കേന്ദ്ര ജലശക്തി മന്ത്രിയുടെ മണ്ഡലത്തില്‍ മലിനജലം കുടിച്ച് രണ്ടുപേര്‍ മരിച്ചു

കേന്ദ്ര ജലശക്തി മന്ത്രിയുടെ മണ്ഡലത്തില്‍ മലിനജലം കുടിച്ച് രണ്ടുപേര്‍ മരിച്ചു

മലിന ജലം കുടിച്ച് കേന്ദ്ര ജലശക്തി സഹമന്ത്രിയുടെ മണ്ഡലത്തിൽ രണ്ടുപേർ മരിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ കാഞ്ചാരി പാടി ഗ്രാമത്തിലാണ് സംഭവം. 70 വയസ്സുള്ള ആളും ഒരു യുവതിയുമാണ് മരിച്ചത്.

കിണറിൽ നിന്നുള്ള വെള്ളം കുടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 45 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. ഇവരെ ദാമോഹി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കിണറിലെ വെള്ളം കുടിച്ച ഗ്രാമത്തിലെ നിരവധി പേർക്ക് വയറിന് അസുഖം ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മണ്ഡലത്തിലാണ് കാഞ്ചാരി പാടി ഗ്രാമം. വിവരമറിഞ്ഞ ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യസംഘം ഗ്രാമത്തിലെത്തിയിട്ടുണ്ട്.

ഭാരതി അമ്മ (99)വയസ്സ് നിര്യാതയായി

ഭാരതി അമ്മ (99)വയസ്സ് നിര്യാതയായി

ആറ്റിങ്ങൽ: ആറ്റിങ്ങൽ വിളയിൻമൂല ശിവോദയത്തിൽ ഭാരതി അമ്മ (99)വയസ്സ് അന്തരിച്ചു.
മക്കൾ: രമ, ബാബു
മരുമക്കൾ:മണിയൻ പിള്ള (Late), ഗിരിജ

സഞ്ചയനം: തിങ്കൾ 9:30ന്

പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പൊതു വിദ്യാഭ്യാസവകുപ്പിന്റെ വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്റ് പരിശോധിക്കാം. ആദ്യ അലോട്ടുമെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും.

ക്ലാസ്സുകള്‍ ഓഗസ്റ്റ് 22 ന് തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം കഴിഞ്ഞ 18ല്‍ നിന്ന് 25 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് പ്രവേശന സമയക്രമം പുനഃക്രമീകരിച്ചത്.

ഇന്ന് ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് ദിവസം വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും അവസരം നൽകും. ഇതുകൂടി പരിഗണിച്ചായിരിക്കും ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുക. ഓഗസ്റ്റ് 23മുതൽ സെപ്റ്റംബർ 30 വരെ സപ്ലിമെന്‍ററി അലോട്ട്മെന്‍റുകൾ നടക്കും. സെപ്റ്റംബർ 30ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.

സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ഓഗസ്റ്റ് മൂന്നിനും അവസാന അലോട്ട്മെന്‍റ് ഓഗസ്റ്റ് 17നും അവസാനിക്കും. കമ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് ഒന്ന് മുതൽ സ്കൂളുകളിൽ ആരംഭിക്കും. റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് ഒമ്പതിന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനവും തുടങ്ങും.

കമ്യൂണിറ്റി ക്വാട്ടയിൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ ഓഗസ്റ്റ് 22 മുതൽ സമർപ്പിക്കാം. റാങ്ക് പട്ടിക ഓഗസ്റ്റ് 25ന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനം ആരംഭിക്കും. മാനേജ്മെന്‍റ്ക്വാട്ടയിൽ ഓഗസ്റ്റ് ആറ് മുതൽ 20 വരെ പ്രവേശനം നടത്താം. അൺ എയ്ഡഡ് ക്വാട്ട പ്രവേശനം ഓഗസ്റ്റ് ആറ് മുതൽ 20 വരെ നടത്താം.

മെഡിക്കൽ സ്റ്റോറുകളിലേയ്ക്ക് പുരുഷ ജീവനക്കാരെ ആവശ്യമുണ്ട്

മെഡിക്കൽ സ്റ്റോറുകളിലേയ്ക്ക് പുരുഷ ജീവനക്കാരെ ആവശ്യമുണ്ട്

ആറ്റിങ്ങൽ: ആറ്റിങ്ങലിലും ചിറയിൻകീഴിലും പ്രവർത്തിച്ച്‌ വരുന്ന മെഡിക്കൽ സ്റ്റോറുകളിലേയ്ക്ക് ഫുൾ ടൈം / പാർട്ട് ടൈം സെയിൽസ്മാൻ മാരായി പുരുഷ ജീവനക്കാരെ ആവശ്യമുണ്ട്.
മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
7025084250

സംസ്ഥാനത്ത് സ്വർണവില കൂടി

സംസ്ഥാനത്ത് സ്വർണവില കൂടി

സംസ്ഥാനത്ത് സ്വർണവില കൂടി.80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 37,760 രൂപയായി.

ഗ്രാമിന് 10 രൂപയാണ് ഉയർന്നത്. 4720 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 38,280 രൂപയായിരുന്നു സ്വർണവില.

ജി. ബേബിക്കുട്ടി അമ്മ (73) നിര്യാതയായി

ജി. ബേബിക്കുട്ടി അമ്മ (73) നിര്യാതയായി

ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചയിൽ മുടിപ്പുര ലൈൻ
എ ബി നിവാസിൽ (kSRA 232) ജി. ബേബിക്കുട്ടി അമ്മ (73) നിര്യാതയായി.

ഭർത്താവ്:അപ്പുക്കുട്ടൻ പിള്ള
മക്കൾ: ബിന്ദു എ.ബി, ബീന എ.ബി, മിനി എ.ബി
മരുമക്കൾ:സോമരാജേന്ദ്രൻ നായർ, രാധാകൃഷ്ണൻനായർ, വേണുക്കുട്ടൻ നായർ
സഞ്ചയനം: ചൊവ്വാഴ്ച (02-08-2022) രാവിലെ 8 മണിയ്ക്ക്.