സിബിഐ മരണപ്പെട്ടു എന്ന് ബോധിപ്പിച്ച സുപ്രധാന സാക്ഷി കോടതയിൽ ജീവനോടെ ഹാജരായി

സിബിഐ മരണപ്പെട്ടു എന്ന് ബോധിപ്പിച്ച സുപ്രധാന സാക്ഷി കോടതയിൽ ജീവനോടെ ഹാജരായി

ബിഹാർ: സിബിഐ ‘മരണപ്പെട്ടു’ എന്ന് ബോധിപ്പിച്ച സുപ്രധാന സാക്ഷി കോടതിസമക്ഷം ജീവനോടെ ഹാജരായി. മാധ്യമ പ്രവർത്തകൻ രാജ്‌ദേവ് രഞ്ജൻ വധിക്കപ്പെട്ട കേസിലെ സാക്ഷി, ബദാമി ദേവിയാണ് ഇന്നലെ കോടതിയിലെത്തിയത്. താൻ മരിച്ചിട്ടില്ല എന്നും, അങ്ങനെ സ്ഥാപിക്കാനുള്ള സിബിഐയുടെ ശ്രമം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ് എന്നും അവർ മൊഴി നൽകി.

കഴിഞ്ഞ മെയ് 24 -നാണ് സിബിഐ ഇവർ മരിച്ചു എന്ന് കോടതിയെ അറിയിച്ചത്. എന്നാൽ വോട്ടർ ഐഡി കാർഡും പാൻ കാർഡും അടക്കം സാക്ഷി കോടതിയിലെത്തിയതോടെ കേസ് നിർണായകമായ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

”ഹുസൂർ, ഞാൻ മരിച്ചിട്ടില്ല. സിബിഐ ആണ് ഞാൻ മരിച്ചതായി പറഞ്ഞത്. ഇതെല്ലാം കൃത്യമായി ആസൂത്രണം ചെയ്ത ഒരു ഗൂഢാലോചനയുടെ ഭാഗമാണ്”, ബദാമി ദേവി കോടതിയിൽ പറഞ്ഞു. കേസിലെ ഏറ്റവും നിർണായക സാക്ഷിയാണ് ബദാമി ദേവി. ഈ സാക്ഷിയാണ് കഴിഞ്ഞ മെയിൽ മരിച്ചുവെന്ന് കാട്ടി സിബിഐ റിപ്പോർട്ട് നൽകിയത്.

”ഇത് സിബിഐയുടെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ വീഴ്ചയാണ്. ഇങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസി പെരുമാറുന്നതെങ്കിൽ എന്ത് ചെയ്യും?”, ഹർജിക്കാരന്‍റെ അഭിഭാഷകൻ അഡ്വ. ശരദ് സിൻഹ പറഞ്ഞു. ഒരിക്കൽ പോലും ബദാമി ദേവിയുമായി സിബിഐ ബന്ധപ്പെട്ടിട്ടില്ലെന്നും, ഏതെങ്കിലും കാര്യങ്ങൾ അന്വേഷിക്കുകയോ ചോദ്യങ്ങൾ ചോദിക്കുകയോ മൊഴിയെടുക്കുകയോ ചെയ്യാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവരുടെ അഭിഭാഷകൻ വ്യക്തമാക്കുന്നു.

കൊച്ചിയിൽ പകപോക്കൽ കൊലപാതകം: 61 കാരിയെ വെട്ടിക്കൊന്നു

കൊച്ചിയിൽ പകപോക്കൽ കൊലപാതകം: 61 കാരിയെ വെട്ടിക്കൊന്നു

കൊച്ചി: പള്ളുരുത്തിയാൽ 61കാരിയെ വെട്ടിക്കൊന്നു. കടയഭാഗം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. പ്രതികാര കൊലപാതകമെന്നാണ് സംശയം. കൊലപാതകവുമായി ബന്ധപ്പെട്ട് ജയൻ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 2014ൽ ജയൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മധുവിൻ്റെ അമ്മയാണ് സരസ്വതി. തന്റെ ഭാര്യയുടെ കൊലപാതകത്തിലുള്ള പക പോക്കലിനാണ് ജയൻ സരസ്വതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.

വിഴിഞ്ഞം സ്കൂളിലെ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികളിൽ നോറോ വൈറസ് സാന്നിധ്യം

വിഴിഞ്ഞം സ്കൂളിലെ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികളിൽ നോറോ വൈറസ് സാന്നിധ്യം

തിരുവനന്തപുരം:ഭക്ഷ്യ വിഷബാധയുണ്ടായ വിഴിഞ്ഞത്തെ എൽ എം എൽ പി സ്കൂളിലെ രണ്ട് കുട്ടികളിൽ നോറോ വൈറസ് സാന്നിധ്യം കണ്ടെത്തി. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്നതാണിത്. അതേസമയം കായംകുളത്തെയും കൊട്ടാരക്കരയിലെയും ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താൻ പരിശോധനാ ഫലം കാത്തിരിക്കുകയാണ് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ. വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രിയും ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രിയും കൂടിക്കാഴ്ച്ച നടത്തും. സ്കൂളുകളിലേക്ക് അരി കൊടുക്കുന്നതിന് മുൻപായി പരിശോധിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

തീരദേശ മേഖലയായ വിഴിഞ്ഞത്തെ സ്കൂളിൽ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ശുചിത്വമില്ലാത്ത ഭക്ഷണം, വെള്ളം, ശുചിത്വമില്ലാത്ത സാഹചര്യം എന്നിവയിലൂടെയാണ് ഇത് വരിക. പകർച്ചാ ശേഷിയും കൂടുതലാണ്. അങ്ങനെയെങ്കിൽ ഭക്ഷണമോ വെള്ളമോ വൃത്തിഹീനമായ പരിസരമോ ഏതാണ് ഉറവിടം എന്നത് കണ്ടെത്തൽ പ്രധാനമാണ്.

വിഴിഞ്ഞത്ത് ഇന്ന് 5 കുട്ടികൾ കൂടി അസ്വസ്ഥകതകളുമായി ചികിത്സ തേടി. ഉച്ചക്കട, കായംകുളം എന്നിവിടങ്ങളിലെ ഭക്ഷ്യവിഷബാധ സ്കൂളിലെ ഭക്ഷണത്തിൽ നിന്നുള്ള പ്രശ്നമല്ലെന്നാണ് സർക്കാർ പറയുന്നത്. ഈ സ്കൂളുകൾക്ക് പുറമെ കൊട്ടാരക്കര അംഗൻവാടിയിലും കുട്ടികളിൽ ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താൻ ഇതുവരെ വകുപ്പുകൾക്കായിട്ടില്ല. ലാബുകളിലേക്കയച്ച ഭക്ഷ്യ സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണ്. ഇന്ന് ലാബ് അവധിയായതിനാൽ നാളെയോ മറ്റന്നാളോ ഫലം കിട്ടും. കൊട്ടാരക്കരയിലെ അംഗൻവാടിയിൽ 35 കിലോ പുഴുവും ചെള്ളും നിറഞ്ഞ അരി കണ്ടെത്തിയിരുന്നു. മാർച്ചിൽ എത്തിയ ലോഡാണിതെന്നാണ് ജീവനക്കാർ പറഞ്ഞത്.

കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമാന സംഭവം ആവർത്തിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് ഭക്ഷ്യ – വിദ്യാഭ്യാസ മന്ത്രിമാർ ചർച്ച നടത്തുന്നത്. പൊതുവായ മാർഗനിർദേശം ഇന്ന് വന്നേക്കും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

വാമനപുരം: പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തി. ഒരാൾ അറസ്റ്റിലായി. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വാമനപുരം വില്ലേജിൽ, മിതൃമ്മല നീർമൺകടവ് തറുതലക്കുന്ന് ശ്രുതി ഭവനിൽ വൈശാഖ് (22) ആണ് അറസ്റ്റിലായത്. യുവാവുമായി ഉണ്ടായിരുന്ന അടുപ്പത്തിൽനിന്ന് പെൺകുട്ടി പിൻമാറാൻ ശ്രമിച്ചപ്പോൾ കടത്തിക്കൊണ്ട് പോയി മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

റൂറൽ എസ്.പി ദിവ്യ ഡി.ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ. എ സ്.പി സുനീഷ് ബാബുവിന്‍റെ നിർദേശാനുസരണം കിളിമാനൂർ സ്റ്റേഷൻ ഓഫീസർ എസ്.സനൂജ്, എസ്.ഐ വിനീത് കെ. നായർ, എ.എസ്.ഐ ഷജിം, എസ്.സി. പി.ഒ രഞ്ജിത്ത് രാജ്, സി.പി.ഒ മഹേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതി യെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; കേരളത്തിലും ജാഗ്രതാ നിർദേശം

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; കേരളത്തിലും ജാഗ്രതാ നിർദേശം

ദില്ലി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നു. പുതുതായി 4270 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ റജിസ്റ്റർ ചെയ്ത കൊവിഡ് കേസുകൾ 4,31,76,817 ആണ്. ടിപിആർ ഒരു ശതമാനത്തിന് മുകളിലാണ്. മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് ടിപിആർ ഒരു ശതമാനത്തിന് മുകളിലേക്ക് എത്തുന്നത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 24,052 ആയി. 15 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രാജ്യത്ത് മരണസംഖ്യ 5,24,692 ആയി. അതേസമയം, 98.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസത്തെ പ്രതിദിന കണക്കുകളെ അപേക്ഷിച്ച്, ഒരു ദിവസം കൊണ്ട് 1636 കേസുകളാണ് കൂടിയത്. ഏറ്റവും കൂടുതൽ കേസുകളുള്ള മഹാരാഷ്ട്രയും കേരളവും അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് നാലാം തരംഗം വരാൻ സാധ്യതയുള്ളതിനാൽത്തന്നെ, ആശങ്കയല്ല നല്ല ജാഗ്രതയാണ് അത്യാവശ്യമെന്നും ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ സ്മിരൻ പാണ്ഡ വ്യക്തമാക്കുന്നു.

ഭൂമി ഒന്നേയുള്ളൂ എന്ന ഓർമപ്പെടുത്തലുമായി ലോകം ഇന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു

ഭൂമി ഒന്നേയുള്ളൂ എന്ന ഓർമപ്പെടുത്തലുമായി ലോകം ഇന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു

ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. പരിസ്ഥിതി നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ഇക്കാലത്ത് ഓരോ പരിസ്ഥിതി ദിനവും ഓരോർമപ്പെടുത്തലാണ്. നമുക്ക് പാർക്കാൻ മറ്റൊരിടമില്ല എന്ന ഓർമ്മപ്പെടുത്തൽ.

മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്കു മുന്നിലുണ്ട്. കാലം തെറ്റിവരുന്ന മഴകളും മഞ്ഞും പ്രളയങ്ങളും ഇന്ന് നമ്മുടെ ജീവിതം ഏറെ ദുഷ്കരമാക്കുന്നു. ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി UNEP എക്സിക്യൂട്ടിവ് ഡയറക്റ്റർ ഇംഗർ ആൻഡേഴ്സൺ ഊന്നിപ്പറഞ്ഞത്.

പ്രകൃതിയോട് ഇണങ്ങിച്ചേർന്നുകൊണ്ട് സുസ്ഥിരമായി ജീവിക്കേണ്ടത്തിന്റെ പ്രസക്തിയെക്കുറിച്ചാണ്. ഇന്നേക്ക് കൃത്യം 50 വർഷം മുമ്പാണ് ലോക പരിസ്ഥിതി ദിനം എന്ന സങ്കല്പമുണ്ടാവുന്നത്. 1972 ജൂൺ അഞ്ചാം തീയതി സ്വീഡനിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലാണ് പരിസ്ഥിതി സംരക്ഷണത്തെ അടിയന്തര പ്രാധാന്യത്തോടെ കാണണം എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെക്കപ്പെടുന്നത്.

ഒരു വർഷത്തിന് ശേഷം, അതായത് 1973 \ജൂൺ അഞ്ചാം തീയതി ലോകം ആദ്യത്തെ പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. അന്നുതൊട്ടിങ്ങോട്ട് എല്ലാവർഷവും ജൂൺ അഞ്ചിന് ലോകത്തിന്റെ മുക്കിലും മൂലയിലും നമ്മുടെ ഭൂമിക്കും അതിന്റെ പരിസ്ഥിതിക്കും വേണ്ടിയുള്ള ചിന്തകളും പ്രവൃത്തികളും സംഘടിപ്പിക്കപ്പെടുന്നു. United Nations Environment Programme ആണ് ഈ പരിപാടികളുടെ ഔദ്യോഗിക സംഘാടകർ. ഇക്കൊല്ലത്തെ പരിപാടികളുടെ തീം. “Only One Earth ” എന്നതാണ്.

മനുഷ്യന് ജീവിക്കാൻ ഈ ഒരു ഭൂമി മാത്രമേ ഉള്ളൂ, ഇതിനു നാശം സംഭവിച്ചാൽ ചെന്ന് പാർക്കാൻ മറ്റൊരിടമില്ല എന്ന അവബോധമുണ്ടാക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന കാമ്പെയ്നുകളുടെ ലക്ഷ്യം. കെയ്റോവിൽ ഒരു ഇലക്ട്രിക് വെഹിക്കിൾ റാലി, മുംബൈയിൽ ഒരു സൈക്കളത്തോൺ, ബുക്കാറസ്റ്റിൽ ഒരു ഈ വേസ്റ്റ് ഡ്രൈവ് എന്നിങ്ങനെ പലതും ഈ പരിസ്ഥിതി ദിനത്തിലും സംഘടിപ്പിക്കപ്പെടുന്നുണ്ട്.