by Midhun HP News | Jun 9, 2024 | Latest News, ജില്ലാ വാർത്ത
തിരു: ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണ ചിലവ് പതിന്മടങ്ങായി വർദ്ധിക്കാൻ ഇടയാക്കിയതും ദീർഘകാല വൈദ്യുതി വാങ്ങാൻ കരാർ റദ്ദാക്കിയതിലൂടെ 15 കോടിയിൽ പരം രൂപ പ്രതിദിന ബാധ്യത വരുത്തി വച്ചതും വൈദ്യുതി ബോർഡ് അധികൃതരുടെ കെടുകാര്യസ്ഥതയുടെ ഫലമായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
പുരപ്പുറ സോളാർ പദ്ധതിയിലെ അഴിമതികളെക്കുറിച്ചുള്ള സമഗ്ര അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു. കേരള പവർ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.റ്റി.യു.സി. സംഘടിപ്പിച്ച പ്രതീപ് നെയ്യാറ്റിൻകരയുടെ യാത്ര അയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ഐ.എൻ.റ്റി.യു.സി. സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം പി, എം.വിൻസൻ്റ് എം എൽ എ, നിംസ് മെഡിസിറ്റി എം.ഡി. ഡോ.ഫൈസൽ ഖാൻ, കെ പി സി സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ, മുൻ ഡി സി സി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനൽ, ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്, ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് വി.ആർ.പ്രതാപൻ, ജില്ലാ സെക്രട്ടറി ആർ.എസ്.വിനോദ് മണി തുടങ്ങിയവർ സംസാരിച്ചു.

by Midhun HP News | Jun 9, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: അസോസിയേഷന്‍ ഓഫ് ഫുഡ് സയന്റിസ്റ്റ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റ് ഇന്ത്യ (എഎഫ്എസ്റ്റിഐ) കൊച്ചിന്‍ ചാപ്റ്ററിന്റെയും നിറ്റാ ജലറ്റിന്‍ ഇന്ത്യ ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു. നിറ്റാ ജലാറ്റിന്‍ കാക്കനാട് ഡിവിഷനില്‍ നടന്ന ദിനാചരണം നിറ്റാ ജലറ്റിന്‍ സീനിയര്‍ ജനറല്‍ മാനേജര്‍ കെ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സിഐഎഫ്റ്റി മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.ടി വി ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി.
അസോസിയേഷന്‍ ദേശിയ വൈസ് പ്രസിഡന്റ് ഡോ. ഡി ഡി നമ്പൂതിരി, എഎഫ്എസ്ടിഐ കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ജേക്കബ് മേലേടം, യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് സയന്‍സ് അസോസിയേറ്റ് പ്രൊഫ. ഡോ.മായ രാമന്‍, നിറ്റാ ജലാറ്റിന്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം മേധാവി ഡോ. കെ ആര്‍ ചിത്ര, എഎഫ്എസ്ടിഐ കൊച്ചിന്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് കെ ശശികുമാര്‍, കൊച്ചിന്‍ ചാപ്റ്റര്‍ സെക്രട്ടറി ജയന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.
by liji HP News | Jun 8, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തമ്മിലടിച്ചു. സുരക്ഷാ ചുമതലയുള്ള സീനിയര്‍ സര്‍ജന്റ് എഎല്‍ ഷംജീറിനാണ് മര്‍ദനറ്റേത്. കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് രോഗിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയിലേക്ക് എത്തിയത്.
അപസ്മാരത്തിനു ചികിത്സ തേടിയെത്തിയ പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ബി.ശ്രീകുമാറിനെ ജുറൈജ് മര്‍ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. തുടര്‍ന്ന് ഈ സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു.കഴിഞ്ഞ ദിവസത്തെ സംഭവത്തെച്ചൊല്ലി ജുറൈജും മറ്റ് സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് വിവരം. ഈ തര്‍ക്കത്തിനിടെ ജുറൈജ്, സുരക്ഷാ ചുമതലയുള്ള സീനിയര്‍ സര്‍ജന്റ് എ.എല്‍ ഷംജീറിനെ മര്‍ദിക്കുകയായിരുന്നു.
by Midhun HP News | Jun 8, 2024 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കൈപ്പറ്റിമുക്ക് ആർ.എം നിവാസിൽ(വി.വി.പി.എസ്:154) പരേതനായ ഒലിപ്പുറത്ത് വീട്ടിൽ എൻ നീലകണ്ഠപിള്ളയുടെ സഹധർമ്മിണി ജെ ലളിതാഭായി അമ്മ (85) നിര്യാതയായി.
മക്കൾ: എൻ പ്രഭലചന്ദ്രൻ നായർ, എൻ രാധാകൃഷ്ണൻ നായർ, എൻ രമാഭായി, എൻ രാജീവ്(സൗദി അറേബ്യ).
മരുമക്കൾ: ആർ.വി സിന്ധു, എ.വി ബീന, ആർ രാജ്മോഹനൻ നായർ(റിട്ടയേർഡ് റെയിൽവേ),
ജെ അജിമോൾ.
സഞ്ചയനം ബുധനാഴ്ച രാവിലെ എട്ട് മണിക്ക്
by liji HP News | Jun 8, 2024 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എല്ലാ ഓഫിസുകളും വൃത്തിയായി സൂക്ഷിക്കാന്‍ കര്‍മപദ്ധതിയുമായി ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിക്കരുതെന്നു മന്ത്രി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ബസുകളിലും ഡിപ്പോകളിലും തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകള്‍ കണ്ടാല്‍ കീറിക്കളയണമെന്നും മന്ത്രി കെബി ഗണേഷ്‌കുമാര്‍ ജീവനക്കാരോട് പറഞ്ഞു.
അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍ സ്ഥലം അനുവദിക്കും. അവിടെ മാത്രമേ പോസ്റ്ററുകള്‍ പതിക്കാവൂ. ഇതു സംബന്ധിച്ച് സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയായ തന്റെ പോസ്റ്ററുകള്‍ കണ്ടാല്‍ പോലും ഇളക്കിക്കളയണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പട്ടു.

by Midhun HP News | Jun 8, 2024 | Latest News, ജില്ലാ വാർത്ത
ഗതാഗത മന്ത്രി ഗണേഷ് കുമാറിന് കളിപാട്ടങ്ങളോടുള്ള ഇഷ്ടം പണ്ടേ ഹിറ്റാണ്. ഇപ്പോഴിതാ മന്ത്രിയുടെ ഓഫീസിലെ മേശപ്പുറത്ത് വെച്ചിരിക്കുന്ന കാറിന്റെ മോഡലിലുള്ള കളിപ്പാട്ട ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. മന്ത്രി തന്നെയാണ് ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. കേരള സ്റ്റേറ്റ് നമ്പർ 7 എന്നാണ് കാറിന് നൽകിയിരിക്കുന്ന നമ്പര്‍. ചിത്രങ്ങൾക്ക് താഴെ അദ്ദേഹത്തെ പ്രശംസിച്ചും വിമർശിച്ചുമുള്ള കമന്റുകളുടെ തിക്കും തിരക്കുമാണ്.
Recent Comments