സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് കുന്നുവാരം യു.പി.സ്കൂൾ

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് കുന്നുവാരം യു.പി.സ്കൂൾ

ആറ്റിങ്ങൽ: സ്വാതന്ത്ര്യ ദിനത്തിന് രാവിലെ ഹെഡ്മാസ്റ്റർ മധു. ജി.ആർ പതാക ഉയർത്തി. ആറ്റിങ്ങൽ വൈസ് മെൻ ക്ലബ്ബ് കുട്ടികൾക്ക് മധുര പലഹാരവും, സ്കൂൾ ലൈബ്രറിയിലേക്ക് കഥാ പുസ്തകങ്ങളും സംഭാവനയായി നൽകി. ക്ലബ്ബ് പ്രസിഡൻ്റ് ഹരിലാൽ, ട്രഷറർ അരവിന്ദാക്ഷൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് വർണ്ണ ഗംഭീര ഘോഷയാത്ര സ്കൂളിൽ നിന്ന് ആരംഭിച്ച് കൊല്ലമ്പുഴ ഫ്രൻഡ്സ് അസോസിയേഷൻ ഗ്രന്ഥശാലയിൽ എത്തി അവിടെ ഗ്രന്ഥശാലയുമായി സഹകരിച്ച് ഇന്ത്യൻ ഭരണഘടനനെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുകയും, ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. ഇതിൽ നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എസ്. ഷീജ, സ്കൂൾ മാനേജർ എ.രാമചന്ദ്രൻ നായർ, ഗ്രന്ഥശാല പ്രസിഡൻ്റ് രാധാകൃഷ്ണൻ നായർ, ഗ്രന്ഥശാല സെക്രട്ടറി വേണുഗോപാൽ, സജിത്ത് ലാൽ എന്നിവർ പങ്കെടുത്തു. തുടർന്ന് ഘോഷയാത്ര സ്കൂളിൽ എത്തിയ ശേഷം ദേശഭക്തിഗാനാലാപനം, സംഘനൃത്തം, പ്രസംഗം മുതലായ പരിപാടികളോടെ സമാപിച്ചു. ചടങ്ങിൽ അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഫുട്ബോളിൽ ഇന്ത്യയ്ക്ക് വിലക്ക്; രാജ്യാന്തരമത്സരം കളിക്കാനാകില്ല

ഫുട്ബോളിൽ ഇന്ത്യയ്ക്ക് വിലക്ക്; രാജ്യാന്തരമത്സരം കളിക്കാനാകില്ല

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്. നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷൻ ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ഏർപ്പെടുത്തിയത്. നടപടി എടുത്ത വിവരം ഫിഫ വെബ്സൈറ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാകില്ല. ഒക്ടോബറില്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും ഇതോടെ ഇന്ത്യക്ക് നഷ്ടമായേക്കും.

ഫിഫ വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ അംഗീകാരം നഷ്ടമാകുകയും അത് സാധുതയില്ലാത്ത സംഘടനയായി മാറുകയും ചെയ്തു. അസോസിയേഷന്‍ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായതാണ് വിലക്കിന് കാരണം. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭരണസമിതിയെ പിരിച്ചുവിട്ട് സുപ്രീം കോടതി ഒരു താത്കാലിക ഭരണ സമിതി ഉണ്ടാക്കിയിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് എതിരാണ്. ഇതാണ് വിലക്കിന് കാരണമെന്നാണ് റിപ്പോർട്ട്.

ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ നിയമിച്ചശേഷം ഫിഫയെ സമീപിച്ചാല്‍ വിലക്ക് മാറിക്കിട്ടും. അതുവരെ വിലക്ക് തുടരും.

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

പത്തനംതിട്ട: നടൻ നെടുമ്പ്രം ഗോപി(85) അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി ഗോപി അഭിനയിച്ചിട്ടുണ്ട്. കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഢൻ, തനിയെ, ഉത്സാഹ കമ്മിറ്റി, ആനന്ദഭൈരവി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും സീരിയലുകളിലും വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ദേശീയ പതാകയുയർത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മലയാളി യുവാവിന് ഭോപ്പാലിൽ ദാരുണാന്ത്യം

ദേശീയ പതാകയുയർത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മലയാളി യുവാവിന് ഭോപ്പാലിൽ ദാരുണാന്ത്യം

ഭോപ്പാൽ: ദേശീയ പതാക ഉയർത്തുന്നതിനിടെ പതാക കെട്ടിയ ഇരുമ്പ് കമ്പി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മലയാളി യുവാവ് മരിച്ചു. ആഗസ്റ്റ് 15 ന് (ഇന്നലെ) രാവിലെയായിരുന്നു സംഭവം. ഡോ.രാജൻ ജോണിന്റെ മകൻ ആൻഷിൽ രാജൻ ആണ് മരിച്ചത്. കൊല്ലം ജില്ലയിലെ ഇരവിപുരം സ്വദേശിയാണ്.

അയോദ്ധ്യാ നഗറിൽ പുതുതായി ആരംഭിച്ച സ്വന്തം ആശുപത്രിയുടെ ടെറസിൽ ഇന്നലെ രാവിലെ പതാക ഉയർത്തുന്നതിനിടെ 20 അടി നീളമുള്ള ഇരുമ്പ് പൈപ്പ് സമീപത്തുള്ള ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി ആയിരുന്നു അപകടം. ആശുപത്രി സ്റ്റാഫായ അദ്ദേഹത്തിന്റെ ഭാര്യയടക്കം ഓടിയെത്തി ഉടൻ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എസ് വി യു പി എസ് പുരവൂർ സ്കൂളിൽ വിമുക്ത ഭടന്മാർക്ക് ആദരവ്

എസ് വി യു പി എസ് പുരവൂർ സ്കൂളിൽ വിമുക്ത ഭടന്മാർക്ക് ആദരവ്

ചിറയിൻകീഴ്: സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് എസ് വി യു പി എസ് പുരവൂർ സ്കൂളിൽ വിമുക്ത ഭടന്മാരെ ആദരിച്ചു. പുരവൂർ ഗോപാലകൃഷ്ണൻ നായർ,
പുരവൂർ സോമശേഖരൻ നായർ, പുരവൂർ ശ്രീധരൻപിള്ള, പുരവൂർ ജയമോഹനൻ നായർ, പുരവൂർ ശ്രീകുമാർ, ഹെഡ്മിസ്ട്രസ്സ് ബിന്ദു, വാർഡ് മെമ്പർ ആശ, പിടിഎ അംഗങ്ങൾ, മറ്റു അധ്യാപകർ രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആസാദി കാ അമൃതോൽ സവത്തിന്റെ ഭാഗമായി ആറ്റിങ്ങലിൽ ബി ജെ പി ധീര ജവാനെ ആദരിച്ചു

ആസാദി കാ അമൃതോൽ സവത്തിന്റെ ഭാഗമായി ആറ്റിങ്ങലിൽ ബി ജെ പി ധീര ജവാനെ ആദരിച്ചു

ആസാദി കാ അമൃതോൽ സവത്തിന്റെ ഭാഗമായി ആറ്റിങ്ങലിൽ ജീവിച്ചിരിക്കുന്ന ധീര ജവാൻ മാരിൽ ഒരാളായ അർജുനനെ ബി.ജെ.പി. തോട്ട വാരo ബൂത്തു കമ്മിറ്റി ആദരിച്ചു. ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് അജിത് പ്രസാദ്, കൗൺസിലർ ഷീല, ബൂത്ത് പ്രസിഡന്റ് രാമൻകുട്ടി നായർ, ഈസ്റ്റ് മേഖലാ പ്രസിഡന്റ് ജീവൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു.