ഗൾഫിൽ കൊണ്ട് പോയങ്കിലും അവർക്ക് അവിടെ ജോലിയോ താമസമോ ഭക്ഷണമോ ഇല്ലാതെ നരകിച്ചഅവസ്ഥയിൽ അവിടെത്തെ പ്രവാസികളുടെ സഹായത്താൽ ഇവർരെ നാട്ടിൽ എത്തിക്കുക ആയിരുന്നു. ഇതിന് ശേഷം ഇവർ തട്ടിപ്പ് വിവരം മംഗലാപുരം പോലീസിനു പരാതി കൊടുത്തു എങ്കിലും ഒര് നടപടിയും ഉണ്ടായില്ല.തുടന്ന് തട്ടിപ്പിന് ഇരആയവർ രതീഷിനെ കണ്ടെത്താൻ നാടൊട്ടാകെ പോസ്റ്ററുകൾ പതിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് രതീഷിന്റെ കൂട്ടാളി എന്ന് പറയപ്പെടുന്ന ഷീജ വെഞ്ഞാറമൂട് വേളാവൂർ കല്ലമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന വിവരം ഇവർഅറിയുകയും ഷീജയുടെ വീടിനുമുന്നിൽ നൂറോളം പേർ ഏത്തി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ വെഞ്ഞാറമൂട് പോലീസിൽ അറിയിക്കുകയും ആയിരുന്നു.
രതീഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇതിൽ പലരും ഷീജയുടെ കൈവശം പണം നൽകിയെന്നും പറയുന്നു. അതേസമയം താനും രതീഷും ആയി യാതൊരുവിധ ബന്ധവും നിലവിലില്ല എന്നും കഴിഞ്ഞ 17 വർഷക്കാലമായി അടുപ്പമുണ്ടായിരുന്നു എന്നുള്ളത് അല്ലാതെ സാമ്പത്തിക ഇടപാടുകളിൽ പങ്കില്ല എന്നും കഴിഞ്ഞ എട്ടിന് രതീഷ് ദുബായിലേക്ക് പോയതായാണ് അറിവെന്നും ഷീജ പറയുന്നു.
by Midhun HP News | Aug 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പുന്നയൂര്‍കുളത്ത് പ്ലസ് ടുവിദ്യാര്‍ഥിനിയെ അച്ഛന്റെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ മറ്റ് രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
പൊന്നാനിയിലെ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്. വീട്ടില്‍ വച്ചും ട്യൂഷന്‍ സെന്ററില്‍ വച്ചുമാണ് ഇവര്‍ പീഡിപ്പിച്ചത്. രണ്ടുമാസം മുന്‍പാണ് സംഭവം നടന്നത്. ബലാത്സംഗത്തിനിരയായ വിവരം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസില്‍ പരാതി നല്‍കുകയോ മറ്റ് നടപടികളോ ഒന്നുമുണ്ടായില്ല.

കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ കണ്ട് അധ്യാപകരാണ് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിച്ചത്. ഇവര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിവരങ്ങള്‍ പെണ്‍കുട്ടി തുറന്നുപറഞ്ഞത്. ആഗസ്റ്റ് ഒന്‍പതിന് അച്ഛനും അമ്മയും ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയ സുഹൃത്തുക്കള്‍ കൂട്ടമായി ചേര്‍ന്ന് കൈകള്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. മെയ് മാസത്തിലും ഇതേ ആളുകള്‍ ട്യൂഷന്‍ സെന്ററിലെത്തി പീഡിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവും പിതാവും കഞ്ചാവ് വില്‍പ്പനയ്ക്ക് പലതവണ അറസ്റ്റിലായവരാണ്. ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയവരാണ് പീഡനത്തിന് ഇരയാക്കിയത്.
by Midhun HP News | Aug 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ജമ്മു കശ്മീരിലെ പഹല്‍ഹാമില്‍ സൈനിക ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു ജവാന്മാര് മരിച്ചു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) സേനാംഗങ്ങളാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ കശ്മീരിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനിക ബസില്‍ 37 ഐടിബിപി ജവാന്മാരും രണ്ട് ജമ്മുകശ്മീര്‍ പൊലീസ് സേനാംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ചന്ദന്‍വാരിയില്‍ ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

അമര്‍നാഥ് യാത്രയുടെ സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. വാഹനം 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

by Midhun HP News | Aug 16, 2022 | Latest News, ജില്ലാ വാർത്ത
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി യുഎഇ ഷാർജ വ്യവസായ മേഖലയിൽ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സംഘടിപ്പിച്ച് ആറ്റിങ്ങൽ പ്രവാസി ഫോറം. എമറേറ്റ്സ് ഇടഷ്ട്രീയൽ സിറ്റി മേഖലയിൽ സംഘടിപ്പിച്ച ഭാരതത്തിന്റെ എഴുപത്തിഅഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഉത്ഘാടനം
ആറ്റിങ്ങൽ പ്രവാസി ഫോറം സെക്രട്ടറി അഞ്ചുതെങ്ങ് സജൻ നിർവ്വഹിച്ചു.

ആഘോഷപരിപാടിയിൽ പ്രവാസി കൂട്ടായ്മാ നേതാക്കളായ അശോകൻ ആറന്മുള, വൈശാഖ് ഗുരുവായൂർ, മുദാക്കൽ ബിനു, കൊട്ടാരക്കര കൈലാസ്, ആറന്മുള ബിനു തുടങ്ങിയവർ മുഖ്യക്ഷണിതാക്കളായി. ആഘോഷ പരിപാടിയിൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന, ഫിലിപ്പയിൻസ്, ബംഗ്ലാദേശ്, തുടങ്ങി നിരവധി രാജ്യത്തിൽ നിന്നുള്ളവർക്ക് മധുരം നൽകി സ്വാതന്ത്ര്യദിന ആശംസകൾ പങ്കുവച്ചു.

by Midhun HP News | Aug 16, 2022 | Latest News, ജില്ലാ വാർത്ത
തോട്ടയ്ക്കാട് ശ്രീലക്ഷ്മി മെമ്മോറിയൽ ട്രസ്റ്റ് വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പുതുതായി നിർമിച്ചു നൽകുന്ന സ്റ്റേജിൻറെ സമർപ്പണവും
അതിനോട് അനുബന്ധിച്ച് ശ്രീപാദം ട്രസ്റ്റ് പുതുക്കിപണിത ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും 17 / 08 / 2022 ബുധനാഴ്ച (ചിങ്ങം ഒന്ന്) രാവിലെ 10 മണിക്ക് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുകയും തിരുവനന്തപുരം മാതാ അമൃതാനന്ദമയി മഠം, മഠം അധിപതി സ്വാമി ശിവാമൃതാനന്ദജി, സ്റ്റേജ് സമർപ്പണവും അനുഗ്രഹ പ്രഭാഷണവും നടത്തുന്നതാണ്.

ശ്രീപാദം ട്രസ്റ്റ് പ്രസിഡൻറ് തോട്ടയ്ക്കാട് ശശി അധ്യക്ഷത വഹിക്കുകയും ട്രസ്റ്റ് സെക്രട്ടറി വി സി അഖിലേഷ് സ്വാഗതവും ട്രസ്റ്റ് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് വിജയമോഹനൻ നായർ കൃതജ്ഞത രേഖപ്പെടുത്തുകയും ദ്വാരക മോഹനൻ, പ്രസന്നകുമാർ, ചന്ദ്രമോഹനൻ (ട്രഷറർ) എന്നിവർ സംസാരിക്കുകയും ചെയ്യും. ക്ഷേത്ര ഊട്ടു പുരയിൽ നടക്കുന്ന അന്നദാനത്തിലേയ്ക്ക് വൈകിട്ട് നൃത്ത സന്ധ്യയും ഉണ്ടായിരിയ്കും.

18 /08/2022 വ്യാഴാഴ്ച ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് രാവിലെ 8. 30 മുതൽ
ലക്ഷാർച്ചനയും 10 മണിമുതൽ കഞ്ഞി സദ്യയും വൈകിട്ട് മൂന്നുമണി മുതൽ
കുട്ടികളുടെയും മുതിർന്നവരുടെയും ഉറിയടിയും ഉണ്ടായിരിക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ജന്മാഷ്ടമി ശോഭയാത്ര ആറുമണിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. തുടർന്ന് പ്രസാദ വിതരണവും 7 മണി മുതൽ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
by Midhun HP News | Aug 16, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സ്വാതന്ത്ര്യ ദിനത്തിന് രാവിലെ ഹെഡ്മാസ്റ്റർ മധു. ജി.ആർ പതാക ഉയർത്തി. ആറ്റിങ്ങൽ വൈസ് മെൻ ക്ലബ്ബ് കുട്ടികൾക്ക് മധുര പലഹാരവും, സ്കൂൾ ലൈബ്രറിയിലേക്ക് കഥാ പുസ്തകങ്ങളും സംഭാവനയായി നൽകി. ക്ലബ്ബ് പ്രസിഡൻ്റ് ഹരിലാൽ, ട്രഷറർ അരവിന്ദാക്ഷൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് വർണ്ണ ഗംഭീര ഘോഷയാത്ര സ്കൂളിൽ നിന്ന് ആരംഭിച്ച് കൊല്ലമ്പുഴ ഫ്രൻഡ്സ് അസോസിയേഷൻ ഗ്രന്ഥശാലയിൽ എത്തി അവിടെ ഗ്രന്ഥശാലയുമായി സഹകരിച്ച് ഇന്ത്യൻ ഭരണഘടനനെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുകയും, ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. ഇതിൽ നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എസ്. ഷീജ, സ്കൂൾ മാനേജർ എ.രാമചന്ദ്രൻ നായർ, ഗ്രന്ഥശാല പ്രസിഡൻ്റ് രാധാകൃഷ്ണൻ നായർ, ഗ്രന്ഥശാല സെക്രട്ടറി വേണുഗോപാൽ, സജിത്ത് ലാൽ എന്നിവർ പങ്കെടുത്തു. തുടർന്ന് ഘോഷയാത്ര സ്കൂളിൽ എത്തിയ ശേഷം ദേശഭക്തിഗാനാലാപനം, സംഘനൃത്തം, പ്രസംഗം മുതലായ പരിപാടികളോടെ സമാപിച്ചു. ചടങ്ങിൽ അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Recent Comments