ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ നടക്കും. ഓണാവധി സെപ്റ്റംബർ 3 മുതൽ 11 വരെയായിരിക്കും. 12ന് സ്കൂളുകൾ തുറക്കും.
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ നടക്കും. ഓണാവധി സെപ്റ്റംബർ 3 മുതൽ 11 വരെയായിരിക്കും. 12ന് സ്കൂളുകൾ തുറക്കും.
ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍, ടാബ് ലെറ്റ് അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് ഏകീകൃത ചാര്‍ജര്‍, രാജ്യമൊട്ടാകെ നടപ്പാക്കുന്നതിന്റെ സാധ്യത തേടി കേന്ദ്രസര്‍ക്കാര്‍. യൂറോപ്പില്‍ വണ്‍ ചാര്‍ജര്‍ നയം 2024ലിൽ നടപ്പാക്കും. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും പൊതുവായുള്ള ചാര്‍ജര്‍ നടപ്പാക്കുന്നതിന്റെ സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ തേടുന്നത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചു.
നിലവില്‍ വിവിധ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ലാപ്പ് ടോപ്പുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും വ്യത്യസ്ത ചാര്‍ജറാണ് ഉപയോഗിക്കുന്നത്. ഓരോ കമ്പനിയുടെ ഫോണ്‍ അനുസരിച്ച് ചാര്‍ജറിലും വ്യത്യാസമുണ്ട്. ഒന്നിലധികം ചാര്‍ജര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് എല്ലാ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ഒരേപോലെ ചാര്‍ജര്‍ ഉപയോഗിക്കാന്‍ കഴിയുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. ഇതിന്റെ ഭാഗമായി വിവിധ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ അടക്കം പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

ഒന്നിലധികം ചാര്‍ജര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചാല്‍ ഇ- വെയ്സ്റ്റ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വ്യത്യസ്ത ചാര്‍ജര്‍ ആണ്. ഇത് ഏകീകരിച്ചാല്‍ ഒരു ചാര്‍ജര്‍ മാത്രം മതിയാകും. യൂറോപ്പില്‍ മൊബൈല്‍ ഫോണും ലാപ്പ്‌ടോപ്പും അടക്കം എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ചാര്‍ജ് ചെയ്യുന്നതിന് ടൈപ്പ് സി ചാര്‍ജര്‍ ഉപയോഗിക്കാന്‍ കഴിയുംവിധം പരിഷ്‌കരണം നടപ്പാക്കാനാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഹാവെൻ ഇന്റെർനാഷണലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല യുവകവി സംഗമം 2022
സംഘടിപ്പിക്കും. യുവകവികളെ ആദരിക്കൽ, സമ്മാനദാനം, പുസ്തക പ്രകാശനം തുടങ്ങിയവ സംഘടിപ്പിക്കും. ഓഗസ്റ്റ് 15 തിങ്കളാഴ്ച തോന്നയ്ക്കൽ സായിഗ്രാമത്തിലാണ് പരിപാടികൾ നടക്കുന്നത്. കേരള നിയമസഭാംഗം ഗം വി. ശശി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. ഹാവെൻ സ്ഥാപക പ്രസിഡൻറ് മിസ് ഇമ്മാനുവേൽ മെറ്റിൽസ് അധ്യക്ഷയാകും. കേരള മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐഎഎസ്, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് ഡയറക്ടർ കെ. എൻ അനന്ത കുമാർ ഐഎഎസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജാ ബീഗം തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.
പ്രതിമാസ ക്യാഷ് അവാർഡ് ജേതാക്കളായ യുവ കവികളെയും അധ്യാപകരെയും ചടങ്ങിൽ ആദരിക്കും.
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഏഴാം വർഷവും നെൽകൃഷിയിൽ വിജയഗാഥ തുടരാൻ വയലൊരുക്കി ഞാറുനട്ടു. ഇടയ്ക്കോട് കട്ടയിൽകോണം ഏലായിലാണ് കേഡറ്റുകൾ നെൽകൃഷി നടത്തുന്നത്. ഉമ ഇനത്തിൽപ്പെട്ട നെൽ വിത്താണ് കൃഷിക്കുപയോഗിച്ചത്. തരിശ് കിടന്ന 60 സെന്റ് പാടം ഏഴു വർഷം മുൻപ് സ്കൂളിന്റെ നേതൃത്വത്തിൽ ഏറ്റെടുക്കുകയായിരുന്നു. ഈ വർഷത്തെ ഞാറുനടീലിന്റെ ഉദ്ഘാടനം സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് റ്റി.എൽ. പ്രഭൻ നിർവ്വഹിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ. സാബു, കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ കിഫ്‌ബി ഫണ്ടൂപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിടങ്ങൾക്ക് സർക്കാർ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ സ്കൂകളുടെ തസ്തികാ നിർണയത്തിൽ അധ്യാപകർ പുറത്താകുന്ന അവസ്ഥയുണ്ടെന്ന് കെപിഎസ്ടിഎ ആരോപിച്ചു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ അവനവഞ്ചേരി ഗവ. ഹൈസ്കൂൾ, നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ഭരതന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ, അഴൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ, ഡയറ്റ് സ്കൂൾ എന്നീ സ്കൂളുകളിലാണ് ഈ അവസ്ഥ നിലനിൽക്കുന്നത്. സംസ്ഥാനത്ത് കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച സ്ക്കൂൾ കെട്ടിടങ്ങൾക്ക് എല്ലാം ഫിറ്റ്നസ് കിട്ടുന്നതിന് പ്രശ്നങ്ങൾ ഉണ്ട്. മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഈ വർഷം 3 ഡിവിഷനുകളിലെ കുട്ടികൾ ആണ് അധികമായി വന്നു ചേർന്നത്. നിലവിലുണ്ടായിരുന്ന രണ്ട് കെട്ടിടങ്ങൾ പൊളിച്ചാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചത്. മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരി 18 നാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. അഗ്നി സുരക്ഷാ സംവിധാനവും അധിക കോണിപ്പടിയും ഒരുക്കാത്തതിനാലാണ് ഇവിടെ ഫിറ്റ്നസ് ലഭിക്കാത്തതെന്നാണ് ആറ്റിങ്ങൽ നഗരസഭ പറയുന്നത്. മേൽപറഞ്ഞ സ്കൂളുകളിലൊക്കെ അധ്യാപകർ പുറത്താകുകയും കുട്ടികൾക്ക് അധ്യയനം മുടങ്ങുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും. സ്കൂളുകളിലെ ഗുണനിലവാരം ഉയർത്താൻ കൊണ്ടുവന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് സർക്കാറിൻ്റേ പിടിപ്പുകേട് കൊണ്ട് ഫിറ്റ്നസ് ലഭിക്കാത്ത സാഹചര്യം ഒഴിവാക്കണമെന്നും കുട്ടികൾക്ക് അധ്യയനം മുടങ്ങാതിരിക്കാൻ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സർക്കാർ അടിയന്തിരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെടണമെന്നും കെപിഎസ്ടിഎ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. അധ്യാപക വിദ്യാർഥി അനുപാതം 1:40 എടുത്തു കളഞ്ഞ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും പൊതു വിദ്യാഭ്യാസം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ആഗസ്റ്റ് 11 ന് ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ ഓഫീസ് പടിക്കൽ കെപിഎസ്ടിഎ സമരം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു. കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രദീപ് നാരായണൻ, ആർ. ശ്രീകുമാർ, തിരുവന്തപുരം ജില്ലാ സെക്രട്ടറി എൻ. സാബു, വി.പി.സുനിൽകുമാർ, വി.വിനോദ്, റോബർട്ട് വാത്സകം, എസ്. സബീർ, എം.ജെ. അനൂപ്, സി.എസ്. വിനോദ്, റ്റി.യു.സഞ്ജീവ് എന്നിവർ സംസാരിച്ചു.

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മാമ്പള്ളി പരിശുദ്ധാരൂപീ ദേവാലയം തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് ഇടവക വികാരി ഫാദർ. ജസ്റ്റിൻ ജൂഡിൻ കൊടിയേറ്റി. തുടർന്ന് താഴമ്പള്ളി ഇടവക വികാരി ഫാദർ. ഫ്രഡി ജോയ്യുടെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി പൂജയിലൂടെ ആഗസ്റ്റ് 9 മുതൽ 15 വരെ നീണ്ടുനിൽക്കുന്ന മഹോത്സവ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ആഗസ്റ്റ് 14 ന് ചപ്രപ്രദക്ഷിണം, ആഗസ്റ്റ് 15 രാവിലെ 10 മണിയ്ക്ക് ആഘോഷമായ തിരുനാൾ ദിവ്യബലിയോടെ കോടിയിറക്ക്.

Recent Comments