by Midhun HP News | Aug 22, 2023 | Latest News, ദേശീയ വാർത്ത
പഴകിയ ഓട്സ് നൽകിയെന്ന് സൂപ്പർമാർക്കറ്റിനെതിരെ നൽകിയ പരാതിയിൽ പരാതിക്കാരന് അനുകൂലവിധി. 49 കാരനായ ബെഗളൂരു സ്വദേശിയാണ് പരാതി നൽകിയത്. സൂപ്പർമാർക്കറ്റ് 10000 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധി. ചികിൽസാചെലവുകളും നിയമചെലവുകളുമടക്കം എല്ലാ നഷ്ടങ്ങളും ചേർത്താണ് 10000 രൂപ നഷ്ടപരിഹാരം
നൽകാൻ ഉപഭോക്തൃകമ്മിഷൻ ഉത്തരവിട്ടത്. ബംഗളൂരുവിലെ ജയ നഗറിലെ സൂപ്പർ മാർക്കറ്റിൽ നിന്നുമാണ് 925 രൂപ വിലയുള്ള ഓട്‌സ് വാങ്ങിയത്. ഓട്സ് കഴിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

പരിശോധനയിൽ ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തി. സംശയം തോന്നിയ പരാതിക്കാരൻ ഓട്സിന്റെ പാക്കേജിംഗ് പരിശോധിച്ചപ്പോഴാണ് സൂപ്പർമാർക്കറ്റ് ഒരു പുതിയ ലേബൽ ഉപയോഗിച്ച് യഥാർത്ഥ എക്സ്പയറി ഡേറ്റ് മറച്ചുവെച്ചതായും മറ്റൊരു തീയതി ചേർത്തതായും കണ്ടെത്തിയത്.
സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം ഒന്നും തന്നെ ലഭിച്ചില്ല. ഇതെത്തുടർണ് പരാതി നല്കാൻ തീരുമാനിച്ചത്. സർവ്വീസ് പോരായ്മയും അന്യായമായ വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ആരോപിച്ച് സൂപ്പർമാർക്കറ്റിലേക്ക് വക്കീൽ നോട്ടീസ് അയച്ചു. ഒടുവിൽ കേസ് ബെംഗളൂരു ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ എത്തുകയും അനുകൂല വിധി നേടുകയുമായിരുന്നു.
by Midhun HP News | Aug 22, 2023 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയതിനെതിരെ പരാതി നൽകിയ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ വിധി. പഴകിയ ഓട്സ് വില്പന നടത്തിയ സൂപ്പർമാർക്കറ്റിനെതിരെ ബംഗളൂരു സ്വദേശിയായ ഉപഭോക്താവ് നൽകിയ പരാതിയിലാണ് നിയമ നടപടി. ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നൽകാനാണ് വിധി.
49കാരനായ പരപ്പ എന്നയാളാണ് പരാതിക്കാരൻ. ബംഗളൂരുവിലെ ജയ നഗറിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നാണ് ഇയാൾ ഓട്സ് പാക്കറ്റ് വാങ്ങിയത്. 925 രൂപയായുരുന്നു ഇതിന്റെ വില. വീട്ടിലെത്തി ഓട്സ് കഴിച്ചപ്പോഴും എക്സ്പൈറി ഡേറ്റ് കഴിഞ്ഞതാണെന്ന് ഇയാൾ അറിഞ്ഞിരുന്നില്ല. ഓട്സ് കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തിയത്.
സംശയത്തെത്തുടർന്ന് ഓട്സ് പാക്കറ്റ് പരിശോധിച്ചപ്പോഴാണ് ഒരു പുതിയ ലേബൽ ഉപയോഗിച്ച് യഥാർത്ഥ എക്സ്പൈറി ഡേറ്റ് മറച്ചുവെച്ചതായും മറ്റൊരു തിയതി തൽസ്ഥാനത്ത് ചേർത്തതായും കണ്ടെത്തിയത്. വാങ്ങിയ ഓട്‌സ് പാക്കറ്റ് എക്സ്പൈറി ഡേറ്റ് കഴിഞ്ഞതാണെന്ന് അങ്ങനെയാണ് മനസ്സിലായത്. സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടെങ്കിലും മോശം പ്രതികരണമാണ് ലഭിച്ചതെന്ന് പരപ്പ പറഞ്ഞു. അതോടെയാണ് നിയമപരമായി നേരിടാമെന്ന് തീരുമാനിച്ചത്.
ബംഗളൂരു ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ കേസെത്തിയപ്പോൾ പരപ്പയ്ക്ക് അനുകൂലമായി വിധി വന്നു. ചികിത്സാ ചെലവുകളടക്കം ഉപഭോക്താവിനുണ്ടായ നഷ്ടങ്ങൾ ചേർത്ത് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ കടയുടമയോട് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. ഉൽപന്നത്തിന്റെ വിലയായ 925 രൂപ മടക്കി നൽകാനും നിർദേശിച്ചു.
by Midhun HP News | Aug 22, 2023 | Latest News, ദേശീയ വാർത്ത
രാജ്യം മുഴുവൻ കാത്തിരിക്കുന്ന അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ സോഫ്റ്റ് ലാൻഡിംഗ് നാളെ. ബൂധനാഴ്ച വൈകിട്ട് 6.04-ന് സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകും. വൈകിട്ട് 5.30 മുതൽ എട്ട് മണിവരെയാണ് സോഫ്റ്റ് ലാൻഡിംഗെന്ന് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നു. ഇത് പിന്നീട് 6.04 എന്ന കൃത്യ സമയം ഐഎസ്ആർഒ വ്യക്തമാക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ഡീബൂസ്റ്റിംഗ് പ്രക്രിയയും വിജയകരമായതോടെ 25 കിലോമീറ്റർ അകലത്തിൽ മാത്രമാണ് ലാൻഡർ നിൽക്കുന്നത്.

ചന്ദ്രയാൻ-2ന്റെ പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ ഐഎസ്ആർഒ ലക്ഷ്യത്തിലേക്കുള്ള ദൗത്യം ആരംഭിച്ചിരിക്കുന്നത്. സോഫ്റ്റ് ലാൻഡിംഗിന് ശേഷമാകും ചന്ദ്രയാൻ പേടകം വഹിച്ചിട്ടുള്ള റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ഇത് കഴിഞ്ഞ് 14 ദിവസങ്ങൾക്ക് ശേഷമാകും പഠനം ആരംഭിക്കുക. ലാൻഡിംഗിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശമാണ്. ചന്ദ്രയാൻ-2ൽ നിശ്ചയിച്ചിരുന്നത് 500 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ലാൻഡിംഗ് ഏരിയ മാത്രമാണ്.
ജൂലൈ 14-ന് വിക്ഷേപിച്ച പേടകം 22-ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നത്. ഇതിന് ശേഷം അഞ്ച് ഘട്ടങ്ങളായാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനായി ഭ്രമണപഥം താഴ്‌ത്തുന്നത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.
by Midhun HP News | Aug 22, 2023 | Latest News, കേരളം, ദേശീയ വാർത്ത
മുംബൈ: പതിനേഴുകാരന്‍ അമ്മയെ അടിച്ചു കൊന്നു. അമ്മ ആര്‍ക്കോ രഹസ്യമായി മൊബൈല്‍ഫോണില്‍ സന്ദേശം അയക്കുന്നത് കണ്ടതിനെത്തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സോണാലി ഗോഗ്ര എന്ന 35 കാരിയാണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അമ്മ ഫോണില്‍ ആര്‍ക്കോ സന്ദേശം അയക്കുന്നത് കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ അമ്മയുടെ സ്വഭാവത്തില്‍ കുട്ടിക്ക് സംശയം തോന്നി,
തുടര്‍ന്ന് ഈ വിഷയത്തെച്ചൊല്ലി അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ കോടാലി എടുത്ത് മകന്‍ അമ്മയെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഭീവണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും, ഇതുവരെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Aug 21, 2023 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: തുമ്പയില്‍ നാഗാലാന്‍ഡ് സ്വദേശിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നു പിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മേനംകുളം സ്വദേശി അനീഷിനെ കസ്റ്റഡിയില്‍ എടുത്തു.
തുമ്പയില്‍ ഒരു സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ് നാഗാലാന്‍ഡ് സ്വദേശിയായ യുവതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ അനീഷ് യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം കടന്നുപിടിച്ചത്. തുടര്‍ന്ന് യുവതി ബഹളം വച്ചതോടെ നാട്ടുകാരും സഹപ്രവര്‍ത്തകരും ഓടിയെത്തി. സംഭവസ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപ്പെട്ട യുവാവിനെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് പിടികൂടുകയായിരുന്നു.
26കാരന്‍ നേരത്തെയും സമാമനായ കേസില്‍പ്പെട്ടിട്ടുണ്ടോയെന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Aug 19, 2023 | Latest News, Uncategorized, ദേശീയ വാർത്ത
ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന കണ്ടന്റുകളുടെ റീച്ചിനെ കുറിച്ചും സ്വാധീനത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി. ഫെയ്‌സ്ബുക്കിലൂടെ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചതിന് എതിരായ കേസില്‍ ബിജെപി നേതാവും തമിഴ് ചലച്ചിത്ര നടനും മുന്‍ എംഎല്‍എയുമായ എസ് വി ശേഖര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണം. ‘ഒരാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കില്‍, അതിന്റെ സ്വാധീനത്തെ കുറിച്ചും റീച്ചിനെ കുറിച്ചും അദ്ദേഹം ശ്രദ്ധാലുവായിക്കണം.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് അത്യാവശ്യമാണെന്ന് കരുതുന്നവര്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടാനും തയ്യാറായിരിക്കണം’ എന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായി ഷെയര്‍ ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തനിക്കെതിരെ എടുത്ത ക്രിമിനല്‍ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശേഖര്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ശേഖര്‍ സുപ്രീംകോടതിയെ സമീപിച്ചത്.ശേഖര്‍ കണ്ണില്‍ മരുന്നൊഴിച്ചിരുന്നതിനാല്‍, ഷെയര്‍ ചെയ്ത പോസ്റ്റിലെ ഉള്ളടക്കം വായിക്കാന്‍ സാധിച്ചിരുന്നില്ല എന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
2018ലാണ് എസ് വി ശേഖര്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായി ഫെയ്‌സ്ബുക്കില്‍ അധിക്ഷേപ പോസ്റ്റ് ഷെയര്‍ ചെയ്തത്. മറ്റൊരാള്‍ എഴുതിയ കണ്ടന്റ് വായിച്ചു നോക്കാതെ ഷെയര്‍ ചെയ്തതാണെന്നും പിറ്റേന്നു തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമ ചോദിച്ചെന്നും എസ് വി ശേഖര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ക്ഷമ പറഞ്ഞതുകൊണ്ടു മാത്രം കാര്യമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഇടുന്ന കണ്ടന്റിന്റെ ഉത്തരവാദിത്തം അവരവര്‍ക്ക് തന്നെയാണെന്നും ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.
തമിഴ്‌നാട്ടിലെ മാധ്യമങ്ങളെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എസ് വി ശേഖര്‍ പങ്കുവച്ച പോറ്റിന്റെ ഉള്ളടക്കമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
Recent Comments