ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ അധികാരമേറ്റു

ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ അധികാരമേറ്റു

തിരുവനന്തപുരം: രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.

പുരവൂർ ഗവൺമെൻറ് എസ് വി യു പി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ഉദ്ഘാടനം നടന്നു

പുരവൂർ ഗവൺമെൻറ് എസ് വി യു പി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ഉദ്ഘാടനം നടന്നു

പുരവൂർ ഗവൺമെൻറ് എസ് വി യുപി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് (ജെ ആർ സി) യൂണിറ്റ് ഉദ്ഘാടനം നടന്നു. വാർഡ് മെമ്പർ അധ്യക്ഷയായ യോഗത്തിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
വിനീത ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ബിന്ദു കെ. ബി, എസ് എം സി
ചെയർമാൻ ഷാബു, സീനിയർ അസിസ്റ്റൻറ് സുൽഫത്ത് ബീവി, ജെ ആർ സി കൗൺസിലർ അനിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനീത, എംപിടിഎ പ്രസിഡൻറ് ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.

‘ആ കുഴി കേരളത്തിലെ കുഴിയേ അല്ല’; പരസ്യ വിവാദത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍

‘ആ കുഴി കേരളത്തിലെ കുഴിയേ അല്ല’; പരസ്യ വിവാദത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍

ന്നാ താന്‍ കേസ് കൊട് സിനിമയില്‍ പറയുന്നത് തമിഴ്‌നാട്ടിലെ കുഴിയെക്കുറിച്ചാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ചിത്രത്തിന്റെ ആദ്യ ഷോ യ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ചിത്രത്തിലെ പോസ്റ്റര്‍ വിവാദമായതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. സര്‍ക്കാരിന് എതിരായിട്ടല്ലെന്നും സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നത്തെ എടുത്തുകാണിക്കുകയാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും താരം പറഞ്ഞു.

തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം ഒരുക്കിയത് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. സിനിമയില്‍ പറയുന്നത് തമിഴ് നാട്ടില്‍ നടന്ന ഒരു സംഭവമാണ്. കേരളത്തിലെ കുഴി പോലുമല്ല. അങ്ങനെയാണെങ്കില്‍ തമിഴ്‌നാട് സര്‍ക്കാരിന് എതിരെയാണെന്ന് പറയേണ്ടിവരുമല്ലോ? ദൈവമേ ഇനി അവിടെനിന്ന് ആരൊക്കെയാണ് വിളിച്ചു പറയാന്‍ പോകുന്നത്.- ചിരിയോടെ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. പരസ്യം കണ്ടപ്പോള്‍ ചിരിച്ച് ആസ്വദിക്കുകയാണ് ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒരു വിഭാഗം രാഷ്ട്രീയക്കാരെയോ ജനവിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല സിനിമയെടുത്തിരിക്കുന്നത്. കൊഴുമ്മല്‍ രാജീവന്‍ എന്ന മുന്‍കാല കള്ളന്‍ മര്യാദയ്ക്ക് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു കുഴി എങ്ങനെ അയാളുടെ ജീവിതത്തെ ബാധിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്. ഈ സിനിമയില്‍ കുഴി മാത്രമല്ല പ്രശ്‌നം. കുഴിയും ഭാഗമാണ്. അത് എങ്ങനെ ഒരു സാധാരണ മനുഷ്യനെ ബാധിക്കുന്നു എന്നത് തമാശയും സറ്റയറും ചേര്‍ത്ത് പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ്. – കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കേരളത്തിലെ കുഴികളെക്കുറിച്ചും താരം പറഞ്ഞു. വേനല്‍കാലത്ത് നടക്കേണ്ട റോഡ് പണി മഴക്കാലത്തായിരിക്കും നടക്കുക. റോഡ് പണിതു കഴിഞ്ഞാല്‍ വാട്ടര്‍ അതോറിറ്റിയും ഇലക്ട്രിക്കല്‍ അതോറിറ്റിയുമെല്ലാം വന്ന് വെട്ടിപ്പൊളിക്കും. ഇത്തരത്തില്‍ സഹകരണമില്ലാതെ പ്രവര്‍ത്തിക്കുന്നത് നമ്മുടെ ഇന്‍ഫ്രാസ്ട്രക്ചറിനെ കാര്യമായി ബാധിക്കുന്നുണ്ട്.- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഭാര്യയ്‌ക്കൊപ്പം കാറില്‍ പോകുമ്പോള്‍ ഒരു കുഴിയില്‍ ചാടിയാല്‍ നന്നായി ഓടിച്ച ദൂരത്തേക്കാള്‍ പറയുക ആ കുഴിയെക്കുറിച്ചാണ്. നല്ലത് വല്ലതും ചെയ്താല്‍ അതിലെ തെറ്റ് കണ്ടുപിടിക്കാനായിരിക്കും കൂടുതല്‍ പേരും ശ്രമിക്കുകയെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; ദിലീപിന് ഹൈക്കോടതി നോട്ടീസ്

ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; ദിലീപിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ പ്രതി ദിലീപീന് ഹൈക്കോടതി നോട്ടീസ്. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ദിലീപ് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിനു തെളിവുകളുണ്ടായിട്ടും വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നാണ് അപ്പീലിലെ വാദം. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി ആവശ്യം തള്ളിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ 84 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം 2017 ഒക്ടോബറിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ കോടതി നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ സാക്ഷികളായ വിപിന്‍ലാല്‍, ദാസന്‍, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്ബാബു, ജിന്‍സണ്‍ എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. ജൂണ്‍ 28നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി തള്ളിയത്.

ഏഷ്യയുടെ വേഗ റാണി ലിഡിയ ഡി വേഗ അന്തരിച്ചു

ഏഷ്യയുടെ വേഗ റാണി ലിഡിയ ഡി വേഗ അന്തരിച്ചു

ഏഷ്യയുടെ ട്രാക്കിലെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലിഡിയ ഡി വേഗ അന്തരിച്ചു. 57 വയസായിരുന്നു. നാല് വര്‍ഷം കാന്‍സറിനോട് പൊരുതിയാണ് ഡി വേഗ ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്.

ഒരുകാലത്ത് ഏഷ്യയിലെ വേഗമേറിയ വനിതാ താരമായിരുന്നു ഡി വേഗ. ഇന്ത്യയുടെ പി ടി ഉഷയ്‌ക്കൊപ്പമുള്ള പോരുകളിലേക്ക് കായിക ലോകം ഉറ്റുനോക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസിലെ 100 മീറ്ററില്‍ 1982ലും 86ലും മെഡല്‍. 1982ലെ ഏഷ്യന്‍ ഗെയിംസില്‍ പി ടി ഉഷയും ഡി വേഗയും നേര്‍ക്കുനേര്‍ എത്തി. ഉഷയെ പിന്തള്ളി ഡി വേഗ സ്വര്‍ണം അണിഞ്ഞു.

1987ലെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ വീണ്ടും പി ടി ഉഷ, ഡി വേഗ പോര് എത്തി. ഇവിടെ അര സെക്കന്‍ഡ് മാത്രം വ്യത്യാസത്തിലാണ് ഉഷയെ രണ്ടാമതാക്കി ഡി വേഗ സ്വര്‍ണം നേടിയത്.9 വട്ടമാണ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഗെയിംസില്‍ ഡി വേഗ സ്വര്‍ണം നേടിയത്.

പെരുംകുളം എഎംഎൽപിഎസിൽ സ്വാതന്ത്ര്യത്തിന്റെ ചിറകടിയൊച്ചകൾ  എന്ന പ്രത്യേക പരിപാടിയ്ക്ക് തുടക്കമായി

പെരുംകുളം എഎംഎൽപിഎസിൽ സ്വാതന്ത്ര്യത്തിന്റെ ചിറകടിയൊച്ചകൾ എന്ന പ്രത്യേക പരിപാടിയ്ക്ക് തുടക്കമായി

സ്വാതന്ത്ര്യത്തിന്റ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് വൈവിദ്ധ്യം ആയ പരിപാടി സംഘടിപ്പിച്ചത്. ഓഗസ്റ്റ് 1 മുതൽ 15 വരെ സ്വാതന്ത്ര്യസമരചരിത്രം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. ഹിരോഷിമ ദിനാചരണത്തിന്റ ഭാഗമായി കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ച് ലോക സമാധാനത്തിനായി പ്രാർത്ഥിച്ചു. ഷിജിമോൾ, ബിസ്മി എന്നീ അധ്യാപകർ നേതൃത്വം നൽകി.