ബലിതർപ്പണം കഴിഞ്ഞയുടൻ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു

ബലിതർപ്പണം കഴിഞ്ഞയുടൻ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു

കാട്ടാക്കട: കർക്കടക വാവ് ബലികർമം കഴിഞ്ഞയുടൻ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാർഡാം മരുതുംമൂട് ശ്രീജാ ഭവനിൽ വിദ്യാധരൻ ആണ് മരിച്ചത്. മങ്കാരമുട്ടം നെയ്യാർ മുകുന്ദറ പാലത്തിന് സമീപമുള്ള പാറയിൻ കടവിൽ വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. ബലിതർപ്പണം പൂർത്തിയാക്കിയ ശേഷം ആറ്റിൽ നിന്നും കരയിൽ കയറിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: സുലോചന.
മക്കൾ: ശ്രീജ, സുധീർ, സുധീഷ്.
മരുമക്കൾ: രാജി, ശാലു, സുരേഷ്.

ബലിതർപ്പണ പുണ്യവുമായി ഗുരുനാഗപ്പൻ കാളിയമർദ്ദന ശ്രീകൃഷണ സ്വാമി ക്ഷേത്രം

ബലിതർപ്പണ പുണ്യവുമായി ഗുരുനാഗപ്പൻ കാളിയമർദ്ദന ശ്രീകൃഷണ സ്വാമി ക്ഷേത്രം

ആറ്റിങ്ങൽ: മേൽക്കടക്കാവൂർ ശ്രീ ഗുരുനാഗപ്പൻ കാളിയമർദ്ദന ശ്രീകൃഷണ സ്വാമി ക്ഷേത്രത്തിൽ ബലി തർപ്പണം നടന്നു.

നിത്യോപയോഗ സാധനങ്ങളെ ജി.എസ്.ടി.യിൽനിന്ന് ഒഴിവാക്കുമെന്ന് മന്ത്രി

നിത്യോപയോഗ സാധനങ്ങളെ ജി.എസ്.ടി.യിൽനിന്ന് ഒഴിവാക്കുമെന്ന് മന്ത്രി

ന്യൂഡൽഹി: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള 13 നിത്യോപയോഗ സാധനങ്ങളെ ജി.എസ്.ടി.യിൽ നിന്ന് ഒഴിവാക്കി ഉടൻ ഉത്തരവ് പുറത്തിറക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി. ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയതാണ്. എന്നാൽ, പാക്കറ്റിൽ വിൽക്കുന്ന ചില ഭക്ഷ്യോത്പന്നങ്ങൾക്ക് ജി.എസ്.ടി. ചുമത്തി വിലകൂട്ടി വിൽക്കുന്നതായി വ്യാഴാഴ്ച വാർത്തകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാലത്തിലാണ് മന്ത്രിയുടെ വിശദീകരണം.

കൂട്ടിയ ജി.എസ്.ടി. സംസ്ഥാനത്ത് നടപ്പാക്കില്ലെന്നല്ല, 40 ലക്ഷത്തിൽത്താഴെ വിറ്റുവരവുള്ള കടകളിൽ കൂട്ടിയ ജി.എസ്.ടി. ഈടാക്കരുതെന്നാണ് സർക്കാർനിലപാട്. സപ്ലൈകോയിൽ സബ്സിഡി ഉത്പന്നങ്ങൾക്ക് ജി.എസ്.ടി. ഈടാക്കുന്നില്ല. സബ്സിഡിയുള്ള നിത്യോപയോഗ സാധനങ്ങൾ ഉപഭോക്താക്കൾക്ക് അപ്പപ്പോൾ പാക്ക് ചെയ്തുനൽകുന്നതാണ്. അവയ്ക്ക് ജി.എസ്.ടി. വാങ്ങില്ല. എന്നാൽ, ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് നികുതി ഈടാക്കിയിരുന്നത് തുടരും. അതിൽ സർക്കാരിനൊന്നും ചെയ്യാനാകില്ല.

‘ഞാൻ’ ; ഹ്രസ്വ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം നടന്നു

‘ഞാൻ’ ; ഹ്രസ്വ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം നടന്നു

തിരുവനന്തപുരം: ഞാൻ എന്ന ഹ്രസ്വ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം സൂര്യ കൃഷ്ണമൂർത്തി നടത്തി. സ്വവസതിയിൽ വച്ച് വിജയൻ പാലാഴിക്ക് നൽകിയാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.
ഡിങ്കിരി അനിൽ ആണ് ചിത്രത്തിന്റെ സംവിധാനം.

എ. കെ. നൗഷാദ്, അനിൽദാസ് വരയത്ത്, മനു അൽ ഷഹാമ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ചിത്രത്തിന്റെ കഥ: ജയശങ്കർ ചിറയിൽ.
ക്യാമറ: അഭിലാഷ് റംബൂസ്.

ഷൈബു എസ്.ആർ (42) അന്തരിച്ചു

ഷൈബു എസ്.ആർ (42) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ചാത്തമ്പാറ എസ് ആർ എസ് ഭവനിൽ ഷൈബു എസ്.ആർ (42)ദുബായിൽ നിര്യാതനായി.

ഭാര്യ: സുനിഷ
മകൻ:ശിവ
മകൾ: ശിവാനി
സഞ്ചയനം തിങ്കളാഴ്ച 9മണിക്ക്.

കേരള സാഹിത്യ അക്കാഡമി; പുസ്തക പ്രകാശനം നടന്നു

കേരള സാഹിത്യ അക്കാഡമി; പുസ്തക പ്രകാശനം നടന്നു

തിരുവനന്തപുരം: എഴുത്തുകാരനും അധ്യാപകനുമായ ഡോ.ദീപു.പി. കുറുപ്പ് രചിച്ച് കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച “തെക്കൻ തോറ്റംപാട്ട് പാഠവുംസംശോധിത പഠനവും” എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു.

ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക അധ്യക്ഷത വഹിച്ച യോഗത്തിൽ ബി പി മുരളി,ഡോ. ഷിജുഖാൻ, എ സഹാസ്, പി ജെ നഹാസ്, ദീപാ പങ്കജാക്ഷൻ, ഫാസിരാജ് തുടങ്ങിയവർ പങ്കെടുത്തു.