ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഡോ.എ പി ജെ അബ്ദുൾകലാം അവാർഡ് കലാഭവൻമണി സേവനസമിതിക്ക്‌

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഡോ.എ പി ജെ അബ്ദുൾകലാം അവാർഡ് കലാഭവൻമണി സേവനസമിതിക്ക്‌

ആറ്റിങ്ങൽ: “വളരെ സന്തോഷവും അഭിമാനവുമുള്ള നിമിഷങ്ങൾ”
Dr എപിജെ അബ്ദുൾ കലാമിന്റെ ഓർമദിനമായ ഇന്ന്, മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഡോ.എ പി ജെ അബ്ദുൾകലാം അവാർഡ് 2022 ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ സാന്നിധ്യത്തിൽ ഡി വൈ എഫ് ഐ മുൻ ജില്ലാ സെക്രട്ടറിയും സി പി എം ജില്ലാ കമ്മിറ്റി അംഗവുമായ ഐ സാജു വിൽ നിന്നും ഏറ്റുവാങ്ങുന്ന കലാഭവൻമണി സേവനസമിതി അംഗങ്ങൾ. അവാർഡ് ഏറ്റുവാങ്ങുന്നത് കലാഭവൻമണി സേവനസമിതി സംസ്ഥാന പ്രസിഡന്റ് അജിൽ മണിമുത്ത് സംസ്ഥാന സെക്രട്ടറി രാജേഷ് തിരുമേനി തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് അനിൽ

ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ പോലീസിന്റെ വാട്ട്സ്ആപ്പിൽ നമ്പറിൽ ചിത്രം/വീഡിയോ സഹിതം അറിയിക്കുക

ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ പോലീസിന്റെ വാട്ട്സ്ആപ്പിൽ നമ്പറിൽ ചിത്രം/വീഡിയോ സഹിതം അറിയിക്കുക

ട്രാഫിക് ലംഘനങ്ങൾ അടിയന്തിരമായി അറിയിക്കണമെന്നുണ്ടെങ്കിൽ പോലീസിന്റെ എമർജൻസി നമ്പറായ 112 ൽ വിളിക്കാം. ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ പോലീസിന്റെ 9747001099 എന്ന വാട്ട്സ്ആപ്പിൽ നമ്പറിൽ ചിത്രം/വീഡിയോ, സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തി എൻഫോഴ്സ്മെൻ്റ് വിഭാഗത്തെയും അറിയിക്കാവുന്നതാണ്.

അറിയിക്കേണ്ട മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു.

1. തിരുവനന്തപുരം – 9188961001

2. കൊല്ലം – 9188961002

3. പത്തനംതിട്ട – 9188961003

4. ആലപ്പുഴ – 9188961004

5. കോട്ടയം – 9188961005

6.ഇടുക്കി – 9188961006

7. എറണാകുളം – 9188961007

8. തൃശൂർ – 9188961008

9. പാലക്കാട് – 9188961009

10. മലപ്പുറം – 9188961010

11. കോഴിക്കോട് – 9188961011

12. വയനാട് – 9188961012

13. കണ്ണൂർ – 9188961013

14. കാസർകോട് – 9188961014

വർക്കലയിൽ കർശനമായ ഗതാഗത നിയന്ത്രണം തുടങ്ങി

വർക്കലയിൽ കർശനമായ ഗതാഗത നിയന്ത്രണം തുടങ്ങി

വർക്കല: കർക്കിടകവാവ് ബലി തർപ്പണത്തോടനുബന്ധിച്ചു വർക്കല പാപനാശത്തേക്ക് ഭക്തജന പ്രവാഹം തുടങ്ങിയതോടെ വർക്കലയിലേക്കു ശക്തമായ ഗതാഗതം നിയന്ത്രണം തുടങ്ങി.
ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ഗതാഗത നിയന്ത്രണം വ്യാഴാഴ്ച ഉച്ച വരെ തുടരും. പാലച്ചിറ, പുത്തൻചന്ത ഭാഗങ്ങളിൽ നിന്ന് പാപനാശത്തേക്ക് വരുന്ന ബസുകൾ വർക്കല, പുന്നമൂട്, കൈരളി നഗർ വഴി ആൽത്തറമൂട്ടിലെത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം ജംഗ്ഷൻ വഴി തിരിച്ചു പോകണം.


കാപ്പിൽ, ഇടവ ഭാഗത്തു നിന്നു വരുന്ന ബസ്സ് ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ്സ് മുക്കിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മാന്തറ, അഞ്ചു മുക്ക് വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക്‌ പോകും.
കാപ്പിൽ ഭാഗത്തേക്ക്‌ തിരികെ പോകേണ്ടുന്ന വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുന്നമൂട്, ജനതാമുക്ക്, ഇടവ വഴി പോകണം.
അയിരൂർ, നടയറ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ നടയറ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എസ്. എൻ. കോളേജ്, പാലച്ചിറ, പുത്തൻചന്ത, മൈതാനം, പുന്നമൂട് വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക്‌ പോകണം.
നടയറ, അയിരൂർ ഭാഗങ്ങളിലേക്ക് തിരികെ പോകേണ്ടുന്ന വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുന്നമൂട്, ജനതാമുക്ക്, കരുന്നിലാക്കോട്, കണ്ണമ്പ വഴി പോകേണ്ടതാണ്.
കിളിത്തട്ടുമുക്കിൽ നിന്നും ആൽത്തറമൂട്, കൈരളി നഗർ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ കടത്തി വിടുന്നതല്ല. നടയറയിൽ നിന്നും മറ്റും പുന്നമൂട് വഴി വർക്കല ഭാഗത്തേക്കും പുന്നമൂട്ടിൽ നിന്നും വർക്കല റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കും യാതൊരു കാരണവശാലും വാഹന ഗതാഗതം അനുവദിക്കുന്നതല്ല.

വാഹന പാർക്കിംഗ് :
——————————-
വാഹന പാർക്കിങ്ങിനായി വിവിധ സ്ഥലങ്ങളിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ശിവഗിരി എസ്. എൻ. കോളേജ്, എസ്. എൻ. സീനിയർ സെക്കന്ററി സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിൽ എല്ലാ വാഹങ്ങൾക്കും പാർക്ക് ചെയ്യാവുന്നതാണ്.
ഹെലിപ്പാട്, പെരുംകുളം, നടക്കാവ് മുക്ക്, റെയിൽവേ സ്റ്റേഷൻ, ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ കാർ, ഇരു ചക്ര വാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യാവുന്നതാണ്.
പുന്നമൂട് ഗവ: ഐ. റ്റി. ഐ., വാച്ചർ മുക്ക്, നന്ദാവനം, മൈതാനം കൃഷി ഭവന് സമീപം, ആയൂർവേദ ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിൽ ഇരു ചക്ര വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. മറ്റ് സ്ഥലങ്ങളിൽ യാതൊരു വിധ പാർക്കിംഗും അനുവദിക്കില്ല. അനധികൃത പണപ്പിരിവും അനധികൃത കച്ചവടവും നിരോധിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണത്തിനും ക്രമ സമാധാന പരിപാലനത്തിനും പോലിസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങളുമായി ഭക്ത ജനങ്ങളും, നാട്ടുകാരും വ്യാപരികളും സഹകരിക്കണമെന്ന് വർക്കല ഡി വൈ എസ് പി നിയാസ്. പി. അഭ്യർത്ഥിച്ചു.

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. രണ്ട് പേർക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം. കഥാകൃത്ത് വൈശാഖനും പ്രൊഫസർ കെ.പി.ശങ്കരനും. അമ്പതിനായിരം രൂപയും രണ്ട് പവൻ തൂക്കം വരുന്ന സ്വർണ പതക്കവുമാണ് പുരസ്കാരം.

മറ്റ് പുരസ്കാരങ്ങൾ:

കവിത: അൻവർ അലി (മെഹബൂബ് എക്സ്പ്രസ്)
നോവൽ (രണ്ട് പേർക്ക്): ഡോ. ആർ.രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ), വിനോയ് തോമസ് (പുറ്റ്)
ചെറുകഥ: ദേവദാസ് വി.എം. (വഴി കണ്ടുപിടിക്കുന്നവർ)
നാടകം: പ്രദീപ് മണ്ടൂർ (നമുക്ക് ജീവിതം പറയാം)
സാഹിത്യ വിമർശനം : എൻ.അജയകുമാർ (വാക്കിലെ നേരങ്ങൾ)

വൈജ്ഞാനിക സാഹിത്യം : ഡോ. ഗോപകുമാർ ചോലയിൽ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും)
ജീവചരിത്രം/ആത്മകഥ : പ്രൊ. ടി.ജെ.ജോസഫ് (അറ്റുപോകാത്ത ഓർമ്മകൾ), എം.കുഞ്ഞാമൻ (എതിര്)
യാത്രാവിവരണം: വേണു (നഗ്നരും നരഭോജികളും)
ബാലസാഹിത്യം: രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും)
ഹാസ്യ സാഹിത്യം: ആൻ പാലി (അ ഫോർ അന്നാമ്മ)

സമഗ്ര സംഭാവനാ പുരസ്കാരം (ആറ് പേർക്ക്):
ഡോ: കെ.ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ.ജയശീലൻ

2018ലെ വിലാസിനി പുരസ്കാരം: ഇ.വി.രാമകൃഷ്ണൻ(മലയാള നോവലിന്റെ ദേശ കാലങ്ങൾ)

സി.ഐ.ടി.യു; തിരുവനന്തപുരം ജില്ലാ കൺവെൻഷൻ നടന്നു

സി.ഐ.ടി.യു; തിരുവനന്തപുരം ജില്ലാ കൺവെൻഷൻ നടന്നു

തിരുവനന്തപുരം: കലാകാരൻമാരുടെ സംഘടനയായ കേരളാ സ്റ്റേജ് വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു) തിരുവനന്തപുരം ജില്ലാ കൺവെൻഷൻ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ.രാമു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് അഡ്വ.ബി.സത്യൻ മുഖ്യപ്രഭാഷണം നടത്തി.

അടിക്കടി ഉണ്ടാകുന്ന പ്രളയം ഉൾപ്പെടെയുള്ള ദുരന്തങ്ങളിൽ ദുരിതം അനുഭവിക്കുന്ന കലാകാരൻമാർക്ക് തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും അവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ സംഘടനാ രേഖയും ജില്ലാ സെക്രട്ടറി റാഫി മുദാക്കൽ റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.ഐ.(എം) മംഗലപുരം ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരി, സി.ഐ.ടി.യു ഏര്യാ സെക്രട്ടറി മധു വേങ്ങോട്, പ്രസിഡന്റ് വിജയകുമാർ, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ, സി.പി.ഐ.എം ഏര്യാ കമ്മിറ്റി അംഗം കെ.ശ്രീകുമാർ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പരപ്പിൽ കറുപൻ, സദാശിവൻ നായർ, മടവൂർ രാജേന്ദ്രൻ, ടി.ഗോപകുമാർ, സുജ പീലി, യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.കെ.മാധവൻ ട്രഷറർ പി.സി.മോഹനൻ, പള്ളിപ്പുറം ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.

ഭാരവാഹികൾ: ഷാജി ആറാലുംമൂട് (പ്രസിഡന്റ്), റാഫി മുദാക്കൽ(സെക്രട്ടറി), ടി.കെ.മാധവൻ (ട്രഷറർ), വി.വിജയകുമാർ, അജിത്ത് തോട്ടയ്ക്കാട്, പി.സി.മോഹനൻ (വൈസ്പ്രസിഡന്റുമാർ),
നോവൽ രാജ്, ചിത്രാ സുധീർ, ബിന്ദുലാൽ തോന്നയ്ക്കൽ(ജോയിന്റ് സെക്രട്ടറിമാർ).

പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ലിസ്റ്റ് ; ഗ്രാമസഭകൾ ഇന്നു മുതൽ

പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ലിസ്റ്റ് ; ഗ്രാമസഭകൾ ഇന്നു മുതൽ

കിളിമാനൂർ: പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിച്ചവരിൽ അർഹരായ ഗുണഭോക്താ കുടുംബങ്ങളുടെ പട്ടിക ഗ്രാമസഭ അംഗീകാരത്തിന് നൽകുന്നതിനുള്ള ഗ്രാമസഭ ഇന്നു ആരംഭിച്ചു.
ചുവടെ ചേർക്കുന്ന പ്രകാരം നടത്തുന്നു. വാർഡ്/ തീയതി/ സമയം/ സ്ഥലം എന്നീ ക്രമത്തിൽ ചേർക്കുന്നു വാർഡ് ഒന്ന് തട്ടത്തുമല: ജൂലൈ 27 രാവിലെ 10 മണിക്ക് കെ എം ലൈബ്രറി തട്ടത്തുമല, വാർഡ് രണ്ട് പറണ്ടകുഴി: 27ന് രാവിലെ 10 മണിക്ക് ഫിസ്റ്റ് ജംഗ്ഷൻ പറണ്ടകുഴി, വാർഡ് 3 ചെമ്പകശ്ശേരി: 27ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ബഡ്സ് സ്കൂൾ തട്ടത്തുമല, വാർഡ് 4 കുളപ്പാറ: 29ന് രാവിലെ 10 മണിക്ക് കുളപ്പാറ ജംഗ്ഷൻ, വാർഡ് 5 ഷെഡികട: 27 ന് രാവിലെ 10 മണിക്ക് വടക്കുംപുറം അംഗൻവാടി, വാർഡ് 6 ചെറുനാരകംകോട്: 29ന് രാവിലെ 10 മണിക്ക് ചെറുനാരകംകോട് ജംഗ്ഷൻ, വാർഡ് 7 തൊളിക്കുഴി: 29ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് എസ് വി എൽപിഎസ് തൊളിക്കുഴി, വാർഡ് 8 അടയമൺ: ജൂലൈ 30 ഉച്ചയ്ക്ക് രണ്ടുമണിക്ക് അടയമൺ എൽപിഎസ്, വാർഡ് ഒമ്പത് വണ്ടന്നൂർ: 30 ഉച്ചയ്ക്ക് രണ്ടുമണിക്ക് അടയമൺ യുപിഎസ്, വാർഡ് 10 കാനറ: 30ന് രാവിലെ പത്തുമണിക്ക് പാപ്പാല എൽപിഎസിൽ, വാർഡ് 11 മഹാദേവേശ്വരം: 30 രാവിലെ 10 മണിക്ക് രാജാ രവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ, വാർഡ് 12 മഞ്ഞപ്പാറ: ആഗസ്റ്റ് 1 ഉച്ചയ്ക്ക് 2 നു ഇടക്കുന്നു സബ് സെൻറർ, വാർഡ് 13 കുന്നുമ്മൽ: ആഗസ്റ്റ് 1 രാവിലെ 10 മണിക്ക് കുന്നുമ്മൽ അംഗൻവാടി, വാർഡ് 14 പുതിയകാവ്: ജൂലൈ 29ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആർട്ട് ഗ്യാലറി കിളിമാനൂർ, വാർഡ് 15 പഴയ കുന്നുമ്മേൻ: ഓഗസ്റ്റ് 2 രാവിലെ 10 മണിക്ക് വിളക്കാട്ടുകോണം അംഗൻവാടി, വാർഡ് 16 പാപ്പാല: ഓഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് 2ന് പാപ്പാല എൽപിഎസ്, വാർഡ് 17 മണലേത്തു പച്ച: ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മണിക്ക് സെൻറ് തോമസ് ഹാൾ പാപ്പാല, ജൂലൈ 27ന് ആരംഭിച്ച് ഓഗസ്റ്റ് രണ്ടിന് അവസാനിക്കുന്ന ഗ്രാമസഭകളിൽ പഞ്ചായത്തിലെ 17 വാർഡുകളിലെയും പൊതുജനങ്ങൾ അതാത് വാർഡുകളിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.രാജേന്ദ്രൻ അറിയിച്ചു.