ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ ആംബുലൻസ് സർവ്വീസ്  പുനരാരംഭിയ്ക്കണമെന്ന ആവിശ്യവുമായ് നിവേദനം

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ ആംബുലൻസ് സർവ്വീസ് പുനരാരംഭിയ്ക്കണമെന്ന ആവിശ്യവുമായ് നിവേദനം

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ ആംബുലൻസ് സർവ്വീസ് പുനരാരംഭിയ്ക്കണമെന്ന ആവിശ്യവുമായ് സെക്രട്ടറിയ്ക്ക് നിവേദനം. ചിറയിൻകീഴ് എട്ടാം വാർഡ് (കോട്ടപ്പുറം) മെമ്പർ രാഖി എസ് എച്ചാണ് ആംബുലൻസ് സർവ്വീസ് പുനരാരംഭിയ്ക്കുവാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നൽകിയത്.

കോവിഡ്, വാനര വസൂരിപോലുള്ള മഹാമാരികളുടെ വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ആശ്രയമാകേണ്ട ആംബുലൻസ് സർവ്വീസ് നിലച്ച സാഹചര്യം ഗൗരവപൂർവ്വം പരിശോധിച്ചുകൊണ്ട് ഉടൻ തന്നെ ആവിശ്യമായ നടപടി കൈകൊള്ളണമെന്ന ആവിശ്യവുമായാണ് പഞ്ചായത്ത് അംഗമായ രാഖി എസ്.എച്ച് നിവേദനം നൽകിയിരിക്കുന്നത്.

പഞ്ചായത്ത് പരിധിയിലെ രോഗികളുടെ യാത്രാദുരിതം കണക്കിലെടുത്താണ് പഞ്ചായത്തിന് സ്വന്തമായി ഒരു ആംബുലൻസ് എന്ന ലക്ഷ്യത്തോടെ പ്രദേശവാസികളിൽ നിന്ന് സഹായം സ്വരൂപ്പിച്ച് വാങ്ങിയ ആംബുലൻസ് വാങ്ങി ഒരു വർഷം തികയും മുന്നേ തന്നെ സർവീസ് ലിയ്ക്കുകയായിരുന്നു.

ആംബുലൻസ് ഡ്രൈവർ വിദേശത്ത് പോയതോടെയാണ് സർവ്വീസ് നിലച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം, ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ആംബുലൻസ് സർവീസ് മുടങ്ങിയ അവസ്ഥ

ഗാന്ധി ദർശൻ വേദി ആറ്റിങ്ങലിൽ സംഘടിപ്പിച്ചു

ഗാന്ധി ദർശൻ വേദി ആറ്റിങ്ങലിൽ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി ആറ്റിങ്ങൽ ഗോപി & സലിം ട്യൂട്ടോറിയലിൽ നടന്നു. ഗാന്ധി ദർശൻ വേദി ജില്ലാ വൈസ് ചെയർമാൻ പി. ജി. പ്രദീപിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ ചെയർമാൻ എസ്. സുനിൽകുമാർ ഉത്‌ഘാടനം ചെയ്തു.

കോൺഗ്രസ്‌ ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തോട്ടവാരം, കോൺഗ്രസ്‌ ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറി രഘുറാം, ഐ. എൻ. റ്റി. യു. സി. ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് കൃഷ്ണ കുമാർ, ഗാന്ധി ദർശൻ വേദി ചിറയിൻകീഴ് നിയോജകമണ്ഡലം ചെയർമാൻ സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ നേതാവ് കിരൺ കൊല്ലമ്പുഴ നന്ദി രേഖപ്പെടുത്തി. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ എല്ലാ മണ്ഡലത്തിലേയും പ്രവർത്തകരെയും ഉൾപ്പെടുത്തി സമഗ്രമായ കമ്മിറ്റി രൂപീകരിക്കുന്നതിനായി കിരൺ കൊല്ലമ്പുഴയെ ചെയർമാൻ ആക്കി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഓഗസ്റ്റ് 10 ന് മുമ്പ് കമ്മിറ്റി വിപുലീകരിക്കുവാൻ ചെയർമാനെ ചുമതലപ്പെടുത്തി കമ്മിറ്റി പിരിഞ്ഞു.

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു ; ചികിത്സാ പിഴവെന്ന് ആരോപണം

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു ; ചികിത്സാ പിഴവെന്ന് ആരോപണം

കൊല്ലം: കൊല്ലത്ത്‌ പ്രസവത്തെതുടർന്ന് യുവതി മരിച്ചതില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൈലക്കാട് സ്വദേശിനി ഹർഷയാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നവജാതശിശു ഗുരുതരാവസ്ഥയിൽ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്‌.
അഷ്ടമുടി ആശുപത്രിക്കെതിരെയാണ് പരാതി.

മൈലക്കാട് സ്വദേശിയായ വിപിന്റെ ഭാര്യ ഹർഷയെ കഴിഞ്ഞദിവസമാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായി. ഹര്‍ഷയെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു.
ഹര്‍ഷയുടെ കുഞ്ഞ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ചു രാഷ്ട്രീയ പാർട്ടികൾ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ചികിത്സയില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ സാക്ഷികളാണെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. അമ്നിയോട്ടിക് ഫ്ളൂയിഡ് എംബോളിസം മൂലമുണ്ടാകുന്ന ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി ഡയറക്ടർ ഡോ. ജേക്കബ് ജോൺ അറിയിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ കൊട്ടിയം പൊലീസ് അന്വേഷണം തുടങ്ങി.

ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജ് ലഹരി വിരുദ്ധ ക്യാമ്പയിൻ വിമുക്തി ക്ലബ്ബ് സംഘടിപ്പിച്ചു. ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ ഷാനവാസ് ഉദ്‌ഘാനം ചെയ്തു.

ബഹിരാകാശ യാത്രക്കൊരുങ്ങി ആദ്യ മലയാളി വനിത

ബഹിരാകാശ യാത്രക്കൊരുങ്ങി ആദ്യ മലയാളി വനിത

തിരുവനന്തപുരം: കൽപന ചൗളക്കും സുനിത വില്യംസിനും ശേഷം മറ്റൊരു ഇന്ത്യൻ വനിത ബഹിരാകാശയാത്രക്കുള്ള ഒരുക്കത്തിലാണ്. ആതിര പ്രീതറാണി, ഈ നേട്ടം കൈവരിക്കാനൊരുങ്ങുന്ന ആദ്യ മലയാളി വനിതകൂടിയാവും അവർ. വാലന്റിന തെരഷ്കോവക്കുശേഷം എഴുപത്തഞ്ചോളം വനിതകൾ ബഹിരാകാശ യാത്ര നടത്തിയിട്ടു​ണ്ടെങ്കിലും അതിൽ സുനിത വില്യംസ്, കൽപ്പന ചൗള എന്നീ രണ്ട് പേരുകൾ മാത്രമേ ഇന്ത്യയിൽനിന്നുള്ളൂ. ആ ചരിത്രമാണ് ആതിരയിലൂടെ തിരുത്താൻ പോകുന്നത്.

തിരുവനന്തപുരം സ്വദേശിനിയാണ് ആതിര. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസക്കുകീഴിൽ ആകാശയാത്രക്കുള്ള പരിശീലനത്തിന് ആതിര തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് മലയാളികൾക്കൊന്നാകെ അഭിമാനമാവുകയാണ്. പരിശീലനം പൂർത്തിയാക്കിയശേഷം ആകാശം കീഴടക്കാൻ ആതിരക്ക് അധികം കാത്തുനിൽക്കേണ്ടിവരില്ലെന്നാണ് അറിയുന്നത്.

വാലന്റിനയെയും സാലി റൈഡിനെയുമെല്ലാംപോലെ ഫൈറ്റ് പൈലറ്റാവുക; അതുവഴി അവരെപ്പോലെ പറക്കുക. ഇതായിരുന്നു ആതിരയുടെ മനസ്സിലെ ആദ്യ ലക്ഷ്യം. നാഷനൽ സ്​പേസ് ഒളിമ്പ്യാഡിലും ഐ.എസ്.ആർ.ഒ സംഘടിപ്പിച്ച സ്​പേസ് ക്വിസിലുമെല്ലാം വിജയിയായി ആ മോഹങ്ങളിലേക്കവൾ ഏറെ നടന്നടുക്കുകയും ചെയ്തു. ഇന്ത്യയിൽ ആ സമയത്ത് വനിതകൾക്ക് ഫൈറ്റ് പൈലറ്റാകാൻ കഴിയുമായിരുന്നില്ല. ആ അന്വേഷണം എത്തിയത് ഒട്ടോവയിലെ അൽഗോക്വിൻ കോളജിലാണ്. അവിടെ ‘റോബോട്ടിക്സ്’ പഠിക്കാൻ സ്കോളർഷിപ് കിട്ടിയതോടെ സ്വപ്നയാത്രക്ക് ചിറകുമുളച്ചുതുടങ്ങി. 2018ൽ അങ്ങനെ കാനഡയിലേക്ക്.

ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണോട്ടിക്കൽ സയൻസസ് എന്നൊരു സംഘടനയുണ്ട്. ലോകത്തിലെ ആദ്യത്തെ ജനകീയ ബഹിരാകാശ ഗവേഷണ കേന്ദ്രം എന്നുവേണമെങ്കിൽ ഈ സ്ഥാപനത്തെ വിശേഷിപ്പിക്കാം. മനുഷ്യനെ ബഹിരാകാശ യാത്രക്ക് സജ്ജമാക്കാനുള്ള അനൗദ്യോഗികവേദി. നാസയും കനേഡിയൻ സ്​പേസ് ഏജൻസിയുമൊക്കെ ഈ സംരംഭത്തിൽ പങ്കാളികളാണ്. നാസയുടെ സഹായത്തോടെ ഇവർ നടത്തുന്ന ബഹിരാകാശ യാത്ര പരിശീലന പദ്ധതിയാണ് ‘പ്രോജക്ട് പോസം’ (POSSUM -Polar Suborbital Science in the Upper Mesosphere). ലത്തീൻ ഭാഷയിൽ ‘പോസം’ എന്നാൽ ‘എനിക്ക് കഴിയും’ എന്നാണർഥം. ഈ പദ്ധതിയിലേക്കായി തിരഞ്ഞെടുക്കപ്പെട്ട ഒരുഡസൻ പേരിലൊരാളാണി​പ്പോൾ ആതിര. ഫ്ലോറിഡയിൽ നാസയുടെ നേതൃത്വത്തിൽ നടക്കുന്ന പരിശീലന പരിപാടിക്കുപോകാനുള്ള ഒരുക്കത്തിലാണിപ്പോൾ ആതിര. ഫൈറ്റ് ജെറ്റ് ഓടിച്ചുള്ള പരിചയത്തിന്റെയും എക്സോജിയോ സമ്മാനിച്ച അനുഭവത്തിന്റെയും ആത്മവിശ്വാസത്തിലാണ് ആതിര അപേക്ഷ സമർപ്പിച്ചത്. അതിപ്പോൾ സ്വപ്നസാഫല്യത്തിലേക്കെത്തിയിരിക്കുന്നു. ഫ്ലോറിഡയിലേക്ക് പോകുംമുമ്പ്, ഫൈറ്റ് പൈലറ്റ് ലൈസൻസും ഒരുപക്ഷേ, ആതിരക്ക് ലഭിച്ചേക്കും. അധികം വൈകാതെ ആതിരക്കുവേണ്ടി ആകാശം വഴിമാറിയ പുതിയ കഥകൾ കേൾക്കാനായേക്കും.

കെ.ടി.സി.ടി കോളേജ് ഓഫ് ആർട്സ് & സയൻസിൽ ബി.കോം ഫിനാൻസ് കോഴ്സ് അഡ്മിഷൻ തുടങ്ങി

കെ.ടി.സി.ടി കോളേജ് ഓഫ് ആർട്സ് & സയൻസിൽ ബി.കോം ഫിനാൻസ് കോഴ്സ് അഡ്മിഷൻ തുടങ്ങി

കല്ലമ്പലം: കല്ലമ്പലം, കെ.ടി.സി.ടി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബി.കോം ഫിനാൻസ് കോഴ്സ് അനുവദിച്ചിരിക്കുന്നു. അഡ്മിഷന് വേണ്ടി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
9188101036,9188101036