by liji HP News | Jul 5, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാൻരാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻആവശ്യപ്പെട്ടു. രാജി വച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. അതിന് സർക്കാർ തയാറായില്ലെങ്കിൽ മന്ത്രിക്കെതിരെ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനം ആണ് മന്ത്രി നടത്തിയത്. സത്യപ്രതിജ്ഞയോട് കൂറ് കാണിക്കേണ്ട മന്ത്രി അത് ലംഘിച്ചു. അടിസ്ഥാന മില്ലാത്തകാര്യങ്ങൾ ആണ് മന്ത്രി പറഞ്ഞത്. ഭരണഘടനാ ശിൽപികളെ അപമാനിക്കുന്നതാണ് മന്ത്രി നടത്തിയ പ്രസംഗം. ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകളെ പോലും മന്ത്രി അപമാനിച്ചു. അത്രയും മോശമായാണ് മന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

“ഇത്രയും വിവരം കെട്ടവർ നമ്മളെ ഭരിയ്ക്കുക എന്ന് പറയുന്നതും, അങ്ങനെ ഭരിക്കപ്പെടുന്നവരുടെ കീഴിൽ കഴിയുക എന്നതും നമ്മുടെ ദുര്യോഗമാണ്. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മന്ത്രി എത്രയും പെട്ടെന്ന്
രാജിവച്ചൊഴിയണം”. അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് റിട്ട.ജസ്റ്റീസ് കമാല്‍ പാഷയും ആവശ്യപ്പെട്ടു.
by liji HP News | Jul 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: മലയാളി ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീം അംഗവുമായ ബേസില്‍ തമ്പി വിവാഹിതനായി. മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡിന്റെയും ജെസിയുടെയും മകള്‍ സ്‌നേഹ റോയിയാണ് വധു.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും കേരള ടീമിലെ സഹതാരങ്ങളും അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തു. കേരള രഞ്ജി ട്രോഫി ടീം പരിശീലകന്‍ ടിനു യോഹന്നാനും വിവാഹത്തിനെത്തിയിരുന്നു.
2014-15 സീസണില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി അരങ്ങേറി. 2017-ല്‍ ഗുജറാത്ത് ലയണ്‍സിലൂടെയായിരുന്നു ഐപിഎല്‍ അരങ്ങേറ്റം. തൊട്ടുത്ത വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കി. ഇക്കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചു.

by liji HP News | Jul 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് അയക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഉത്തരവാണ് ഇത്.
ഏഴ് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. ഈ കേസിലെ പ്രധാനപ്പെട്ട തെളിവുകളിലൊന്നായ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം നേരത്തെ വിചാരണക്കോടതി നിരസിച്ചിരുന്നു. അതിനെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണിപ്പോൾ ക്രൈം ബ്രാഞ്ചിന് അനുകൂലമായി വിധി വന്നത്.
ഈ നടപടികൾ ഒരുതരത്തിലും കേസിന്റെ വിചാരണയടക്കമുള്ള തുടർനടപടികളെ ബാധിക്കരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ മാസം 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി നീട്ടി നൽകിയിരിക്കുന്ന സമയം. അതുകൊണ്ടുതന്നെ ആ സമയപരിധിക്കകം മെമ്മറി കാർഡിന്റെ ശാസ്ത്രീയ പരിശോധന പൂർത്തീകരിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

by liji HP News | Jul 5, 2022 | Latest News, ജില്ലാ വാർത്ത
ഇടുക്കി: നെടുങ്കണ്ടം ചെമ്മണ്ണാറില്‍ വീട്ടുമുറ്റത്ത് ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണ് ചൊവ്വാഴ്ച രാവിലെ ചെമ്മണ്ണാറിലെ വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടത്. ഇയാള്‍ സമീപത്തെ രാജേന്ദ്രന്റെ വീട്ടില്‍ മോഷണത്തിനായി കയറിയിരുന്നതായും ഇവിടെനിന്ന് ഓടിരക്ഷപ്പെട്ടതിന് പിന്നാലെയാണ് സമീപത്തെ വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടതെന്നുമാണ് നാട്ടുകാര്‍ നല്‍കുന്നവിവരം. അതേസമയം, മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

by liji HP News | Jul 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കാഞ്ഞങ്ങാട്: ജില്ലയില്‍ രണ്ടുപേര്‍ക്ക് എച്ച്1എന്‍1. (പന്നിപ്പനി.). രണ്ടുവര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് പന്നിപ്പനി സ്ഥിരീകരിക്കുന്നത്. തൃക്കരിപ്പൂര്‍ താലൂക്കാസ്പത്രിയില്‍ പനിയുമായി എത്തിയവരില്‍ ലക്ഷണം തോന്നിയ ഏഴുപേരുടെ സാമ്പിളെടുത്ത് പരിശോധിച്ചതിലാണ് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്‍ഫ്ളുവെന്‍സ എ എന്ന ഗ്രൂപ്പില്‍പെട്ട വൈറസാണ് എച്ച്1 എന്‍1. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടുവരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയും തക്കാളിപ്പനിയും മലേറിയയും മഞ്ഞപ്പിത്തവും പടരുന്നുണ്ട്. ജില്ലയില്‍ എച്ച്1എന്‍1. (പന്നിപ്പനി) സ്ഥിരീകരിച്ചതോടെ അതിജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

by liji HP News | Jul 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: ജൂൺ 24-ന് ആരംഭിച്ച വ്യോമസേനയുടെ അഗ്നിപഥ് രജിസ്‌ട്രേഷൻ ചൊവ്വാഴ്ച അവസാനിക്കും. വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. agnipathvayu.cdac.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. പതിനേഴരമുതൽ 23 വയസ്സുവരെയുള്ള പുരുഷന്മാർക്കാണ് അവസരം.

Recent Comments