ആറ്റിങ്ങലിൽ പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ അനുസ്മരണം നടന്നു

ആറ്റിങ്ങലിൽ പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ അനുസ്മരണം നടന്നു

ആറ്റിങ്ങൽ: എസ്. എസ് ഹരിഹരയ്യർ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ കിഴക്കെ നാലുമുക്ക് പബ്ലിക് സ്‌ക്വയറിൽ പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ അനുസ്മരണം നടന്നു. ഫൌണ്ടേഷൻ പ്രസിഡന്റ്‌ ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. ജനസേവനം നിസ്വാർത്ഥമായിരിക്കണമെന്ന് ജീവിതശൈലിയിലൂടെ തെളിയിച്ച പി. ഗോപിനാഥൻ നായർ ഗാന്ധിയൻ മാർഗ്ഗത്തിന്റെ ശക്തി ജനങ്ങൾക്ക്‌ കാട്ടിക്കൊടുത്ത നേതാവായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഫൌണ്ടേഷൻ വൈസ് പ്രസിഡന്റ്‌ കെ. എസ് ശ്രീരഞ്ചൻ അദ്ധ്യക്ഷത വഹിച്ചു. വി. കെ ശശിധരൻ, എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ,
കെ. കൃഷ്ണ്ണമൂർത്തി, കെ. സുരേന്ദ്രൻ നായർ,കെ. മോഹൻലാൽ, വക്കം എസ്. കുമാർ, മുരുകൻ മണമ്പൂർ, സലിം പാണന്റെമുക്ക്, ചന്ദ്രിക. വി, ബി. മനോജ്‌,എസ്. ശശാങ്കൻ, ഭാസി, കീഴാറ്റിങ്ങൽ രാജൻ, ചന്ദ്രശേഖരൻ നായർ, പ്രമോദ്, രത്നാകരൻ, എസ്. സുദർശനൻ, പ്രസാദ്, ശ്യാം എന്നിവർ പങ്കെടുത്തു.

കര്‍ക്കിടക മാസപൂജകള്‍ക്കായി ശബരിമല നട 16ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനം

കര്‍ക്കിടക മാസപൂജകള്‍ക്കായി ശബരിമല നട 16ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല നട ജൂലൈ 16ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെ‍ളിക്കും. പിന്നീട് ഗണപതി, നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കും. ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആ‍ഴിയില്‍ മേല്‍ശാന്തി അഗ്നിപകരും. തുടര്‍ന്ന് അയ്യപ്പഭക്തര്‍ക്ക് പതിനെട്ടാം പടികയറിയുള്ള ദര്‍ശനത്തിന് അനുമതി നല്‍കും.

16 മുതല്‍ 21 വരെയാണ് ശബരിമല നട തുറന്നിരിക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും.

കര്‍ക്കിടകം ഒന്നായ 17.07.2022 ന് പുലര്‍ച്ചെ 5 മണിക്ക് തിരുനട തുറക്കും. ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും മറ്റ്പൂജകളും നടക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും.

അഞ്ചുതെങ്ങിൽ കടലാക്രമണം രൂക്ഷം

അഞ്ചുതെങ്ങിൽ കടലാക്രമണം രൂക്ഷം

അഞ്ചുതെങ്ങ് പ്രദേശത്ത് രൂക്ഷമായി തുടരുന്ന കടലാക്രമണത്തിൽ വ്യാപക നാശം. പുലർച്ചെയോടെ ആരംഭിച്ച തിരയടിയിൽ മാമ്പള്ളി മേഖലയിൽ പത്തോളം വീടുകൾ കടലെടുത്തു.

ഒട്ടേറെ വീടുകളിൽ വെള്ളംകയറി നഷ്ടം സംഭവിച്ചു. മാമ്പള്ളി ചായക്കുടി പുരയിടത്തിൽ സെലിൻആന്റണി, മണ്ണാക്കുളത്ത് റിച്ചാഡ്, ഷേർളിപൗലോസ്, എൽവിൻ മണ്ണാക്കുളം, മാമ്പള്ളി മണ്ണാക്കുളം സ്വദേശികളായ ആസ്കർ, പത്രോസ്, അനോജ, സിൽവ, വിക്ടോറിയ, റോസ്മേരി, ബെയ്ലിൽ എന്നിവരുടെ വീടുകളാണു പൂർണമായി നശിച്ചത്. മാമ്ബള്ളി ചായക്കുടി പുരയിടത്തിൽ സൂക്ഷിച്ച മൽസ്യബന്ധനോപകരണങ്ങൾ തിരയിൽ ഒലിച്ചുപോയി.

മേഖലയിൽ ഇരട്ടിയിലധികം വീടുകൾക്കു സാരമായ നാശനഷ്ടങ്ങളുണ്ടായി. മാമ്ബള്ളി, മുണ്ടുതുറ, മണ്ണാക്കുളം, ചായക്കുടി എന്നിവിടങ്ങളിൽ കടലാക്രമണത്തിനു ഇനിയും ശമനമായിട്ടില്ല. ഇടയ്ക്കിടെ ശക്തിയാർജിക്കുന്ന പേമാരിയും കാറ്റും അഞ്ചുതെങ്ങ് തീരമേഖലയിലെ വലിയൊരു പ്രദേശത്തു ജനജീവിതം ദുഷ്കരമാക്കിയിരിക്കുകയാണ്.

ഇതിനിടെ കടലാക്രമണം ആരംഭിച്ചിട്ടു മൂന്നുനാൾ പിന്നിടവേ ദുരിതബാധിതരെ കാണാനോ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനോ സർക്കാർതലത്തിൽ യാതൊരുനടപടികളും ഉണ്ടായിട്ടില്ലെന്ന പരാതിയും തീരത്തു ഉയർന്നുകഴിഞ്ഞു.

anchuthengu

കല്ലമ്പലം ജംഗ്ഷന് സമീപം  സ്വകാര്യബസും  ടിപ്പറും കൂട്ടിയിടിച്ചു അപകടം

കല്ലമ്പലം ജംഗ്ഷന് സമീപം സ്വകാര്യബസും ടിപ്പറും കൂട്ടിയിടിച്ചു അപകടം

കല്ലമ്പലം : ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. ഇരുവാഹനങ്ങളും ആറ്റിങ്ങൽ ഭാഗത്തുനിന്നും കല്ലമ്പലം ഭാഗത്തേക്ക് വരികയായിരുന്നു. കൂട്ടിയിടിയിൽ ചിത്തിര എന്ന സ്വകാര്യ ബസിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായി തകർന്നു.

ആലപ്പുഴ കാൽനടയാത്രക്കാരൻ ഇരുചക്ര വാഹനമിടിച്ചു മരിച്ചു

ആലപ്പുഴ കാൽനടയാത്രക്കാരൻ ഇരുചക്ര വാഹനമിടിച്ചു മരിച്ചു

ആലപ്പുഴ: പൂച്ചാക്കലിൽ കാൽനടയാത്രക്കാരൻ ഇരുചക്ര വാഹനമിടിച്ചു മരിച്ചു. തൈക്കാട്ടുശേരി 9-ാം വാർഡ് കണ്ടച്ചാട് അയ്യപ്പൻ നായർ ആണ് മരിച്ചത്. ഇന്നലെ രാവിലെ തൈക്കാട്ടുശേരി ചീരാത്തുകാടിൽ വച്ച് നടന്നു പോകുന്നതിനിടെ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. റോഡിൽ വീണ അയ്യപ്പൻ നായരെ ആദ്യം തുറവൂർ താലുക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലും എത്തിച്ചു.

ഇത്തവണത്തെ ഓണം ബംപർ 25 കോടി രൂപ

ഇത്തവണത്തെ ഓണം ബംപർ 25 കോടി രൂപ

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംപർ 25 കോടി രൂപയാക്കി. ലോട്ടറി ഡയറക്ടറേറ്റിന്റെ ശുപാർശ സംസ്ഥാന സർക്കാർ അംഗീകരിച്ച് വിജ്ഞാപനമിറക്കി. ചരിത്രത്തിലാദ്യമായാണ് 12 കോടിരൂപയ്ക്ക് മുകളിലുള്ള സമ്മാനം ലോട്ടറി വകുപ്പ് പരിഗണിക്കുന്നത്.

25, 28, 50 കോടി രൂപയുടെ സമ്മാനത്തുകകളുള്ള ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ധനവകുപ്പിനോട് ശുപാർശ ചെയ്തത്. ഇതിൽ 25 കോടിരൂപയുടെ ടിക്കറ്റാണ് സർക്കാർ അംഗീകരിച്ചത്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.

രണ്ടാം സമ്മാനം അഞ്ച് കോടി രൂപ. മൂന്നാം സമ്മാനമായി ഒരു കോടിരൂപ വീതം 10 പേർക്ക് നൽകും. തിങ്കളാഴ്ച മുതൽ വിൽപ്പന ആരംഭിക്കും. 90 ലക്ഷം വരെ ടിക്കറ്റ് അച്ചടിക്കാനുള്ള സംവിധാനമുണ്ട്. 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപ ലോട്ടറി അടിക്കുന്നയാൾക്ക് ലഭിക്കും.

കഴിഞ്ഞ തവണ ഓണം ബംപറിന്റെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ മൂന്നു വർഷമായി 12 കോടി രൂപയാണ് ഓണം ബംപറിന്റെ സമ്മാനത്തുക. 300 രൂപയായിരുന്നു ടിക്കറ്റ് വില. സമ്മാനത്തുക വർധിപ്പിക്കുന്നത് കൂടുതൽ വരുമാനം ഉണ്ടാക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. ടിക്കറ്റ് നിരക്ക് ഉയർത്തുന്നത് വിൽപ്പനയെ ബാധിക്കുമെന്ന ആശങ്ക വിൽപ്പനക്കാർ പങ്കുവയ്ക്കുന്നു.