ആറ്റിങ്ങൽ ലയൺസ് ക്ലബ്ബ് വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകളും മാസ്ക്കും നൽകി

ആറ്റിങ്ങൽ ലയൺസ് ക്ലബ്ബ് വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകളും മാസ്ക്കും നൽകി

ആറ്റിങ്ങൽ: ആറ്റിങ്ങൽ ലയൺസ് ക്ലബ്ബ്, കുന്നുവാരം യു.പി.സ്കൂളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും, പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നോട്ട് ബുക്കുകളും മാസ്ക്കും നൽകി. ക്ലബ്ബിൻ്റെ അഡ്മിനിസ്ട്രേറ്റർ എഞ്ചിനിയർ രവീന്ദ്രൻ നായർ നോട്ട് ബുക്കുകൾ വാർഡ് കൗൺസിലറും നഗരസഭാ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഷീജ.എസിന് നൽകി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് വിദ്യാധരൻ പിള്ള, സെക്രട്ടറി കബീർദാസ്, ട്രഷറർ അനിൽകുമാർ, ഹെഡ്മാസ്റ്റർ മധു.ജി ആർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

മൃഗാശുപത്രിയിൽ മോഷണശ്രമം

മൃഗാശുപത്രിയിൽ മോഷണശ്രമം

നാവായിക്കുളം പഞ്ചായത്തിന് കീഴിൽ ഉള്ള ഫാർമസി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയിലാണ് ഇന്നലെ രാത്രി സമൂഹിക വിരുദ്ധർ പൂട്ട് പൊളിച്ച് അകത്ത് കടന്നത് ഓഫീസിന് അകത്ത് കടന്ന മോഷ്ടാവ് റൂമിന് അകത്ത് ഉണ്ടായിരുന്ന അലമാര കുത്തിതുറന്ന് ഓഫീസ് രേഖകൾ കീറി വലിച്ചെറിയുകയും നശിപ്പിക്കുകയും ചെയ്തു, രാവിലെ ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽ പെട്ടത് തുടർന്ന് കല്ലമ്പലം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
പഞ്ചായത്ത് പ്രസിഢൻ്റ് ബേബി രവീന്ദ്രൻ, വൈസ് പ്രസിഢൻ്റ് സാബു.എസ്.
വാർഡ് മെമ്പർ പൈ വേലിക്കോണം ബിജു, മെമ്പർമാരായ മണി ലാൽ അരുൺകുമാർ, സലൂജ.നഹാസ്,റീന. സീമ. റഫീക്ക.ജയശ്രീ എന്നിവർ സ്ഥലo സന്ദർശിച്ചു

കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണം സംഘടിപ്പിച്ചു

കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണം സംഘടിപ്പിച്ചു

കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജി.സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് ചിറയിൽകീഴ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബി.നായർ, ഡി.സി.സി അംഗം പുതുക്കരി പ്രസന്നൻ, പഞ്ചായത്ത് അംഗങ്ങളായ മോനി ശാർക്കര, ബേബി, ബ്ലോക്ക് കോൺഗ്രസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി പനയത്തറ ഷെരീഫ്, കേരള പ്രദേശ് വിചാർ വിഭാഗം ബ്ലോക്ക് പ്രസിഡന്റ് ഭാഗി അശോകൻ, രമേശ് കുമാർ, ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡന്റ് സുനിൽ, ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം സെക്രട്ടറി ശ്രീജിത്ത്, ഗാന്ധി ദർശൻ വേദി ചിറയിൻകീഴ് പഞ്ചായത്ത് മണ്ഡലം പ്രസിഡന്റ് മനു മോൻ തുടങ്ങിയവർ അനുസ്മരണ പങ്കെടുത്തു.

ശാർക്കര-പണ്ടകശാല റോഡിന്റെ ശോചനീയാവസ്ഥ: ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളുടെ ഉപവാസ സമരം

ശാർക്കര-പണ്ടകശാല റോഡിന്റെ ശോചനീയാവസ്ഥ: ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളുടെ ഉപവാസ സമരം

ചിറയിൻകീഴ്: ശാർക്കര -പണ്ടകശാല റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപെട്ടുകൊണ്ട് ചിറയിൻകീഴ് പഞ്ചായത്ത്‌ അംഗങ്ങളായ മോനി ശാർക്കര, വി.ബേബി,മനുമോൻ എന്നിവർ ശാർക്കര ജംഗ്ഷനിൽ ഉപവാസം നടത്തുന്നു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബി.എസ്.അനൂപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ വിശ്വനാഥൻ നായർ ഉത്ഘാടനം നിർവഹിച്ചു.

എം.ജെ.ആനന്ദ്,കെ.പി രാജാശേഖരൻ, അഡ്വ.രാജേഷ്.ബി.നായർ, ജോഷി ബായ്,സുനിൽ പെരുമാതുറാ, പുതുക്കരി പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. രാധാകൃഷ്ണൻ നായർ, സുനിൽകുമാർ,ഭദ്രൻ, വത്സല,ജസ്റ്റിൻ,മനുശങ്കർ, സഹീർ പെരുമാതുറാ സന്തോഷ്, അനിൽകുമാർ സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു

“വർക്കല ചരിത്രം സാംസ്കാരികം വർത്തമാനം” പുസ്തകം പ്രകാശനം ചെയ്തു

“വർക്കല ചരിത്രം സാംസ്കാരികം വർത്തമാനം” പുസ്തകം പ്രകാശനം ചെയ്തു

തനിമസുഭാഷ് രചിച്ച് കേരളഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച വർക്കല ചരിത്രം സംസ്കാരം വർത്തമാനം’എന്ന പുസ്തകത്തിന്റെ പ്രകാശനം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻ നായർ നിർവഹിച്ചു.

അഡ്വ.വി.ജോയി എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇൻ ചാർജ്ജ് ഡോ.മ്യൂസ് മേരി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ സി.വി.സുരേഷ്, ഭാഷാ ഇൻസ്റ്റിറ്ട്ട് അസി.ഡയറക്ടർ ഡോ.ലിറ്റിൽഹെലൻ എസ്.ബി, റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി, ഗ്രന്ഥകാരി തനിമാസുഭാഷ് എന്നിവർ സംസാരിച്ചു.

കിളിമാനൂരിൽ കാറും ഇരുചക്രവാഹനവും കൂട്ടിമുട്ടി അപകടം: ഒരാൾ മരിച്ചു

കിളിമാനൂരിൽ കാറും ഇരുചക്രവാഹനവും കൂട്ടിമുട്ടി അപകടം: ഒരാൾ മരിച്ചു

കിളിമാനൂരിൽ കാറും ഇരുചക്രവാഹനവും കൂട്ടിമുട്ടി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാക്കളിലൊരാൾ മരിച്ചു. നിലമേൽ കൈതോട് സ്വദേശി സുജിത് (32)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിക്ക് വാഴോട് വച്ചായിരുന്നു അപകടം. ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകകയായിരുന്നു സുജിത്.

ഇരുചക്രവാഹനം ഓടിച്ചിരുന്ന കൈതോട് സ്വദേശിയായ യുവാവിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. കിളിമാനൂരിൽ നിന്നും നിലമേലേക്ക് ഒരേ ദിശയിൽ പോവുകയായിരുന്ന കാറും ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.