ഏഴ് വയസുകാരിയ്ക്ക് മങ്കി പോക്സ് ലക്ഷണം

ഏഴ് വയസുകാരിയ്ക്ക് മങ്കി പോക്സ് ലക്ഷണം

കണ്ണൂര്‍: ഏഴ് വയസുകാരിയ്ക്ക് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയിൽ നിന്നും എത്തിയ കുട്ടിയിൽ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആർട്സ് & സ്പോർട്സ് ഫെസ്റ്റ് ‘കളിയരങ്ങ് 2022’ സംഘടിപ്പിച്ചു

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആർട്സ് & സ്പോർട്സ് ഫെസ്റ്റ് ‘കളിയരങ്ങ് 2022’ സംഘടിപ്പിച്ചു

പെരുമാതുറ: ഭിന്നശേഷിക്കാരായ കുട്ടികളുടെ പുരോഗതി ലക്ഷ്യമിട്ട് തണൽ പെരുമാതുറ സെന്ററിൽ പ്രവർത്തിക്കുന്ന സി.ഡി.സി(ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ) യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആർട്സ് & സ്പോർട്സ് ഫെസ്റ്റ് ‘കളിയരങ്ങ് 2022’ സംഘടിപ്പിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന ഫെസ്റ്റിന്റെ സമാപന സമ്മേളനം പ്രശസ്ത സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകനും ആർ.ജെ യും ബിഗ്ബോസ് താരവുമായ കിടിലം ഫിറോസ് ഉദ്ഘാടനം ചെയ്തു. തണൽ പെരുമാതുറ മാനേജിംഗ് കമ്മിറ്റിയംഗം ഡോ.ഷഹന ജാസ്മിൻ അധ്യക്ഷയായി.

തണൽ പെരുമാതുറ ക്യാമ്പസ്സിൽ നടന്ന സമ്മേളനത്തിൽ അഴൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ അയണിമൂട് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും മെമന്റോയും തണൽ പെരുമാതുറ ജനറൽ സെക്രട്ടറി ഡോ.എൻ.അബ്ദുൽ മജീദ് വിതരണം ചെയ്തു.

വാർഡ് മെമ്പർ നെസിയ സുധീർ, തണൽ പെരുമാതുറ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ടി.എം.നസീർ, ഷഹീർ സലിം, സിഡിസി ഇൻചാർജ് നബീല സായിദ, ആമിന ഇഷാം എന്നിവർ സംസാരിച്ചു. തണൽ ജോയിന്റ് സെക്രട്ടറി സാബു കമറുദ്ധീൻ സ്വാഗതവും നസീർ സിറാജുദ്ധീൻ നന്ദിയും പറഞ്ഞു. തുടർന്ന് വേദിയിൽ കുട്ടികളുടെ കലാവിരുന്നുകൾ അരങ്ങേറി.മുഹമ്മദ് തമീം,ആദിത്യൻ.എ.എസ് അഫ്ലഹ് ഹസ്സൻ എന്നിവർ ‘കളിയരങ്ങ് 2022’ ലെ ഓവററോൾ ചാമ്പ്യന്മാരായി

ആറ്റിങ്ങൽ മൂന്നാം വാർഡിലെ A+ നേടിയ കുട്ടിൾക്ക് അഭിനന്ദനം

ആറ്റിങ്ങൽ മൂന്നാം വാർഡിലെ A+ നേടിയ കുട്ടിൾക്ക് അഭിനന്ദനം

ആറ്റിങ്ങൽ: ആറ്റിങ്ങൽ മൂന്നാം വാർഡിലെ A+ നേടിയ പത്താം ക്ലാസിലെയും പ്ലസ് ടു വിലേയും കുട്ടികളെ കൗൺസിലർ ദീപാരാജേഷ് അഭിനന്ദിച്ചു.
മേലാറ്റിങ്ങൽ എൽ പി എസിൽ നടന്ന ചടങ്ങിൽ സജ്ന, ഓമന, രാജേഷ് മാധവൻ, ജേതാക്കളായ കുട്ടികളുടെ രക്ഷകർത്താക്കളും പങ്കെടുത്തു.
പ്ലസ് ടുവിൽ A+ നേടിയ ശ്രീലക്ഷമി, ഗൗരി, സുർജിത്ത് മുഹമ്മദ്, പത്താം ക്ലാസിൽ A+ നേടിയ അമൽ, വിഘ്നേഷ്, വിഘ്നേശ്വർ, ആസിയ, ദേവിക എന്നിവരെയാണ് അഭിനന്ദിച്ചത്.

അച്ഛന്റെ മര്‍ദ്ദനമേറ്റ് മൂന്ന് വയസ്സുള്ള കുഞ്ഞിന് ഗുരുരതര പരിക്ക്

അച്ഛന്റെ മര്‍ദ്ദനമേറ്റ് മൂന്ന് വയസ്സുള്ള കുഞ്ഞിന് ഗുരുരതര പരിക്ക്

ഹൈദരാബാദ്: അച്ഛന്റെ മര്‍ദ്ദനമേറ്റ് മൂന്ന് വയസ്സുള്ള കുഞ്ഞിന് ഗുരുരതര പരിക്ക്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലാണ് കണ്ണില്ലാത്ത ഈ ക്രൂരത. അച്ഛനെതിരെ കുട്ടിയുടെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഞായറാഴ്ച ശുചിമുറിയിൽ കളിക്കുകയായിരുന്ന തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഭര്‍ത്താവ് മര്‍ദ്ദിക്കുകയായിരുന്നു.

കുഞ്ഞിനെ കുളിമുറിയിൽ നിന്ന് തറയിലേക്ക് വലിച്ചെറിഞ്ഞുവെന്നും കുട്ടിയുടെ അമ്മ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അൽപ്പ നേരത്തിന് ശേഷം അമ്മ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ക്ക് നാല് പെൺ മക്കളാണ്. അവര്‍ ഇപ്പോൾ എട്ട് മാസം ഗര്‍ഭിണിയുമാണെന്നും പൊലീസ് പറഞ്ഞു. കൊലപാതക ശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് കുട്ടികളെയും ഇയാൾ മര്‍ദ്ദിക്കുമായിരുന്നുവെന്നും യുവതി പറഞ്ഞു.

അതേസമയം മണ്ണാറശാലയിൽ നവജാത ശിശുവിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. മണ്ണാറശാല മണ്ണാറ പഴഞ്ഞിയിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി (26) ആണ് 48 ദിവസം പ്രായമുള്ള മകൾ ദൃശ്യയെ കിണറ്റിൽ ഇട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം നടന്നത്. പ്രസവത്തിനു ശേഷം ഉണ്ടായ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ദീപ്തി നേരത്തെ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

പ്ലസ് വൺ പ്രവേശനം: കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ് എസ് എൽ സി ബുക്ക് ഹാജരാക്കിയാൽ മതിയാകും: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനം: കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ് എസ് എൽ സി ബുക്ക് ഹാജരാക്കിയാൽ മതിയാകും: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ് എസ് എൽ സി ബുക്ക് ഹാജരാക്കിയാൽ മതിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ആണ് മന്ത്രിയുടെ നിർദേശം. മഴക്കെടുതി മൂലം വില്ലേജ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതൽ ഉള്ളതിനാലും അപേക്ഷകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ നിർദേശമെന്ന് മന്ത്രി അറിയിച്ചു.

സി ബി എസ് ഇ സ്ട്രീമിൽ ഉള്ളവർ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി നൽകിയാൽ മതിയാകും. വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്. പിന്നീട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ആറന്‍മുള വള്ളസദ്യക്ക് പോയ വള്ളം ഒഴുക്കില്‍പെട്ട് മറിഞ്ഞു

ആറന്‍മുള വള്ളസദ്യക്ക് പോയ വള്ളം ഒഴുക്കില്‍പെട്ട് മറിഞ്ഞു

ആറന്‍മുള വള്ളസദ്യക്ക് പോയ കോടിയാട്ടുകര പള്ളിയോടം പമ്പയാറ്റില്‍ ഒഴുക്കില്‍പെട്ട് മറിഞ്ഞു. പള്ളിയോടത്തിലെ പത്തുപേരും നീന്തിക്കയറി രക്ഷപ്പെട്ടു. വള്ളസദ്യക്കായി ബോട്ടില്‍ കെട്ടിവലിച്ച് കൊണ്ടുവന്ന പള്ളിയോടമാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്.