ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് അംഗം സഹജാനന്ദ സ്വാമി സമാധിയായി

ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് അംഗം സഹജാനന്ദ സ്വാമി സമാധിയായി

വർക്കല: ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് അംഗം സഹജാനന്ദ സ്വാമി (88) സമാധിയായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ശിവഗിരി മിഷൻ ആശുപത്രിയിൽ ചിൽകിത്സയിൽ കഴിയവേ ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് സമാധിയായത്. കോഴിക്കോട് സ്വദേശിയായ സ്വാമി സഹജാനന്ദ സന്യാസ ദീക്ഷ സ്വീകരിച്ചു 45 വർഷത്തോളമായി.

ശിവഗിരിയിലെ അവസാനത്തെ മഠാധിപതി ശങ്കരനന്ദ സ്വാമികളുടെ ശിക്ഷത്വം സ്വീകരിച്ച്‌ ത്യാഗിയായി ദീർഘകാലം ശിവഗിരി മഠത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ആലുവ അദ്വൈതാശ്രമം, എറണാകുളം ശങ്കരാനന്ദ ആശ്രമം, കർണാടകയിലെ ശാന്തനന്ദാശ്രമം എന്നിവിടങ്ങളിൽ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. ഭൗതിക ശരീരം ശിവഗിരിയിൽ പൊതുദർശന ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം നാല് മണിയോടെ ശിവഗിരി സമാധി പറമ്പിൽ ആവും സമാധി ഇരുത്തുക.

പെരുംകുളം എ എം എൽ പി എസിൽ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു

പെരുംകുളം എ എം എൽ പി എസിൽ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു

പെരുംകുളം: ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനത്തോടൊപ്പം അക്കാദമിക് മാസ്റ്റർ പ്ലാൻ ഇംഗ്ലീഷ് പ്രകാശനവും നടന്നു. മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്ന അടിസ്ഥാന ശേഷികൾ കൈവരിക്കുന്നതിനായി കുട്ടികളും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ റീഡിങ് കാർഡുകൾ പ്രകാശനം ചെയ്ത് സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ ക്ലബ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങളായ ഷിജി, സിബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾ അവതരിപ്പിച്ച ഇംഗ്ലീഷ് അസംബ്ലി ശ്രദ്ധേയമായി.

“ഹെഡ്മാസ്റ്റർ” ജൂലായ് 29 – ന് തീയേറ്ററുകളിലെത്തുന്നു

“ഹെഡ്മാസ്റ്റർ” ജൂലായ് 29 – ന് തീയേറ്ററുകളിലെത്തുന്നു

ചാനൽ ഫൈവ് ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ്നാഥ് സംവിധാനം ചെയ്ത “ഹെഡ്മാസ്റ്റർ” ജൂലായ് 29 – ന് തീയേറ്ററുകളിലെത്തുന്നു.


പ്രശസ്ത എഴുത്തുകാരൻ കാരൂരിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ . അദ്ധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങൾ സ്വന്തം അനുഭവത്തിന്റെ ഉപ്പുകൂടി ചേർത്ത് കാരൂർ വരച്ചിട്ട കഥയാണ് പൊതിച്ചോറ്. 1950-കളിലെ അദ്ധ്യാപകജീവിതമാണ് സിനിമ പറയുന്നത്. പുറംലോകം അറിയാതെ ഉള്ളിൽ അഗ്നിയുടെ ചൂടും വേവുമായി നടക്കുന്ന സ്കൂൾ അദ്ധ്യാപകർ അനുഭവിച്ച ദുരിതങ്ങളുടെ നേർക്കാഴ്ച്ചയാണ് ചിത്രം വരച്ചുകാട്ടുന്നത്. അത്തരത്തിൽ സ്വന്തം ജീവിത സാഹചര്യങ്ങളോടും വിധിയോടും ഒരുപോലെ പോരാടേണ്ടി വന്ന ഒരദ്ധ്യാപകന്റെ ജീവിതകാഴ്ച്ചകളിലൂടെ യാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്.

ഹെഡ്മാസ്റ്ററായി തമ്പി ആന്റണിയും ഹെഡ്മാസ്‌റ്ററുടെ മകനായി ബാബു ആന്റണിയും വേഷമിടുന്നു. ഒപ്പം ദേവി (നടി ജലജയുടെ മകൾ), സഞ്ജു ശിവറാം, ജഗദീഷ്, മധുപാൽ, പ്രേംകുമാർ, ശങ്കർ രാമകൃഷ്ണൻ, ബാലാജി, ആകാശ് രാജ് (ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകൻ), കാലടി ജയൻ, പൂജപ്പുര രാധാകൃഷ്ണൻ, ശിവൻ സോപാനം, പ്രതാപ്കുമാർ, മഞ്ജുപിള്ള, സേതുലക്ഷ്മി, മിനി, ദർശന ഉണ്ണി എന്നിവർ അഭിനയിക്കുന്നു.

ബാനർ – ചാനൽ ഫൈവ് , സംവിധാനം – രാജീവ്നാഥ്, നിർമ്മാണം -ശ്രീലാൽ ദേവരാജ്, തിരക്കഥ, സംഭാഷണം – രാജീവ്നാഥ്, കെ ബി വേണു, ഛായാഗ്രഹണം – പ്രവീൺ പണിക്കർ, എഡിറ്റിംഗ് – ബീനാപോൾ, ഗാനരചന – പ്രഭാവർമ്മ, സംഗീതം – കാവാലം ശ്രീകുമാർ , ആലാപനം – പി ജയചന്ദ്രൻ , നിത്യാ മാമ്മൻ, പശ്ചാത്തലസംഗീതം – റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല- ആർ കെ , കോസ്‌റ്റ്യും – തമ്പി ആര്യനാട്, ചമയം -ബിനു കരുമം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജൻ മണക്കാട്, സ്റ്റിൽസ് – വി വി എസ് ബാബു, പി ആർ ഓ – അജയ് തുണ്ടത്തിൽ.

തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ

തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ

തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെട്ട നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പിനെ കണ്ട് പരിഭ്രാന്തരായി യാത്രക്കാർ. ഇന്നലെ രാത്രി ട്രെയിൻ തിരൂരിൽ എത്തിയപ്പോഴാണ് സ്​ലീപർ കംപാർട്ട്മെന്റ് പാമ്പിനെ കണ്ടത്. യാത്രക്കാർ ബഹളം വച്ചു. ഇതിനിടെ യാത്രക്കാരിലൊരാൾ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്നു പറഞ്ഞു ചിലർ ബഹളം വച്ചു. യാത്രക്കാരൻ ഉടനെ പാമ്പിനെ ദേഹത്തു നിന്നും വടി മാറ്റി. ഉടനെ പാമ്പ് കംപാർട്മെന്റിലൂടെ മുന്നോട്ടു പോയി.

രാത്രി 10.15 ഓടെ ട്രെയിൻ കോഴിക്കോട് എത്തിയതും അധികൃതർ പരിശോധന നടത്തി. പാമ്പിനെ കണ്ടതും പരിശോധിക്കാനെത്തിയ സംഘത്തിലെ ഒരാൾ വടി കൊണ്ട് പിടിച്ചെങ്കിലും പാമ്പ് തെന്നിപ്പോയി. തുടർന്ന് യാത്രക്കാരെയെല്ലാം പുറത്തിറക്കി ട്രെയിൻ പരിശോധിച്ചു. ബാഗുകളും പരിശോധിച്ചെങ്കിലും പിന്നീട് പാമ്പിനെ കണ്ടെത്താനായില്ല.

ഇരുനില വീട് ഇടി‍ഞ്ഞുവീണ് 13കാരൻ മരിച്ചു: മുത്തച്ഛന് ഗുരുതരപരുക്ക്

ഇരുനില വീട് ഇടി‍ഞ്ഞുവീണ് 13കാരൻ മരിച്ചു: മുത്തച്ഛന് ഗുരുതരപരുക്ക്

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞ് വീണ് 13 വയസുകാരന്‍ ഹരി നാരായണൻ മരിച്ചു. മുത്തച്ഛന്‍ ഗുരുതര പരുക്കുകളോടെ ചികില്‍സയിലാണ്. ഇന്ന് രാവിലെ വലിയ ശബ്ദത്തോടെ താഴത്തെ നില ഇടിയുകയായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല. വീടിന്റെ താഴത്തെ നിലയിലാണ് ഇരുവരും ഉണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്ന ബാക്കി അഞ്ച് പേർ അപകടത്തിൽപ്പെട്ടിട്ടില്ല.

ബിഎസ്എന്‍എല്‍ പുനരുദ്ധാരണത്തിന് 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ്

ബിഎസ്എന്‍എല്‍ പുനരുദ്ധാരണത്തിന് 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ്

ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബിഎസ്എൻഎൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബർ ശ്യംഖല വർധിപ്പിക്കുന്നതും അടക്കമാണ് പാക്കേജ്. പുനരുജ്ജീവന പാക്കേജ് നാല് വർഷത്തേക്കാണ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണം പൂർത്തിയാക്കും. കുടാതെ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്എൻഎൽ-ലുമായി ലയിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.