ആറ്റിങ്ങൽ നഗരസഭയിൽ രണ്ടു വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിലും എൽ ഡി എഫ്  വിജയിച്ചു

ആറ്റിങ്ങൽ നഗരസഭയിൽ രണ്ടു വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിലും എൽ ഡി എഫ് വിജയിച്ചു

ആറ്റിങ്ങൽ നഗരസഭയിൽ രണ്ടു വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിലും എൽ ഡി എഫ് വിജയിച്ചു. 22 ആം വാർഡ് ആയ ചെറുവള്ളി മുക്ക്, 28 വാർഡ് ആയ തോട്ടവാരം എന്നിവിടങ്ങളിലായിരുന്നു ഉപ തെരഞ്ഞെടുപ്പ് നടന്നത്.ചെറുവള്ളിമുക്കിൽ എൽ ഡി എഫ് സ്ഥാനാർഥി എം എസ് മഞ്ജു 351 വോട്ടിനും തോട്ടവാരത്ത് ജി ലേഖ 479 വോട്ടിനുമാണ് വിജയിച്ചത് .
2020ൽ തിരഞ്ഞെടുക്കപ്പെട്ട ബിജെപി കൗൺസിലർമാർ രാജിവച്ചതിന് തുടർന്നാണ് രണ്ടു വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നത്

വോട്ട് നില
ചെറുവള്ളിമുക്ക് {22}
LDF 351
UDF 255
BJP 211

തോട്ടവാരം {28}
LDF 479
UDF 204
BJP 185

വോട്ടെടുപ്പ് പൂർത്തിയായി, ഫലമറിയാൻ മണിക്കൂറുകൾ മാത്രം

വോട്ടെടുപ്പ് പൂർത്തിയായി, ഫലമറിയാൻ മണിക്കൂറുകൾ മാത്രം

ആറ്റിങ്ങൽ: വോട്ടെടുപ്പ് പൂർത്തിയായി, വിജയപ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ നാളെ. ആറ്റിങ്ങൽ നഗരസഭയിലെ തോട്ടവാരം, ചെറുവള്ളി മുക്ക് വാർഡുകളിലെയും കരവാരം പഞ്ചായത്തിലെ പട്ടള, ചാത്തൻപാറ വാർഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.

കരവാരത്ത് രാവിലെ തിരക്കുണ്ടായിരുന്നെങ്കിലും ഉച്ചയോടെ മന്ദഗതിയിലായി. വൈകിട്ട്‌ വീണ്ടും തിരക്ക് കൂടി. വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കതിരുന്നതിനാൽ കൃത്യസമയത്തുതന്നെ വോട്ടിംഗ് അവസാനിപ്പിച്ചു. 12-ാം വാർഡിൽ 69 ശതമാനവും, 16-ാം വാർഡിൽ 73.24 ശതമാനവും പോളിംഗ് നടന്നു. രണ്ടു വാർഡുകളിലും ശക്ത‌മായ ത്രികോണ മത്സരമാണ് നടന്നത്. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് അടക്കം 2 വനിത അംഗങ്ങൾ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പട്ട്ള വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബേബി ഗിരിജ, ചാത്തൻപാറ വാർഡിൽ വിജി വേണു എന്നിവർ എൽ.ഡി.എഫിന് വേണ്ടിും യു.ഡി.എഫിന് പട്ടളയിൽ എം.ലാലി യും ചാത്തൻപാറയിൽ ആർ.രാജിയും ബി.ജെ.പി ക്ക് പട്ടള വാർഡിലേക്ക് എസ്.ബിന്ദുവും ചാത്തൻപാറ വാർഡിലേക്ക് ബി.അമ്പിളിയും ജനവിധി തേടി. മണ്ണൂർ ഭാഗം മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള എം.എം.ജെ.സി.എസ് സ്കൂളിൽ രാവിലെ 10ന് വോട്ടെണ്ണൽ നടക്കും.

ആറ്റിങ്ങൽ നഗരസഭയിലെ രണ്ട് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. 22-ാം വാർഡായ ചെറുവള്ളി മുക്കിൽ 76 ശതമാനവും 28-ാം വാർഡായ തോട്ട വാരത്ത് 74 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ചെറുവള്ളിമുക്ക് വാർഡിൽ എന്‍.ഡി.എക്ക് വേണ്ടി ആര്‍.എസ്.മിനി, എല്‍.ഡി.എഫ്.ന് വേണ്ടി
എം.എസ്.മഞ്ജു, യു.ഡി.എഫിനു വേണ്ടി എസ്.ശ്രീകല എന്നിവരാണ് മത്സരിക്കുന്നത്.

തോട്ടവാരം വാർഡിൽ എന്‍.ഡി.എക്ക് വേണ്ടി വി.സ്വാതി, എല്‍.ഡി.എഫ് ന് വേണ്ടി ജി.ലേഖ, യു.ഡി.എഫിനു് വേണ്ടി ബി.നിഷ എന്നിവരാണ് മത്സരിക്കുന്നത്. ചെറുവള്ളിമുക്കില്‍ വി.പി.സംഗീതാറാണിയും തോട്ടവാരത്ത് എ.എസ്.ഷീലയുമായിരുന്നു കൗണ്‍സിലര്‍മാര്‍. ഇരുവരും ഫെബ്രുവരി 29 ന് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു. ഇതേത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. വേട്ടെണ്ണൽ നാളെ രാവിലെ 10 ന് ആറ്റിങ്ങൽ നഗരസഭാ കാര്യാലയത്തിൽ നടക്കും.

ഗണേശോത്സവം-24ന്റെ ഭാഗമായി ആറ്റിങ്ങലിൽ പുരസ്കാര വിതരണം നടന്നു

ഗണേശോത്സവം-24ന്റെ ഭാഗമായി ആറ്റിങ്ങലിൽ പുരസ്കാര വിതരണം നടന്നു

ഗണേശോത്സവം-24ന്റെ ഭാഗമായി ആറ്റിങ്ങലിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ വിശിഷ്ടാതിഥിയും വിഖ്യാത കവിയും ചിന്തകനും അക്കാദമി ഓഫ് എത്തിക്സ് ഡയറക്ടറും
165-ൽ ഏറെ സമാഹാരങ്ങളുടെ കർത്താവുമായ ഡോ. ജേർണയിൽ സിംഗ് അനന്ദിനെ ഉപഹാരം നൽകി ആദരിച്ചു. കൂടാതെ കവിയും വിവർത്തകനുമായ ബാലചന്ദ്രൻ നായർക്ക് ഇന്റർനാഷണൽ അക്കാദമി ഓഫ് എത്തിക്സിന്റെ “ലൈഫ് ടൈം ഫെലോഷിപ്പ്” സമ്മാനിച്ചു.

ലോകപ്രശസ്തരും വിവിധ ഭാഷാ കവികളും ഒരു വർഷം ഇടതടവില്ലാതെ തുടർന്ന് ലോക റെക്കോഡു സൃഷ്ടിച്ച ഹാവെൻ യുവ കവിപരിചയ പരിപാടിയിലൂടെ സ്കൂൾ കുട്ടികളുടെ പ്രിയങ്കരരും ആയ പ്രശസ്ത വിവിധഭാഷാ കവികളായ ഡോ മോളി ജോസഫ്, പങ്കജം കൊട്ടാരത്ത്, അഡ്വ. സായ് പ്രകാശ്, അശോകൻ എരുലാന്റി, വിതുര വി അശോക്, ബാലചന്ദ്രൻ നായർ എന്നിവരെ കാവ്യശ്രേഷ്ഠ പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു. അദ്ധ്യാപകരായ സാബു നീലകണ്ഠൻ നായർ, സിതാര ബി.നായർ, ജൂലി സുരേഷ്, സ്നേഹവിക്ടർ, ആശാകുമാരി, രേവതി ബി.ആർ, അജിത വി എൽ, സോജ എസ്സ് എന്നിവർക്ക് ‘സാഹിത്യ മാർഗ്ഗദർശി’ പുരസ്ക്കാരവും വിദ്യാർത്ഥികൾക്ക് കവിതാലാപന പുരസ്ക്കാരവും വിതരണം നടന്നു.

ഷൂട്ടിങ് മെഡലിനായി രമിതയും അര്‍ജുനും ഇറങ്ങും; പാരിസില്‍ ഇന്ത്യ ഇന്ന്

ഷൂട്ടിങ് മെഡലിനായി രമിതയും അര്‍ജുനും ഇറങ്ങും; പാരിസില്‍ ഇന്ത്യ ഇന്ന്

പാരിസ്: മെഡല്‍ നേടി അക്കൗണ്ട് തുറന്നതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് നാല് മെഡല്‍ പോരാട്ടത്തിനായി ഇറങ്ങും. ഷൂട്ടിങിലും അമ്പെയ്ത്തിലുമാണ് ഇന്ത്യക്ക് ഇന്ന് മെഡല്‍ പോരാട്ടം. ഷൂട്ടിങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ, പുരുഷ ഫൈനലുകളില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാലും അര്‍ജുന്‍ ബബുതയുമാണ് പ്രതീക്ഷകള്‍.

അമ്പെയ്ത്ത് പുരുഷ ടീം ഇനത്തില്‍ സ്വര്‍ണം, വെങ്കലം മെഡല്‍ പോരാട്ടങ്ങളാണ് ഇന്ത്യക്കുള്ളത്. രാത്രി 8 മണിക്ക് ശേഷമാണ് മത്സരങ്ങള്‍.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വെങ്കലം നേടി ഇന്ത്യയുടെ അക്കൗണ്ട് തുറന്ന മനു ഭാകര്‍ ഇന്ന് മിക്‌സഡ് ടീം ഇനത്തില്‍ മത്സരിക്കും. മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ തുടങ്ങുന്നും ഈ മത്സരത്തോടെയാണ്.

ഷൂട്ടിങ്- 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം യോഗ്യത. സരബ്‌ജോത് സിങ്, മനുഭാകര്‍, അര്‍ജുന്‍ സിങ് ചീമ, റിതം സംഗ്‌വാന്‍. ഉച്ചയ്ക്ക് 12.45 മുതല്‍.

ബാഡ്മിന്റണ്‍- വനിതാ ഡബിള്‍സ്. തനിഷ് ക്രാസ്‌റ്റോ, അശ്വനി പൊന്നപ്പ- നമി മസ്റ്റുയാമ, ചിഹരു ഷിദ. ഉച്ചയ്ക്ക് 12.50 മുതല്‍.

ഷൂട്ടിങ്- പുരുഷ വിഭാഗം ട്രാപ്പ് യോഗ്യതാ റൗണ്ട്. പൃഥ്വിരാജ് ടോന്‍ഡെയ്മന്‍. ഉച്ചയ്ക്ക് 1.00 മുതല്‍.

ഷൂട്ടിങ്- 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ ഫൈനല്‍. രമിത ജിന്‍ഡാല്‍. ഉച്ചയ്ക്ക് 1.00 മുതല്‍.

ഷൂട്ടിങ്- 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ ഫൈനല്‍. അര്‍ജുന്‍ ബബുത. വൈകീട്ട് 3.30 മുതല്‍.

ഹോക്കി- പുരുഷ വിഭാഗം. ഇന്ത്യ- അര്‍ജന്റീന. വൈകീട്ട് 4.15 മുതല്‍.

ബാഡ്മിന്റണ്‍- പുരുഷ സിംഗിള്‍സ്. ലക്ഷ്യ സെന്‍- ജൂലിയന്‍ കറഗി. വൈകീട്ട് 5.30 മുതല്‍.

അമ്പെയ്ത്ത്- പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനല്‍. (ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റായ്, പ്രവിണ്‍ രമേഷ് ജാദവ്). വൈകീട്ട് 6.31 മുതല്‍.

അമ്പെയ്ത്ത്- പുരുഷ ടീം സെമി. രാത്രി 7.40 മുതല്‍.

അമ്പെയ്ത്ത്- പുരുഷ ടീം വെങ്കല മെഡല്‍ പോരാട്ടം. രാത്രി 8.18 മുതല്‍.

അമ്പെയ്ത്ത്- പുരുഷ ടീം സ്വര്‍ണ മെഡല്‍ പോരാട്ടം. രാത്രി 8.41 മുതല്‍.

ടേബിള്‍ ടെന്നീസ്- വനിതാ സിംഗിള്‍സ്. മനിക ബത്ര- പ്രിതിക പാവ്‌ഡെ. രാത്രി 11.30 മുതല്‍.

വി. ഗോപാലകൃഷ്ണൻ നായർ അനുസ്മരണവും പഠനോപകരണ- പുരസ്കാര വിതരണവും നടന്നു

വി. ഗോപാലകൃഷ്ണൻ നായർ അനുസ്മരണവും പഠനോപകരണ- പുരസ്കാര വിതരണവും നടന്നു

ആറ്റിങ്ങൽ: മുതിർന്ന കോൺഗ്രസ് നേതാവും അയിലം ചാരിറ്റി കോൺഗ്രസ് സ്ഥാപകനുമായ വി.ഗോപാലകൃഷ്ണൻ നായരുടെ ഒന്നാം അനുസ്മരണവും വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ, എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാരങ്ങൾ എന്നിവയുടെ വിതരണവും നടന്നു.
അയിലം ചാരിറ്റി കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങ് ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അനൂപ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ അനിൽകുമാർ (എ.കെ. സി.) അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വിജയകുമാരി,
പാർട്ടി അംഗങ്ങളായ സുരേഷ്, തുളസീധരൻ നായർ, ഷിബു, ശശിധരൻ, സുകന്യ, ആശ, സുമ, അൻസി തുടങ്ങിയവർ സംബന്ധിച്ചു.

തിരുവനന്തപുരം വഞ്ചിയൂരില്‍ വെടിവെപ്പ്, ഒരു യുവതിക്ക് പരിക്കേറ്റു; ആക്രമിച്ചത് സ്ത്രീയെന്ന് മൊഴി

തിരുവനന്തപുരം വഞ്ചിയൂരില്‍ വെടിവെപ്പ്, ഒരു യുവതിക്ക് പരിക്കേറ്റു; ആക്രമിച്ചത് സ്ത്രീയെന്ന് മൊഴി

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്. മുഖം മറച്ചെത്തിയ സ്ത്രീയാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ വള്ളക്കടവ് സ്വദേശി ഷൈനി എന്ന യുവതിക്ക് പരിക്കേറ്റു.

രാവിലെ 8.30 ഓടെയാണ് സംഭവം. വഞ്ചിയൂര്‍ പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു ആക്രമണം. രാവിലെ മുഖം മറച്ചെത്തിയ ഒരു സ്ത്രീ ഒരു കൊറിയര്‍ ഷൈനിക്ക് നല്‍കാനുണ്ടെന്ന് പറഞ്ഞു വന്നു. ഷൈനിയുടെ ഭര്‍ത്താവിന്റെ അച്ഛനാണ് പാഴ്‌സല്‍ വാങ്ങാനെത്തിയത്.

എന്നാല്‍ ഷൈനിക്ക് മാത്രമേ പാഴ്‌സല്‍ നല്‍കൂവെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. ഷൈനിയെത്തുകയും പിന്നീട് വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവെയ്പ് ഉണ്ടായത്. ഷൈനിയുടെ വലതു കയ്യിലാണ് വെടിയേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു സ്ത്രീയാണ് ആക്രമിച്ചതെന്നാണ് ഷൈനി പൊലീസിനോട് പറഞ്ഞത്. മുഖം മറച്ചും കയ്യില്‍ ഗ്ലൗസും ധരിച്ചാണ് ഇവര്‍ എത്തിയതെന്നും ഷൈനി പൊലീസിനോട് പറഞ്ഞു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. വ്യക്തിപരമായ എന്തെങ്കിലും വിഷയങ്ങളാണോ വെടിവെപ്പില്‍ കലാശിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.